ഏറ്റവും ആഡംബരമേറിയ ഐഫോൺ എത്തുന്നു : മുതലയുടെ തൊലി ,18 കാരറ്റ് സ്വർണ്ണം,137 വജ്രകല്ലുകൾ ; വില 17 ലക്ഷം

സ്വന്തം ലേഖിക ഭൂമിയിലെ ഏറ്റവും ആഡംബരമേറിയ ഐഫോൺ എത്തുന്നു. ജനപ്രിയ ഉപകരണങ്ങളുടെ ആഡംബര പതിപ്പുകൾ നിർമിച്ച് വിൽക്കുന്ന സ്വീഡിഷ് കമ്പനിയായ ഗോൾഡൻ കൺസെപ്റ്റാണ് ഈ ആഡംബര ഐഫോണിന്റെയും നിർമ്മാണ ചുമതല. മുതലയുടെ തൊലി, 18 കാരറ്റ് സ്വർണത്തിൽ നിർമിച്ച തലയോട്ടി, 137 വജ്രങ്ങൾ എന്നിവയൊക്കെ ചേർത്താണ് ഈ ഫോൺ നിർമ്മിച്ചത്. 17 ലക്ഷത്തിലധികം രൂപയാണ് ഈ ഫോണിന്റെ വില. ഐഫോൺ ടെൻ എക്സ് മാക്സിന്റെ പിൻഭാഗമാണ് ഗോൾഡൻ കൺസപ്റ്റ് പുതുക്കിപ്പണിതത്. ഇതുവരെ പുറത്തിറക്കിയതിൽ ഇവരുടെ ഏറ്റവും വിലപിടിപ്പുള്ള സൃഷ്ടിയാണ് ഈ ‘ഐഫോൺ ഷുഗർ സ്‌കൾ […]

രക്ഷാപ്രവർത്തനം നടത്തിയതിന് 113 കോടി വേണമെന്ന് വ്യോമസേന ; ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി

സ്വന്തം ലേഖിക തിരുവനന്തപുരം: കഴിഞ്ഞ വർഷം പ്രളയ സമയത്ത് രക്ഷാപ്രവർത്തനം നടത്തിയതിന് 113 കോടി രൂപ വ്യോമസേന കേരളത്തിനോട് ആവശ്യപ്പെട്ടു. എന്നാൽ പ്രളയം തകർത്ത കേരളത്തിന് ഈ തുക കണ്ടെത്താൻ ബുദ്ധിമുട്ടാണെന്നും അതിനാൽ തുക ഒഴിവാക്കിത്തരണമെന്നും പിണറായി വിജയൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് പിണറായി വിജയൻ മന്ത്രി രാജ്‌നാഥ് സിങ്ങിനു കത്തയച്ചു. 2017ൽ ഓഖി ദുരന്തവും 2018 ൽ പ്രളയവും നേരിടേണ്ടിവന്ന സംസ്ഥാനത്തിന് ഈ തുക കണ്ടെത്തുന്നതു പ്രയാസമാണെന്നു മുഖ്യമന്ത്രി കത്തിൽ വ്യക്തമാക്കി. കഴിഞ്ഞ വർഷം ഓഗസ്റ്റിലുണ്ടായ പ്രളയത്തിൽ രക്ഷാപ്രവർത്തനം നടത്തിയതിന് 113,69,34,899 […]

സർവ്വത്ര മായം, ഗുരുതര രോഗങ്ങൾക്ക് കാരണമാകുന്ന മാരക വിഷം ചേർത്ത തേയില പൊടി പിടികൂടി

സ്വന്തം ലേഖകൻ കൽപ്പറ്റ: വയനാട്-തമിഴ്‌നാട് അതിർത്തിപ്രദേശങ്ങളിൽ ചായപ്പൊടിയിൽ മായം ചേർക്കുന്നത് പതിവാകുന്നു. ഈ പ്രദേശങ്ങളിൽ തേനിൽ മായം ചേർക്കുന്നുണ്ടെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് ചായപ്പൊടിയിലും മായം കണ്ടെത്തിയത്. പരാതിയെ തുടർന്ന് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ഗൂഢല്ലൂരിൽ നിന്നും നൂറ്കിലോ ചായപ്പൊടി പിടികൂടി. ചായപ്പൊടി മൊത്തക്കച്ചവടം നടത്തുന്ന കടയിൽ പരിശോധന നടത്തിയതിനെ തുടർന്നാണ് തട്ടിപ്പ് വെളിപ്പെട്ടത്. ഗൂഡല്ലൂരിലെ ചായക്കടകളിൽ മായംചേർത്ത തേയില ഉപയോഗിക്കുന്നതായി പരാതി ലഭിച്ചതിനെത്തുടർന്നായിരുന്നു അധികൃതർ പരിശോധന നടത്തിയത്. ടീ ബോർഡ് ഡെവലപ്‌മെന്റ് ഓഫീസർ നീൽകമൽ, എം കാർത്തിക് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഗൂഡല്ലൂരിലെ വനിതാ […]

