അസാധു നോട്ട് നിക്ഷേപം; അമിത് ഷാ ഡയറക്ടറായുള്ള ധനകാര്യ ബാങ്കിൽ എത്തിയത് 746 കോടി രൂപ, ബിജെപി വീണ്ടും പ്രതിക്കൂട്ടിൽ

സ്വന്തം ലേഖകൻ മുംബൈ: കേന്ദ്രസർക്കാർ നോട്ട് നിരോധിച്ചതിനു ശേഷം സഹകരണ ബാങ്കുകളുടെ കൂട്ടത്തിൽ ഏറ്റവുമധികം അസാധുനോട്ട് നിക്ഷേപമായി സ്വീകരിച്ചത് ബിജെപി അധ്യക്ഷൻ അമിത് ഷാ ഡയറക്ടറായുള്ള ബാങ്ക്. ഗുജറാത്തിലെ അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്കാണ് നിക്ഷേപത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുള്ളത്. ഇതോടെ വീണ്ടും ബിജെപി വെട്ടിലായിരിക്കുകയാണ്. കള്ളപ്പണം വെളുപ്പിക്കാനെന്ന് ഉയർത്തിപ്പിടിച്ച് നടപ്പാക്കിയ വിപ്ലവ മാറ്റം ബിജെപിയെ കടുത്ത പ്രതിസന്ധിയിലാക്കിയിരുന്നു. 2016 നവംബറിൽ പ്രധാനമന്ത്രി നരേന്ദ്രമോഡി അന്ന് നിലവിലുള്ള 500 രൂപ, 1000 രൂപ നോട്ടുകൾ അസാധുവാക്കിയതായി പ്രഖ്യാപിച്ച് അഞ്ചുദിവസത്തിനകം 745.59 കോടി രൂപയുടെ അസാധുനോട്ടുകളാണ് […]

ബൈക്കും കാറും കൂട്ടിയിടിച്ചു; ഒരാൾക്ക് പരിക്ക്

സ്വന്തം ലേഖകൻ പാമ്പാടി: ദേശീയ പാത ഏഴാം മൈലിൽ കാറും ബൈക്കും കൂടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. മണർകാട് നിന്നും പാമ്പാടി ഭാഗത്തേക്ക് വന്ന ബൈക്കും, കോട്ടയം ഭാഗത്തേക്ക് പോയ കാറും തമ്മിൽ കൂട്ടിയിച്ചാണ് അപകടമുണ്ടായത്. കാർ യാത്രക്കാരൻ ഉറങ്ങി പോയതാണ് അപകടകാരണമെന്ന് അറിയുന്നു. അടുത്തുള്ള വൈദ്യുത പോസ്റ്റിലും മതിലിലും ഇടിച്ചാണ് കാർ പിന്നീട് നിന്നത്. ബൈക്കിൽ ഉണ്ടാരുന്ന രണ്ടു യാത്രക്കാരുടെയും കാലിനു ഗുരുതര പരിക്കുകൾ ഉണ്ട്.

നടൻ മനോജ് പിള്ള അന്തരിച്ചു; ഹൃദയ സംബന്ധമായ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു

സ്വന്തം ലേഖകൻ തിരുവനന്തപുരം : പ്രശസ്ത സിനിമാ സീരിയൽ താരം മനോജ് പിള്ള അന്തരിച്ചു. നാൽപ്പത്തിമൂന്ന് വയസായിരുന്നു. ഹൃദയ സംബന്ധമായ രോഗത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അമല, മഞ്ഞുരുകും കാലം തുടങ്ങിയ സീരിയലുകളിലും നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. കൊല്ലം കുണ്ടറ സ്വദേശിയാണ്. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ശാന്തികവാടത്തിൽ.

