കോട്ടയത്തും കോഴിക്കോട്ടും അടക്കം നാല് ജില്ലകളിൽ നാളെ അവധി

കോട്ടയത്തും കോഴിക്കോട്ടും അടക്കം നാല് ജില്ലകളിൽ നാളെ അവധി

സ്വന്തം ലേഖകൻ

കോട്ടയം: കനത്ത മഴ തുടരുന്നതിനാൽ കോട്ടയം , കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ചയും അവധി പ്രഖ്യാപിച്ചു.
കോട്ടയം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. പ്രഫഷണൽ കോളേജുകൾക്കും അങ്കണവാടികൾക്കും അവധി ബാധകമായിരിക്കും. റെഡ് അലർട്ട് നിലനിൽക്കുന്നതിനാൽ കോഴിക്കോട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. കേന്ദ്രീയ വിദ്യാലയങ്ങൾക്കും അങ്കണവാടികൾക്കും മദ്രസകൾക്കും അവധി ബാധകമാണ്. എറണാകുളം ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും  വെള്ളിയാഴ്ച അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. സിബിഎസ്ഇ, ഐസിഎസ്ഇ, ഐഎസ്ഇ സ്‌കൂളുകള്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങള്‍ അങ്കണവാടികള്‍ എന്നിവയ്ക്കും അവധി ബാധകമായിരിക്കും. പരീക്ഷകള്‍ക്ക് മാറ്റമില്ല. പ്രൊഫഷണൽ കോളേജുകൾ, അംഗനവാടികൾ, ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇടുക്കി ജില്ലയിൽ കളക്ടർ  അവധി പ്രഖ്യാപിച്ചു.