യുവതിയെ പ്രലോഭിപ്പിച്ച് പീഡനം: എസ്ഐക്ക് സസ്‌പെൻഷൻ

കോഴിക്കോട്: യുവതിയെ പ്രലോഭിപ്പിച്ച്‌ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ച എസ്‌ഐയ്ക്ക് സസ്പെന്‍ഷന്‍. കൊയിലാണ്ടി എആര്‍ ക്യാമ്പിലെ എസ്‌ഐ അനിലിനെയാണ് സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തത്. പയ്യോളി സ്വദേശിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പീഡന കേസില്‍ കഴിഞ്ഞ ദിവസം അനിലിനെ പയ്യോളി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.തുടർന്ന് റിമാൻഡിലായ അനിലിനെ റൂറല്‍ എസ്.പിയുടെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് സസ്‌പെന്റ് ചെയ്തത്. രണ്ട് വര്‍ഷം മുന്‍പ് പയ്യോളി സ്‌റ്റേഷനില്‍ എസ്‌ഐ ആയിരിക്കെയാണ് വിവാഹ മോചിതയായ യുവതിയെ അനില്‍ പരിചയപ്പെടുന്നത്. പരാതി നല്‍കാന്‍ സ്റ്റേഷനിലെത്തിയ യുവതിയുമായി അനില്‍ ബന്ധം […]

അര്‍ബുദമില്ലാത്ത യുവതിക്ക് കീമോ തെറാപ്പി: മനുഷ്യാവകാശ കമ്മിഷന്‍ നോട്ടീസയച്ചു

ആലപ്പുഴ: അര്‍ബുദമില്ലാത്ത യുവതിക്ക് കീമോ തെറാപ്പി ചെയ്ത സംഭവത്തില്‍ ചീഫ് സെക്രട്ടറിക്കും, ആരോഗ്യവകുപ്പ് സെക്രട്ടറിക്കും മനുഷ്യാവകാശ കമ്മിഷന്‍ നോട്ടീസയച്ചു. തെറ്റായ ലാബ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കീമോതെറാപ്പിക്ക് വിധേയയായി ആരോഗ്യം ക്ഷയിച്ച നൂറുനാട് സ്വദേശിയായ രജനി എല്ലാ സഹായവും മുഖ്യമന്ത്രി ഉറപ്പു നല്‍കിയെങ്കിലും ഒന്നും യാഥാര്‍ഥ്യമാവാതിരുന്നതോടെയാണ് മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചത്. കോട്ടയം മെഡിക്കല്‍ കോളെജില്‍ പരിശോധനയ്ക്ക് എത്തിയപ്പോള്‍ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമാണ് മെഡിക്കല്‍ കോളെജിന് സമീപത്തെ ഡയനോവ ലാബില്‍ പരിശോധന നടത്തിയത്. മാറിടത്തില്‍ അര്‍ബുദമാണെന്നായിരുന്നു പരിശോധനാ ഫലം. പിന്നാലെ, മെഡിക്കല്‍ കോളെജില്‍ കിമോ ആരംഭിച്ചു. കിമോയുടെ ഫലമായി […]

മോട്ടോര്‍ വാഹന ഭേദഗതി നിയമം നാളെ മുതൽ: നിയമം തെറ്റിക്കുന്നവർക്ക് കനത്ത പിഴ

തിരുവനന്തപുരം: പുതിയ മോട്ടോര്‍ വാഹന ഭേദഗതി നിയമം നാളെ പ്രാബല്യത്തില്‍ വരും. ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് കനത്ത പിഴ ചുമത്തി പുതുക്കിയ നിയമമാണ് നിലവില്‍ വരുന്നത്. മോട്ടോര്‍ വാഹന ലംഘനങ്ങള്‍ക്ക് നിലവിലുള്ള പിഴയില്‍ പത്തിരട്ടി വര്‍ദ്ധനയാണ് ചുമത്തിയിരിക്കുന്നത്. പ്രായപൂര്‍ത്തിയാവാത്തവര്‍ വാഹനം നിരത്തിലിറക്കിയാല്‍ രക്ഷിതാവിന് മൂന്ന് വര്‍ഷം വരെ തടവും 25000 രൂപ പിഴയുമാണ് ശിക്ഷ. കൂടാതെ കുട്ടിയ്ക്ക് 25 വയസ്സ് വരെ ലൈസന്‍സ് അനുവദിക്കുകയുമില്ല. ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ചാല്‍ 5000 രൂപ പിഴ ഈടാക്കും. ഹെല്‍മറ്റ് ധരിച്ചില്ലെങ്കില്‍ 1000 രൂപ പിഴയും ഒപ്പം […]

