video
play-sharp-fill

ലാത്തിയും ഏത്തവുമല്ല , പാട്ടാണ് പൊലീസിന് ആയുധം: യതീഷ് ചന്ദ്രമാർ കണ്ടു പഠിക്കുക പൊലീസിലെ ഈ പാട്ടുകാരനെ

സ്വന്തം ലേഖകൻ ന്യൂഡൽഹി: ലോക്ക് ഡൗൺ കാലത്ത് വെളിയിലിറങ്ങുന്നവരെ ഏത്തമിടീപ്പിച്ച കേരളപൊലീസിന് മാതൃകയാക്കാൻ ജനങ്ങളെ വീട്ടിലിരുത്താൻ പാട്ടുപാടിയ ഛത്തീസ്ഗഡ് പൊലീസിന്റെ ഒരു കഥയുണ്ട്. കേരളത്തിൽ പുറത്തിറങ്ങുന്നവരെ വീട്ടിലെത്തിക്കാൻ ലാത്തിച്ചാർജ് അടക്കമുള്ള മാർഗങ്ങളാണ് കേരള പൊലീസ് സ്വീകരിക്കുന്നത്. അപ്പോഴാണ് ഛത്തീസ്ഗഡ് പൊലീസിലെ അഭിനവ് ഉപാധ്യായ ലോക്ക് ഡൗൺ കാലത്ത് പാട്ടുപാടി ജനങ്ങളെ ബോധവൽകരിച്ചത്. ‘ഷോർ’ എന്ന ബോളിവുഡ് സിനിമയിലെ ‘ഏക് പ്യാർ നഗ്മ ഹേയ്’ എന്ന ഗാനത്തിന്റെ ഈണത്തിലാണ് ജനങ്ങളെ വീട്ടിലിരുത്താൻ അഭിനവ് കോവിഡ് ഗാനം തയാറാക്കിയത്. ബിലാസ്പുരിലെ ജനവാസ മേഖലയിൽ എത്തിയ ഇദ്ദേഹം മൈക്കിലൂടെ […]

കോവിഡ് 19: ലോകത്ത് മരിച്ചവരുടെ എണ്ണം 37,780 ആയി ഉയർന്നു ; 24 മണിക്കൂറിനുളളിൽ 3,715 പേർ വിവിധ രാജ്യങ്ങളിലായി മരണമടഞ്ഞു; ഇറ്റലിയിൽ രോഗബാധിതരുടെ എണ്ണം ഒരുലക്ഷം കടന്നു

  സ്വന്തം ലേഖകൻ കൊറോണ വൈറസ് ബാധിച്ചതിനെ തുടർന്ന് ലോകത്ത് മരിച്ചവരുടെ എണ്ണം 37,780 ആയി വർദ്ധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുളളിൽ 3,715 പേരാണ് വിവിധ രാജ്യങ്ങളിലായി മരണത്തിനു കീഴടങ്ങിയത്. 7.84 ലക്ഷം പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.   കൊറോണയാൽ വലയുന്ന അമേരിക്കയിൽ ഇന്നലെ 565 പേർ മരിക്കുകയും പുതിയതായി 19,988 പേർക്ക് കൂടി രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ 1.63 ലക്ഷം കൊറോണ ബാധിതർ അമേരിക്കയിൽ തന്നെ. ഇറ്റലിയിൽ ഇന്നലെ 812 പേർ മരിച്ചു. 4.050 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. […]

ഭയപ്പെടുത്തുന്ന റിപ്പോർട്ടുമായി ആരോഗ്യ വകുപ്പ് : രാജ്യത്തെ പത്ത് കോവിഡ് ഹോട്ട് സ്പോട്ടുകളിൽ രണ്ടെണ്ണം കേരളത്തിൽ: പത്തനംതിട്ടയും കാസർകോടും പട്ടികയിൽ

