കോവിഡ് 19 സ്ഥിരീകരിച്ചവരുടെ സമ്പർക്ക ശൃംഖല കണ്ടെത്താൻ ട്രേസ് സി ആപ്പ് തയ്യാർ : രോഗിയുടെ യാത്ര വിവരവും എത്ര നേരം ഏതൊക്കെ സ്ഥലങ്ങളിൽ ചിലവഴിച്ചു തുടങ്ങിയ വിവരങ്ങളും കൃത്യമായി മനസിലാക്കാൻ സാധിക്കും

കോവിഡ് 19 സ്ഥിരീകരിച്ചവരുടെ സമ്പർക്ക ശൃംഖല കണ്ടെത്താൻ ട്രേസ് സി ആപ്പ് തയ്യാർ : രോഗിയുടെ യാത്ര വിവരവും എത്ര നേരം ഏതൊക്കെ സ്ഥലങ്ങളിൽ ചിലവഴിച്ചു തുടങ്ങിയ വിവരങ്ങളും കൃത്യമായി മനസിലാക്കാൻ സാധിക്കും

Spread the love

സ്വന്തം ലേഖകൻ

കൊച്ചി : കോവിഡ് സ്ഥിരീകരിച്ചവരുടെ റൂട്ട് മാപ്പു വഴി സമ്പർക്കശൃംഖല കണ്ടെത്താൻ എറണാകുളം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഫൈത്തൺ ടെക്‌നോളജീസ് എന്ന സ്ഥാപനം ട്രേസ് സി എന്ന ആപ്‌ളിക്കേഷൻ വികസിപ്പിച്ചു. രോഗബാധിതരുടെ സമ്പർക്ക ശ്യംഖല മനസിലാക്കുന്നതിന് ജിയോ മാപ്പിംഗ് അടിസ്ഥാനമാക്കിയുള്ള സംവിധാനമാണ് പ്രയോജനപ്പെടുത്തുന്നതെന്ന് എറണാകുളം ജില്ലാ കളക്ടർ എസ് സുഹാസ് പറഞ്ഞു.

ട്രേസ് സി എന്ന ആപ്പിൽ രോഗിയുടെ യാത്ര വിവരവും എത്ര നേരം ഏതൊക്കെ സ്ഥലങ്ങളിൽ ചിലവഴിച്ചു തുടങ്ങിയ വിവരങ്ങളും കൃത്യമായി മനസിലാക്കാൻ സഹായകം ആകും. രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ ഫോണിലേക്ക് അയച്ചു നൽകുന്ന ലിങ്കിൽ കയറിയാൽ യാത്ര പാത അടങ്ങിയ വിവരങ്ങൾ ലഭിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

ഇതാണ് ആരോഗ്യ വകുപ്പിലേക്ക് അയച്ചു കൊടുക്കുന്നത്. ഇതു വഴി രോഗിയുടെ സ്വകാര്യതയും ഉറപ്പാക്കാൻ സാധിക്കും. രോഗിക്കൊപ്പം നിരീക്ഷണത്തിൽ കഴിയുന്ന ആളുകൾക്കും ആപ്പ് സഹായകമാവും. രോഗിയുടെ സമീപത്ത് ഒരാൾ എത്ര സമയം ചെലവഴിച്ചു എന്നും ആപ്പ് വഴി അറിയാനുള്ള സംവിധാനമുണ്ട്.

 

നാലുമീറ്റർ വരെ അടുത്തെത്തിയ ആളുകളുടെ വിവരങ്ങൾ ട്രേസ് സിക്ക് ശേഖരിക്കാൻ സാധിക്കുമെന്നും ജില്ലാ കളക്ടർ പറഞ്ഞു.കഴിഞ്ഞ 24 മണിക്കൂറിനിടക്ക് ഇന്ത്യയിൽ കൊറോണ രോഗം സ്ഥിരീകരിച്ചത് 227 പേർക്ക്. ഇതോടെ ഇന്ത്യയിൽ രോഗബാധിതരുടെ എണ്ണം 1251 ആയി. 32 പേരാണ് രാജ്യത്ത് ഇതുവരെ കൊറോണ ബാധിച്ച് മരിച്ചത്.

 

 

 

11 പേർ ഇന്നലെ മാത്രം മരിച്ചു. ഇതിൽ ആറു പേർ നിസാമുദ്ദീനിലെ മതസമ്മേളനത്തിൽ പങ്കെടുത്തവരാണ്.102 പേരുടെ രോഗം ഭേദമായി. ഏറ്റവും കൂടുതൽ കേസുകൾ പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ടത് ഡൽഹിയിലാണ്. ഇതോടെ ഡൽഹിയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 97ആയി. രണ്ട് പേരാണ് ഡൽഹിയിലിതുവരെ മരിച്ചത്.