കാമുകന്റെ കൊലക്കത്തിക്കു മുന്നിൽ നിന്ന് യുവതിയെ രക്ഷിച്ച മലയാളി നഴ്‌സിന് ഫ്‌ളോറൻസ് നൈറ്റിംഗേൽ പുരസ്‌കാരം

സ്വന്തം ലേഖിക മംഗളൂരു: കത്തിക്കുത്തേറ്റു പിടയുന്ന വിദ്യാർഥിനിയെ കാമുകനായ അക്രമിയിൽനിന്നു രക്ഷിച്ച മലയാളി നഴ്സിന് ഫ്ളോറൻസ് നൈറ്റിംഗേൽ പുരസ്‌കാരം. കണ്ണൂർ പയ്യാവൂർ കുളക്കാട്ട് സ്വദേശിനിയും മംഗളൂരു ദേർളക്കട്ടെ ജസ്റ്റീസ് കെ .എസ്. ഹെഗ്ഡെ മെഡിക്കൽ കോളജ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സുമായ നിമ്മി സ്റ്റീഫനാണു കർണാടക സംസ്ഥാനതല പുരസ്‌കാരത്തിന് അർഹയായത്. ശനിയാഴ്ച ബംഗളുരുവിൽ പുരസ്‌കാരം സമ്മാനിക്കും. ജൂൺ 28ന് കാർക്കള നിട്ടെ കോളജ് എം.ബി.എ. വിദ്യാർഥിനിയെ ദർളഗെട്ടെയിൽവെച്ച് സുഹൃത്ത് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. വിവാഹാഭ്യർഥന നിരസിച്ച വൈരാഗ്യത്തിലാണ് യുവതിയെ സുഹൃത്ത് ആക്രമിച്ചത്. 12 തവണ യുവതിയെ കുത്തിയ […]

അസംഖാൻ സ്ത്രീകളെ ബഹുമാനിക്കാറില്ല ; മാപ്പ് പറയണം, ലോകസഭയിലിരിക്കാൻ അവകാശവും അന്തസുമില്ല : ഡെപ്യൂട്ടി സ്പീക്കർ രമാ ദേവി

സ്വന്തം ലേഖകൻ ന്യൂഡൽഹി: എം.പി അസംഖാൻറെ ലോക്‌സഭയിലെ മോശം പരാമർശത്തിനെതിരെ ബി.ജെ.പി എം.പിയും ഡെപ്യൂട്ടി സ്പീക്കറുമായ രമാദേവി. ‘അസംഖാൻ സ്ത്രീകളെ ബഹുമാനിക്കാറില്ല. നടിയും എം.പിയുമായ ജയപ്രദക്കെതിരെ പറഞ്ഞത് നമുക്കെല്ലാവർക്കും അറിയാവുന്നതാണ്. ലോക്‌സഭയിൽ ഇരിക്കാൻ ഒരു അവകാശവും അന്തസുമില്ല അദ്ദേഹത്തിന് ഇല്ല. അസംഖാനെ സ്പീക്കർ പുറത്താക്കണം. ഖാൻ മാപ്പ് പറയണം.’ – രമാദേവി ആവശ്യപ്പെട്ടു. മുത്തലാഖ് ബിൽ ചർച്ചക്കിടെ, ‘നിങ്ങളുടെ കണ്ണുകളിലേക്ക് നോക്കുമ്പോഴാണ് എനിക്ക് സംസാരിക്കാൻ തോന്നുന്നത.’ എന്നായിരുന്നു രമാദേവിക്കെതിരായ അസംഖാൻറെ പരാമർശം. അസംഖാൻറെ പരാമർശം വന്നതോടെ സ്ത്രീകളോട് സംസാരിക്കേണ്ട രീതി ഇതല്ലെന്ന് രമാദേവി തിരിച്ചടിച്ചു. […]