നഗര സുരക്ഷയ്ക്കായി സ്ഥാപിച്ച ക്യാമറകള്‍ കണ്ണടച്ചു: 99 ക്യാമറകൾ സ്ഥാപിച്ചതിൽ പ്രവർത്തിക്കുന്നത് 4 എണ്ണം മാത്രം; നാണമില്ലേ പോലീസേ

കൊച്ചി: കൊച്ചി നഗരത്തില്‍ പോലീസ് സ്ഥാപിച്ച നിരീക്ഷണ ക്യാമറകള്‍ പ്രവർത്തനരഹിതം. കൊച്ചിയില്‍ ഹൈക്കോടതി പരിസരമടക്കം ശ്രദ്ധ വേണ്ട സുപ്രധാന ഇടങ്ങളിലൊന്നും തന്നെ ക്യാമറകൾ പ്രവർത്തിക്കുന്നില്ല. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്ന കൊച്ചി നഗരത്തിൽ പോലും പോലീസിന്റെ പ്രവർത്തനം കാര്യക്ഷമമല്ലെന്ന വസ്തുതയിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്. നഗര സുരക്ഷയ്ക്കായി സ്ഥാപി 99 ക്യാമറകളില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് വെറും നാലെണ്ണം മാത്രമാണ്. 63 ഫിക്‌സഡ് ക്യാമറകളും, 33 ഡോം ക്യാമറകളും അടക്കം 99 ക്യാമറകളാണ് നഗരത്തെ സദാസമയവും നിരീക്ഷിക്കാന്‍ വേണ്ടി പോലീസ് സ്ഥാപിച്ചിരുന്നത്. പക്ഷേ […]

അടിയന്തിരാവസ്ഥ വിരുദ്ധ പോരാളി വൈക്കം ഗോപകുമാർ അന്തരിച്ചു: സംസ്കാരം വൈകിട്ട്

വൈക്കം: അടിയന്തിരാവസ്ഥ വിരുദ്ധ പോരാളിയും എമര്‍ജന്‍സി വിക്റ്റിം ആസോസിയേഷന്റെ രക്ഷാധികാരിയുമായ വൈക്കം ഗോപകുമാര്‍ അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടെ വൈക്കത്തെ വീട്ടില്‍ ആയിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് വൈകുന്നേരം 4 ന് സ്വവസതിയില്‍ നടക്കും. അടിയന്തരാവസ്ഥയ്‌ക്കെതിരെ പോരാടിയ ഗോപകുമാറിന് പോലിസിന്റെ കൊടിയ പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നിരുന്നു. അടിയന്തരാവസ്ഥ കാലത്ത് പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിനിടെയാണ് ഇദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ട് പോലീസിന്റെ ക്രൂര മര്‍ദ്ദനങ്ങള്‍ക്കിരയായത്.

തുഷാർ വെള്ളാപ്പള്ളി വീണ്ടും ജയിലിലേയ്ക്ക്: ചെക്ക് കേസിൽ തുഷാർ പെട്ടത് തന്നെ: ഒത്തു തീർപ്പ് ഫോർമുലകളെല്ലാം തള്ളി നാസിൽ അബ്ദുള്ള; ആറു കോടിയിൽ കുറഞ്ഞ ഒത്തു തീർപ്പിന് നാസിർ വഴങ്ങില്ല

