ബുള്ളറ്റ് വേട്ട;സൂക്ഷിച്ചില്ലെങ്കിൽ പണിയാകും: മുന്നറിയിപ്പുമായി എഎസ്പി

സ്വന്തം ലേഖകൻ കൊച്ചി: ഓൺലൈൻ സെക്കൻറ് ഹാൻഡ് വിൽപനയിലെ പ്രധാന താരമായ ആർമി ബുള്ളറ്റ് വിൽപനയിൽ തട്ടിപ്പ് നടക്കുന്നതായി ഇടുക്കി എഎസ്പിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഇടുക്കി എഎസ്പി മുഹമ്മദ് ഷാഫിയാണ് ആർമി ബുള്ളറ്റ് വിൽപനയ്ക്ക് എന്ന ഒഎൽഎക്‌സ് പരസ്യത്തിൽ വീഴരുതെന്നും പണം നഷ്ടപ്പെടുമെന്നും ബുള്ളറ്റ് പ്രേമികൾക്ക് ഉപദേശം നൽകിയത്. ബുള്ളറ്റ് പ്രേമികളുടെ ഇഷ്ട ഇനമാണ് ആർമി ബുള്ളറ്റ്. നിരവധി ആവശ്യക്കാരാണ് ആർമി ബുള്ളറ്റിനുള്ളത്. ഒഎൽഎക്‌സ് പരസ്യത്തിൽ നൽകിയ നമ്പറിൽ ബന്ധപ്പെട്ട ഇടുക്കി അടിമാലി സ്വദേശിക്ക് പണം നഷ്ടപ്പെട്ടതിനെ തുടർന്നാണ് എഎസ് പിയുടെ മുന്നറിയിപ്പ്. വെറും […]

നിപ വൈറസിനെതിരെ തെറ്റായ സന്ദേശങ്ങൾ സോഷ്യൽ മീഡിയവഴി പ്രചരിക്കുന്നുണ്ട് !പക്ഷേ വാസ്തവം ഇതാണ്..

സ്വന്തം ലേഖകൻ   തിരുവനന്തപുരം: കഴിഞ്ഞ വർഷം നിപ വൈറസ് റിപ്പോർട്ട് ചെയ്തത് മുതൽ തെറ്റായ സന്ദേശങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിച്ചിരുന്നു. ചിക്കൻ കഴിച്ചാൽ നിപ വരും, വാഴയിലയിൽ ഭക്ഷണം കഴിച്ചാൽ നിപ വരും, നിപയുടെ ഉറവിടം കോഴിയാണ്, വവ്വാലുകളുടെ മൂത്രത്തിന്റെ സാന്നിധ്യം ഉണ്ടാകാൻ സാധ്യത ഉള്ളതിനാൽ കിണറിലെ വെള്ളം കുടിക്കരുത് എന്നിങ്ങനെ തെറ്റിദ്ധാരണ പരത്തുന്ന രീതിയിലുള്ള ധാരാളം സന്ദേശങ്ങൾ അന്നുണ്ടായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥിക്ക് നിപയാണെന്ന് സ്ഥിരീകരിച്ചതോടെ, വീണ്ടും അത്തരം സന്ദേശങ്ങൾ ഉണ്ടാകുമെന്ന് അറിയാവുന്നതിനാൽ ആരോഗ്യമന്ത്രി വ്യാജ […]

ഫ്ലക്സും ബാ​ന​റു​ക​ളും നീ​ക്കുന്നതിൽ വീ​ഴ്ച്ച; ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നു ഹൈ​ക്കോ​ട​തി

