Spread the love

തേർഡ് ഐ ബ്യൂറോ

video
play-sharp-fill

ചങ്ങനാശേരി: ചാരായം വാറ്റാൻ പാകപ്പെടുത്തിയ നിലയിൽ 85 ലിറ്റർ കോട കണ്ടെടുത്തു. സംഭവത്തിൽ എക്‌സൈസ് സംഘം കേസെടുത്തു.

ചങ്ങനാശേരി എക്സൈസ് സർക്കിൾ ഓപ്പീസിലെ പ്രിവന്റീവ് ഓഫീസർ പി.എസ്.ശ്രീകുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പറാൽ 30-ൽച്ചിറ ഭാഗത്തുള്ള ബണ്ട്ച്ചിറ റോഡിനു സമീപമുള്ള വാഴക്കൂട്ടങ്ങൾക്കിടയിൽ നിന്നാണ് കോട കണ്ടെടുത്തത്. മൂന്നു കന്നാസുകളിലായി ഒളിപ്പിച്ച നിലയിൽ 85 ലിറ്റർ കോടയാണ് സൂക്ഷിച്ചിരുന്നത്.

കഴിഞ്ഞ രണ്ടു ദിവസങ്ങൾക്കു മുൻപ് പ്രദേശത്തു നിന്നും 140 ലിറ്റർ കോട കണ്ടെടുത്തിരുന്നു.

പ്രതികളെക്കുറിച്ചുള്ള സൂചന ലഭിച്ചിട്ടുണ്ടെന്നും ഉടനെ പിടികൂടുവാൻ സാധിക്കുമെന്നും എക്സൈസ് അധികൃതർ പറഞ്ഞു.

റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ ഗ്രേഡ്.പി.സജി, സിവിൽ എക്സൈസ് ഓഫീസർമാരായ അനീഷ് രാജ്, രതീഷ്, കെ.നാണു, റ്റി.സന്തോഷ്, ഡ്രൈവർ റോഷി വർഗ്ഗീസ് എന്നിവർ പങ്കെടുത്തു.