പാപ്പർ ഹർജി നൽകിയതിൽ വിശദീകരണവുമായി കുന്നത്ത് കളത്തിൽ ഗ്രൂപ്പ്; ബാധ്യത 136 കോടിയെന്ന് ഔദ്യോഗിക വിശദീകരണം; കയ്യിലുള്ള ആസ്തി 65 കോടി മാത്രം: നിക്ഷേപകർ വഴിയാധാരമാകുമെന്ന് സൂചന

സ്വന്തം ലേഖകൻ കോട്ടയം: കുന്നത്ത് കളത്തിൽ ഗ്രൂപ്പ് പാപ്പർ ഹർജി സമർപ്പിച്ചതായും സ്ഥാപനം പൂട്ടിയതായും കാട്ടി ഔദ്യോഗിക വിശദീകരണം. ചിട്ടി സാമ്പത്തിക ജ്വല്ലറി വ്യവസായത്തിൽ നിന്നും പിന്മാറുകയാണെന്നു കാട്ടിയാണ് ഇവർ ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്. പാപ്പർ ഹർജി സമർപ്പിച്ചതിനു പിന്നാലെ തേർഡ് ഐ ന്യൂസ് വാർത്ത പുറത്തു വിട്ടതോടെയാണ് വിശദീകരണവുമായി കുന്നത്ത് കളത്തിൽ ഗ്രൂപ്പ് ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്. 136 കോടി രൂപയുടെ ബാധ്യതയുണ്ടെന്നു വ്യക്തമാക്കിയ കമ്പനി തങ്ങൾക്ക് 65 കോടിയുടെ ആസ്ഥി മാത്രമേ ഉള്ളൂ എന്നും വ്യക്തമാക്കുന്നു. ഇതോടെ ഇടപാടുകാർക്ക് പകുതിയിലധികം തുകയും […]

കുന്നത്തുകളത്തിലിന്റെ തട്ടിപ്പിൽ അനാവശ്യമായി പഴികേട്ട് കുമരകത്തെ ഒരു കുടുംബം: കുമരകത്തെ കുന്നത്ത് കളത്തിൽ ജ്വല്ലറിയ്ക്ക് തട്ടിപ്പുകാരുമായി ബന്ധമില്ലെന്നും സ്ഥാപന അധികൃതർ

സ്വന്തം ലേഖകൻ കോട്ടയം: നഗരമധ്യത്തിൽ സെൻട്രൽ ജംഗ്ഷനിലെ കുന്നത്ത്കളത്തിൽ ജ്വല്ലറി ഉടമ സാമ്പത്തിക തട്ടിപ്പ് നടത്തി മുങ്ങിയതോടെ അനാവശ്യമായി പഴി കേട്ട് കുമരകത്തെ കുന്നത്ത്കളത്തിൽ ജ്വല്ലറി ഗ്രൂപ്പ്. സെൻട്രൽ ജംഗ്ഷനിലെ ജ്വല്ലറിയും, ഇവരുടെ അനുബന്ധ സ്ഥാപനങ്ങളുമായും യാതൊരു ബന്ധമില്ലെങ്കിലും മാധ്യമങ്ങളുടെ പ്രചാരണത്തിൽ കുമരകത്തെ സ്ഥാപനവും ഉണ്ടെന്ന് തെറ്റിധരിക്കുകയായിരുന്നു. ഇതേ തുടർന്നാണ് ഈ സ്ഥാപന അധികൃതർ വിശദീകരണവുമായി രംഗത്ത് എത്തിയത്. കോട്ടയം സെൻട്രൽ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന കുന്നത്തുകളത്തിൽ ജ്വല്ലേഴ്‌സിന്റെ ഉടമ സാമ്പത്തിക തട്ടിപ്പ് നടത്തിയ വ്യക്തിയാണെന്നു ഇവർ വ്യക്തമാക്കുന്നു. ഈ സ്ഥാപനവുമായി കുമരകത്ത് പ്രവർത്തിക്കുന്ന കുന്നത്ത്കളത്തിൽ […]

നഗരത്തിലെ വൻകിട വ്യവസായികളായ കുന്നത്തുകളത്തിലിനെതിരെ പരാതി പ്രവാഹം; നൂറ് കോടിയെങ്കിലും നഷ്ടമായെന്ന് നിക്ഷേപകർ: പരാതിയുമായി നൂറുകണക്കിന് ഇടപാടുകാർ ജില്ലാ പൊലീസ് മേധാവിക്ക് മുന്നിൽ; തേർഡ് ഐ ന്യൂസ് ബിഗ് ഇംപാക്ട്

