ഉണ്ണുന്ന ചോറിൽ മണ്ണുവാരിയിടുന്ന ജീവനക്കാർ; കെ എസ് ആർ ടി സി കണ്ടക്ടർ പണം തട്ടിപ്പിന് സസ്പെൻഷനിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം:പണം തട്ടിപ്പ് നടത്തിയ കണ്ടക്ടർക്ക് സസ്പെൻഷൻ. മൂന്നാർ തേനി റൂട്ടിൽ കെ.എസ്.ആർ.ടി.സി വിജിലൻസ് സ്വകാഡ് നടത്തിയ പരിശോധനയിൽ പിടിയിലായ ഫസ്റ്റ് ഗ്രേഡ് കണ്ടക്ടർ ടി രാജേഷ് ഖന്നയ്ക്കാണ് സസ്പെൻഷൻ.14 യാത്രക്കാരിൽ നിന്ന് പണം വാങ്ങി ടിക്കറ്റ് നൽകാതെ രാജേഷ് പണം അപഹരിച്ചു.ഈ മേഖലയിൽ ഒരു മാസത്തിനിടെ വിജിലൻസ് പിടിയിൽ പെടുന്ന ആറാമത്തെ കണ്ടക്ടറാണ്ട് രാജേഷ് ഖന്ന. ഇതുമായി ബന്ധപ്പെട്ട് ദേവികുളം പോലീസ് സ്‌റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് കെ.എസ്.ആർ.ടി.സി വ്യക്തമാക്കി. കെ.എസ്.ആർ.ടി.സിയുടെ വരുമാന വർദ്ധനവ് കാര്യക്ഷമമാക്കാൻ പരിശോധന ശക്തമാക്കണമെന്ന് സി.എം.ഡി ടോമിൻ […]

കേരളത്തിൽ കടുവകളുടെ എണ്ണം കുത്തനെ കൂടി, വന അതിർത്തി ഗ്രാമങ്ങൾ ഭീതിയിൽ

സ്വന്തം ലേഖകൻ വയനാട് : കേരളത്തിൽ കടുവകളുടെ എണ്ണം കൂടി വരുന്നു. 200ലേറെ കടുവകൾ കേരളത്തിൽ ഉള്ളതായി പുതിയ കണക്കുകൾ പുറത്തു വന്നു.  2014ലെ കണക്കെടുപ്പിൽ 136 കടുവകളെ ആയിരുന്നു കണ്ടെത്തിയത്. എന്നാൽ ഇതിനകം തന്നെ കാടുകളിൽ സ്ഥാപിച്ച ക്യാമറകളിൽ  180 എണ്ണത്തെ  കണ്ടെത്തി. കൂടുതലായും വയനാട്, പറമ്പിക്കുളം, പെരിയാർ എന്നീ വന്യജീവി സങ്കേതങ്ങളിലാണ് കടുവകൾ ഉള്ളത്. 2010ൽ നടത്തിയ കണക്കെടുപ്പിൽ കേരളത്തിലെ കടുവകളുടെ എണ്ണം 11ഉം  2016ലെ കണക്കനുസരിച്ചു ലോകത്താകെ 3890കടുവകൾ മാത്രമാണ് ഉണ്ടായിരുന്നത്.അതിൽ 70%ഉം ഇന്ത്യയിലായിരുന്നു.  ഇന്ത്യയിലെ കഴിഞ്ഞ കണക്കെടുപ്പിൽ 2226 […]