 

 

സമൂഹ വ്യാപന ഘട്ടത്തിലേക്ക് ഇതുവരെ എത്തിയിട്ടില്ലെന്നാണ് സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നത്. ലോക്ക് ഡൗൺ 21 ദിവസം കഴിഞ്ഞും നീട്ടുമെന്ന ഊഹാപോഹങ്ങളെയും സർക്കാർ ഖണ്ഡിച്ചു. അടുത്ത മാസം രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്ന തരത്തിൽ പ്രചരിച്ച സമൂഹമാധ്യമ സന്ദേശം വ്യാജമാണെന്ന് ഇന്ത്യൻ സൈന്യവും അറിയിച്ചു.

 

 

രാജസ്ഥാൻ, ഹരിയാന, പശ്ചിമബംഗാൾ, ഉത്തർപ്രദേശ് എന്നിവിടങ്ങളിലും പുതിയ കേസുകൾ സ്ഥിരീകരിച്ചു. കേരളത്തിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായി.മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്‌ബോൾ ഇന്ത്യയിൽ കോവിഡ് ഇപ്പോഴും സമൂഹ വ്യാപന ഘട്ടത്തിലേക്ക് എത്തിയിട്ടില്ല. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 100ൽ നിന്ന് 1000ത്തിലേക്കെത്താൻ 12 ദിവസമെടുത്തു.മറ്റ് രാജ്യങ്ങളിൽ ഈ വർധന അതിവേഗം സംഭവിച്ചിരുന്നു.

 

 

 

നിസാമുദ്ദീനിലെ മതസമ്മേളനത്തിൽ പങ്കെടുത്ത ഒട്ടനേകം പേരിൽ രോഗലക്ഷണങ്ങൾ കാണിക്കുന്നുണ്ട്. പങ്കെടുത്തവരിൽ ആറു പേർ കോവിഡ് ബാധയേറ്റ് മരിച്ചിരുന്നു. ഇതോടെ സമ്മേളനത്തിൽ പങ്കെടുത്ത മറ്റുള്ളവരുടെ വിവരങ്ങളും റൂട്ട് മാപ്പും ശേഖരിക്കാനുള്ള നടപടികൾ സർക്കാർ തുടങ്ങി.

 

 

സൗദി അറേബ്യ, മലേഷ്യ, ഇന്തോനേഷ്യ, കിർഗിസ്താൻ എന്നീ രാജ്യങ്ങളിൽ നിന്നുൾപ്പെടെ 2,000 ആളുകളാണ് നിസാമുദ്ദീനിലെ മതസമ്മേളനത്തിനെത്തിയത്.ഇതിൽ പങ്കെടുത്ത് 200ലധികം ആളുകൾ വിവിധ ഇടങ്ങളിലായി ഐസൊലേഷനിലാണ്. ചടങ്ങിൽ പങ്കെടുത്ത ആൻഡമാനിൽ നിന്നുളള്ള ഒമ്ബത് പേർക്ക് നിലവിൽ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. പള്ളിയിലെ ചടങ്ങിൽ പങ്കെടുത്ത ആളുകൾ 30 ബസ്സുകളിലായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സഞ്ചരിച്ചിരുന്നുവെന്ന വിവരവമുണ്ട്. ഇത് വലിയ വെല്ലുവിളി ഉയർത്തുന്നുണ്ട്.

 

 

രാജ്യത്ത് ഇതുവരെ 38,442പേരെ കൊറോണ ടെസ്റ്റിന് വിധേയമാക്കി. ഇതിൽ 3,501 ടെസ്റ്റുകളും ഞായറാഴ്ചയാണ് നടത്തിയത്.47 സ്വകാര്യലാബുകൾക്കും ടെസ്റ്റ് ചെയ്യാനുള്ള അനുമതി നൽകിയിട്ടുണ്ട്. 1,334 ടെസ്റ്റുകൾ സ്വകാര്യ ലാബുകളിലും നടത്തി.ലോക്ക്ഡൗണിൽ വരുമാനം കുറഞ്ഞ സാഹചര്യത്തിൽ സർക്കാർ ഉദ്യോഗസ്ഥരുടെയും നിയമസഭാ ആംഗങ്ങളുടെയും ശമ്ബളം വെട്ടിക്കുറക്കാൻ തെലങ്കാന സർക്കാർ തീരുമാനിച്ചു.