സ്വന്തം ലേഖകൻ അജ്മാൻ: തുഷാർ വെള്ളാപ്പള്ളിയെ വീണ്ടും ജയിലിലേയ്ക്ക് അയക്കുമെന്ന സൂചനകൾ നൽകി പരാതിക്കാരൻ ഒത്തു തീർപ്പിൽ നിന്നും പതിയെ പിന്നിലേയ്ക്ക് പോകുന്നു. തുഷാറിനെതിരെ ചെക്ക് കേസ് നൽകിയ പ്രവാസി മലയാളി നാസിൽ അബ്ദുള്ളക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സഹപാഠികളും സുഹൃത്തുക്കളും രംഗത്ത് . ഇക്കാര്യം ആവശ്യപ്പെട്ട് ഇവർ മുഖ്യമന്ത്രിയെ കാണും. നാസിൽ പഠിച്ച ഭട്ക്കൽ അഞ്ചുമാൻ എൻജിനീയറിങ് കോളേജിലെ അലുമ്നി അസോസിയേഷനാണ് അദ്ദേഹത്തിന് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയത്. തുഷാർ വെള്ളാപ്പള്ളിയോടുള്ള വ്യക്തിപരമായ താത്പര്യത്തിന്റെ പേരിലല്ല അദ്ദേഹത്തിന്റെ ജയിൽമോചനത്തിന് ഇടപെട്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ […]

രാഹുൽ ഗാന്ധി ഉറക്കത്തിലാണ്: രാവിലെ എട്ടു മണിയ്ക്ക് ചെന്ന പി.വി അൻവറിന് ലഭിച്ച മറുപടി; അര മണിക്കൂർ കാത്തിരുന്നിട്ടും രാഹുൽ ഉണർന്നില്ല; അൻവർ പ്രതിഷേധവുമായി മടങ്ങി; അൻവറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറൽ 

സ്വന്തം ലേഖകൻ വയനാട്: വയനാട് എംപി രാഹുൽ ഗാന്ധിയെ കാണാനെത്തിയ അനുഭവം നിലമ്പൂർ എംഎൽഎ പി.വി അൻവർ സോഷ്യൽ മീഡിയയിൽ പങ്കു വച്ചത് വൈറലായി മാറി. രാവിലെ എട്ടിന് രാഹുൽ താമസിക്കുന്ന ഗസ്റ്റ് ഹൗസിൽ എത്തിയിട്ടും ഇദ്ദേഹം എഴുന്നേറ്റില്ലെന്ന മറുപടിയാണ് ലഭിച്ചതെന്നാണ് അൻവർ പറയുന്നത്. അൻവറിന്റെ പോസ്റ്റിനു പിന്നാലെ അനൂകൂലിച്ചും എതിർത്തും മറുപടികൾ കൂടി എത്തിയതോടെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായി മാറി. പോസ്റ്റ് ഇങ്ങനെ ബഹു.വയനാട്‌ എം.പി.ശ്രീ.രാഹുൽ ഗാന്ധിയെ കാണാൻ സമയം ചോദിച്ചിരുന്നു.ഇന്ന് രാവിലെ 8 മണിക്ക്‌ സമയം അനുവദിച്ചിട്ടുള്ളതായി വ്യക്തമാക്കി കൊണ്ട്‌ […]

അയ്യപ്പന്റെ വിഗ്രഹത്തിലും ക്ഷേത്രത്തിലും മലം വിതറി സംഘപരിവാറുകാരൻ: ലക്ഷ്യമിട്ടത് വർഗീയ സംഘർഷത്തിന്; പൊളിച്ചത് കൃത്യ സമയത്തെ പൊലീസ് ഇടപെടൽ; പിടിയിലായത് ബിജെപി പ്രവർത്തകന്റെ സഹോദരൻ

ക്രൈം ഡെസ്‌ക് മലപ്പുറം: സംസ്ഥാനത്ത് ഏതുവിധേനയും സംഘർഷം സൃഷ്ടിച്ച് അധികാരം പിടിച്ചെടുക്കാൻ ശ്രമിക്കുന്ന ബിജെപി – ആർഎസ്എസ് ലക്ഷ്യത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണവും പുറത്ത്. ക്ഷേത്രത്തിനുള്ളിലേയ്ക്ക് മലം വലിച്ചെറിഞ്ഞ ശേഷം  ഇത് എറിഞ്ഞത് മറ്റുള്ള സമുദായത്തിൽപ്പെട്ടവരാണെന്ന തെറ്റിധാരണ പടർത്താനുള്ള സാമൂഹ്യ വിരുദ്ധ സംഘത്തിന്റെ ശ്രമമാണ് ഇപ്പോൾ പൊളിഞ്ഞിരിക്കുന്നത്. മലപ്പുറം എടയൂർ സി.കെ പാറ ശാന്തിനഗറിലെ ക്ഷേത്രത്തിലാണ് മലം വിതറി സാമൂഹ്യ വിരുദ്ധ സംഘം ആക്രമണം നടത്താൻ പദ്ധതിയിട്ടത്. ക്ഷേത്രത്തിന്റെ ചുറ്റമ്പലത്തിനകത്തേക്ക് മനുഷ്യ മല, മൂത വിസർജ്യം കവറിലാക്കി വലിച്ചെറിയുകയും, പുറത്തെ നാഗ പ്രതിഷ്ഠയും രക്ഷസ്സ് […]