സ്വന്തം ലേഖകൻ ഡൽഹി: ഇന്ത്യയിൽ കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ രാജ്യത്തെ 10 കൊവിഡ് ഹോട്ട് സ്പോട്ടുകൾ ആരോഗ്യവിഭാഗം കണ്ടെത്തി. കേരളത്തിലെ രണ്ട് ജില്ലകളും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. കേരളത്തിലെ കാസർഗോഡ്, പത്തനംതിട്ട എന്നീ പ്രദേശങ്ങളാണ് രാജ്യത്തെ പത്ത് കൊവിഡ് ഹോട്ട് സ്പോട്ടുകളായി കണ്ടെത്തിയിരിക്കുന്നത്.   ഈ പ്രദേശങ്ങളിലാണ് ഏറ്റവും കൂടുതൽ കൊറോണ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.ഡൽഹിയിലെ നിസാമുദിൻ, ദിൽഷാദ് ഗാർഡൻ, ഉത്തർ പ്രദേശിലെ നോയിഡ, മീററ്റ്, രാജസ്ഥാനിലെ ഭിൽവാര, ഗുജറാത്തിലെ അഹമ്മദാബാദ്, മഹാരാഷ്ട്രയിലെ മുംബൈ, പൂനെ, എന്നിവയാണ് മറ്റ് ഹോട്ട് സ്പോട്ടുകൾ.   […]

മുംബൈയിൽ നിന്നെത്തി നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന മധ്യവയസ്‌കൻ മരിച്ചു ; മരിച്ചത് മലപ്പുറം എടക്കര സ്വദേശി

സ്വന്തം ലേഖകൻ മലപ്പുറം: മുംബൈയിൽ നിന്നെത്തി നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ഫോട്ടോഗ്രാഫർ മരിച്ചു. മലപ്പുറം എടക്കര സ്വദേശിയാണ് മരിച്ചത്. കുമ്പളം പുത്തൻവീട്ടിൽ ഗീവർഗീസ് തോമസ് (58) ആണ് മരിച്ചത്. മുംബൈയിൽ ഫോട്ടോഗ്രാഫർ ആയിരുന്ന അദ്ദേഹം അപകടത്തിൽ പരിക്കേറ്റതിനേത്തുടർന്ന് നാട്ടിൽ ചികിത്സക്കായി എത്തിയതായിരുന്നു.എന്നാൽ ഇയാളുടെ മരണകാരണം കോവിഡ് ബാധയാണോ എന്ന് അറിയാൻ പരിശോധന നടത്തുമെന്നാണ് വിവരം. സ്രവ പരിശോധന നടത്തിയാൽ മാത്രമേ മരണ കാരണം കൊറോണ വൈറസ് ബാധയാണോ എന്ന് അറിയാൻ സാധിക്കൂ. സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ കൊറോണ മരണവും തിങ്കളാഴ്ച സ്ഥിരീകരിച്ചിരുന്നു. കൊറോണ ബാധിച്ച് ചികിത്സയിൽ […]

പ്രളയകാലത്തെ പ്രവർത്തനം ഊർജിതമാക്കി കേരളത്തിൽ വീണ്ടും സംഘപരിവാർ : അതിഥി തൊഴിലാളികളെ അപമാനിച്ച വീഡിയോയ്ക്ക് പിന്നാലെ മാപ്പുമായി രാജസേനൻ: ബിജെപി നേതാക്കളുടെ മണ്ടത്തരം വീണ്ടും വൈറലാകുന്നു

സ്വന്തം ലേഖകൻ തിരുവനന്തപുരം : നാട്ടിലേക്ക് പോവുന്നതിനായി സൗകര്യമൊരുക്കണമെന്ന ആവശ്യവുമായി കോട്ടയം പായിപ്പാട് ഇതര സംസ്ഥാന തൊഴിലാളികൾ സംഘടിച്ച സംഭവത്തിൽ തൊഴിലാളികൾക്കെതിരെ നടത്തിയ പരാമർശത്തിൽ ക്ഷമ ചോദിച്ച് സംവിധായകൻ രാജസേനൻ രംഗ്തത്. ഭാരത്തിന് അകത്തുള്ള ഇതരസംസ്ഥാന തൊഴിലാളികളെ കുറിച്ചല്ല താൻ പറഞ്ഞതെന്നും ഇന്ത്യയ്ക്ക് പുറത്ത് നിന്നുമെത്തി തീവ്രവാദ പ്രവർത്തനം നടത്തുന്നവരെ പറ്റിയാണ് പറഞ്ഞതെന്ന് ക്ഷമ ചോദിച്ച് രാജസേനൻ പറഞ്ഞു. ഫെയ്‌സ്ബുക്ക് വീഡിയോയിലൂടെയാണ് അദ്ദേഹം രംഗത്ത് എത്തിയിരിക്കുന്നത്. രാജസേനന്റെ വാക്കുകൾ : ‘രാവിലെ ഞാൻ പറഞ്ഞ കാര്യത്തിൽ ഒരു തിരുത്ത് വേണം എന്ന് വിചാരിച്ചാണ് ഈ […]

