ഭാര്യയുടെ തോളിൽ കൈവച്ച് പരസ്യമായി നടുറോഡിലൂടെ കാമുകൻ നടക്കുന്ന ദയനീയ കാഴ്ച കണ്ട് ഭർത്താവ്; ചോദ്യം ചെയ്ത ഭർത്താവിനെ ഭാര്യയും കാമുകനും ചേർന്ന് പഞ്ഞിക്കിട്ടു; സംഭവം അറിയാതെ നാട്ടുകാരും ഇടപെട്ടു; എല്ലാം കഴിഞ്ഞ് ഡീസൻറായി ഭർത്താവിനൊപ്പം ഭാര്യ വീട്ടിലേക്ക്
തേർഡ് ഐ ബ്യൂറോ
മലപ്പുറം: കഴിഞ്ഞ ദിവസമാണ് കോട്ടയം പാലായിൽ യുവതി അർദ്ധരാത്രിയിൽ ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയത്. ദിവസങ്ങൾക്കു ശേഷം മടങ്ങിയെത്തിയ യുവതി ഭർത്താവിനെ വേണ്ടെന്നും കാമുകനെ മാത്രം മതിയെന്നും പ്രഖ്യാപിക്കുകയായിരുന്നു.
എന്നാൽ, ഇതിനു സമാനമായ സംഭവമാണ് ഇപ്പോൾ മലപ്പുറത്തും അരങ്ങേറിയിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ടൗണിലൂടെ തന്റെ ഭാര്യയുടെ തോളിൽ കൈവച്ചുപോകുകയായിരുന്ന അജ്ഞാതനായ യുവാവിനെ ചോദ്യംചെയ്ത ഭർത്താവിനെ ക്രൂരമായി മർദിച്ച് ഭാര്യയും കാമുകനും. നാടകീയ സംഭവം അരങ്ങേറിയത് മലപ്പുറം ചങ്ങരംകുളത്താണ്.
ചങ്ങരംകുളത്ത് താമസിക്കുന്ന യുവതി അജ്ഞാതനായ യുവാവിനൊപ്പം തോളിൽ കയ്യിട്ട് കമിതാക്കളെ പോലെ ചങ്ങരംകുളം ടൗണിലൂടെ നടന്നത് ഭർത്താവിന്റെ കണ്ണിൽപെടുകയായിരുന്നു. ഇതോടെ ഇവരുടെ പിറകെ കൂടിയ ഭർത്താവ് കുറച്ചുസമയം നിരീക്ഷിച്ച ശേഷം ഇവരുടെ മുന്നിലെത്തി.
തുടർന്നു ഭർത്താവ് യുവതിയെയും അജ്ഞാതനായ യുവാവിനെയും ചോദ്യം ചെയ്തതോടെ യുവതി ഭർത്താവിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മർദിക്കുന്ന സമയത്തും കാഴ്ച്ചക്കാരനായി യുവാവും സമീപത്ത് തന്നെ ഉണ്ടായിരുന്നു.
സംഭവം കണ്ട് നാട്ടുകാർ സ്ഥലത്തു തടിച്ചുകൂടിയതോടെയാണു അവസാനം ഭാര്യ തല്ല് നിർത്തിയത്. ഭാര്യയുടെ മർദ്ദനത്തിൽ ഭർത്താവിന്റെ മുഖത്ത് മുറിവേറ്റിരുന്നു.
തുടർന്നു നാട്ടുകാർ യുവതിയെ പിടിച്ചു ചോദ്യം ചെയ്തതോടെ കൂടെയുണ്ടായിരുന്ന യുവാവ് പതുക്കെ തടിതപ്പുകയായിരുന്നു. ശേഷം നാട്ടുകാർ ഇടപെട്ട് സംസാരിച്ചതോടെ യുവതി ഭർത്താവിനൊപ്പം തന്നെ തിരിച്ചുപോയി.