ജാതി മതം നാട് ഭാഷ പ്രശ്നമില്ല: ഒന്ന് പെണ്ണ് കെട്ടിയാൽ മാത്രം മതി; പെണ്ണിനെ തപ്പി മലബാറുകാർ അതിർത്തി കടക്കുന്നു

സ്വന്തം ലേഖകൻ കോഴിക്കോട്: ജാതി മതം നാട് ഭാഷ പ്രശ്നമല്ല . പെണ്ണ് കിട്ടിയാൽ മാത്രം മതി..! കല്യാണം കഴിക്കാൻ വേണ്ടി മാത്രം മലബാറിലെ മലയാളി യുവാക്കൾ അതിർത്തി കടക്കുകയാണ്. മലബാറിൽ പ്രത്യേകിച്ച് കോഴിക്കോട് ഭാഗത്ത് നിന്ന് പുറത്ത് വരുന്ന വാർത്തകൾ നൽകുന്ന സൂചന ഇതാണ്. ചുരുങ്ങിയ കാലയളവിനിടെ മുപ്പതിലേറെ ആളുകളാണ് ഇത്തരത്തിൽ അന്യ സംസ്ഥാനങ്ങളിൽ പോയി വിവാഹം കഴിച്ചിരിക്കുന്നത്. . ജീവിതപങ്കാളിയെത്തേടി ഗ്രാമീണമേഖലയിലെ യുവാക്കള്‍ അയല്‍സംസ്ഥാനങ്ങളിലേക്ക് പോവുകയാണ്. ഈയിടെ, കോഴിക്കോട്ടെ ഗ്രാമങ്ങളില്‍ ഇത്തരത്തില്‍ മുപ്പതോളം വിവാഹങ്ങള്‍ നടന്നു. കഴിഞ്ഞ മൂന്നുമാസത്തിനിടെ കുന്നുമ്മല്‍, നരിപ്പറ്റ, […]

പാകിസ്ഥാനെ തകർത്തെറിഞ്ഞ് കാർഗിലിൽ ഇന്ത്യയുടെ വിജയക്കൊടി മിന്നിച്ചിട്ട് ഇന്നേക്ക് ഇരുപതാണ്ട്.

സ്വന്തം ലേഖകൻ ന്യൂഡൽഹി : പാകിസ്താനെ തകർത്തെറിഞ്ഞ് കാർഗിലിൽ ഇന്ത്യയുടെ വിജയക്കൊടി മിന്നിച്ച സ്മരണകൾക്ക് ഇന്നേക്ക് ഇരുപതാണ്ട്.1999ലെ കാർഗിൽ യുദ്ധം ദേശീയാഭിമാനത്താൽ പ്രചോദിതനായ ഭാരതീയന്റെ പോരാട്ട വീര്യം ലോകത്തിനു കാണിച്ചു കൊടുത്ത സംഭവങ്ങളിലൊന്നാണ്. അന്താരാഷ്ട്ര സമൂഹം ഇടപെട്ട് വെടിനിർത്തൽ പ്രഖ്യാപിക്കുന്നതിനു മുന്നേ കഴിയുന്നത്ര ഭാരതത്തിന്റെ സ്ഥലം പിടിച്ചടക്കുക എന്ന ലക്ഷ്യമായിരുന്നു പാകിസ്ഥാനുണ്ടായിരുന്നത്.1999 മെയ് 3 നാണ് കാർഗിൽ മലനിരകളിൽ പാകിസ്ഥാൻ സാന്നിദ്ധ്യം ആദ്യം കണ്ടത്. ആദ്യം ചെറിയൊരു കടന്നു കയറ്റമാണെന്നാണ് ധരിച്ചത്. പിന്നീടാണ് പാകിസ്ഥാൻ സൈന്യത്തിന്റെ നീക്കം വളരെ ആസൂത്രിതമാണെന്നും മനസ്സിലായത്. നിയന്ത്രണ രേഖക്ക് […]