കോവിഡ് 19 സ്ഥിരീകരിച്ചവരുടെ സമ്പർക്ക ശൃംഖല കണ്ടെത്താൻ ട്രേസ് സി ആപ്പ് തയ്യാർ : രോഗിയുടെ യാത്ര വിവരവും എത്ര നേരം ഏതൊക്കെ സ്ഥലങ്ങളിൽ ചിലവഴിച്ചു തുടങ്ങിയ വിവരങ്ങളും കൃത്യമായി മനസിലാക്കാൻ സാധിക്കും

സ്വന്തം ലേഖകൻ കൊച്ചി : കോവിഡ് സ്ഥിരീകരിച്ചവരുടെ റൂട്ട് മാപ്പു വഴി സമ്പർക്കശൃംഖല കണ്ടെത്താൻ എറണാകുളം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഫൈത്തൺ ടെക്‌നോളജീസ് എന്ന സ്ഥാപനം ട്രേസ് സി എന്ന ആപ്‌ളിക്കേഷൻ വികസിപ്പിച്ചു. രോഗബാധിതരുടെ സമ്പർക്ക ശ്യംഖല മനസിലാക്കുന്നതിന് ജിയോ മാപ്പിംഗ് അടിസ്ഥാനമാക്കിയുള്ള സംവിധാനമാണ് പ്രയോജനപ്പെടുത്തുന്നതെന്ന് എറണാകുളം ജില്ലാ കളക്ടർ എസ് സുഹാസ് പറഞ്ഞു. ട്രേസ് സി എന്ന ആപ്പിൽ രോഗിയുടെ യാത്ര വിവരവും എത്ര നേരം ഏതൊക്കെ സ്ഥലങ്ങളിൽ ചിലവഴിച്ചു തുടങ്ങിയ വിവരങ്ങളും കൃത്യമായി മനസിലാക്കാൻ സഹായകം ആകും. രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ ഫോണിലേക്ക് […]

കൊറോണയിൽ ഭീതിയൊഴിയാതെ ലോകം : മരണസംഖ്യ 37000 കടന്നു, രോഗബാധിതർ ഏഴ്‌ലക്ഷത്തിലധികം ; ഇറ്റലിയിൽ തിങ്കളാഴ്ച മാത്രം മരിച്ചത് 812 പേർ

സ്വന്തം ലേഖകൻ ന്യൂഡൽഹി: ലോകത്തെ ഭീതിയിലാഴ്ത്തിയ കൊറോണ വൈറസ് രോഗബാധയിൽ മരിച്ചവരുടെ എണ്ണം 37000 കടന്നു. ലോകത്ത് ഇതുവരെ 37,811 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരണത്തിന് കീഴടങ്ങിയത്.അതേസമയം ആഗോള തലത്തിൽ 7,85,534 പേർക്ക് ആണ് ലോകവ്യാപകമായി രോഗം ബാധിച്ചരിക്കുന്നത്. ഇതിൽ 1,65,585 പേർക്ക് രോഗം ഭേദമായി. ഇറ്റലിയിൽ മാത്രം 101,739 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചിട്ടുള്ളത്. 11,591 പേർ മരണമടഞ്ഞു. ഇരുപത്തിനാല് മണിക്കൂറിനിടെ 812 പേരാണ് ഇറ്റലിയിൽ മരണമടഞ്ഞത്. അമേരിക്കയിലും കോവിഡ് ബാധിതതരുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്. 1,64,248 പേർക്കാണ് അമേരിക്കയിൽ ഇതുവരെ […]

പായിപ്പാട് അതിഥി തൊഴിലാളികളുടെ പ്രതിഷേധം: ഒരാൾ കൂടി പൊലീസ് പിടിയിലായി; അൽപ സമയത്തിനകം ഐജി ശ്രീജിത്ത് പായിപ്പാട് എത്തും