കോട്ടയം: നഗരത്തിലെ വൻകിട വ്യവസായികളായ കുന്നത്ത് കളത്തിൽ ജ്വല്ലറി – ചിട്ടിഫണ്ട് ഉടമ പാപ്പരായതായി പ്രഖ്യാപിച്ചതിനു പിന്നാലെ ഇവർക്കെതിരെ പരാതി പ്രളയം. കുന്നത്തുകളത്തിൽ ചിട്ടി ഫണ്ടിലും ,ജ്വല്ലറിയുടെ സ്വർണ നിക്ഷേപ പദ്ധതിയിലുമായി നൂറ് കോടി നിക്ഷേപമുണ്ടെന്നാണ് പൊലീസ് നൽകുന്ന സൂചന. ജ്വല്ലറി – ചിട്ടിഫണ്ട് ഉടമ വിശ്വനാഥൻ വീടും സ്ഥാപനങ്ങളും പൂട്ടി ഒളിവിൽ പോയതായാണ് വിവരം. കമ്പനി ഉടമയും ഭാര്യയും പാപ്പരായ വാർത്ത പുറത്തറിഞ്ഞിട്ടും പ്രമുഖ മാധ്യമങ്ങളെല്ലാം തമസ്‌കരിക്കുകയായിരുന്നു. ഇത് സംബന്ധിച്ച വാർത്ത തേർഡ് ഐ ന്യൂസ് പുറത്ത് വിട്ടതോടെയാണ് ഇടപാടുകാർ പരാതിയുമായി ജില്ലാ […]

കോട്ടയത്തെ വൻകിട ജ്വല്ലറി, ചിട്ടി ഫണ്ട് ഗ്രൂപ്പായ കുന്നത്തുകളത്തിൽ പാപ്പരായി: നിക്ഷേപകർക്ക് നഷ്ടമായത് കോടികൾ; പാപ്പർ ഹർജി നൽകി അനുകൂല വിധി നേടി ജ്വല്ലറി ഉടമ വിശ്വനാഥനും ഭാര്യയും: വഞ്ചിക്കപ്പെട്ടത് ആയിരങ്ങൾ

സ്വന്തം ലേഖകൻ കോട്ടയം: നഗരത്തിലെ വൻകിട ജ്വല്ലറി – ചിട്ടിഫണ്ട് ഗ്രൂപ്പായ കുന്നത്തുകളത്തിൽ ഗ്രൂപ്പ് പാപ്പരായതായി റിപ്പോർട്ട്. ജ്വല്ലറി ചി്ട്ടിഫണ്ട് ഉടമ കാരാപ്പുഴ സ്വദേശി വിശ്വനാഥും ഭാര്യയുമാണ് കോട്ടയം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ പാപ്പർ ഹർജി ഫയൽ ചെയ്തത്. സ്ഥാപനത്തിലെ നിക്ഷേപകർ പരാതിയുമായി എത്തുമെന്ന് ഉറപ്പായതോടെ ഇവർ പാപ്പരായതിന്റെ രേഖകൾ ഈസ്റ്റ് പൊലീസിൽ എത്തിച്ചിട്ടുണ്ട്. കമ്പനി പാപ്പരായതായി പ്രഖ്യാപിച്ചതോടെ ഇവരെ വിശ്വസിച്ച് കോടികൾ നിക്ഷേപിച്ച ആയിരക്കണക്കിനു നിക്ഷേപകരാണ് വെട്ടിലായിരിക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസമായി സെൻട്രൽ  ജംഗ്ഷനിലെ ജ്വല്ലറി അടഞ്ഞു കിടന്നതോടെയാണ് ഇതു […]

സ്‌കൂൾ കുട്ടികളുടെ പുറത്തേയ്ക്ക് റബർ ബോർഡിന്റെ മതിലിടിഞ്ഞു: രണ്ടു പെൺകുട്ടികൾക്ക് ഗുരുതര പരുക്ക്

