ശ്രീധന്യയ്ക്ക് അഭിനന്ദനവുമായി വയനാട് ചുരം കയറി സന്തോഷ് പണ്ഡിറ്റ്

സ്വന്തംലേഖകൻ കോട്ടയം : സിവില്‍ സര്‍വീസ് പരീക്ഷയില്‍ മികച്ച വിജയം നേടി കേരളത്തിന്റെ യശസ്സുയര്‍ത്തിയ ശ്രീധന്യ സുരേഷിനെ സന്ദര്‍ശിച്ച് സിനിമാതാരം സന്തോഷ് പണ്ഡിറ്റ്. വയനാട്ടിലെ പൊഴുതനിയിലുളള ശ്രീധന്യയുടെ വീട്ടിലെത്തി അഭിനന്ദനം അറിയിച്ച സന്തോഷ് വീട്ടിലേക്ക് ഫര്‍ണീച്ചറുകളും എത്തിച്ചു കൊടുത്തു. കട്ടിലും അലമാരയും അടക്കമുള്ള ഫര്‍ണീച്ചറുകളാണ് സന്തോഷ് പണ്ഡിറ്റ് ശ്രീധന്യയുടെ വീട്ടിലേക്ക് എത്തിച്ചു കൊടുത്തത്. സന്തോഷ് പണ്ഡിറ്റിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.. ഞാ൯ ഇന്ന് വയനാട് ജില്ലയിലെ പൊഴുതനയില് പോയ് ഇത്തവണ IAS നേടിയ Sree Dhanya എന്ന മിടുക്കിയെ നേരില് സന്ദ൪ശിച്ചു അഭിനന്ദിച്ചു. (വയനാട്ടില് നിന്നും […]

വിദേശത്തെ ജോലി ഉപേക്ഷിച്ചെത്തി നഗരത്തിൽ കഞ്ചാവ് കച്ചവടം: വൻ ലാഭമുണ്ടാക്കിയിരുന്ന യുവാവ് പിടിയിലായി

സ്വന്തം ലേഖകൻ കോട്ടയം: വിദേശത്തെ ജോലി ഉപേക്ഷിച്ച് എത്തി നഗരത്തിൽ കഞ്ചാവ് വിൽപ്പന നടത്തിയ യുവാവിനെ എക്‌സൈസ് സംഘം പിടികൂടി. മുട്ടമ്പലം മാങ്ങാനം പാക്കത്ത് വീട്ടിൽ ജോർജ്ജ് മകൻ ജിനു വർഗ്ഗീസ് ജോർജി (30)നെയാണ്  കോട്ടയം എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാർകോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എച്ച്.നൂറുദ്ദീന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്യതത്. ഇയാളിൽ നിന്നും 50 പൊതി കഞ്ചാവ് കണ്ടെടുത്തു. കഞ്ചാവ് ചെറുപൊതികളിലാക്കി കഞ്ഞിക്കുഴി ഭാഗത്തും കോട്ടയം ടൗണിലും പരിസരപ്രദേശങ്ങളിലും സ്‌കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് വിൽപ്പന നടത്തിവരികയായിരുന്നു. തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി […]

കെ.എം മാണിയുടെ നിര്യാണം: വ്യാഴാഴ്ച ഉച്ച മുതൽ ജില്ലയിൽ കടകൾ അടച്ചിടും

സ്വന്തം ലേഖകൻ കോട്ടയം: കെ.എം മാണിയുടെ നിര്യാണത്തെ തുടർന്ന് ജില്ലയിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ അംഗത്വമുള്ള ജില്ലയിലെ കടകൾ ഇന്ന് അടച്ചിടുന്നതിന് തീരുമാനിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണി മുതൽ വൈകിട്ട് നാലു വരെയാണ് കടകൾ അടച്ചിടാൻ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ചേർന്ന് ജില്ലാ കമ്മിറ്റി യോഗമാണ് ഇതു സംബന്ധിച്ചു തീരുമാനം എടുത്തത്. അഭ്യന്തരം – ധനകാര്യം – റവന്യു വകുപ്പുകൾ കൈകാര്യം ചെയ്ത കെ.എം മാണി സംഘടനയ്ക്ക് പ്രിയങ്കരനാണെന്ന് യോഗം വിലയിരുത്തി. സംഘടനയുടെ ആരംഭകാലം മുതൽ സംഘടനയ്ക്ക് വേണ്ട ഉപദേശങ്ങളും നിർദേശങ്ങളും […]

