ഏറ്റവും ആഡംബരമേറിയ ഐഫോൺ എത്തുന്നു : മുതലയുടെ തൊലി ,18 കാരറ്റ് സ്വർണ്ണം,137 വജ്രകല്ലുകൾ ; വില 17 ലക്ഷം

ഏറ്റവും ആഡംബരമേറിയ ഐഫോൺ എത്തുന്നു : മുതലയുടെ തൊലി ,18 കാരറ്റ് സ്വർണ്ണം,137 വജ്രകല്ലുകൾ ; വില 17 ലക്ഷം

സ്വന്തം ലേഖിക

ഭൂമിയിലെ ഏറ്റവും ആഡംബരമേറിയ ഐഫോൺ എത്തുന്നു. ജനപ്രിയ ഉപകരണങ്ങളുടെ ആഡംബര പതിപ്പുകൾ നിർമിച്ച് വിൽക്കുന്ന സ്വീഡിഷ് കമ്പനിയായ ഗോൾഡൻ കൺസെപ്റ്റാണ് ഈ ആഡംബര ഐഫോണിന്റെയും നിർമ്മാണ ചുമതല. മുതലയുടെ തൊലി, 18 കാരറ്റ് സ്വർണത്തിൽ നിർമിച്ച തലയോട്ടി, 137 വജ്രങ്ങൾ എന്നിവയൊക്കെ ചേർത്താണ് ഈ ഫോൺ നിർമ്മിച്ചത്. 17 ലക്ഷത്തിലധികം രൂപയാണ് ഈ ഫോണിന്റെ വില.

ഐഫോൺ ടെൻ എക്സ് മാക്സിന്റെ പിൻഭാഗമാണ് ഗോൾഡൻ കൺസപ്റ്റ് പുതുക്കിപ്പണിതത്. ഇതുവരെ പുറത്തിറക്കിയതിൽ ഇവരുടെ ഏറ്റവും വിലപിടിപ്പുള്ള സൃഷ്ടിയാണ് ഈ ‘ഐഫോൺ ഷുഗർ സ്‌കൾ എഡിഷൻ’. 18 കാരറ്റിന്റെ 110 ഗ്രാം സ്വർണം ഉപയോഗിച്ചാണ് ഇതിലെ തലയോട്ടി നിർമിച്ചത്. ഗോൾഡൻ കൺസപ്റ്റിലെ കലാകാരന്റെ കരവിരുതാണിത്. തലയോട്ടിക്ക് മേൽ 137 വജ്രക്കല്ലുകളും പതിപ്പിച്ചിരിക്കുന്നു. മുതലയുടെ തൊലിയിൽ നിർമിച്ച കവചവും ഇതിന് നൽകിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യൂട്യൂബ് ചാനലായ അൺബോക്സ് തെറാപ്പിയിൽ ഈ ഫോൺ ചിത്രീകരിച്ചിട്ടുണ്ട്. ഭൂമിയിലെ ഏറ്റവും ആഡംബരമേറിയ ഐഫോൺ എന്നാണ് ഈ ഐഫോണിനെ അൺബോക്സ് തെറാപ്പി യൂട്യൂബർ വിശേഷിപ്പിക്കുന്നത്. ഈ ആഡംബര മൊബൈൽ ഫോണിന് ഒരു വർഷം വാറന്റിയുണ്ട്. 30 ദിവസം തിരിച്ച് നൽകാനുള്ള സമയവും നൽകിയിട്ടുണ്ട്.