കോപ്പ അമേരിക്ക: അർജൻ്റീന നോക്കൗട്ട് റൗണ്ടിൽ: ഉറുഗ്വായും ചിലിയും സമനിലയിൽ പിരിഞ്ഞു
തേർഡ് ഐ സ്പോട്സ് റിയോ ഡി ജെനീറോ : കോപ്പ അമേരിക്കയിൽ അർജൻ്റീന നോക്കൗട്ടിൽ. പരാഗ്വയെ ( 1-0) പരാജയപ്പെടുത്തിയാണ് നോകൗട്ട് റൗണ്ടിലേക്ക് മുന്നേറിയത്. ഒമ്പതാം മിനിറ്റിൽ അലക്സാൺഡ്രോ ഗോമസാണ് അർജന്റീനയെ മുന്നിലെത്തിച്ചത്. മെസ്സി തുടങ്ങിവെച്ച ഒരു മുന്നേറ്റമാണ് ഗോളിൽ കലാശിച്ചത്. മെസ്സിയിൽ നിന്ന് പന്ത് ലഭിച്ച ഏയ്ഞ്ചൽ ഡി മരിയയുടെ അളന്നുമുറിച്ച പാസ് ഗോമസ് കൃത്യമായി ഫിനിഷ് ചെയ്തു. രണ്ടാം പകുതിയിൽ ഗോൾ മടക്കാനുറച്ചുള്ളതായിരുന്നു പാരഗ്വായ് താരങ്ങളുടെ മുന്നേറ്റങ്ങൾ. നിരവധി അവസരങ്ങൾ സൃഷ്ടിക്കാനായെങ്കിലും ഫിനിഷിങ്ങിലെ പിഴവ് അവർക്ക് തിരിച്ചടിയായി. രണ്ടാം പകുതിയിൽ പ്രതിരോധത്തിലേക്ക് […]