കുന്നത്ത്കളത്തിൽ തട്ടിപ്പ്: തട്ടിപ്പിന് ഇരയായ നിക്ഷേപകരുടെ സംഗമം തുടങ്ങി

സ്വന്തം ലേഖകൻ കോട്ടയം: കുന്നത്ത് കളത്തിൽ ജ്വല്ലറി – ചിട്ടി തട്ടിപ്പിൽ കുടുങ്ങി പണം നഷ്ടമായ നിക്ഷേപകരുടെ സംഗമം ആനന്ദമന്ദിരം ഓഡിറ്റോറിയത്തിൽ ആരംഭിച്ചു. ആയിരത്തിലേറെ നിക്ഷേപകർ സംഗമത്തിൽ പങ്കെടുക്കുകയാണ്.   കുന്നത്ത് കളത്തിൽ ഗ്രൂപ്പിനെതിരായി നിക്ഷേപകരുടെ ഭാവി സമര പരിപാടികൾ ആലോചിക്കുകയാണ് യോഗത്തിന്റെ ലക്ഷ്യം. രാവിലെ പത്തു മുതൽ രജിസട്രേഷൻ നടപടികൾ ആരംഭിച്ചിട്ടുണ്ട്. അയിരത്തിലേറെ നിക്ഷേപകരിൽ നിന്നായി നൂറ് കോടിയിലേറെ രൂപ തട്ടിയെടുത്ത് കുന്നത്ത് കളത്തിൽ ഗ്രൂപ്പ് എംഡി കാരാപ്പുഴ തെക്കും ഗോപുരം ജിനോ ഭവനിൽ കെ.വി വിശ്വനാഥനും ഭാര്യ രമണിയും മകൾ നീതുവും […]

അപൂർവ്വ സുന്ദര കാഴ്ചയൊരുക്കി കണ്ണൂർ

സ്വന്തം ലേഖകൻ   കണ്ണൂർ : അപൂർവ്വ സുന്ദര കാഴ്ചയൊരുക്കി കണ്ണൂർ പറശ്ശിനിക്കടവ് സ്നേക് പാർക്കിൽ രാജവെമ്പാല കുഞ്ഞുങ്ങൾ. രാജ്യത്ത് ഇത് രണ്ടാം തവണയാണ് കൃത്രിമ ആവാസ വ്യവസ്ഥയൊരുക്കി രാജവെമ്പാലയുടെ മുട്ട വിരിയിക്കുന്നത്. ഇതിനു മുമ്പ് ദക്ഷിണ കന്നടയിലെ പിലിക്കുള ബയോളജിക്കൽ പാർക്കിൽ മാത്രമായിരുന്നു രാജവെമ്പാലയുടെ മുട്ടകൾ വിരിഞ്ഞിരുന്നത്.മാർച്ച് ആദ്യവാരമായിരുന്നു പെൺ രാജവെമ്പാലയ്ക്കായി പ്രത്യേകം കൂടുണ്ടാക്കിയത്.രണ്ട് ആൺപാമ്പുകൾ തമ്മിൽ പോരാട്ടം നടത്തി വിജയിച്ചു ആൺ രാജവെമ്പാലയാണ് ഇണചേർന്നത്. മുളയിലകൾ ചേർത്ത് കൂടുണ്ടാക്കി പെൺ രാജവെമ്പാല 11 മുട്ടയിട്ടെങ്കിലും അതിൽ 4 എണ്ണം മാത്രമാണ് വിരിഞ്ഞത്. […]

ശബരിമലയിലെ സ്ത്രീ പ്രവേശനം: ഹർത്താലിനെച്ചൊല്ലി അനിശ്ചിതത്വം; ഹർത്താൽ ഉണ്ടോ ഇല്ലയോ എന്നറിയാതെ ജനം

സ്വന്തം ലേഖകൻ കോട്ടയം: ശബരിമല സ്ത്രീ പ്രവേശനത്തെച്ചൊല്ലി സുപ്രീം കോടതിയിൽ വാദവും സോഷ്യൽ മീഡിയയിൽ എതിർവാദവും കൊടുമ്പിരിക്കൊണ്ടിരിക്കെ എത്തിയ ഹർത്താൽ പ്രഖ്യാപനത്തിൽ അനിശ്ചിതത്വം. വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിൽ പ്രഖ്യാപിച്ച ഹർത്താലിനില്ലെന്ന് ഹിന്ദു ഐക്യവേദിയും ആർ എസ് എസും വിശ്വഹിന്ദു പരിഷത്തും പ്രഖ്യാപിച്ചിട്ടുണ്ട്. ഹർത്താലിന് പിൻതുണയില്ലെന്ന നിലപാടിലാണ് ബിജെപിയും. പ്രമുഖ ഹൈന്ദവ സംഘടനകളെല്ലാം ഹർത്താലിൽ നിന്ന് പിന്നോട്ട് പോന്നിട്ടും ഹർത്താൽ പ്രഖ്യാപിച്ച ഹിന്ദു സംഘടനകളുടെ കൂട്ടായ്മ ഇതുവരെയും ഹർത്താൽ പിൻവലിച്ചിട്ടില്ലെന്നതാണ് ഏറെ ശ്രദ്ധേയം. തന്ത്രി കുടുംബാംഗമായ രാഹുൽ ഈശ്വറിന്റെ നേതൃത്വത്തിലുള്ള അയ്യപ്പസേവാ സംഘവും , […]