സ്വന്തംലേഖകൻ കൊച്ചി : പൊ​​​തു​​​സ്ഥ​​​ല​​​ങ്ങ​​​ളി​​​ലെ അ​​​ന​​​ധി​​​കൃ​​​ത ഫ്ലക്സും ബാ​​​ന​​​റു​​​ക​​​ളും നീ​​​ക്കം ചെ​​​യ്യു​​​ന്ന​​​തി​​​ൽ വീ​​​ഴ്ച വ​​​രു​​​ത്തി​​​യ ത​​​ദ്ദേ​​​ശ സ്വ​​യം​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ സെ​​​ക്ര​​​ട്ട​​​റി​​​മാ​​​ർ, ഫീ​​​ൽ​​​ഡ് സ്റ്റാ​​​ഫു​​​ക​​​ൾ എ​​​ന്നി​​​വ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കെ​​​തി​​​രേ സ്വീ​​​ക​​​രി​​​ച്ച ന​​​ട​​​പ​​​ടി​​​ക​​​ൾ വ്യ​​​ക്ത​​​മാ​​​ക്കി ത​​​ദ്ദേ​​​ശ സ്വ​​യം​​ഭ​​​ര​​​ണ വ​​​കു​​​പ്പ് പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി സ​​​ത്യ​​​വാ​​​ങ്മൂ​​​ലം ന​​​ൽ​​​ക​​​ണ​​​മെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ട്ടു. ഓ​​​രോ ജി​​​ല്ല​​​യി​​​ലും അ​​​ന​​​ധി​​​കൃ​​​ത ഫ്ളക്സ് ബോ​​​ർ​​​ഡു​​​ക​​​ൾ നീ​​​ക്കു​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ച് സ​​​ർ​​​വേ ന​​​ട​​​ത്തി ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ​​​മാ​​​ർ ന​​​ൽ​​​കു​​​ന്ന റി​​​പ്പോ​​​ർ​​​ട്ടി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണു പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കേ​​​ണ്ട​​​തെ​​​ന്നും മൂ​​​ന്നാ​​​ഴ്ച​​​യ്ക്കു​​​ള്ളി​​​ൽ ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ​​​മാ​​​ർ റി​​​പ്പോ​​​ർ​​​ട്ട് ന​​​ൽ​​​ക​​​ണ​​​മെ​​​ന്നും സിം​​​ഗി​​​ൾ ബെ​​​ഞ്ചി​​​ന്‍റെ ഉ​​​ത്ത​​​ര​​​വി​​​ൽ പ​​​റ​​​യു​​​ന്നു. ഇ​​​തു​​​മാ​​​യി […]

മാർഗ്ഗ നിർദേശവുമായി ആരോഗ്യമന്ത്രി, മാധ്യമങ്ങൾ നിപ ബാധിത മേഖലകളിൽ പോകരുത്

സ്വന്തംലേഖകൻ   കൊച്ചി: കൊച്ചിയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവാവിന് നിപ സ്ഥിരീകരിച്ചതിനെത്തുടർന്ന് ആരോഗ്യവകുപ്പ് മാധ്യമങ്ങൾക്ക് കർശന മാർഗ്ഗനിർദ്ദേശങ്ങൾ നൽകി. രോഗം ബാധിച്ച ആളുടെ വീട്ടിലേക്കോ പ്രദേശത്തേക്കോ ഇനി മാധ്യമ പ്രവർത്തകർ പോകരുതെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ആവശ്യപ്പെട്ടു. പ്രത്യേകം പരിശീലനം ലഭിച്ചവർ മാത്രമേ ഇനി രോഗം റിപ്പോർട്ട് ചെയ്ത മേഖലയിലേക്ക് പോകാവൂ എന്നാണ് ആരോഗ്യവകുപ്പിൻറെ നിർദ്ദേശം.എല്ലാ ദിവസവും വൈകുന്നേരം ഏഴ് മണിക്ക് ആരോഗ്യമന്ത്രി, ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ജില്ലാ കളക്ടർ, ജില്ലാ മെഡിക്കൽ ഓഫീസർ തുടങ്ങിയവരിൽ ആരെങ്കിലും മാധ്യമപ്രവർത്തകരെ കാണും. […]

പതിനായിരം രൂപയ്ക്ക് പത്ത് ദിവസത്തെ ഭാരതയാത്രയുമായി വീണ്ടും റെയിൽവേ

സ്വന്തംലേഖകൻ   കൊച്ചി: പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് & ടൂറിസം കോർപ്പറേഷൻ (ഐ.ആർ.സി.ടി.സി) ഉത്തരേന്ത്യയിലെ വിനോദ, തീർത്ഥാടന കേന്ദ്രങ്ങൾ സന്ദർശിക്കാനുള്ള ഭാരത് ദർശൻ ടൂറിസ്റ്റ് ട്രെയിൻ പാക്കേജും ഇന്തോനേഷ്യയിലെ ബാലി ദ്വീപ് സന്ദർശന പാക്കേജും പ്രഖ്യാപിച്ചു.ജൂലായ് 16ന് മധുരയിൽ നിന്നാണ് ഭാരത് ദർശൻ ട്രെയിൻ പുറപ്പെടുക. ഡൽഹി, മഥുര, വരാണാസി, ഗയ, അലഹബാദ് എന്നിവിടങ്ങൾ സന്ദർശിച്ച് 26ന് മടങ്ങിയെത്തും.ടിക്കറ്റ് നിരക്ക് 10,395 രൂപ. ട്രെയിൻ ടിക്കറ്റ്, ഭക്ഷണം, ഡോർമിറ്ററി താമസം, സ്ഥലങ്ങൾ സന്ദർശിക്കുവാൻ വാഹന സൗകര്യം, ടൂർ എസ്‌കോർട്ട്, ട്രെയിൻ കോച്ചുകളിൽ […]

