play-sharp-fill
കോവിഡ് 19: ലോകത്ത് മരിച്ചവരുടെ എണ്ണം 37,780 ആയി ഉയർന്നു ; 24 മണിക്കൂറിനുളളിൽ 3,715 പേർ വിവിധ രാജ്യങ്ങളിലായി മരണമടഞ്ഞു; ഇറ്റലിയിൽ രോഗബാധിതരുടെ എണ്ണം ഒരുലക്ഷം കടന്നു

കോവിഡ് 19: ലോകത്ത് മരിച്ചവരുടെ എണ്ണം 37,780 ആയി ഉയർന്നു ; 24 മണിക്കൂറിനുളളിൽ 3,715 പേർ വിവിധ രാജ്യങ്ങളിലായി മരണമടഞ്ഞു; ഇറ്റലിയിൽ രോഗബാധിതരുടെ എണ്ണം ഒരുലക്ഷം കടന്നു

 

സ്വന്തം ലേഖകൻ

കൊറോണ വൈറസ് ബാധിച്ചതിനെ തുടർന്ന് ലോകത്ത് മരിച്ചവരുടെ എണ്ണം 37,780 ആയി വർദ്ധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുളളിൽ 3,715 പേരാണ് വിവിധ രാജ്യങ്ങളിലായി മരണത്തിനു കീഴടങ്ങിയത്. 7.84 ലക്ഷം പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.


 

കൊറോണയാൽ വലയുന്ന അമേരിക്കയിൽ ഇന്നലെ 565 പേർ മരിക്കുകയും പുതിയതായി 19,988 പേർക്ക് കൂടി രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ 1.63 ലക്ഷം കൊറോണ ബാധിതർ അമേരിക്കയിൽ തന്നെ. ഇറ്റലിയിൽ ഇന്നലെ 812 പേർ മരിച്ചു. 4.050 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ഇതോടെ ഇറ്റലിയിലെ രോഗബാധിതരുടെ എണ്ണവും ഒരു ലക്ഷമായി വർദ്ധിച്ചു. രണ്ട് ദിവസങ്ങൾക്ക് ശേഷം ചൈനയിൽ വീണ്ടും കൊറോണ മരണം റിപ്പോർട്ട് ചെയ്തു. നാലുപേർ മരിക്കുകയും പുതിയ 31 കേസുകൾ സ്ഥിരീകരിക്കുകയും ചെയ്തു.

 

അമേരിക്കയും ഇറ്റലിയും കഴിഞ്ഞാൽ കൊറോണ ആശങ്കാവഹമായ രീതിയിൽ പടരുന്ന സ്പെയിനിൽ ഇന്നലെ 913 പേർ മരിക്കുകയും 7,846 പേർക്ക് പുതിയതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തു. സ്പെയിനിൽ ഇതുവരെ 7,716 പേരാണ് മരണമടഞ്ഞത്. ഫ്രാൻസ്, യുകെ, ജർമ്മനി, ഇറാൻ, ബെൽജിയം എന്നിവിടങ്ങളിൽ യഥാക്രമം 418, 180, 104, 117, 82 എന്നിങ്ങനെയാണ് കഴിഞ്ഞ 24 മണിക്കൂറിലെ മരണം

 

അമേരിക്ക 1.63 ലക്ഷം രോഗികൾ 3,148 മരണം

ഇറ്റലി 1.01ലക്ഷം രോഗികൾ 11,591 മരണം

സ്പെയിൻ 87,956 രോഗികൾ 7,716 മരണം

 

ചൈന 81,470 രോഗികൾ 3,304 മരണം

ജർമ്മനി 66,885 രോഗികൾ 645 മരണം

ഫ്രാൻസ് 44,550 രോഗികൾ 3,024 മരണം

 

 

ഇറാൻ 41,495 രോഗികൾ 2,757 മരണം

യുകെ 22,141 രോഗികൾ 1,408 മരണം

നെതർലൻഡ്സ് 11,750 രോഗികൾ 864 മരണം

 

 

(31-03-2020 രാവിലെ ഏഴ് മണിവരെയുളള കണക്കുകൾ)

ഇന്ത്യയിൽ 1251 പേർക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. 32 പേർ മരണ മടയുകയും ചെയ്തു. കേരളത്തിൽ ഇന്നലെ 32 പേർക്ക് കൂടി രോഗബാധ കണ്ടെത്തിയതോടെ ആകെ രോഗികളുടെ എണ്ണം 213 ആയി ഉയർന്നു. സംസ്ഥാനത്തെ വിവിധ ആശുപത്രികളിലായി 623 പേരും വീടുകളിലായി 1.56 ലക്ഷം പേരുമാണ് നിരീക്ഷണത്തിൽ തുടരുകയാണ്.