കോട്ടയത്ത് തോമസ് ചാഴികാടൻ: സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത് പത്രക്കുറിപ്പിലൂടെ ; കേരള കോൺഗ്രസിൽ വൻ പൊട്ടിത്തെറി; വിമത യോഗവുമായി ജോസഫ്

സ്വന്തം ലേഖകൻ  കോട്ടയം: കോട്ടയത്ത് കേരള കോൺഗ്രസ് എമ്മിന്റെ സ്ഥാനാർത്ഥിയായി കേരള കോൺഗ്രസ് എം സ്റ്റിയറിംഗ് കമ്മിറ്റി അംഗം തോമസ് ചാഴികാടനെ പ്രഖ്യാപിച്ചു. മൂന്നു ദിവസങ്ങൾ നീണ്ടു നിന്ന അനിശ്ചിതത്വത്തിനും ചർച്ചകൾക്കും ശേഷമാണ് ഇപ്പോൾ സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. ഇത് കേരള കോൺഗ്രസ് എമ്മിൽ വൻ പൊട്ടിത്തെറിയ്ക്ക് ഇടയാക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്. ഉമ്മൻചാണ്ടി മുതൽ പി.ജെ ജോസഫിന്റെ വരെ പേരു പരിഗണിച്ച ശേഷമാണ് ഇപ്പോൾ മുൻ എം.എൽഎ കൂടിയായ തോമസ് ചാഴികാടനെ സ്ഥാനാർത്ഥിയായി പരിഗണിക്കുന്നത്. ഇതിനിടെ തൊടുപുഴയിലെ പി.ജെ ജോസഫിന്റെ വസതിയിൽ രഹസ്യ യോഗം […]

അവയവമാറ്റ ശസ്ത്രക്രിയകൾക്കു പിന്നിൽ സ്വകാര്യ ആശുപത്രികളുടെ ലാഭക്കൊതി: ആസ്റ്റർ മെഡിസിറ്റിയിൽ നടക്കുന്നത് എന്ത്..? അവയവമാറ്റ ചികിത്സയോ, കച്ചവടമോ..? ചികിത്സയ്‌ക്കെത്തുന്നവരെ കൊന്ന് അവയവമൂറ്റുന്ന മാഫിയയായി സ്വകാര്യ ആശുപത്രികൾ മാറുന്നോ; ജോസഫ് പറഞ്ഞ കഥ ശരിയാകുന്നോ..? ആശുപത്രിയിൽ മരിച്ച രോഗിയുടെ സുഹൃത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

സ്വന്തം ലേഖകൻ കൊച്ചി: അവയവമാറ്റത്തിന് ഏറെ നല്ല ഫലങ്ങളുണ്ടെങ്കിലും, ആശുപത്രി മാഫിയയുടെ കൊള്ളയിൽ കുടുങ്ങി ഈ ഫലങ്ങളെല്ലാം അപ്രസക്തമാകുകയാണ്. ശസ്ത്രക്രിയ നടന്നാലും, രോഗി മരിച്ചാലും കോടികൾ പോക്കറ്റിലാക്കുന്ന സ്വകാര്യ ആശുപത്രികൾ അവയവമാറ്റത്തെ വെറും കച്ചവടമായി മാത്രമാണ് കാണുന്നതെന്നാണ് ഏറ്റവും ഒടുവിൽ പുറത്തു വരുന്ന സംഭവങ്ങൾ സൂചിപ്പിക്കുന്നത്. ഏറ്റുവും ഒടുവിൽ കൊച്ചിയിലെ കൊച്ചിയിലെ അഭിഭാഷകനായ,  കെ.സുരേഷിന്റെ മരണമാണ് ആശുപത്രി മാഫിയകളുടെ അവയവക്കച്ചവടത്തെപ്പറ്റിയുള്ള സംശയങ്ങൾ ഇരട്ടിയാക്കി മാറ്റിയിരിക്കുന്നത്. ജോജു ജോർജിന്റെ സൂപ്പർ ഹിറ്റായ ജോസഫ് എന്ന സിനിമ നൽകുന്നതും, ഇത്തരത്തിൽ അവയവ മാറ്റത്തിന്റെ കച്ചവട സന്ദേശം തന്നെയാണ്. […]

എം. വി ജയരാജന്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനം രാജിവെച്ചു..