കഴിഞ്ഞ സാമ്പത്തിക വർഷം ബാങ്കുകൾക്ക് നഷ്ടം 71,542.93 കോടി

സ്വന്തംലേഖകൻ   മുംബൈ: രാജ്യത്തെ ബാങ്കുകളിൽ തട്ടിപ്പ് കേസുകൾ കുത്തനെ കൂടുന്നതായി റിസർവ് ബാങ്കിന്റെ റിപ്പോർട്ട്. കഴിഞ്ഞ സാമ്പത്തിക വർഷം(2018-2019) 6,801 കേസുകളിലായി ബാങ്കുകൾക്ക് നഷ്ടപ്പെട്ട തുക 71,542.93 കോടി രൂപയാണ്. 2017-18ൽ 5,916 കേസുകളിലായി 41,167.03 കോടി രൂപ നഷ്ടപ്പെട്ടിരുന്നു. തൊട്ടു മുൻവർഷത്തെ അപേക്ഷിച്ച് കഴിഞ്ഞവർഷം തട്ടിപ്പ് തുകയിലുണ്ടായ വർദ്ധന 73 ശതമാനമാണെന്ന് വിവരാവകാശ പ്രകാരം റിസർവ് ബാങ്ക് നൽകിയ മറുപടി വ്യക്തമാക്കുന്നു.കഴിഞ്ഞ പതിനൊന്ന് സാമ്പത്തിക വർഷങ്ങളിലായി രാജ്യത്തെ ബാങ്കുകളിൽ റിപ്പോർട്ട് ചെയ്ത തട്ടിപ്പുകേസുകൾ 53,334 എണ്ണമാണ്. തട്ടിപ്പിലുൾപ്പെട്ട തുക 2.05 ലക്ഷം […]

മരുന്നെത്തിക്കാൻ കേന്ദ്രത്തിന്റെ വിമാനം, ഡൽഹിയിൽ കൺട്രോൾ റൂമുകൾ തുറന്നു, കേരളത്തിന് കൈത്താങ്ങായി കേന്ദ്ര സർക്കാറുണ്ടാകും: ആരോഗ്യ മന്ത്രി ഡോ.ഹർഷവർദ്ധൻ

സ്വന്തംലേഖകൻ   ന്യൂഡൽഹി: കേരളത്തിൽ വീണ്ടും നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ നേരിടുന്നതിനായി ഡൽഹിയിൽ കൺട്രോൾ റൂം തുറന്നെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹർഷവർദ്ധൻ അറിയിച്ചു. കേരളത്തിന് ആവശ്യമായ എല്ലാവിധ സഹായവും കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നുണ്ടാവുമെന്നും മരുന്നുകൾ ലഭ്യമാക്കുന്നതിനാവശ്യമായ വിമാന സൗകര്യങ്ങൾ ഏർപ്പാടാക്കുമെന്നും ആരോഗ്യമന്ത്രി ഡൽഹിയിൽ ചേർന്ന വാർത്തസമ്മേളനത്തിൽ അറിയിച്ചു.അതേസമയം, സംസ്ഥാനത്ത് വീണ്ടും നിപ ബാധയുള്ളതായി സ്ഥിരീകരിച്ച് സർക്കാർ. ആരോഗ്യമന്ത്രി കെ.കെ.ശൈലജയാണ് രാവിലെ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ സംസ്ഥാനത്ത് നിപയുള്ളതായി സ്ഥിരീകരിച്ചത്. നിപ ബാധയേറ്റെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ എറണാകുളത്ത് ചികിത്സയിലുള്ള വിദ്യാർത്ഥിയുടെ പരിശോധന ഫലം നാഷണൽ […]

അമ്മയെ കൊലപ്പെടുത്തി, മകളെ ബലാത്സംഗം ചെയ്തു ഒളിവിൽ പോയ ഒഡീഷ സ്വദേശി പെരുമ്പാവൂരിൽ പിടിയിൽ

