കരയരുത് കുഞ്ഞേ ; ജവാന്റെ മരണാനന്തര ചടങ്ങില്‍ പൊട്ടിക്കരഞ്ഞു നാല് വയസുകാരൻ ; കണ്ണ് നനക്കുന്ന ചിത്രം നെഞ്ചോട് ചേർത്ത് സോഷ്യൽ മീഡിയ

സ്വന്തംലേഖകൻ ജമ്മുകശ്മീർ :ജമ്മുകശ്മീരില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച പൊലീസ് ഇന്‍സ്‌പെക്ടര്‍ അര്‍ഷാദ് ഖാന്റെ മകനെ മാറോട് ചേര്‍ത്തു പിടിച്ച് കരയുന്ന മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ചിത്രം വൈറലാകുന്നു. ബുധനാഴ്ച ജമ്മുകശ്മീരിലെ അനന്തനാഗ് മേഖലയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച ഇന്‍സ്‌പെക്ടര്‍ അര്‍ഷാദ് ഖാന്റെ(37) സംസ്‌കാര ചടങ്ങ് നടക്കുകയായിരുന്നു. അര്‍ഷാദിന്റെ മകന്‍ നാലു വയസുകാരന്‍ മകന്‍ ഉബാന്‍ കരയുന്നത് താങ്ങാനാവാതെ പൊലീസ് സൂപ്രണ്ട് ഹസീബ് അവനെയും ചേര്‍ത്ത് പിടിച്ച് കരഞ്ഞു കൊണ്ട് പുറത്തേക്ക് വരുന്നതാണ് ചിത്രം. ഭീകരാക്രമണത്തില്‍ പരിക്കേറ്റ് ദില്ലി എയിംസില്‍ ചികിത്സയിലിരിക്കെയാണ് അര്‍ഷാദ് […]

ഡാൻസ് ബാറിലെ നർത്തകിയുടെ പാസ്‌പോർട്ടിൽ ഭർത്താവിന്റെ പേര് ബിനോയ്: കൊടിയേരിയുടെ പേരക്കുട്ടിയാകാൻ മകനെ അനുവദിക്കണം: ചിലവിന് അഞ്ചു കോടി ആവശ്യപ്പെട്ട് യുവതി ബിനോയ്‌ക്കെഴുതിയ കത്ത് പുറത്ത്

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഡാൻസ് ബാറിലെ നർ്ത്തകിയുടെ പാസ്‌പോർട്ടിൽ ഭർത്താവിന്റെ പേര് ബിനോയ്. കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നേതാവിന്റെ പേരക്കുട്ടിയായി എന്റെ മകനെ വളരാൻ അനുവദിക്കണം. എന്നീ ആവശ്യങ്ങൾ ഉയർത്തിയാണ് ബിനോയ് കൊടിയേരിക്ക് ഡാൻസ് ബാറിലെ നർത്തകിയായ യുവതി കത്തയച്ചത്. നേരത്തെ അയച്ച കത്ത് ചൊവ്വാഴ്ചയാണ് പുറത്ത് വന്നത്. ഈ കത്തിന്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഐജിയ്ക്ക് നേരത്തെ തന്നെ ബിനോയ് കൊടിയേരി പരാതിയും നൽകിയിരുന്നു. എന്നാൽ, യുവതി ഇപ്പോൾ മുംബൈയ് പൊലീസിൽ പരാതി നൽകുകയും, കത്ത് പുറത്ത് വരികയും ചെയ്തതോടെ ബിനോട് കൊടിയേരിയും […]

കണ്ണൂർ സെൻട്രൽ ജയിലിൽ സി പി എം അനുഭാവികളായ തടവുകാർക്ക് ടിവി എത്തിച്ച് നൽകിയ ജയിൽ ജീവനക്കാർക്ക് സസ്‌പെൻഷൻ

