സ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേർക്ക് പരുക്ക്

സ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേർക്ക് പരുക്ക്

Spread the love

സ്വന്തം ലേഖിക

കോഴിക്കോട്: കോഴിക്കോട് തൊണ്ടയാട് സ്വകാര്യ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ നിരവധി യാത്രികർക്ക് പരുക്കേറ്റു . മെഡിക്കൽ കോളേജ് ഭാഗത്തുനിന്ന് ടൗണിലേക്ക് വരികയായിരുന്ന ദീർഘദൂര ബസ് അപകടത്തിൽപ്പെടുകയായിരുന്നു . തൊണ്ടയാട് ജംഗ്ഷനിലാണ് സംഭവം . അപകടത്തിൽ പരുക്കേറ്റ പതിനാല് പേരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പരിക്കുകളേറ്റ കൂടുതൽ പേരെ വിവിധ ആശുപത്രികളിൽ പ്രവശിപ്പിച്ചിരിക്കുകയാണ് . മൂന്ന് ബസുകൾ ഒന്നിന് പുറകെ ഒന്നായി അമിത വേഗത്തിൽ വരികയായിരുന്നുവെന്നും ഇതിൽ രണ്ടാമത്തെ ബസാണ് അപകടത്തിൽപ്പെട്ടതെന്നും അപകടം കണ്ടുനിന്നവർ പറഞ്ഞു . അമിതവേഗതയാണ് അപകടത്തിന് കാരണമായതെന്നാണ് നാട്ടുകാരുടെ ആരോപണം. കഴിഞ്ഞവർഷവും ഇതേസ്ഥലത്ത് ബസ് അപകടം സംഭവിച്ചിരുന്നു .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group