സ്വന്തം ലേഖകൻ കോട്ടയം: റബർ ബോർഡ് ആസ്ഥാന മന്ദിരത്തിനു മുന്നിലെ മതിലിടിഞ്ഞു വീണ് രണ്ടു വിദ്യാർത്ഥികൾക്കു ഗുരുതര പരുക്ക്. വടവാതൂർ കേന്ദ്രീയ വിദ്യാലയത്തിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി ദിയ എൽസ വർഗീസ് (14), ആറാം ക്ലാസ് വിദ്യാർത്ഥിനി സാറാ മറിയം ഷാജി (11) എന്നിവർക്കാണ് പരിക്കേറ്റത്. ബുധനാഴ്ച വൈകിട്ട് നാലുമണിയോടെ പുതുപ്പള്ളി റബർ ബോർഡ് ആസ്ഥാനത്തിനു മുന്നിലെ റോഡിലായിരുന്നു വൻ ദുരന്തരം തലനാരിഴയ്ക്ക് ഒഴിവായ അപകടമുണ്ടായത്. റബർ ബോർഡ് ഓഫിസിനു മുന്നിൽ രണ്ടാൾ പൊക്കത്തിലുള്ള മതിൽ കനത്ത മഴയെ തുടർന്നു റോഡിലേയ്ക്കു ഇടിഞ്ഞു വീഴുകയായിരുന്നു. […]

പങ്ങട സേക്രട്ട് ഹാർട്ട് ഹൈസ്‌കൂളിൽ സംഘടിപ്പിച്ച പ്രതിഭാ സംഗമം

സ്വന്തം ലേഖകൻ കൂരോപ്പട: വിദ്യാഭ്യാസ രംഗത്ത് കാലോചിതമായ മാറ്റങ്ങൾ അനിവാര്യമാണെന്ന് ചങ്ങനാശ്ശേരി അതിരൂപതാ കോർപ്പറേറ്റ് മാനേജർ ഫാ. മനോജ് കറുകയിൽ പ്രസ്താവിച്ചു. പങ്ങട സേക്രട്ട് ഹാർട്ട് ഹൈസ്‌കൂളിൽ സംഘടിപ്പിച്ച പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതുവിദ്യാഭ്യാസം സംരക്ഷിയ്ക്കാൻ യോജിച്ച മുന്നേറ്റം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. (പങ്ങട എസ്.എച്ച്.ഹൈസ്‌കൂളിലെ പ്രതിഭാ സംഗമം ചങ്ങനാശ്ശേരി അതിരൂപതാ കോർപ്പറേറ്റ് മാനേജർ ഫാ.മനോജ് കറുകയിൽ ഉദ്ഘാടനം ചെയ്യുന്നു.ഫാ.ജോൺ കൊച്ചുമലയിൽ, നിഖിൽ. എസ്. പ്രവീൺ, അനിൽ കൂരോപ്പട, അന്നമ്മ ട്രൂബ്, വി.എം.റെജിമോൻ, സുനിൽ ഉമ്മൻ, സജിമ്മ ഏബ്രഹാം തുടങ്ങിയവർ സമീപം) […]

കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നടപടികൾക്കെതിരെ സി.പി.ഐ പോസ്റ്റ് ഓഫീസ് പിക്കറ്റ് ചെയ്തു

സ്വന്തം ലേഖകൻ കോട്ടയം: കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കും ഡീസൽ പെട്രോൾ പാചകവാതക വിലവർധനവിനുമെതിരെ കമ്മ്യൂണിസ്റ്റ് പാർട്ടി സംഘടിപ്പിക്കുന്ന ദേശവ്യാപകമായ പ്രക്ഷോഭത്തിന് തുടക്കം കുറിച്ച് കേന്ദ്രസർക്കാർ ഓഫീസുകളിലേക്ക് ബഹുജന മാർച്ച് സംഘടിപ്പിച്ചു. ജില്ലയിൽ തെരഞ്ഞെടുക്കപ്പെട്ട അഞ്ചു മണ്ഡലങ്ങളിലെ കേന്ദ്രസർക്കാർ ഓഫീസുകളിലേക്കാണ് ബഹുജനമാർച്ചും ധർണ്ണയും സംഘടിപ്പിച്ചത്. കോട്ടയത്ത് ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ നടന്ന മാർച്ചും ധർണ്ണയും സിപിഐ സംസ്ഥാന കൗൺസിൽ അംഗം അഡ്വ വി ബി ബിനു ഉദ്ഘാടനം ചെയ്തു. ഉപഭോക്തൃ സംസ്ഥാനമെന്ന നിലയിൽ പെട്രോൾ-ഡീസൽ വില വർദ്ധനവ് കേരളത്തെ ഏറെ ബുദ്ധിമുട്ടിക്കുന്നുണ്ട്. ദിവസേനയെന്ന വണ്ണമുള്ള […]