സ്വന്തം ലേഖിക കണ്ണൂർ: തടവിൽ കഴിയുന്ന സിപിഎം അനുഭാവികളായ തടവുകാർക്കായി കണ്ണൂർ സെൻട്രൽ ജയിലിനകത്തേക്ക് ടിവി കടത്തിയ സംഭവത്തിൽ മൂന്ന് ജയിൽ ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. കണ്ണൂർ സെൻട്രൽ ജയിൽ ഡെപ്യൂട്ടി സൂപ്രണ്ട് വിനോദൻ, ഡെപ്യൂട്ടി അസി.പ്രിസൺ ഓഫീസർ രവീന്ദ്രൻ, അസി.പ്രിസൺ ഓഫീസർ എംകെ ബൈജു എന്നിവർക്കാണ് സസ്‌പെൻഷൻ. ജയിൽ മേധാവി ഋഷിരാജ് സിംഗാണ് മൂവരേയും സസ്‌പെൻഡ് ചെയ്തത്. സസ്‌പെൻഷൻ ലഭിച്ച വിനോദൻ ജയിൽ ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയാണ്.

മോളിയുടെ ദുരിതം അമ്മ അറിഞ്ഞു ;ഉടൻ തന്നെ വീടു നിർമ്മിച്ചു നൽകും : മോഹൻലാൽ

സ്വന്തം ലേഖിക കൊച്ചി: സിനിമാ സീരിയൽ രംഗത്ത് ഏറെ ശ്രദ്ധേയയായ കലാകാരി മോളി കണ്ണമാലിക്ക് വീട് നിർമ്മിച്ച് നൽകാനൊരുങ്ങി താരസംഘടനയായ ‘അമ്മ’. കയറിക്കിടക്കാൻ ചോർന്നൊലിക്കാത്ത ഒരു കൂര പോലുമില്ലാതെ കഷ്ടപ്പെടുന്ന മോളിയുടെ ദുരിതജീവിതം വാർത്തയായിരുന്നു. ഇതോടെ മോളിയുടെ ദുരിതമറിഞ്ഞ സംഘടന കലാകാരിയെ സഹായിക്കാൻ തീരുമാനിക്കുകയായിരുന്നു.ജൂൺ ഒന്നിന് ചേർന്ന ‘അമ്മ’യുടെ എക്സിക്യുട്ടീവ് കമ്മറ്റി ഇത് സംബന്ധിച്ച തീരുമാനം എടുത്തതായി ‘അമ്മ’ പ്രസിഡന്റ് മോഹൻ ലാൽ പറഞ്ഞു. നിലവിൽ ‘അമ്മ’യിൽ അംഗമല്ലാത്ത മോളി കണ്ണമാലിക്ക് അക്ഷരവീട് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വീട് നിർമിച്ച് നൽകാൻ തീരുമാനിച്ചിരിക്കുന്നത്. അക്ഷരവീട് പദ്ധതിയുടെ […]

കണക്ക് തീർത്ത് ഇന്ത്യൻ സൈന്യം,പുൽവാമ ആക്രമത്തിന് വാഹനം എത്തിച്ച ഭീകരനെ വധിച്ചു

സ്വന്തം ലേഖകൻ ശ്രീനഗർ: പുൽവാമ ഭീകരാക്രമണത്തിൽ പങ്കാളിയായ ജെയ്ഷെ ഭീകരനെ സുരക്ഷാസേന വധിച്ചു. ആക്രമണത്തിന് കാർ എത്തിച്ച ജയ്‌ഷെ മുഹമ്മദ് തീവ്രവാദിയെയാണ് സുരക്ഷാസേന വധിച്ചത്. ചൊവ്വാഴ്ച രാവിലെ സൗത്ത് കാശ്മീരിൽ അനന്തനാഗ് ജില്ലയിലെ മർഹാമ മേഖലയിൽ നടന്ന ഏറ്റുമുട്ടലിലാണ് ഭീകരനെ സജാദ് അഹമ്മദ് ഭട്ടിനെ സുരക്ഷാസേന വധിച്ചത്. ഇയാളുടെ സഹായിയും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായി പൊലീസ് സ്ഥിരീകരിച്ചു.ഫെബ്രുവരി 14-ന് പുൽവാമയിൽ 40 സി.ആർ.പി.എഫ് ജവാൻമാർ കൊല്ലപ്പെട്ട സ്‌ഫോടനത്തിൽ പ്രധാനപങ്കുണ്ടെന്ന് സംശയിക്കുന്നയാളാണ് സജാദ് അഹമ്മദ് ഭട്ട്. സി.ആർ.പി.എഫ് വാഹനവ്യൂഹത്തിലേക്ക് സ്ഫോടകവസ്തുക്കളുമായി ഇടിച്ച് കയറിയ മാരുതി ഈകോ കാർ […]