പട്ടിയെ കണ്ട് കുട്ടി തോട്ടിൽ ചാടി: ഞെട്ടിത്തെരിച്ച് നാട്ടുകാർ; സംഭവം കുമരകത്ത്

സ്വന്തം ലേഖകൻ കോട്ടയം: പിന്നാലെ ഓടിയെത്തിയ പട്ടിയെ കണ്ട് ഭയന്ന പത്താം ക്ലാസ് വിദ്യാർത്ഥി കടികിട്ടാതിരിക്കാൻ സ്‌കൂൾ യൂണിഫോമും ബാഗുമായി ആറ്റിൽ ചാടി. സ്‌കൂളിലേയ്ക്ക് നടന്നെത്തിയ കുട്ടി ആറ്റിൽ ചാടിയത് എന്തിനാണെന്നറിയാതെ നാട്ടുകാർ ഞെട്ടി. പിന്നാലെ ചാടി കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ച നാട്ടുകാർ പക്ഷേ, സംഭവം കണ്ട് ഞെട്ടി. വെള്ളത്തിൽ തല പൊക്കി നീന്തി നിൽക്കുന്നു ആ കുട്ടി. പത്താം ക്ലാസ് വിദ്യാർത്ഥിയായ അംബരീഷ് എന്ന പയ്യനാണ് അൽപ്പനേരത്തേയ്ക്കെങ്കിലും ഭീതി സൃഷ്ടിച്ചത്. ബോട്ട് ജെട്ടിയിൽ വെള്ളിയാഴ്ച രാവിലെ 9നാണ് സംഭവം. ബോട്ട് ജെട്ടിയിലും പരിസരത്തും […]

പാലായിൽ യുഡിഎഫ് സ്ഥാനാർത്ഥി നിഷാ ജോസ് കെ.മാണി തന്നെ: ഇനി ബാക്കി പ്രഖ്യാപനം മാത്രം; സ്ഥാനാർത്ഥി നിർണ്ണയത്തിനായി രൂപീകരിച്ച ഏഴംഗ സമിതി നാളെ തീരുമാനം പ്രഖ്യാപിക്കും

സ്വന്തം ലേഖകൻ കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് എമ്മിന്റെ സ്ഥാപക ചെയർമാൻ കെ.എം മാണിയുടെ കുടുബത്തിൽ നിന്ന് തന്നെ സ്ഥാനാർത്ഥി ഉണ്ടാകുമെന്ന് ഏതാണ്ട് ഉറപ്പായി. ജോസ് കെ.മാണി എംപി സ്ഥാനം രാജി വച്ച് മത്സരിക്കുന്നതിനോട് കോൺഗ്രസിൽ എതിർപ്പ് തുടരുന്ന പശ്ചാത്തലത്തിലാണ് നിഷ ജോസ് കെ.മാണി തന്നെ സ്ഥാനാർത്ഥിയായി രംഗത്ത് എത്തുമെന്ന സൂചന ഏറ്റവുമൊടുവിൽ ലഭിക്കുന്നത്. സ്ഥാനാർത്ഥി നിർണ്ണയത്തിനായി രൂപീകരിച്ച സമിതി ശനിയാഴ്ച വൈകുന്നേരത്തോടെ തീരുമാനം പ്രഖ്യാപിച്ചേയ്ക്കുമെന്ന സൂചനയാണ് ഇപ്പോൾ നൽകുന്നത്. സ്ഥാനാർത്ഥിയെ കണ്ടെത്താൻ  തോമസ് ചാഴിക്കാടൻ എംപി അധ്യക്ഷനായ സമിതിക്കാണ് കേരള കോൺഗ്രസ്-എം […]