
തേർഡ് ഐ സിനിമ
ചെന്നൈ: മലയാളത്തിൽ നിന്നും തമിഴ്‌നാട്ടിൽ എത്തി താരമായ ആളാണ് നയൻ താര. എന്നാൽ, എന്നും വിവാദങ്ങളിൽ കുടുങ്ങാനായിരുന്നു നയൻതാരയുടെ വിധി. ഒരുപക്ഷേ സൗത്ത് ഇന്ത്യൻ സിനിമയിൽ നിലവിലെ ഏറ്റവും മികച്ച നടി എന്നുവേണം പറയാൻ.
ലേഡി സൂപ്പർ സ്റ്റാർ എന്ന പേരിലാണ് താരം തെന്നിന്ത്യൻ സിനിമയിൽ അറിയപ്പെടുന്നത്. കാരണം നായിക പ്രാധാന്യമുള്ള ഒരുപാട് സിനിമകളിൽ താരം പ്രത്യക്ഷപ്പെട്ടു എന്നുള്ളതാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നടിയായും മോഡലായും താരം തിളങ്ങി നിൽക്കുന്നുണ്ട്. നായിക പ്രാധാന്യമുള്ള ഒരുപാട് സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തുകൊണ്ട് വെള്ളിത്തിരയിൽ വിസ്മയം തീർക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.
താരത്തിന് ആരാധകരും ഏറെയാണ്. അഭിനയത്തോടൊപ്പം സൗന്ദര്യം കൂടിയായപ്പോൾ താരം മറ്റുള്ളവരിൽ നിന്ന് മികച്ചു നിൽക്കുകയായി.
താരം പല വിവാദങ്ങളിലും അകപ്പെട്ടിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനമാണ് സൗത്ത് ഇന്ത്യൻ സിനിമ ലോകത്തെ തന്നെ ഞെട്ടിച്ച താരത്തിന്റെ പ്രണയം. ഇന്ത്യൻ മൈക്കിൾ ജാക്‌സൺ എന്ന പേരിലറിയപ്പെടുന്ന, നടനും ഡാൻസറും സംവിധായകനും കൂടിയായ പ്രഭുദേവയും ഒത്തുള്ള താരത്തിന്റെ പ്രണയം ആയിരുന്നു അത്.
അന്നത് സിനിമാലോകത്ത് വലിയ ചർച്ചയായിരുന്നു. കാരണം പ്രഭുദേവയും നയൻതാരയും പ്രണയത്തിലാകുന്ന സമയത്ത് പ്രഭുദേവ മുമ്പ് കല്യാണം കഴിച്ച് രണ്ടു കുട്ടികളുടെ അച്ഛൻ ആയിരുന്നു.
അതുകൊണ്ടുതന്നെ ഇത് കൂടുതൽ വിവാദങ്ങളിലേക്ക് നയിച്ചു. ആദ്യമൊക്കെ പ്രണയം വെറും ഗോസിപ്പ് ആണെന്ന് വാർത്തയായിരുന്നു.
പക്ഷേ പിന്നീട് ഇരുവരും ഒരുപാട് വേദികളിൽ പ്രത്യക്ഷപ്പെടുകയും, ഒരുമിച്ച് താമസിക്കുകയും ചെയ്തതോടുകൂടി ഇവർ തമ്മിലുള്ള പ്രണയം സിനിമാലോകത്ത് സ്ഥിരീകരിച്ചു. തന്റെ ഭാര്യയെ ഒഴിവാക്കാൻ വേണ്ടി പ്രഭുദേവ പിന്നീട് നീക്കങ്ങൾ നടത്തി. നയൻതാരയോത്ത് ജീവിതം മുന്നോട്ടു കൊണ്ടുപോയി.
പക്ഷേ കല്യാണത്തിന്റെ വക്കിൽ വച്ച് ഇരുവരും വേർപിരിയുകയായിരുന്നു. എല്ലാവരെയും ഞെട്ടിച്ചു കൊണ്ടാണ് ഈ വേർപിരിഞ്ഞ വാർത്ത പ്രചരിച്ചത്. അതിന്റെ കാരണം വ്യക്തമല്ല.
എന്നാൽ ഇപ്പോൾ നയൻതാരക്കെതിരെ ആഞ്ഞടിച്ചുകൊണ്ടു വന്നിരിക്കുകയാണ് പ്രഭുദേവയുടെ മുൻഭാര്യ റംലത്ത് ലത. തന്റെ ആക്രോശം റംലത്ത് വാക്കുകളിലൂടെ പ്രകടിപ്പിക്കുകയാണ്. റംലത്ത് പറയുന്നതിങ്ങനെയാണ്…നയൻതാര ഏറ്റവും മോശപ്പെട്ട സ്ത്രീയാണ്.
എന്റെ ഭർത്താവിനെ ഏതോ ബ്ലാക്ക് മാജിക്കിലൂടെ വശീകരിച്ച് എടുത്തതാണ്. കാരണം എന്നോടും എന്റെ മക്കളോടും അദ്ദേഹത്തിന് വലിയ സ്‌നേഹമായിരുന്നു. ഞങ്ങൾക്ക് വേണ്ടി ഒരു വീടുവരെ വാങ്ങിച്ചിരുന്നു. അതിനിടയിലാണ് നയൻതാര അദ്ദേഹത്തെ മയക്കി എടുക്കുന്നത്. അതുകൊണ്ട് അവളെ എവിടെവച്ച് കണ്ടാലും ഞാൻ അടിക്കും.
എന്ന് ഭാര്യ പറയുകയുണ്ടായി..