സ്വന്തംലേഖിക   പെരുമ്പാവൂർ : അമ്മയെ കൊലപ്പെടുത്തി മകളെ ബലാത്സംഗം ചെയ്ത ഒഡീഷ സ്വദേശി പെരുമ്പാവൂരിൽ പിടിയിൽ. ബിജയകുമാർ ബെഹ്‌റയെന്ന ഇരുപതുകാരനെയാണ് കേരളാ പൊലീസും-ഒഡീഷ പൊലീസും ചേർന്നുള്ള തിരച്ചിലിനൊടുവിൽ പിടികൂടിയത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ ഇയാൾ ജയിലിലായിരുന്നു. ജാമ്യത്തിലിറങ്ങിയപ്പോൾ സുഹൃത്തായ വിക്കിക്കൊപ്പം വീണ്ടും പെൺകുട്ടിയുടെ വീട്ടിലെത്തി.ശേഷം പെൺകുട്ടിയേയും അമ്മയേയും ആളൊഴിഞ്ഞ കുന്നിലേക്ക് ബലമായി പിടിച്ച് കൊണ്ടുപോയി. കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു. ഇരുവരും വിസമ്മതിച്ചു. തുടർന്ന് അമ്മയുടെ കൺമുന്നിൽവച്ച് പെൺകുട്ടിയെ ബലാത്സംഗം ചെയ്തു. തടയാൻ ശ്രമിച്ച അമ്മയെ ക്രൂരമായി കൊലപ്പെടുത്തി. അവിടെനിന്ന് മുങ്ങിയ […]

കോട്ടയത്ത് മലയോരമേഖലകളിൽ മഞ്ഞപ്പിത്തവും ഡെങ്കിപ്പനിയും പടരുന്നു

സ്വന്തംലേഖകൻ   കോട്ടയം: കോട്ടയത്തിൻറെ മലയോരമേഖലകളിൽ മഞ്ഞപ്പിത്തവും ഡെങ്കിപ്പനിയും പടരുന്നു. കാഞ്ഞിരപ്പള്ളി ഉൾപ്പെടെ രോഗബാധ കണ്ടെത്തിയ പ്രദേശങ്ങളിൽ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകി.കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ രണ്ട് വാർഡുകളിലാണ് ആദ്യം മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്തത്. ഇതിന് പിന്നാലെ മൂന്ന് വിദ്യർത്ഥികൾക്ക് ഡെങ്കിപ്പനിയും പിടിപെട്ടു. കൂടുതൽ പേർ രോഗലക്ഷണങ്ങളുമായി വരുന്ന സാഹചര്യത്തിലാണ് ആരോഗ്യവകുപ്പ് പ്രതിരോധപ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയത്. മഴക്കാലമാകുന്നതോടെ രോഗം പടരാനുള്ള സാധ്യത കൂടുതലാണ്. മഞ്ഞപ്പിത്തം കണ്ടെത്തിയ പ്രദേശങ്ങളിലെ വെള്ളത്തിൽ സൂപ്പർക്ലോറിനേഷൻ തുടങ്ങി കുടിവെള്ളത്തിന്റ സാമ്പിളുകൾ പരിശോധനക്കായി ശേഖരിച്ചു.ഡെങ്കിപ്പനി പടരുന്ന പ്രദേശങ്ങളിലെ 55 വീടുകളിൽ വെക്ടർ കൺട്രോൾ യുണിറ്റിന്റ […]

നിപ : രണ്ട് നഴ്‌സുമാർ ഉൾപ്പെടെ നാലുപേർ കൂടി നിരീഷണത്തിൽ,ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥിയുടെ ആരോഗ്യനില തൃപ്തികരം

സ്വന്തംലേഖിക എറണാകുളം : പനിബാധിച്ച് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന വിദ്യാർത്ഥിക്ക് നിപ വൈറസ് ബാധയെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ നാലു പേർ കൂടി നിരീക്ഷണത്തിലെന്ന് അരോഗ്യമന്ത്രി കെ കെ ശൈലജ് അറിയിച്ചു. നിലവിൽ നിപ സ്ഥിരീകരിച്ച പറവൂർ സ്വദേശിയായ യുവാവിനെ പരിചരിച്ച രണ്ട് നഴ്‌സുമാർ ഉൾപ്പെടെയാണ് നിരീക്ഷണത്തിലുള്ളത്. ഇവർക്ക് ചെറിയ തോതിൽ പനിയും തൊണ്ട വേദനയും അസ്വസ്ഥതയും കണ്ടതിനെ തുടർന്നാണ് നടപടി. നിരീക്ഷണത്തിലുള്ള ഒരാളെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയതായും അരോഗ്യമന്ത്രി അറിയിച്ചു. ചികിൽസയിൽ കഴിയുന്ന യുവാവുമായി അടുത്തിഴപഴകിയ സുഹൃത്തിനെയാണ് ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയത്.അതേസമയം, […]