സിസിടിവി വീണ്ടും സിപിഎമ്മിനെ ചതിച്ചു: പൊലീസ് സ്റ്റേഷനിൽ നിന്നും മൊബൈൽ മോഷ്ടിച്ച ലോക്കൽ കമ്മിറ്റി അംഗം പിടിയിൽ

സ്വന്തം ലേഖകൻ കൊല്ലം: സിപിഎമ്മിനെ വീണ്ടും സിസിടിവി ചതിച്ചു. പൊലീസ് സ്റ്റേഷനിൽ നിന്നും മൊബൈൽ ഫോൺ മോഷ്ടിച്ച ലോക്കൽ കമ്മിറ്റി അംഗത്തിന്റെ വീഡിയോ കൃത്യമായി സിസിടിവിയിൽ പതിഞ്ഞതോടെ സിപിഎം തിരഞ്ഞെടുപ്പുകാലത്ത് വീണ്ടും പ്രതിരോധത്തിലായി. സഹപ്രവവർത്തകനെ ജാമ്യത്തിലിറക്കാൻ പൊലീസ് സ്റ്റേഷനിലെത്തിയ സി.പി.എം. ലോക്കൽ കമ്മിറ്റി അംഗമാണ് പൊലീസുകാരന്റെ ഫോൺ മോഷ്ടിച്ച് കുടുങ്ങിയത്. സി.പി.എം. തൃക്കടവൂർ ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗം കിരൺകുമാർ (38) ആണ് പോലീസ് പിടിയിലായത്. കൊല്ലം ജില്ലയിലെ അഞ്ചാലുംമൂട് പാലീസ് സ്റ്റേഷനിലാണ് സംഭവം. തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി പതിപ്പിച്ചിരുന്ന പോസ്റ്ററുകൾ നശിപ്പിച്ച കുറ്റത്തിനാണ് […]

യുവനടന്‍ സണ്ണി വെയ്ന്‍ വിവാഹിതനായി

സ്വന്തംലേഖകൻ കോട്ടയം : യുവനടന്‍ സണ്ണി വെയ്ന്‍ വിവാഹിതനായി. ഇന്ന് പുലര്‍ച്ചെ ആറുമണിക്ക് ഗുരുവായൂരില്‍ വെച്ചായിരുന്നു വിവാഹം. കോഴിക്കോട് സ്വദേശിനിയായ രഞ്ജിനിയാണ് വധു. സുഹൃത്തുക്കളും അടുത്ത ബന്ധുക്കളും മാത്രമായിരുന്നു വിവാഹചടങ്ങില്‍ പങ്കെടുത്തത്.മാധ്യമപ്രവര്‍ത്തകരെയോ സിനിമാ പ്രവര്‍ത്തകരെയോ അറിയിക്കാതെ വളരെ ലളിതമായി നടത്തിയ ചടങ്ങിലായിരുന്നു വിവാഹം. സിനിമയിലെ സുഹൃത്തുക്കള്‍ക്കു വേണ്ടിയും സഹപ്രവര്‍ത്തകര്‍ക്കു വേണ്ടിയും വരും ദിവസങ്ങളില്‍ വിവാഹ സല്‍ക്കാരം നടത്തും.. സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ സണ്ണി നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, ആട്, മോസയിലെ കുതിര മീനുകള്‍, കൂതറ, നീ കോ ഞാ ചാ, […]

മാണിസാറിന് നാട് വിട നൽകി: വിലാപയാത്ര കൊച്ചിയിൽ നിന്നും ആരംഭിച്ചു; ജില്ലയിൽ നാലിടത്ത് പൊതുദർശനം

