കെ.എം മാണിയുടെ ഭൗതിക ദേഹത്തിന്റെ പൊതുദർശനം: നഗരത്തിൽ ബുധനാഴ്ച ഗതാഗത നിയന്ത്രണം

കെ.എം മാണിയുടെ ഭൗതിക ദേഹത്തിന്റെ പൊതുദർശനം: നഗരത്തിൽ ബുധനാഴ്ച ഗതാഗത നിയന്ത്രണം

സ്വന്തം ലേഖകൻ

കോട്ടയം: കെ.എം മാണിയുടെ മൃതദേഹം പൊതുദർശനത്തിനു വയ്ക്കുന്നതിനാൽ ബുധനാഴ്ച കോട്ടയം നഗരത്തിൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.

ക്രമീകരണങ്ങൾ ഇങ്ങനെ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1. ചങ്ങനാശ്ശേരി ഭാഗത്ത് നിന്നും വരുന്ന കെ.എസ്ആർടിസി/ പ്രൈവറ്റ് ബസുകൾ ഐഡ ജംഗ്ഷനിൽനിന്നും തിരിഞ്ഞ് ഗടഞഠഇ വഴി അനുപമ തീയേറ്റർ ഭാഗത്തുനിന്ന് തിരിഞ്ഞ് ങഘ റോഡുവഴി ചന്തക്കവലയിലെത്തി വലത്തേക്ക് തിരിഞ്ഞ് മനോരമ ജംഗ്ഷൻ, കലക്ട്രേറ്റ് ജംഗ്ഷൻ, ലോഗോസ്, , കുര്യൻ ഉതുപ്പ് റോഡ് വഴി പോകേണ്ടതാണ്.
2. ചങ്ങനാശ്ശേരി ഭാഗത്ത് നിന്നും വരുന്ന ചെറുവാഹനങ്ങൾ നാട്ടകം സിമൻറ് കവലയിൽനിന്നും പാറെച്ചാൽ ബൈപാസ്, തിരുവാതുക്കൽ, അറത്തുട്ടി, ചാലുകുന്ന്, ചുങ്കം വഴി പോകേണ്ടതാണ്.
3. ചങ്ങനാശ്ശേരി ഭാഗത്ത് നിന്നും വരുന്ന വലിയ വാഹനങ്ങളും, കഞ്ഞിക്കുഴി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങളും മണിപ്പുഴ ജംഗ്ഷനിൽനിന്നും തിരിഞ്ഞ് മൂലേടം ഓവർബ്രിഡ്ജ്, ദിവാൻ കവല വഴി കഞ്ഞിക്കുഴി ഭാഗത്തേക്ക് പോകേണ്ടതാണ്.
4. ഏറ്റുമാനൂർ ഭാഗത്ത് നിന്നും വരുന്ന പ്രൈവറ്റ് ബസുകൾ നാഗമ്പടം ബസ് സ്റ്റാന്റിൽ സർവീസ് അവസാനിപ്പിച്ച് തിരികെ പോകേണ്ടതാണ്.
5. ഏറ്റുമാനൂർ ഭാഗത്ത് നിന്നും വരുന്ന കെ. എസ് ആർ ടി സി ബസുകളും ചെറു വാഹനങ്ങളും സിയെർസ് ജംഷനിൽ നിന്നും തിരിഞ്ഞ് ഗ്രീൻ പാർക്ക് ലോഗോസ് -ഗുഡ് ഷെപ്പേഡ് റോഡ് – മനോരമ ജംഷനിൽ എത്തി ഇടത്തോട്ടു തിരിഞ്ഞ് ഈരയിൽ കടവ് റോഡ് – മണിപ്പുഴ പുതിയ ബൈപ്പാസ് വഴി പോകേണ്ടതാണ്.
6. ഏറ്റുമാനൂർ ഭാഗത്ത് നിന്നും തെക്കോട്ട് പോകേണ്ട ഹെവി വാഹനങ്ങൾ ഏറ്റുമാനൂർ പേരൂർ വഴി മണർകാട് പുതുപ്പള്ളി വഴി പോകേണ്ടതാണ്

