രക്ഷാപ്രവർത്തനം നടത്തിയതിന് 113 കോടി വേണമെന്ന് വ്യോമസേന ; ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി

രക്ഷാപ്രവർത്തനം നടത്തിയതിന് 113 കോടി വേണമെന്ന് വ്യോമസേന ; ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി

സ്വന്തം ലേഖിക

തിരുവനന്തപുരം: കഴിഞ്ഞ വർഷം പ്രളയ സമയത്ത് രക്ഷാപ്രവർത്തനം നടത്തിയതിന് 113 കോടി രൂപ വ്യോമസേന കേരളത്തിനോട് ആവശ്യപ്പെട്ടു. എന്നാൽ പ്രളയം തകർത്ത കേരളത്തിന് ഈ തുക കണ്ടെത്താൻ ബുദ്ധിമുട്ടാണെന്നും അതിനാൽ തുക ഒഴിവാക്കിത്തരണമെന്നും പിണറായി വിജയൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് പിണറായി വിജയൻ മന്ത്രി രാജ്‌നാഥ് സിങ്ങിനു കത്തയച്ചു. 2017ൽ ഓഖി ദുരന്തവും 2018 ൽ പ്രളയവും നേരിടേണ്ടിവന്ന സംസ്ഥാനത്തിന് ഈ തുക കണ്ടെത്തുന്നതു പ്രയാസമാണെന്നു മുഖ്യമന്ത്രി കത്തിൽ വ്യക്തമാക്കി.

കഴിഞ്ഞ വർഷം ഓഗസ്റ്റിലുണ്ടായ പ്രളയത്തിൽ രക്ഷാപ്രവർത്തനം നടത്തിയതിന് 113,69,34,899 രൂപയാണ് വ്യോമസേന ആവശ്യപ്പെട്ടത്. ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ട് അനുസരിച്ച് പ്രളയ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് 31,000 കോടിരൂപ ആവശ്യമാണ്. ദേശീയ ദുരന്ത നിവാരണ ഫണ്ടിൽനിന്ന് സംസ്ഥാനത്തിനു ലഭിച്ചത് 2904.85 കോടി രൂപയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളത്തെ പുനർനിർമിക്കുന്നതിനും ജനങ്ങളുടെ ജീവിത സാഹചര്യം ഉയർത്തുന്നതിനും സംസ്ഥാന സർക്കാർ ‘റീ ബിൽഡ് കേരള’ പദ്ധതി ആവിഷ്‌ക്കരിച്ചിട്ടുണ്ട്. ഇതിലേക്കുള്ള വിഭവ സമാഹരണം നടക്കുകയാണ്. ഈ സാഹചര്യത്തിൽ ഇത്രയും വലിയ തുക കണ്ടെത്താനാകില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.