കുമളി ചെക്ക്‌പോസ്റ്റിൽ കഞ്ചാവുമായി കോട്ടയം സ്വദേശി പിടിയിൽ

സ്വന്തം ലേഖകൻ കുമളി: കുമളി ചെക്ക്പോസ്റ്റിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. കോട്ടയം മുട്ടമ്പലം കൊച്ചുപുളിമൂട്ടിൽ ജെസൻ (32) പിടിയിലായത്. കാലിൽ വച്ചാണ് 1.1 കിലോ കഞ്ചാവ് ഇയാൾ കടത്താൻ ശ്രമിച്ചത്.കുമളി ചെക്ക്പോസ്റ്റിലേക്ക് നടന്നു വരികയായിരുന്ന ജെസന്റെ നടത്തത്തിൽ സംശയം തോന്നിയ എക്‌സൈസ് സംഘം ഇയാളെ പരിശോധിച്ചപ്പോഴാണ് കാലിൽ വെച്ചുകെട്ടിയ നിലയിൽ കഞ്ചാവ് കണ്ടെത്തിയത്.കമ്പത്തുനിന്നും 10,000 രൂപയ്ക്ക് വാങ്ങിയതാണെന്നും കോട്ടയത്തെത്തിച്ച് ചില്ലറ വിൽപ്പന നടത്താനായിരുന്നുവെന്നും പ്രതി മൊഴി നൽകി.പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

മൃഗാശുപത്രിയിൽ നിന്ന് മനുഷ്യന്റെ തലയോട്ടി കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ; പൊലീസ് അന്വേഷണം ആരംഭിച്ചു

സ്വന്തം ലേഖിക കൊച്ചി :മട്ടാഞ്ചേരി മൃഗാശുപത്രിയിൽ നിന്നും മനുഷ്യന്റെ തലയോട്ടി കണ്ടെടുത്ത സംഭവത്തിൽ ദുരൂഹത പുകയുന്നു. ആശുപത്രിക്ക് പിന്നിലെ ഓപ്പറേഷൻ തിയേറ്ററിന് സമീപത്തെ മാവിന് സമീപം മണ്ണിട്ട് മൂടിയ നിലയിലായിരുന്നു തലയോട്ടി. വർഷങ്ങൾ പഴക്കമുള്ള തലയോട്ടി പുരുഷന്റേതാണോ സ്ത്രീയുടേതാണോ എന്ന് പോസ്റ്റ്മോർട്ടിന് ശേഷമേ വ്യക്തമാകൂ. എന്നാൽ, പശ്ചിമകൊച്ചിയിൽ നിന്നും അഞ്ച് വർഷങ്ങൾക്കിടെ ദുരൂഹ സാഹചര്യത്തിൽ ആരെയും കാണാതായിട്ടില്ല. ഈ സാഹചര്യത്തിൽ തലയോട്ടി ആശുപത്രി പരിസത്ത് എങ്ങിനെ എത്തിയെന്നതാണ് ദുഹൂത വർദ്ധിപ്പിച്ചിരിക്കുന്നത്.സമീപ ജില്ലകളിൽ നിന്നും കാണാതായ ആളുകളുടെ വിവരം മട്ടാഞ്ചേരി പൊലീസ് ശേഖരിച്ച് വരികയാണ്. തലയോട്ടി […]