സ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേർക്ക് പരുക്ക്

സ്വന്തം ലേഖിക കോഴിക്കോട്: കോഴിക്കോട് തൊണ്ടയാട് സ്വകാര്യ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ നിരവധി യാത്രികർക്ക് പരുക്കേറ്റു . മെഡിക്കൽ കോളേജ് ഭാഗത്തുനിന്ന് ടൗണിലേക്ക് വരികയായിരുന്ന ദീർഘദൂര ബസ് അപകടത്തിൽപ്പെടുകയായിരുന്നു . തൊണ്ടയാട് ജംഗ്ഷനിലാണ് സംഭവം . അപകടത്തിൽ പരുക്കേറ്റ പതിനാല് പേരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കുകളേറ്റ കൂടുതൽ പേരെ വിവിധ ആശുപത്രികളിൽ പ്രവശിപ്പിച്ചിരിക്കുകയാണ് . മൂന്ന് ബസുകൾ ഒന്നിന് പുറകെ ഒന്നായി അമിത വേഗത്തിൽ വരികയായിരുന്നുവെന്നും ഇതിൽ രണ്ടാമത്തെ ബസാണ് അപകടത്തിൽപ്പെട്ടതെന്നും അപകടം കണ്ടുനിന്നവർ പറഞ്ഞു . അമിതവേഗതയാണ് അപകടത്തിന് കാരണമായതെന്നാണ് […]

അരി വാങ്ങാൻ നല്കിയ പണം നഷ്ട്ടപ്പെട്ടു ; പ്രായശ്ചിതമായി മുപ്പതാണ്ടിന് ശേഷം ദിനേശൻ വാര്യർ മാഷിനോട് പകരം വീട്ടി

സ്വന്തം ലേഖിക തൃശ്ശൂർ: അരി വാങ്ങാൻ വീട്ടുകാർ ഏൽപ്പിച്ച പണം കളിക്കുന്നതിനിടെ നഷ്ടപ്പെട്ടു. കുട്ടിയുടെ സങ്കടം കണ്ടപ്പോൾ വാര്യർ മാഷ് സ്വന്തം പണംകൊണ്ട് അവരുടെ ദുഃഖം മാറ്റി. എന്നാൽ അത്ഭുതം മറ്റൊന്നുമല്ല. മൂന്ന് പതിറ്റാണ്ടിന് ശേഷം അധ്യാപകന് അന്നു നൽകിയ വാക്ക് പാലിക്കാൻ ശിഷ്യനെത്തി. അന്ന് അധ്യാപന്റെ കയ്യിൽനിന്ന് വാങ്ങിയ 11രൂപ 35 പൈസയ്ക്ക് പകരം 1,13,500 രൂപയും കൊണ്ടാണ് ശിഷ്യനെത്തിയത്. ചേർപ്പ് ഗവ. ഹൈസ്‌കൂളാണ് ഈ അപൂർവ കടംവീട്ടലിന് സാക്ഷിയായത്. സ്‌കൂളിൽ അധ്യാപകനായിരുന്ന കെ.ഡബ്ല്യു. അച്യുതവാര്യരിൽനിന്നു സ്വീകരിച്ച മൂല്യമുള്ള പണമാണ് കടപ്പാടായി തൈക്കാട്ടുശ്ശേരി […]

ബിജെപിയിലേക്ക് താരങ്ങളുടെ ഒഴുക്ക് ; നടി പ്രിയരാമനും ഇനി മോദിയോടൊപ്പം

സ്വന്തം ലേഖകൻ ചെന്നൈ: തെന്നിന്ത്യൻ നടി പ്രിയാരാമൻ ബിജെപിയിലേക്ക്. കഴിഞ്ഞദിവസം തിരുപ്പതിയിൽ ക്ഷേത്രദർശനത്തിനെത്തിയ ശേഷമാണു പ്രിയാരാമൻ ബിജെപിയിൽ ചേരാൻ താത്പര്യം പ്രകടിപ്പിച്ചത്. പാർട്ടിയിൽ ചേരുന്നതിനു മുന്നോടിയായി നടി ബിജെപിയുടെ ആന്ധ്രാപ്രദേശ് സംസ്ഥാന ജനറൽ സെക്രട്ടറി വി. സത്യമൂർത്തി ഉൾപ്പെടെയുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. എന്നാൽ, ഇതുവരെ അംഗത്വം സ്വീകരിച്ചിട്ടില്ല. തൊട്ടടുത്തു തന്നെ ഇവർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയേക്കും. നരേന്ദ്ര മോദിയുടെ വികസന അജൻഡയിൽ ആകൃഷ്ടയായാണ് താൻ ബിജെപിയിൽ ചേരുന്നതെന്നും ഏതെങ്കിലും സ്ഥാനമാനങ്ങൾ തൻറെ ലക്ഷ്യമല്ലെന്നും പ്രിയാരാമൻ പറഞ്ഞു. ചെന്നൈയിൽ താമസിക്കുന്നതിനാൽ പ്രവർത്തനമേഖല […]