play-sharp-fill
ഹിറ്റ്‌ലർ ഷൂട്ട് ചെയ്യാൻ സായ്കുമാറിനെ നാട്ടിലെത്തിച്ചത് ഡി കമ്പനി: മാതൃഭൂമിയിലെ സിദ്ദിഖിന്റെ വെളിപ്പെടുത്തലിന്റെ പേരിൽ വിവാദം കത്തിപ്പടരുന്നു; അന്വേഷണം നടത്തണമെന്നു ബി.ജെ.പി നേതാവ് സന്ദീപ് വാര്യരുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

ഹിറ്റ്‌ലർ ഷൂട്ട് ചെയ്യാൻ സായ്കുമാറിനെ നാട്ടിലെത്തിച്ചത് ഡി കമ്പനി: മാതൃഭൂമിയിലെ സിദ്ദിഖിന്റെ വെളിപ്പെടുത്തലിന്റെ പേരിൽ വിവാദം കത്തിപ്പടരുന്നു; അന്വേഷണം നടത്തണമെന്നു ബി.ജെ.പി നേതാവ് സന്ദീപ് വാര്യരുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

തേർഡ് ഐ ബ്യൂറോ

കൊച്ചി: ഹിറ്റ്‌ലർ സിനിമ ഷൂട്ട് ചെയ്യാൻ നടൻ സായ്കുമാറിനെ നാട്ടിലെത്തിച്ചത് ആരാണെന്നതിനെച്ചൊല്ലി സോഷ്യൽ മീഡിയയിൽ വിവാദം. ഇദ്ദേഹത്തെ നാട്ടിലെത്തിച്ചത് ഡി കമ്പനിയുടെ സഹായത്തോടെയാണ് എന്ന സംവിധായകൻ സിദ്ധിഖിന്റെ വെളിപ്പെടുത്തലാണ് ഇപ്പോൾ വിവാദമായി മാറിയിരിക്കുന്നത്.

വിവാദം ഏറ്റുപിടിച്ച് സംഭവത്തിൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ രംഗത്ത് എത്തിയതോടെ സംഭവം കൈവിട്ടു പോയി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാതൃഭൂമി പ്രസിദ്ധീകരണമായ സ്റ്റാർ ആന്റ് സ്റ്റയിലിന് മാർച്ചിൽ നൽകിയ അഭിമുഖത്തിൽ പറഞ്ഞിരിക്കുന്നത് . മലയാള സിനിമയെ നിയന്ത്രിക്കുന്നത് ഡി കമ്പനിയാണെന്ന തന്റെ ആരോപണത്തെ ശരിവയ്ക്കുന്ന വസ്തുതയാണ് സിദ്ദീഖ് തുറന്ന് പറഞ്ഞിരിക്കുന്നതെന്നും വിശദമായ അന്വേഷണം ആവശ്യമാണെന്നും ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ ഫേസ്ബുക്കിൽ പറഞ്ഞതാണ് വിവാദത്തിന് ഇടയാക്കിയത്.

1993 ലാണ് മുംബൈ സീരിയൽ ബോംബ് ബ്ലാസ്റ്റ് നടക്കുന്നത്. ഹിറ്റ്ലർ സിനിമ ഷൂട്ടിംഗ് നടക്കുന്ന 95 – 96 സമയം , ദാവൂദ് ഇബ്രാഹിമിന്റെ ചോരക്കായി ഇന്ത്യൻ ഏജൻസികൾ ഓടി നടക്കുന്ന കാലം. ബോളിവുഡ് താരങ്ങൾ പോലും ഡി കമ്പനിയുമായി സംസാരിക്കാൻ ഭയന്ന കാലം .

സഞ്ജയ് ദത്ത് അടക്കം അറസ്റ്റിലായ കാലത്ത് മലയാള സിനിമയിലെ നടൻ സായികുമാറിനെ ദുബായിൽ നിന്ന് നാട്ടിലെത്തിക്കാൻ ദാവൂദ് ഇബ്രാഹിമിന്റെ ആളുകളുടെ സഹായം തേടി എന്നാണ് സംവിധായകൻ സിദ്ദീഖ് മാതൃഭൂമി പ്രസിദ്ധീകരണമായ സ്റ്റാർ ആന്റ് സ്റ്റയിലിന് മാർച്ചിൽ നൽകിയ അഭിമുഖത്തിൽ പറഞ്ഞിരിക്കുന്നത് .

മലയാള സിനിമയെ നിയന്ത്രിക്കുന്നത് ഡി കമ്പനിയാണെന്ന എന്റെ ആരോപണത്തെ ശരിവയ്ക്കുന്ന വസ്തുതയാണ് സിദ്ദീഖ് തുറന്ന് പറഞ്ഞിരിക്കുന്നത്. വിശദമായ അന്വേഷണം ആവശ്യമാണ്.