യൂത്ത് ഫ്രണ്ട് (എം) ദുരിതാശ്വാസ പ്രവർത്തനത്തിൽ പങ്കാളിയാകുന്നു

സ്വന്തം ലേഖകൻ കോട്ടയം: വെള്ളപൊക്ക കെടുതിയിൽപ്പെട്ട് ദുരിതമനുഭവിക്കുന്ന മേഖലകളിലെ ആളുകളെ സഹായിക്കുന്നതിന്റെ ഭാഗമായി യൂത്ത്ഫ്രണ്ട് എം ഭാരവാഹികളും, നേതാക്കളും ഭക്ഷ്യധാന്യങ്ങളും, പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ, വസ്ത്രങ്ങൾ തുടങ്ങിയ സാധനങ്ങൾ ജൂലായ് 31 ചൊവ്വാഴ്ച്ച, 9.30 ന് കോട്ടയം കേരളാ കോൺഗ്രസ് സംസ്ഥാന കമ്മറ്റി ഓഫീസിൽ എത്തിക്കുകയും , തുടർന്ന് ഭക്ഷ്യ സാധനങ്ങൾ ജില്ലാ കളക്ടർ നിർദേശിക്കുന്ന ദുരിത മേഘലയിൽ കേരളാ കോൺഗ്രസ് ചെയർമാൻ കെ.എം.മാണി സാർ വിതരണം ചെയ്യുന്നതുമാണ്, ചടങ്ങിൽ യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡൻറ് സജി മഞ്ഞക്കടമ്പിൽ അദ്ധ്യക്ഷത വഹിക്കും. പാർട്ടി വൈസ് […]

തേർഡ് ഐ ന്യൂസ് ലൈവിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പ് ഹാക്ക് ചെയ്ത സംഭവം: ജില്ലാ സൈബർ സെൽ അന്വേഷണം ആരംഭിച്ചു; കുറ്റക്കാർക്കെതിരെ കർശന നടപടിയുമായി പൊലീസ്

സ്വന്തം ലേഖകൻ കോട്ടയം: തേർഡ് ഐ ന്യൂസ് ലൈവിന്റെ വാട്‌സ്അപ്പ് ഗ്രൂപ്പ് ഹാക്ക് ചെയ്ത്, വാട്‌സ് അപ്പ് നമ്പരുകൾ ബ്ലോക്ക് ചെയ്ത സംഭവത്തിൽ വെബ് സൈറ്റ്് മാനേജ്‌മെന്റിന്റെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. തേർഡ് ഐ ന്യൂസ് ലൈവ് മാനേജിംങ് ഡയറക്ടറും ന്യൂസ് എഡിറ്ററുമായ ശ്രീകുമാർ ശനിയാഴ്ച രാവിലെ തന്നെ ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിനും, വെസ്റ്റ് സി.ഐ നിർമ്മൽ ബോസിനും, എസ്.ഐ എം.ജെ അരുണിനും ഇതു സംബന്ധിച്ചു പരാതി നൽകി. തുടർന്നു ജില്ലാ പൊലീസ് മേധാവി കേസ് അന്വേഷിക്കുന്നതിനായി ജില്ലാ സൈബർ സെൽ […]

കുന്നത്ത്കളത്തിൽ ചിട്ടി തട്ടിപ്പ്; കേസ് അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറി; മകൾക്കും മരുമകനും ജാമ്യമില്ല; ഞായറാഴ്ച നിക്ഷേപകർ യോഗം ചേരും