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തു നിന്നും എം.വി ജയരാജന്‍ രാജിവെച്ചു. കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കുന്ന പശ്ചാത്തലത്തിലാണ് ജയരാജന്‍ പി .എസ് പദവി രാജിവെച്ചത്. ഇന്ന് ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് എം വി ജയരാജനെ തെരഞ്ഞടുത്തത്. പി ജയരാജന്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്ന സാഹചര്യത്തിലാണ് എം വി ജയരാജന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാകുന്നത്. ഇത് സംബന്ധിച്ച് നേരത്തേ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ലൈംഗിക ആരോപണ വിവാദത്തെത്തുടര്‍ന്ന് പാര്‍ട്ടി നടപടി നേരിട്ട പി ശശിയെ കണ്ണൂര്‍ ജില്ലാ […]

ശബരിമല വിഷയം പ്രചാരണ ആയുധമാക്കരുതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

സ്വന്തംലേഖകൻ ലോകസഭാ തെരഞ്ഞെടുപ്പിന് ഒരുക്കങ്ങൾ പൂർത്തിയായതായി മുഖ്യ തെരഞ്ഞടുപ്പ് ഓഫീസർ. തെരഞ്ഞെടുപ്പ് നടത്തിപ്പ് സുതാര്യമായിരിക്കുമെന്നും സ്ഥാനാർത്ഥികളുടെ ക്രമിനൽ കേസുകളുടെ വിവരം പത്രങ്ങളിലും ദൃശ്യ മാധ്യമങ്ങളിലും പ്രസിദ്ധീകരിക്കണമെന്നും ഓഫീസര്‍ അറിയിച്ചു.  പെരുമാറ്റ ചട്ടം സംബന്ധിച്ച് രാഷ്ട്രീയ പാർട്ടികളുടെ ചർച്ച നടത്തും.ശബരിമല വിഷയം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു. സാമൂദായിക ധ്രൂവീകരണത്തിന് ശബരിമല വിഷയം ഉപയോഗിച്ചാല്‍ ചട്ടലംഘനമാകുമെന്നും ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീപ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതി വിധി ദുര്‍വിഖ്യാനം ചെയ്യരുതെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.ശബരിമല പ്രചാരണ വിഷയമാക്കിയാല്‍ ചട്ടലംഘനമാകുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. […]

‘സത്യങ്ങള്‍ ഞാന്‍ പറയാന്‍ തുടങ്ങിയാല്‍ ചിലരൊക്കെ വെള്ളംകുടിക്കും ‘

സ്വന്തംലേഖകൻ സത്യങ്ങള്‍ തുറന്നു പറയാന്‍ തുടങ്ങിയാല്‍ ചിലരൊക്കെ വെള്ളം കുടിക്കുമെന്ന മുന്നറിയിപ്പുമായി പ്രിയ വാര്യര്‍. ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് നടിയുടെ മുന്നറിയിപ്പ്.‘സത്യങ്ങള്‍ ഞാന്‍ പറയാന്‍ തുടങ്ങിയാല്‍ ചിലരൊക്കെ വെള്ളം കുടിക്കും. എന്തിനാണ് മറ്റുള്ളവരെ പോലെയാകാന്‍ ശ്രമിക്കുന്നത് എന്നു കരുതി മൗനം പാലിക്കുന്നുവെന്നേയുള്ളൂ എന്നു മാത്രം.. കാരണം കര്‍മ്മ എന്നൊന്നുണ്ട്. അത് എന്നായാലും സത്യങ്ങള്‍ പുറത്തു കൊണ്ടു വരും. ആ സമയം അത്ര ദൂരെയുമല്ല’- പ്രിയ കുറിപ്പിലൂടെ പറയുന്നു. ഒരു അഡാര്‍ ലൗവ് എന്ന ചിത്രത്തെച്ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ അവസാനിക്കാത്ത സാഹചര്യത്തിലാണ് പ്രിയയുടെ ഈ വാക്കുകള്‍.പൂര്‍ണമായും പുതുമുഖങ്ങളെ വച്ച് […]

ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു; അമ്മയും രണ്ട് മക്കളും കത്തിക്കരിഞ്ഞു