സ്വന്തം ലേഖകൻ കോട്ടയം: കേരള കോൺഗ്രസ് എം ചെയർമാൻ കെ.എം മാണിയ്ക്ക് അന്തിമോപചാരം അർപ്പിക്കാൻ കാത്തു നിൽക്കുന്നത് പതിനായിരങ്ങൾ. എറണാകുളത്തെ ലേക്ക് ഷോർ ആശുപത്രിയിൽ നിന്നും മുൻ നിശ്ചയിച്ചതിൽ നിന്നും മൂന്നു മണിക്കൂർ വൈകിയാണ് വിലാപയാത്ര ആരംഭിച്ചിരിക്കുന്നത്. റോഡിന്റെ ഇരുവശവും ആയിരക്കണക്കിന് പ്രവർത്തകരാണ് കാത്തു നിൽക്കുന്നത്. മൂൻ നിശ്ചയിച്ചതിൽ നിന്നു വിരുദ്ധമായി എറണാകുളത്തു നിന്നുമുള്ള വഴിയിൽ ആയിരക്കണക്കിന് പ്രവർത്തകരാണ് കാത്തു നിൽക്കുന്നത്. അതുകൊണ്ടു തന്നെ വിലാപയാത്ര ഏറെ വൈകുമെന്നു ഉറപ്പാണ്. പന്ത്രണ്ട് മണിയോടെ മാത്രമാണ് എറണാകുളം ലേക്ക് ഷോർ ആശുപത്രിയിൽ നിന്നും വിലാപ യാത്ര […]

റാഫേലിൽ വീണ്ടും കേന്ദ്ര സർക്കാരിന് തിരിച്ചടി: പുതിയ രേഖകൾ സ്വീകരിക്കാൻ തയ്യാറായി സുപ്രീം കോടതി

സ്വന്തം ലേഖകൻ ന്യൂഡൽഹി: സുപ്രീം കോടതിയിൽ റാഫേൽകേസിൽ രക്ഷപെടാനുള്ള പഴുതുകൾ നോക്കുന്ന കേന്ദ്ര സർക്കാരിന് വൻ തിരിച്ചടി. റഫാലിൽ കേന്ദ്രസർക്കാർ വാദങ്ങൾ സുപ്രീം കോടതി തള്ളി, പുതിയ രേഖകൾ സ്വീകരിക്കാൻ അനുമതി നൽകി. റഫാൽ രേഖകൾക്ക് വിശേഷാധികാരമുണ്ടെന്നും പുനപരിശോധനാഹർജികളിൽ വാദം കേൾക്കുമ്പോൾ പരിഗണിക്കരുതെന്നുമുളള കേന്ദ്രസർക്കാർ വാദത്തിലാണ് സുപ്രീംകോടതിയുടെ നിർണായക വിധി. റഫാൽ രേഖകൾ പുനപരിശോധനാ ഹർജികൾക്കൊപ്പം പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിൻറേതാണ് വിധി. റഫാൽ ഇടപാടിനെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ നേരത്തെ സുപ്രീംകോടതി തള്ളിയിരുന്നു. ആ വിധി തുറന്ന കോടതിയിൽ കേൾക്കവെയാണ് […]

ക്യാബിനില്‍ നിന്നും നിങ്ങള്‍ പലതവണ ഇറക്കിവിട്ട ശ്രീധന്യക്ക് സിവില്‍ സര്‍വീസ് കിട്ടിയെങ്കില്‍ ആ കുട്ടി മരണമാസാണ്; ഐ.എ.എസ് വിജയത്തില്‍ പങ്കാളിത്വം അവകാശപ്പെട്ട മന്ത്രി ബാലനെ പൊളിച്ചടുക്കി മാധ്യമ പ്രവര്‍ത്തക

സ്വന്തംലേഖകൻ കോട്ടയം : കേരളത്തിന്റെ അഭിമാനമാണ് പട്ടികജാതി വിഭാഗത്തില്‍ നിന്നും സിവില്‍ സര്‍വീസ് നേടിയ ശ്രീധന്യ. രാജ്യം മുഴുവന്‍ അത്ഭുതത്തോടെയാണ് ഈ നേട്ടം നോക്കികണ്ടത്. തിരുവനന്തപുരത്തെ സ്വകാര്യ ഐഎഎസ് അക്കാദമയില്‍ പരിശീലനം നടത്തിയാണ് ശ്രീധന്യ തിളക്കമാര്‍ന്ന വിജയം കൈപിടിയില്‍ ഒതുക്കിയത്. ധന്യയുടെ വിജയത്തില്‍ പങ്കാളിത്തം അവകാശപ്പെട്ട് പട്ടികജാതി ക്ഷേമ വകുപ്പ് മന്ത്രി എ കെ ബാലനും രംഗത്തെത്തിയിരുന്നു. 2016-17ല്‍ പട്ടികജാതി വികസന വകുപ്പിന്റെ സിവില്‍ സര്‍വ്വീസ് പരിശീലന കേന്ദ്രത്തിലെ വിദ്യാര്‍ത്ഥിയായിരുന്നു ശ്രീധന്യയെന്നും എന്നാല്‍ മെയിന്‍ പരീക്ഷ, ഇന്റര്‍വ്യൂ എന്നിവയ്ക്ക് പരിശിലനം നേടുന്നതിന് വകുപ്പു സാമ്പത്തിക […]