 സ്വന്തം ലേഖകൻ കോട്ടയം: നൂറു വർഷത്തിലേറെ പഴക്കമുള്ള നഗരത്തിലെ പ്രമുഖ ധനകാര്യ – ജ്വല്ലറി സ്ഥാപനമായ കുന്നത്ത്കളത്തിൽ ഗ്രൂപ്പ് ആയിരം പേരിൽ നിന്നും നൂറു കോടിയിലേറെ രൂപ തട്ടിയെടുത്ത കേസ് ഇനി ക്രൈംബ്രാഞ്ച് അന്വേഷിക്കും. രണ്ടു കോടിയ്ക്കു മുകളിലുള്ള തട്ടിപ്പു കേസുകൾ ക്രൈംബ്രാ്ഞ്ചിനു കൈമാറണമെന്ന സംസ്ഥാന സർക്കാരിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കേസ് കൈമാറുന്നത്. കോട്ടയം ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഡിവൈഎസ്പിയാവും ഇനി കേസ് അന്വേഷിക്കുക. സർക്കാർ ഉത്തരവ് പുറത്തിറങ്ങിയെങ്കിലും, ഇത് രേഖാമൂലം ലഭിച്ച ശേഷം ക്രൈംബ്രാഞ്ച് സംഘം കോട്ടയം വെസ്റ്റ് സി.ഐ ഓഫിസിൽ […]

ഓർത്തഡോക്സ് സഭ പ്രതിഷേധദിനം ആചരിക്കും

സ്വന്തം ലേഖകൻ കോട്ടയം: ക്രൈസ്തവ വിശ്വാസത്തിന്റെയും കൂദാശാധിഷ്ഠിതവും മതാധിഷ്ഠിതവുമായ ജീവിതത്തിന്റെയും അവിഭാജ്യ ഘടകമായ കുമ്പസാരം നിർത്തലാക്കണമെന്ന ദേശീയ വനിതാകമ്മീഷൻ അദ്ധ്യക്ഷയുടെ നിർദ്ദേശത്തിനെതിരെ മലങ്കര ഓർത്തഡോക്സ് സഭ ആഗസ്റ്റ് 5 ഞായർ പ്രതിഷേധദിനമായി ആചരിക്കുമെന്ന് എപ്പിസ്‌ക്കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ദിയസ്‌ക്കോറോസ് മെത്രാപ്പോലീത്തായും, സഭാ അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മനും അറിയിച്ചു. നിക്ഷിപ്ത താല്പര്യങ്ങളോടെ മതസ്പർദ്ധ വളർത്താനുളള തന്ത്രത്തിന്റെ ഭാഗമാണോ ഈ നീക്കം എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മനുഷ്യന്റെ ആകുലതയ്ക്ക് ആശ്വാസം നൽകുന്നതും ആത്മബലം വർദ്ധിപ്പിക്കുന്നതിന് ഉപകരിക്കുന്നതുമായ ഒരു മതാനുഷ്ഠാനം നിരോധിക്കണമെന്ന വികലവും […]

മലയാളത്തിന്റെ മാതു തിരിച്ചെത്തുന്നു

അജയ് തുണ്ടത്തിൽ രാജീവ് നാഥ് കഥയെഴുതി സംവിധാനം ചെയ്യുന്ന ‘അനിയൻകുഞ്ഞും തന്നാലായത് ‘ എന്ന ചിത്രത്തിലൂടെ നടി മാതു തിരിച്ചെത്തുന്നു. വിനു എബ്രഹാം തിരക്കഥയും സംഭാഷണവും രചിക്കുന്ന ചിത്രം അമേരിക്കയിൽ ചിത്രീകരണം പുരോഗമിക്കുന്നു. പാലായിൽ ലോക്കൽ രാഷ്ട്രീയം കളിച്ച് അടിച്ചു പൊളിച്ച് ജീവിച്ചിരുന്ന അനിയൻകുഞ്ഞ്, ഒരു ഘട്ടത്തിൽ അമേരിക്കയിലുള്ള സഹോദരിമാരുടെയടുത്ത് എത്തുകയും അവിടെ ഒരു സംഭവത്തിൽ യാദൃശ്ചികമായി ഇടപെടുന്നതിലൂടെ അയാളുടെ ജീവിതത്തിലും സ്വാഭാവത്തിലുമുണ്ടാകുന്ന പരിവർത്തനത്തിന്റെ കഥയാണ് ചിത്രം പ്രതിപാദിക്കുന്നത്.     രഞ്ചിപണിക്കർ, നന്ദു, സുരാജ് വെഞ്ഞാറമൂട്, മേജർ കിഷോർ, അഭിരാമി, ഗീത, മാതു […]