ഗുരുദക്ഷിണയായി ആ സംവിധായകൻ ചോദിച്ചത് ശരീരം: മുത്തച്ഛന്റെ പ്രായമുള്ള നിർമ്മാതാവ് ഹോട്ടലിലേയ്ക്ക് ക്ഷണിച്ചു; തുറന്നു പറഞ്ഞ് സിനിമാ താരം കസ്തൂരി
തേർഡ് ഐ ബ്യൂറോ
ചെന്നൈ: മലയാള സിനിമയിലും ഇന്ത്യൻ സിനിമയിലും സ്ത്രീകൾക്ക് നേരെ അതിക്രമങ്ങൾ പതിവാണ്. മീറ്റുവിലൂടെ പല നടിമാരും തങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങൾ തുറന്നു പറഞ്ഞ് രംഗത്ത് എത്തുന്നുമുണ്ട്.
ഇതിനിടെയാണ് ഇപ്പോൾ മലയാളത്തിലെ പഴയ കാല നടി കസ്തൂരി പുതിയ വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തന്റെ പതിനെട്ടാം വയസിൽ മിസ് മദ്രാസ് ആയി തിരഞ്ഞെടുക്കപ്പെട്ട താരം ആണ് കസ്തൂരി. ആദ്യ കാലങ്ങളിൽ മോഡലിങ്ങിൽ കൂടി ശ്രദ്ധ നേടിയ താരം തുടർന്ന് 1992 ൽ ആണ് ആദ്യമായി അഭിനയ ലോകത്തിലേക്ക് എത്തുന്നത്. തുടർന്ന് തമിഴിലും മലയാളത്തിലും തെലുങ്കിലും ശ്രദ്ധേയമായ വേഷങ്ങൾ താരം ചെയ്തിട്ടുണ്ട്.
1കമൽ ഹസ്സന്റെ സഹോദരിയുടെ വേഷത്തിൽ ശങ്കർ സംവിധാനം ചെയ്ത ഇന്ത്യൻ എന്ന ചിത്രത്തിൽ താരം എത്തിയിരുന്നു കൂടാതെ മലയാളത്തിൽ അനിയൻബാവ ചേട്ടൻബാവ എന്ന ചിത്രത്തിൽ കൂടി ശ്രദ്ധ നേടിയ താരം കൂടി ആണ്.
അഭിനേതാവ് എന്നതിൽ ഉപരി മോഡൽ , അവതാരക സാമൂഹിക പ്രവർത്തക എന്ന നിലയിലും താരം ശ്രദ്ധ നേടിയിട്ടുണ്ട്. നാപ്പത്തിയഞ്ചു വയസ് ആയ കസ്തൂരി കഴിഞ്ഞ വര്ഷം ഒരു സിനിമയുടെ പ്രൊമോഷന് വേണ്ടി എത്തിയപ്പോൾ ധരിച്ച അൽപ്പ വസ്ത്രങ്ങൾ കൊണ്ട് ഏറെ വിവാദങ്ങളും പഴികളും കേട്ടിരുന്നു. താൻ സിനിമയിൽ അഭിനയിക്കാൻ എത്തിയ കാലത്ത് തന്നോട് ഒരു സംവിധായകൻ ചോദിച്ച ഗുരു ദക്ഷിണയെ കുറിച്ച് ആണ് താരം മനസ്സ് തുറന്നത്.
താൻ സിനിമയിൽ അഭിനയിച്ചു തുടങ്ങിയ കാലത് ആണ് സംഭവം. ഒരു തുടക്കക്കാരിയുടെ പതർച്ച ഇല്ലാതെ താൻ ആ കാര്യം ഡീൽ ചെയ്തു. തൻ അഭിനയിച്ച ചിത്രത്തിലെ സംവിധായകൻ തന്നോട് ഗുരുദക്ഷിണയായി ചോദിച്ചത് തന്റെ ശരീരം ആയിരുന്നു.
അഭിനയിക്കുന്ന സമയത്ത് ഗുരു ദക്ഷിണ പല വിധം ഉണ്ടല്ലോ എന്നൊക്കെ അദ്ദേഹം ഇടയ്ക്കിടെ ചോദിക്കും. ആദ്യം കാര്യം എന്താണ് എന്ന് മനസിലായില്ല. പിന്നീട് സംഭവം മനസിലായപ്പോൾ അയാൾക്ക് ചുട്ട മറുപടി നൽകി.
അതുപോലെ തന്റെ മുത്തച്ഛന്റെ പ്രായം ഉള്ള നിർമാതാവ് മോഹന വാഗ്ദാനങ്ങൾ നൽകി തന്നെ ഹോട്ടൽ മുറിയിലേക്ക് ഒരിക്കൽ ക്ഷണിച്ചു. അയാളുടെ പ്രായത്തെ മാനിച്ചു ഞാൻ വെറുതെ വിടുക ആയിരുന്നു എന്നും കസ്തൂരി പറയുന്നു.