play-sharp-fill
മുംബൈയിൽ നിന്നെത്തി  നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന മധ്യവയസ്‌കൻ മരിച്ചു ; മരിച്ചത് മലപ്പുറം എടക്കര സ്വദേശി

മുംബൈയിൽ നിന്നെത്തി നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന മധ്യവയസ്‌കൻ മരിച്ചു ; മരിച്ചത് മലപ്പുറം എടക്കര സ്വദേശി

സ്വന്തം ലേഖകൻ

മലപ്പുറം: മുംബൈയിൽ നിന്നെത്തി നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ഫോട്ടോഗ്രാഫർ മരിച്ചു. മലപ്പുറം എടക്കര സ്വദേശിയാണ് മരിച്ചത്. കുമ്പളം പുത്തൻവീട്ടിൽ ഗീവർഗീസ് തോമസ് (58) ആണ് മരിച്ചത്.


മുംബൈയിൽ ഫോട്ടോഗ്രാഫർ ആയിരുന്ന അദ്ദേഹം അപകടത്തിൽ പരിക്കേറ്റതിനേത്തുടർന്ന് നാട്ടിൽ ചികിത്സക്കായി എത്തിയതായിരുന്നു.എന്നാൽ ഇയാളുടെ മരണകാരണം കോവിഡ് ബാധയാണോ എന്ന് അറിയാൻ പരിശോധന നടത്തുമെന്നാണ് വിവരം. സ്രവ പരിശോധന നടത്തിയാൽ മാത്രമേ മരണ കാരണം കൊറോണ വൈറസ് ബാധയാണോ എന്ന് അറിയാൻ സാധിക്കൂ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ കൊറോണ മരണവും തിങ്കളാഴ്ച സ്ഥിരീകരിച്ചിരുന്നു. കൊറോണ ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന പോത്തൻകോട് സ്വദേശിയാണ് ഇന്ന് രാവിലെ മരിച്ചത്. പോത്തൻകോട് വാവരമ്പം സ്വദേശിയായ റിട്ട.എസ്.ഐ അബ്ദുൾ അസീസാണ് (68) ചൊവ്വാഴ്ച രാവിലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്.

ശ്വാസകോശവും വൃക്ക സംബന്ധമായ അസുഖവും ഇയാൾക്കുണ്ടായിരുന്നു. ആദ്യ പരിശോധനയിൽ ഇയാളുടെ ഫലം നെഗറ്റീവായിരുന്നു. എന്നാൽ രണ്ടാമത്തെ പരിശോധനാ ഫലം പോസിറ്റീവായതോടെ രോഗം സ്ഥിരീകരിക്കുകയായിരുന്നു.

ഇദ്ദേഹത്തിന് എവിടെ നിന്ന് രോഗം ലഭിച്ചു എന്ന് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. സെക്കണ്ടറി കോൺടാക്ടിൽ നിന്നാണ് ഇദ്ദേഹത്തിന് രോഗം ബാധിച്ചത്. ഇദ്ദേഹം സഞ്ചരിച്ച വഴികളെല്ലാം ആരോഗ്യ വകുപ്പ് അധികൃതർ കണ്ടെത്തിയിരുന്നു. എന്നാൽ, ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത് എവിടെ നിന്നാണ് എന്നു കണ്ടെത്താൻ സാധിച്ചിരുന്നില്ല.

സംസ്ഥാനത്ത് കൊറോണ ബാധിച്ചുള്ള ആദ്യ മരണം എറണാകുളം ചുള്ളിക്കൽ സ്വദേശിയായ 69കാരന്റേതായിരുന്നു. ശനിയാഴ്ച രാവിലെ എട്ട് മണിക്കാണ് ഇയാൾ മരിച്ചത്. ലോകാരോഗ്യ സംഘടനയുടെ പ്രോട്ടോകോൾ പ്രകാരമായിരുന്നു ഇയാളുടെ മൃതദേഹം സംസ്‌കരിച്ചത്.

മരിച്ച ചുള്ളിക്കൽ സ്വദേശിക്കൊപ്പം 15 പേരാണ് എറണാകുളം മെഡിക്കൽ കോളേജിൽ ഐസൊലേഷൻ വാർഡിൽ ചികിത്സയിൽ ഉണ്ടായിരുന്നത്. ഈ പതിനഞ്ച് പേരിൽ ഹൈ റിസ്‌ക് രോഗിയായിരുന്നു ചുള്ളിക്കൽ സ്വദേശി. കടുത്ത ഹൃദ്രോഗത്തോടൊപ്പം കൊറോണ കൂടി ബാധിച്ചതാണ് ഹൈ റിസ്‌ക് രോഗിയായി ആരോഗ്യ വകുപ്പ് പരിഗണിച്ചത്. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് മാർച്ച് 22ന് ഇയാളെ ഐസൊലേഷനിൽ പ്രവേശിപ്പിക്കുകയായിരുന്നു.