പ്രളയകാലത്തെ പ്രവർത്തനം ഊർജിതമാക്കി കേരളത്തിൽ വീണ്ടും സംഘപരിവാർ : അതിഥി തൊഴിലാളികളെ അപമാനിച്ച വീഡിയോയ്ക്ക് പിന്നാലെ മാപ്പുമായി രാജസേനൻ: ബിജെപി നേതാക്കളുടെ മണ്ടത്തരം വീണ്ടും വൈറലാകുന്നു

പ്രളയകാലത്തെ പ്രവർത്തനം ഊർജിതമാക്കി കേരളത്തിൽ വീണ്ടും സംഘപരിവാർ : അതിഥി തൊഴിലാളികളെ അപമാനിച്ച വീഡിയോയ്ക്ക് പിന്നാലെ മാപ്പുമായി രാജസേനൻ: ബിജെപി നേതാക്കളുടെ മണ്ടത്തരം വീണ്ടും വൈറലാകുന്നു

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം : നാട്ടിലേക്ക് പോവുന്നതിനായി സൗകര്യമൊരുക്കണമെന്ന ആവശ്യവുമായി കോട്ടയം പായിപ്പാട് ഇതര സംസ്ഥാന തൊഴിലാളികൾ സംഘടിച്ച സംഭവത്തിൽ തൊഴിലാളികൾക്കെതിരെ നടത്തിയ പരാമർശത്തിൽ ക്ഷമ ചോദിച്ച് സംവിധായകൻ രാജസേനൻ രംഗ്തത്. ഭാരത്തിന് അകത്തുള്ള ഇതരസംസ്ഥാന തൊഴിലാളികളെ കുറിച്ചല്ല താൻ പറഞ്ഞതെന്നും ഇന്ത്യയ്ക്ക് പുറത്ത് നിന്നുമെത്തി തീവ്രവാദ പ്രവർത്തനം നടത്തുന്നവരെ പറ്റിയാണ് പറഞ്ഞതെന്ന് ക്ഷമ ചോദിച്ച് രാജസേനൻ പറഞ്ഞു. ഫെയ്‌സ്ബുക്ക് വീഡിയോയിലൂടെയാണ് അദ്ദേഹം രംഗത്ത് എത്തിയിരിക്കുന്നത്.

രാജസേനന്റെ വാക്കുകൾ :

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘രാവിലെ ഞാൻ പറഞ്ഞ കാര്യത്തിൽ ഒരു തിരുത്ത് വേണം എന്ന് വിചാരിച്ചാണ് ഈ വീഡിയോ ഇടുന്നത്. ഞാൻ പറഞ്ഞ കാര്യങ്ങൾ ഭാരതീയ ജനത പാർട്ടിയുടെ നയത്തിൽപ്പെടുന്നതല്ല. എന്റെ സ്വന്തം അഭിപ്രായമാണ് രേഖപ്പെടുത്തിയത്.’

അതിനകത്ത് ഒരു പാളിച്ച വന്നത്, ഞാൻ ഭാരതീയരായ അന്യസംസ്ഥാന തൊഴിലാളികളെ അല്ല ഉദ്ദേശിച്ചത്. ഭാരതത്തിന് പുറത്ത് നിന്ന് കേരളത്തിലും നമ്മുടെ രാജ്യത്തും വന്ന് പ്രതിസന്ധികളുണ്ടാക്കുന്ന, തീവ്രവാദം പരത്തുന്ന ഒരു വിഭാഗം ആൾക്കാരെ കുറിച്ചാണ് ഞാൻ പറഞ്ഞത്. അതൊരു തെറ്റിദ്ധാരണ പരത്തിയിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു.’രാജസേനൻ പറഞ്ഞു.

അന്യസംസ്ഥാന തൊഴിലാളികൾ നാടിന് ആപത്താണെന്നും വേണ്ടതെല്ലാം കൊടുത്ത് എത്രയും പെട്ടെന്ന് അവരെ ഈ നാട്ടിൽ നിന്നും ഓടിക്കണം എന്നുമായിരുന്നു രാജസേനൻ ഇതിന് മുൻപ് ആവശ്യപ്പെട്ടത്. പായിപ്പാടുണ്ടായ വിഷയവുമായി ബന്ധപ്പെട്ടായിരുന്നു താരത്തിന്റെ പ്രതികരണം

രാജസേനന്റെ ഈ വാക്കുകൾ വലിയ വിവാദമായതോടെ നിരവധി രാഷ്ട്രീയ – സിനിമാ പ്രവർത്തകർ രംഗത്ത് വന്നിരുന്നു. ഇതോടെയാണ് ക്ഷമ ചോദിച്ച് രാജസേനൻ രംഗത്ത് വന്നത്.