7 . തിരുനക്കര ബസ് സ്റ്റാന്റ് ബുധനാഴ്ച രണ്ടുമണിവരെ പ്രവർത്തിക്കുന്നതല്ല
8. കെ. കെ റോഡിൽ നിന്നും ടൌണിലേയ്ക്ക് വരുന്ന സ്വകാര്യ ബസ്സുകൾ കലക്ട്രെട്റ്റ് ജംഗ്ഷനിൽനിന്നും തിരിഞ്ഞ് ലോഗോസ്- ടി എം എസ് വഴി നാഗമ്പടം സ്റ്റാൻഡിൽ എത്തി സർവീസ് അവസാനിപ്പിക്കുക
9. പൊതുദർശനത്തിന് എത്തുന്ന ചെറുവാഹനങ്ങൾ തിരുനക്കര ബസ് സ്റ്റാന്റ്, തിരുനക്കര പഴയ പോലിസ് സ്റ്റേഷൻ മൈതാനം തിരുനക്കര അമ്പല മൈതാനം എന്നിവിടങ്ങളിൽ പാർക്ക് ചെയ്യേണ്ടതാണ്. ഇവിടങ്ങലിടെ പാർക്കിംഗ് ഫുൾ ആകുന്ന പക്ഷം സി എം എസ് കോളേജ് ഗ്രൗണ്ടിൽ പാർക്ക് ചെയ്യാവുന്നതാണ്.
10 പൊതുദർശനത്തിനായി കിഴക്കു നിന്ന് വരുന്ന വാഹനങ്ങൾ ബസേലിയസ് കോളേജ് ഗ്രൗണ്ടിൽ പാർക്ക് ചെയ്ത് കാൽ നടയായി തിരുനക്കര മൈതാനത്ത് എത്തേണ്ടതാണ് .
11 . എം എൽ റോഡ്, ഈരയിൽ കടവ് റോഡിൻറെ എല്ലാ കൈവഴികൾ തുടങ്ങി നഗരത്തിലെ ഒരു റോഡിലും നാളെ പാർക്കിംഗ് അനുവദിക്കുന്നതല്ല
12. കെ കെ റോഡേ കിഴക്കു നിന്നും വടക്കോട്ട് ഏറ്റുമാനൂർ ഭാഗത്തേക്കു പോകേണ്ട വലിയ വാഹനങ്ങൾ മണർകാട് കവലയിൽ നിന്നും വലത്തേക്കു തിരിഞ്ഞ് ബൈപ്പാസ് റോഡ് വഴി ഏറ്റുമാനൂർ ഭാഗത്തേക്കു പോകേണ്ടതാണ്.
13. കിഴക്കു നിന്നും തെക്കോട്ട് ചങ്ങനാശ്ശേരി ഭാഗത്തേക്കു പോകേണ്ട വാഹനങ്ങൾ മണർകാട് കവല, പുതുപ്പള്ളി ജംഗ്ഷൻ, എരമല്ലൂർ വഴി പോകേണ്ടതാണ്.
14. ചങ്ങനാശ്ശേരി ഭാഗത്ത് നിന്നും കിഴക്കോട്ട് പോകേണ്ട വാഹനങ്ങൾ മണിപ്പുഴ, കൊല്ലാട്, കഞ്ഞിക്കുഴി വഴി കിഴക്കോട്ട് പോകേണ്ടതാണ്.
15. ചങ്ങനാശ്ശേരി ഭാഗത്ത് നിന്നും കുമരകം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ സിമന്റ് കവല ബൈപ്പാസ് റോഡ് വഴി തിരുവാതുക്കൽ എത്തി പോകേണ്ടതാണ്
16. ശീമാട്ടി റൌണ്ട് മുതൽ അനുപമ തീയറ്റർ വരെയും പുളിമൂട് ജംഷൻ മുതൽ ശീമാട്ടി റൌണ്ട് വരെയും ഒരു വാഹനങ്ങൾക്കും പ്രവേശനം ഉണ്ടാകുന്നതല്ല .

അന്തരിച്ച മുൻ മന്ത്രിയും എം എൽ എയും ആയ ശ്രീ കെ എം മാണിക്ക് ആദരാഞ്ജലി അർപ്പിക്കുവാൻ വാഹനങ്ങളിൽ 10.04.2019,11.04.2019തീയതികളിൽ വരുന്നവർ,കോട്ടയം ഭാഗത്തുനിന്നുമുള്ള വാഹനങ്ങൾപാലാ പുലിയന്നൂർ ജംക്ഷനിൽ നിന്നും ബൈപാസ്സ് വഴി കയറിവരേണ്ടതും, ടി വാഹനങ്ങൾ വസതിക്ക് സമീപം യാത്രക്കാരെ ഇറക്കിയ ശേഷം നിർദ്ദേശിച്ചിരിക്കുന്ന പാർക്കിങ് ഏരിയകളിൽ പാർക്ക് ചെയ്യേണ്ടതാണ്. തൊടുപുഴ,ഈരാറ്റുപേട്ട,പൊൻകുന്നം എന്നിവിടങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾ പാലാ പുലിയന്നൂർ മരിയൻ ജംക്ഷൻ വഴി ബൈപാസിൽ പ്രെവേശിച്ച് വസതിക്കുസമീപം യാത്രക്കാരെ ഇറക്കിയതിനുശേഷം വാഹനങ്ങൾ പാർക്കിങ് സ്ഥലങ്ങളിൽ പാർക്ക് ചെയ്യേണ്ടതാണ്. ബൈപാസ്സ് വഴിയുള്ള ഗതാഗതം ആദരാഞ്ജലി അർപ്പിക്കുവാൻ എത്തുന്നവർക്കായി മാത്രം നിജപ്പെടുത്തിയിട്ടുള്ളതാണ്.

പാർക്കിങ് ഗ്രൌണ്ടുകൾ
സെൻറ്‌തോമസ് കോളേജ്‌ഗ്രൌണ്ട്
അൽഫോൻസാ കോളേജ് ഗ്രൌണ്ട്
സെൻറ്‌തോമസ് സ്‌കൂൾ ഗ്രൌണ്ട്
ളാലം പുതിയപള്ളി ഗ്രൌണ്ട്
പുഴക്കര ഗ്രൌണ്ട്