കെ.എം മാണിയുടെ ഭൗതിക ദേഹത്തിന്റെ പൊതുദർശനം: നഗരത്തിൽ ബുധനാഴ്ച ഗതാഗത നിയന്ത്രണം

സ്വന്തം ലേഖകൻ കോട്ടയം: കെ.എം മാണിയുടെ മൃതദേഹം പൊതുദർശനത്തിനു വയ്ക്കുന്നതിനാൽ ബുധനാഴ്ച കോട്ടയം നഗരത്തിൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. ക്രമീകരണങ്ങൾ ഇങ്ങനെ 1. ചങ്ങനാശ്ശേരി ഭാഗത്ത് നിന്നും വരുന്ന കെ.എസ്ആർടിസി/ പ്രൈവറ്റ് ബസുകൾ ഐഡ ജംഗ്ഷനിൽനിന്നും തിരിഞ്ഞ് ഗടഞഠഇ വഴി അനുപമ തീയേറ്റർ ഭാഗത്തുനിന്ന് തിരിഞ്ഞ് ങഘ റോഡുവഴി ചന്തക്കവലയിലെത്തി വലത്തേക്ക് തിരിഞ്ഞ് മനോരമ ജംഗ്ഷൻ, കലക്ട്രേറ്റ് ജംഗ്ഷൻ, ലോഗോസ്, , കുര്യൻ ഉതുപ്പ് റോഡ് വഴി പോകേണ്ടതാണ്. 2. ചങ്ങനാശ്ശേരി ഭാഗത്ത് നിന്നും വരുന്ന ചെറുവാഹനങ്ങൾ നാട്ടകം സിമൻറ് കവലയിൽനിന്നും […]

അച്ചാച്ചനില്ലാത്ത കരിങ്ങോഴയ്ക്കൽ വസതി, കേരള കോൺഗ്രസ്’; മാണിയെക്കുറിച്ച് മകന്റെ നെഞ്ചുപൊള്ളിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ്

സ്വന്തംലേഖകൻ കോട്ടയം : കെഎം മാണിയുടെ വേർപാടിന്റെ വേദന പങ്കുവെച്ച് മകൻ ജോസ് കെ മാണിയുടെ ഫേസ്ബുക്ക് പോസ്റ്റ്. സ്നേഹത്തിൻറെയും കരുതലിൻറെയും വാത്സല്യത്തിൻറെയും കടലായിരുന്നു അച്ചാച്ചനെന്നും രാഷ്ട്രീയത്തിൻറെ തിരക്കിലും കരിങ്ങോഴയ്ക്കൽ കുടുംബത്തിൻറെ ഓരോ ശ്വാസത്തിലും അച്ചാച്ചനുണ്ടായിരുന്നെന്നും ജോസ് കെ മാണി ഫേസ്ബുക്കിൽ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം.. അച്ചാച്ചന്‍ നമ്മളെ വിട്ടുപിരിഞ്ഞു. എന്നന്നേക്കുമായി. കുറച്ചുദിവസങ്ങളായി കൊച്ചിയിലെ ലേക് ഷോര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അച്ചാച്ചന്റെ ആരോഗ്യനില ഇന്നു വൈകുന്നേരത്തോടെ അത്യന്തം മോശമാകുകയും നിത്യതയില്‍ വിലയം പ്രാപിക്കുകയുമായിരുന്നു. ഈ നിമിഷത്തില്‍ വല്ലാത്ത ശൂന്യത…അച്ചാച്ചന്‍ പകര്‍ന്നു തന്ന […]