ഭയപ്പെടുത്തുന്ന റിപ്പോർട്ടുമായി ആരോഗ്യ വകുപ്പ് :  രാജ്യത്തെ പത്ത് കോവിഡ് ഹോട്ട് സ്പോട്ടുകളിൽ രണ്ടെണ്ണം കേരളത്തിൽ: പത്തനംതിട്ടയും കാസർകോടും പട്ടികയിൽ

ഭയപ്പെടുത്തുന്ന റിപ്പോർട്ടുമായി ആരോഗ്യ വകുപ്പ് : രാജ്യത്തെ പത്ത് കോവിഡ് ഹോട്ട് സ്പോട്ടുകളിൽ രണ്ടെണ്ണം കേരളത്തിൽ: പത്തനംതിട്ടയും കാസർകോടും പട്ടികയിൽ

സ്വന്തം ലേഖകൻ

ഡൽഹി: ഇന്ത്യയിൽ കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ രാജ്യത്തെ 10 കൊവിഡ് ഹോട്ട് സ്പോട്ടുകൾ ആരോഗ്യവിഭാഗം കണ്ടെത്തി. കേരളത്തിലെ രണ്ട് ജില്ലകളും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. കേരളത്തിലെ കാസർഗോഡ്, പത്തനംതിട്ട എന്നീ പ്രദേശങ്ങളാണ് രാജ്യത്തെ പത്ത് കൊവിഡ് ഹോട്ട് സ്പോട്ടുകളായി കണ്ടെത്തിയിരിക്കുന്നത്.

 

ഈ പ്രദേശങ്ങളിലാണ് ഏറ്റവും കൂടുതൽ കൊറോണ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.ഡൽഹിയിലെ നിസാമുദിൻ, ദിൽഷാദ് ഗാർഡൻ, ഉത്തർ പ്രദേശിലെ നോയിഡ, മീററ്റ്, രാജസ്ഥാനിലെ ഭിൽവാര, ഗുജറാത്തിലെ അഹമ്മദാബാദ്, മഹാരാഷ്ട്രയിലെ മുംബൈ, പൂനെ, എന്നിവയാണ് മറ്റ് ഹോട്ട് സ്പോട്ടുകൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

രാജ്യത്ത് കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 1200 കടന്നിരിക്കുകയാണ്. 1,117 പേർ ചികിത്സയിൽ ഉള്ളതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.കേരളത്തിൽ ഇന്ന് ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് ആകെ മരിച്ചവരുടെ എണ്ണം 33 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കുറിനിടെ രാജ്യത്ത് 227 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

 

ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ച് രോഗബാധിതരുടെ ഉയർന്ന നിരക്കാണ് ഇന്നലെ ഉണ്ടായത്. 102 പേർ രോഗം ഭേദമായി ആശുപത്രിവിട്ടു. മഹാരാഷ്ട്രയും ഗുജറാത്തുമാണ് കൂടുതൽ കൊവിഡ് മരണങ്ങൾ ഉണ്ടായ സംസ്ഥാനം.

അതേസമയം, സമൂഹ വ്യാപനത്തിന്റെ ആശങ്ക തള്ളിയ ആരോഗ്യവകുപ്പ് പ്രാദേശിക വ്യാപനത്തിന്റെ ഘട്ടമാണെന്ന് വ്യക്തമാക്കി. എന്നാൽ സമൂഹ വ്യാപനത്തിന് സമാനമായി നിസാമുദ്ദീനിൽ നിരവധി ആളുകൾക്ക് കൊവിഡ് 19 ലക്ഷണങ്ങൾ പ്രകടിപ്പിച്ചു. മാർച്ച് 13 മുതൽ 15 വരെ മർക്സിലെ പ്രാർത്ഥനചടങ്ങിൽ പങ്കെടുത്ത 200 ഓളം ആളുകൾ ഡൽഹിയിൽ രോഗ ലക്ഷണങ്ങളോടെ നിരീക്ഷണത്തിലാണ്. ഇതേ ചടങ്ങിൽ പങ്കെടുത്ത രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ ഉളളവർക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചു.

 

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 149 പേർക്ക്. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുപ്രകാരം ഇപ്പോൾ 873 പേരാണ് കൊവിഡ് ബാധിച്ച് ഇന്ത്യയിൽ ചികിത്സയിൽ കഴിയുന്നത്. 19 പേർ ഇതിനോടകം മരിച്ചു.

 

 

മഹാരാഷ്ട്ര-4, ഗുജറാത്ത്-3, കർണാടക-2 മധ്യപ്രദേശ്, തമിഴ്‌നാട് ബിഹാർ, പഞ്ചാബ്, ഡൽഹി, പശ്ചിമബംഗാൾ, ജമ്മു കശ്മീർ ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലായി ഒരോ മരണവുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.കൊവിഡ് ബാധിച്ച് വെള്ളിയാഴ്ച്ച കർണാടകയിൽ ഒരാൾ കൂടി മരിച്ചതോടെയാണ് രാജ്യത്ത് മരണസംഖ്യ 19 ആയി ഉയർന്നത്.

 

കേരളത്തിൽ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. എന്നാൽ ഇതുവരെയും മരണം റിപ്പോർട്ട് ചെയ്തിട്ടില്ല. നിലവിൽ ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് കേരളത്തിലാണ്.

 

ഒരു വാക്സിൻ ഇപ്പോഴത്തെ സാഹചര്യത്തിൽ 12 മുതൽ 18 മാസം വരെ അകലെയാണ്. അതിനാൽ തന്നെ കൊവിഡ് എന്ന മഹാമാരിയ്ക്കെതിരെ പോരാടുന്നതിന് രാജ്യങ്ങളെ ഒന്നിപ്പിക്കാൻ ലോകാരോഗ്യ സംഘടന ആഹ്വാനം ചെയ്തു.