ഓടിക്കൊണ്ടിരുന്ന കാറിനു തീ പിടിച്ച് അമ്മയും രണ്ടു പെണ്‍മക്കളും വെന്തുമരിച്ചു. അഞ്ജന മിശ്ര (34), മക്കളായ രിഥി (2), നിക്കി (5) എന്നിവരാണ് മരിച്ചത്. കാര്‍ ഓടിച്ചിരുന്ന ഭര്‍ത്താവ് ഉപേന്ദര്‍ മിശ്രയും ഒരു മകളും രക്ഷപ്പെട്ടു. കാറിലുണ്ടായിരുന്ന സിഎന്‍ജി ചോര്‍ന്നതാണ് തീപിടത്തുത്തിനു കാരണമെന്നാണു പ്രാഥമിക നിഗമനം. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.കിഴക്കന്‍ ഡല്‍ഹിയിലെ അക്ഷര്‍ധാം മേല്‍പ്പാലത്തില്‍ ഞായറാഴ്ച വൈകിട്ട് 6.30-നായിരുന്നു സംഭവം. അക്ഷര്‍ധാം ക്ഷേത്രത്തിന്റെ ഭാഗത്തേക്കു പോകുമ്പോഴാണ് കാറിനു തീ പിടിച്ചത്. കാറില്‍ തീ പടര്‍ന്നയുടന്‍ ഉപേന്ദര്‍ മിശ്ര മുന്‍സീറ്റിലുണ്ടായിരുന്ന […]

ഉത്സവത്തിനും മീനമാസ പൂജകൾക്കുമായി ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും

ഉത്സവത്തിനും മീനമാസ പൂജകൾക്കുമായി ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും. ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യ കാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി വി.എൻ.വാസുദേവൻ നമ്പൂതിരി വൈകുന്നേരം 5നാണു നട തുറക്കുക . 7 മണി മുതൽ പ്രാസാദ ശുദ്ധി ക്രിയകൾ നടക്കും.ചൊവ്വാഴ്ച രാവിലെ 7.30 ന് കൊടിയേറ്റ് നടക്കും ബിംബ ശുദ്ധി ക്രിയകളും തുടർന്ന് നടക്കും.10-ാം ഉൽസവ ദിനമായ 21ന് ആറാട്ടെഴുന്നെള്ളിപ്പും പമ്പയിലെ ആറാട്ടുംപൂജയും നടക്കും. തുടർന്ന് ശബരിമല സന്നിധാനത്തേക്ക് ആറാട്ട് എഴുന്നെള്ളിപ്പ് തിരികെ പോകും.

കേരള കോൺഗ്രസ് സ്ഥാനാർത്ഥിയെ കെ.എം മാണി തീരുമാനിക്കും: സ്ഥാനാർത്ഥി പ്രഖ്യാപനം തിങ്കളാഴ്ച തന്നെ; പ്രിൻസ് ലൂക്കോസ് സ്ഥാനാർത്ഥിയാകും; ജോസഫിനെ ഒതുക്കിയേക്കും

പൊളിറ്റിക്കൽ ഡെസ്‌ക് കോട്ടയം: കേരള കോൺഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്നുണ്ടാകുന്നതോടെ പാർലമെന്റ് മണ്ഡലത്തിലെ വ്യക്തമായ തിരഞ്ഞെടുപ്പ് ചിത്രം വ്യക്തമാകുമെന്ന് സൂചന ലഭിച്ചു. കേരള കോൺഗ്രസിൽ വിമത ശബ്ദം ഉയർത്തിയ പി.ജെ ജോസഫിനെ ഒതുക്കിയേക്കും. പ്രിൻസ് ലൂക്കോസ് തന്നെ കേരള കോൺഗ്രസിന്റെ സ്ഥാനാർത്ഥിയാകുമെന്ന സൂചനയാണ് ലഭിക്കുന്നത്. ഞായറാഴ്ച ചേർന്ന സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിൽ കേരള കോൺഗ്രസിന്റെ സ്ഥാനാർത്ഥിയെപ്പറ്റി തീരുമാനം ഉണ്ടായില്ല. അതിരൂക്ഷമായ തർക്കം ഉണ്ടായതിനെ തുടർന്നാണ് സ്ഥാനാർത്ഥി പ്രഖ്യാപനം വൈകിയതെന്നാണ് കേരള കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന സൂചന. പി.ജെ ജോസഫിനെതിരെ അതിരൂക്ഷമായ വിമർശനങ്ങളാണ് യോഗത്തിലുണ്ടായത്. സ്റ്റിയറിംഗ് […]

