അരി വാങ്ങാൻ നല്കിയ പണം നഷ്ട്ടപ്പെട്ടു ; പ്രായശ്ചിതമായി മുപ്പതാണ്ടിന് ശേഷം ദിനേശൻ വാര്യർ മാഷിനോട് പകരം വീട്ടി

അരി വാങ്ങാൻ നല്കിയ പണം നഷ്ട്ടപ്പെട്ടു ; പ്രായശ്ചിതമായി മുപ്പതാണ്ടിന് ശേഷം ദിനേശൻ വാര്യർ മാഷിനോട് പകരം വീട്ടി

Spread the love

സ്വന്തം ലേഖിക

തൃശ്ശൂർ: അരി വാങ്ങാൻ വീട്ടുകാർ ഏൽപ്പിച്ച പണം കളിക്കുന്നതിനിടെ നഷ്ടപ്പെട്ടു. കുട്ടിയുടെ സങ്കടം കണ്ടപ്പോൾ വാര്യർ മാഷ് സ്വന്തം പണംകൊണ്ട് അവരുടെ ദുഃഖം മാറ്റി. എന്നാൽ അത്ഭുതം മറ്റൊന്നുമല്ല. മൂന്ന് പതിറ്റാണ്ടിന് ശേഷം അധ്യാപകന് അന്നു നൽകിയ വാക്ക് പാലിക്കാൻ ശിഷ്യനെത്തി.

അന്ന് അധ്യാപന്റെ കയ്യിൽനിന്ന് വാങ്ങിയ 11രൂപ 35 പൈസയ്ക്ക് പകരം 1,13,500 രൂപയും കൊണ്ടാണ് ശിഷ്യനെത്തിയത്. ചേർപ്പ് ഗവ. ഹൈസ്‌കൂളാണ് ഈ അപൂർവ കടംവീട്ടലിന് സാക്ഷിയായത്. സ്‌കൂളിൽ അധ്യാപകനായിരുന്ന കെ.ഡബ്ല്യു. അച്യുതവാര്യരിൽനിന്നു സ്വീകരിച്ച മൂല്യമുള്ള പണമാണ് കടപ്പാടായി തൈക്കാട്ടുശ്ശേരി സാഫല്യയിൽ ദിനേശ് എന്ന പൂർവ വിദ്യാർത്ഥി തിരികെ നൽകിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്‌കൂളിലെ കായികമത്സരങ്ങളിൽ പങ്കെടുക്കുന്നതിനിടയിൽ കൂട്ടുകാരൻ പോക്കറ്റിൽ ഉണ്ടായിരുന്ന രൂപ ദിനേശിനെ ഏല്പിച്ചു. വൈകീട്ട് പോകുമ്പോൾ അരി വാങ്ങാനുള്ളതാണ്, സൂക്ഷിക്കണമെന്ന് പറഞ്ഞു. തിരിച്ചുവന്ന് കൂട്ടുകാരൻ പൈസ തിരിച്ചുചോദിച്ചപ്പോഴേക്കും പണം നഷ്ടപ്പെട്ടിരുന്നു.എന്ത് ചെയ്യുമെന്നറിയാതെ, സങ്കടം സഹിക്കാനാവാതെ നിന്നപ്പോഴാണ് മാഷ് തന്നെ സഹായിച്ചതെന്ന് ദിനേശൻ പറയുന്നു.

മകന്റെ കൈയിൽനിന്നു നഷ്ടപ്പെട്ട രൂപയുടെ ഉത്തരവാദിത്വം തുടർന്ന് ദിനേശിന്റെ അച്ഛൻ ഏറ്റെടുത്തു. ‘കൂലിപ്പണിക്ക് പോയി അച്ഛൻ കൊണ്ടുവന്ന 11രൂപ 35 പൈസ തിരിച്ചുകൊടുത്തപ്പോൾ മാഷ് അന്ന് വാങ്ങിയില്ല. പകരം എന്നെ ചേർത്തുനിർത്തി പറഞ്ഞു, വലുതാകുമ്പോൾ കാശുണ്ടാക്കി സ്‌കൂളിന് വേണ്ടി എന്തെങ്കിലും ചെയ്താൽ മതിയെന്ന്. പണം സ്‌കൂൾ ബസിന് വേണ്ടി ഉപയോഗിക്കുമെന്ന് ഗവ. ഹൈസ്‌കൂൾ പ്രഥമാധ്യാപിക യു.കെ. ഹസീന പറഞ്ഞു