സൗമ്യ മരിച്ചതറിയാതെ ഭർത്താവ് സജീവ് നാളെ നാട്ടിലെത്തും

സ്വന്തം ലേഖിക ആലപ്പുഴ : തീകൊളുത്തി കൊലപ്പെടുത്തിയ സൗമ്യയുടെ മരണവിവരം ഭർത്താവ് സജീവ് അറിഞ്ഞിട്ടില്ല.ഗുരുതരമായി പരുക്കേറ്റു ആശുപത്രിയിലാണെന്നു മാത്രമേ അറിയിച്ചിട്ടുള്ളു.സൗമ്യയുടെ അന്ത്യകർമങ്ങൾ ബുധനാഴ്ച തന്നെ നടന്നേക്കും. ലിബിയയിൽനിന്നു തുർക്കിയിലെത്തി ജിദ്ദ, അബുദാബി വഴി തിരുവനന്തപുരത്തോ കൊച്ചിയിലോ ആകും എത്തുന്നത്. ലിബിയയിലേക്കു ജോലിക്കായി പോയിട്ട് ഒരു മാസം തികഞ്ഞിട്ടില്ല. മൂന്ന് മക്കളുടെ അമ്മയാണ് സൗമ്യ.അതേസമയം ആശുപത്രിയിൽ കഴിയുന്ന പ്രതി അജാസിന്റെ നില ഗുരുതരമായി തുടരുകയാണ്. അജാസിന്റെ ആന്തരിക അവയവങ്ങളൊക്കെ നിലച്ച അവസ്ഥയിലാണ്.

ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ പ്രതിഷേധിച്ച് സമരം നടത്തിയ വിദ്യാര്‍ത്ഥികളെ മനപൂര്‍വം തോല്‍പ്പിച്ചതായി റിപ്പോർട്ട്

സ്വന്തംലേഖകൻ പാലക്കാട്: നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ പ്രതിഷേധിച്ച് സമരം നടത്തിയ വിദ്യാര്‍ത്ഥികളെ മനപൂര്‍വം തോല്‍പ്പിച്ചതായി സിന്‍ഡിക്കേറ്റ് ഉപസമിതി അന്വേഷണ റിപ്പോര്‍ട്ട്. സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളുടെ പരീക്ഷാ പേപ്പര്‍ തിരുത്തിയെന്ന് കണ്ടെത്തല്‍. സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളുടെ പ്രാക്ടിക്കല്‍ പരീക്ഷാ പേപ്പര്‍ മനപ്പൂര്‍വ്വം തിരുത്തി തോല്‍പ്പിച്ചെന്നാണ്ം അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ആരോഗ്യ സര്‍വ്വകലാശാല വിസിക്ക് കൈമാറി. രാജേഷ് എംഎല്‍എ അധ്യക്ഷനായ അഞ്ചംഗ സമിതിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെ പരീക്ഷയില്‍ തോറ്റതിനെ തുടര്‍ന്നാണ് പരാതി നല്‍കിയത്. ഇതിനെതുടര്‍ന്ന് […]

ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ സഹോദരൻ ജയചന്ദ്രൻ നിര്യാതനായി

സ്വന്തം ലേഖിക കൊടുങ്ങല്ലൂർ: കവിയും സിനിമാ താരവുമായ ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ സഹോദരൻ ജയചന്ദ്രൻ നിര്യാതനായി. റോഡിൽ അവശനിലയിൽ കണ്ടത്തിയ ജയചന്ദ്രൻ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ക്യാൻസർ ബാധിതനായിരുന്നു. ജയചന്ദ്രനെ സാമൂഹിക പ്രവർത്തകർ ഇടപെട്ടാണ് ഇദ്ദേഹത്തെ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചൊവ്വാഴ്ച രാവിലെ എട്ട് മണിയോടെയാണ് മരിച്ചത്.തെരുവിൽ ഭക്ഷണം ലഭിക്കാതെ അവശനിലയിൽ പറവൂരിൽ കടത്തിണ്ണയിലാണ് ജയചന്ദ്രൻ കിടന്നിരുന്നത്.അവിടെ നിന്ന് ജയചന്ദ്രനെ പോലീസും ജനപ്രതിനിധികളും സന്നദ്ധപ്രവർത്തകരും ചേർന്നാണ് പുല്ലൂറ്റ് വെളിച്ചം അഗതി മന്ദിരത്തിലെത്തിച്ചത്.വർഷങ്ങൾക്ക് മുൻപ് വീട് വിട്ടുപോയ ജയചന്ദ്രനും ചുള്ളിക്കാടും തമ്മിൽ ഏറെ നാളുകളായിബന്ധമുണ്ടായിരുന്നില്ല.ഇദ്ദേഹത്തിന്റെ […]