സൗജന്യമായി കഞ്ചാവ്: അഡിക്റ്റായാൽ പിന്നെ പണം; പണമില്ലെങ്കിൽ കഞ്ചാവ് കടത്തുകാരൻ: സ്‌കൂൾ വിദ്യാർത്ഥികളെ ക്ഞ്ചാവ് കെണിയിൽ കുടുക്കുന്ന മാഫിയ സംഘത്തിലെ രണ്ടു പേർ പിടിയിൽ

സ്വന്തം ലേഖകൻ കോട്ടയം: സൗജന്യമായി കഞ്ചാവ് നൽകി സ്‌കൂൾ വിദ്യാർത്ഥികളെയും പ്രായപൂർത്തിയാകാത്ത കുട്ടികളെയും കഞ്ചാവിന്റെ വലയിൽ കുടുക്കുന്ന മാഫിയ സംഘത്തിലെ രണ്ടു പേർ പൊലീസ് പിടിയിലായി. കുട്ടികൾക്ക് സൗജന്യമായി കഞ്ചാവ് നൽകിയാണ് പ്രതികൾ സംഘത്തിൽ ചേർക്കുന്നത്. സംഘത്തിന്റെ വലയിൽ വീഴുന്ന കുട്ടികൾ കഞ്ചാവിന് അടിമയായി കഴിഞ്ഞാൽ പിന്നീട് കഞ്ചാവ് നൽകുന്നതിന് പണം ആവശ്യപ്പെടും. പണം കയ്യിലില്ലെങ്കിൽ തമിഴ്‌നാട്ടിൽ നിന്നും കഞ്ചാവ് കടത്താൻ ഈ കുട്ടികളെയാണ് പ്രതികൾ ഉപയോഗിച്ചിരുന്നതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിൽ മാഫിയ സംഘത്തിന്റെ പിടിയിൽപ്പെട്ട എട്ട് കുട്ടികളെ ജില്ലാ പൊലീസ് മേധാവിയുടെ ആന്റി […]

കുമരകം പക്ഷി സങ്കേതത്തിൽ വിനോദ സഞ്ചാരത്തിനെത്തിയ യുവതിയുടെ കയ്യിലും സ്വകാര്യ ഭാഗത്തും കടന്നു പിടിച്ചു: തടയാനെത്തിയ പൊലീസുകാരെ അടിച്ചു വീഴ്ത്തി; സ്റ്റേഷനിലും റോഡിലും അസഭ്യവും അടിപിടിയും: തിരുവനന്തപുരം സ്വദേശി കുടുങ്ങിയത് ഇങ്ങനെ

സ്വന്തം ലേഖകൻ കുമരകം: ഭർത്താവിനൊപ്പം കുമരകത്തെ ടൂറിസം കേന്ദ്രം കാണാൻ എത്തിയ തമിഴ്‌നാട് സ്വദേശിയായ യുവതിയ്ക്ക് നേരിടേണ്ടി വന്നത് കൊടിയ പീഡനങ്ങളായിരുന്നു. ഭർത്താവിന്റെ കൈ കോർത്ത് പിടിച്ച് നടക്കുന്നതിനിടെ നടു റോഡിൽ തടഞ്ഞു നിർത്തി യുവാവ് കയ്യിലും, സ്വകാര്യ ഭാഗങ്ങളിലും കടന്നു പിടിച്ചു. ഞെട്ടിത്തെറിച്ച് പ്രതികരിച്ചപ്പോഴേയ്ക്കും യുവാവിന്റെ അടി കൊള്ളേണ്ടി വന്നു. തടയാനെത്തിയ ഭർത്താവിനും, പിടികൂടാനെത്തിയ പൊലീസിനും കിട്ടി അടി. ഞരമ്പുരോഗിയും സ്ത്രീ ലമ്പടനുമായ തിരുവനന്തപുരം സ്വദേശിയെ ഒടുവിൽ പൊലീസ് എത്തി ബലം പ്രയോഗിച്ച് കീഴ്‌പ്പെടുത്തുകയായിരുന്നു. സംഭവത്തിൽ അറസ്റ്റിലായ നെടുമങ്ങാട് സാദിക് അലി മൻസിൽ […]