Spread the love

തേർഡ് ഐ ബ്യൂറോ

video
play-sharp-fill

കൊച്ചി: സീരിയലിലെ വില്ലത്തിയായി തിളങ്ങിയ താരമായിരുന്നു ദേവീ ചന്ദന. മേക്കപ്പിന്റെ പേരിൽ ഇപ്പോൾ താരം ഏറെ പഴികേൾക്കുകയാണ്. ഇതിനിടെയാണ് ഇപ്പോൾ ദേവീ ചന്ദന വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയിരിക്കുന്നത്.

ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരം അഭിനേത്രി മാത്രമല്ല നർത്തകികൂടിയാണ്. ദേവി വിവാഹം ചെയ്തിരിക്കുന്നത് ഗായകനായ കിഷോർ വർമയെയാണ്. ഇരുവരും ആരിലും അസൂയ ജനിപ്പിക്കുന്ന ജോഡികളാണ്. .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവിൽ എഷ്യനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന പൗർണമിത്തിങ്കൾ എന്ന പരമ്പരയിലാണ് നടി അഭിനയിക്കുന്നത്. ഒരു ഇടവേളയ്ക്ക് ശേഷമാണ് നടി വസന്ത മല്ലിക എന്ന നെഗറ്റീവ് കഥാപാത്രവുമായി എത്തിയിരിക്കുന്നത്. വില്ലത്തി റോളാണെങ്കിലും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് വസന്ത മല്ലിക എന്ന വില്ലത്തിക്ക് ലഭിക്കുന്നത്.

സീരിയലിൽ മേക്കപ്പിന്റെ പേരിൽ കേൾക്കേണ്ടിവന്ന വിമർശനങ്ങളെക്കുറിച്ച് തുറന്നുപറയുകയാണ് താരം. വാക്കുകൾ, സത്യത്തിൽ സീരിയൽ ചിത്രീകരണത്തെ കുറിച്ച് പ്രേക്ഷകർക്ക് അറിയാത്തത് കൊണ്ടാണ്.

ഓരേ മിനിറ്റു പോലും വേസ്റ്റ് ചെയ്യാതെയാണ് സീരിയലിൽ ഷൂട്ടിംഗ് നടത്തുന്നത്. ചിലപ്പോൾ ഉച്ചയ്ക്ക് 2 മണിക്കാവും രാത്രിയിലെ ബെഡ് റൂം സീനുകൾ എടുക്കുന്നത്. ആ സമയത്ത് നമുക്ക് അരപ്പട്ട കെട്ടാം. എന്നാൽ നമ്മൾ ഉച്ചയ്ക്ക് എടുക്കുന്ന സീനുകൾ പ്രേക്ഷകർ കാണുന്നത് രാത്രിയാണ്, സിനിമയേയും സീരിയലിനേയും ഒരു വിനോദമായി മാത്രം കണ്ടാൽ പ്രശ്‌നം തീരും

വണ്ണമുണ്ടായിരുന്ന സമയത്തും താൻ നൃത്തം ചെയ്യുമായിരുന്നു. എന്നാൽ ഡാൻസ് ചെയ്യാൻ ഒരു ബുദ്ധിമുട്ടായി തോന്നിയപ്പോഴാണ് ശരീര ഭാരം കുറയ്ക്കാൻ തീരുമാനിക്കുന്നത്. പിന്നെ ഏറ്റവും സങ്കടം വസ്ത്ര എടുക്കാൻ പോകുമ്പോഴാണ്. നമുക്ക് പാകത്തിനുള്ള വസ്ത്രങ്ങൾ കിട്ടാൻ നല്ല ബുദ്ധിമുട്ടായിരിക്കും.

അങ്ങനെ പിന്നെ വാശിയായി. പിന്നെ ഈ വണ്ണം കുറയില്ലെന്ന് കുറെ പേർവിധി എഴുതുകയും ചെയ്തു. വണ്ണം കുറയ്ക്കാൻ തുടങ്ങിയപ്പോൾ ലൈഫിൽ ഇത് മിസ് ചെയ്യാൻ പറ്റാത്ത ഒന്നായി മാറുകയായിരുന്നു.