സ്വന്തം ലേഖകൻ ചങ്ങനാശേരി: പായിപ്പാട് അതിഥി തൊഴിലാളികളുടെ പ്രതിഷേധത്തിനു പിന്നിലെ ഗുഡാലോച അന്വേഷിക്കുന്ന പൊലീസ് സംഘം കേസിൽ ഒരു പ്രതിയെ കൂടി അറസ്റ്റ് ചെയ്തു. ബംഗാൾ സ്വദേശിയായ അൻവർ അലിയെയാണ് തിങ്കളാഴ്ച വൈകിട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. ബംഗാൾ മാൾഡാ സ്വദേശിയായ മുഹമ്മദ് റിഞ്ചുവിനെ നേരത്തെ ഈ കേസിൽ പൊലീസ് പിടികൂടിയിരുന്നു. ഇതിനിടെ അതിഥി തൊഴിലാളി ക്യാമ്പുകൾ സന്ദർശിക്കുന്നതിനായി ഈ ക്യാമ്പുകളുടെ ചുമതയുള്ള ഐ.ജി എസ്.ശ്രീജിത്ത് അൽപ സമയത്തിനകം പായിപ്പാട് എത്തും. കഴിഞ്ഞ ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് അതിഥി തൊഴിലാളികൾ നാട്ടിലേയ്ക്കു പോകണമെന്ന […]

കൊറോണക്കാലത്ത് കാസർകോട് പൂച്ചകൾ കസ്റ്റഡിയിൽ: കസ്റ്റഡിയിലെടുത്തത് രോഗികൾക്കൊപ്പം ആശുപത്രിയിലുണ്ടായിരുന്ന 3 പൂച്ചകളെ: ഇവരും കൊറോണ നിരീക്ഷണത്തിലോ ?

സ്വന്തം ലേഖകൻ കാസർകോട്: നിരീക്ഷണത്തിലുള്ള രോഗികളുടെ പരാതിയെ തുടർന്ന് കാസർകോട് ജനറൽ ആശുപത്രിയിലെ പൂച്ചകളെ മൃഗസംരക്ഷണ വകുപ്പ് നിരീക്ഷണത്തിലാക്കി. കോവിഡ് രോഗികളെ പാർപ്പിച്ച കെട്ടിടത്തിൽ കണ്ട പൂച്ചകളെ പട്ടിപിടുത്തക്കാരുടെ സഹായത്തോടെയാണ് വലയിട്ട് പിടികൂടി നിരീക്ഷണത്തിലാക്കിയത്.       ജനറൽ ആശുപത്രിയിലെ ഒരു രോഗി പൂച്ചകളുടെ പരാക്രമം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു. 2 കണ്ടൻ പൂച്ചയും, ഒരമ്മയും രണ്ട് കുഞ്ഞുങ്ങളുമാണ് ആശുപത്രിയിലുണ്ടായിരുന്നത്. . നഗരസഭ, മൃഗ സംരക്ഷണ വകുപ്പ്, ആരോഗ്യ വകുപ്പ് എന്നിവയുടെ നേതൃത്വത്തിലായിരുന്നു പൂച്ചകളെ വലയിലാക്കിയത്. വെറ്റിനറി സർജൻമാരായ ഡോ ഫാബിൻ പൈലി, ഡോ […]

കൊറോണയിൽ വിറങ്ങലിച്ച് കേരളം : സംസ്ഥാനത്തെ രണ്ടാമത്തെ മരണം തിരുവനന്തപുരത്ത്

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ കൊറോണ മരണം. കൊറോണ ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന പോത്തൻകോട് സ്വദേശിയാണ് ഇന്ന് രാവിലെ മരിച്ചത്. പോത്തൻകോട് വാവരമ്പം സ്വദേശിയായ റിട്ട.എസ്.ഐ അബ്ദുൾ അസാസാണ് (68) ചൊവ്വാഴ്ച രാവിലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. എന്നാൽ, ഇദ്ദേഹത്തിന്റെ ഭാര്യയുടെയും മകളുടെയും പരിശോധനാ ഫലം കൂടി ലഭിച്ചെങ്കിൽ മാത്രമേ ആശങ്കയ്ക്കു അറുതിയുണ്ടാകൂ. 23 നാണ് ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്നു മുതൽ തന്നെ ഇദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി ഗുരുതരമായി തുടരുകയായിരുന്നു. ശ്വാസകോശവും വൃക്ക സംബന്ധമായ അസുഖവും […]