സർവ്വത്ര മായം, ഗുരുതര രോഗങ്ങൾക്ക് കാരണമാകുന്ന മാരക വിഷം ചേർത്ത തേയില പൊടി പിടികൂടി

സർവ്വത്ര മായം, ഗുരുതര രോഗങ്ങൾക്ക് കാരണമാകുന്ന മാരക വിഷം ചേർത്ത തേയില പൊടി പിടികൂടി

സ്വന്തം ലേഖകൻ

കൽപ്പറ്റ: വയനാട്-തമിഴ്‌നാട് അതിർത്തിപ്രദേശങ്ങളിൽ ചായപ്പൊടിയിൽ മായം ചേർക്കുന്നത് പതിവാകുന്നു. ഈ പ്രദേശങ്ങളിൽ തേനിൽ മായം ചേർക്കുന്നുണ്ടെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് ചായപ്പൊടിയിലും മായം കണ്ടെത്തിയത്. പരാതിയെ തുടർന്ന് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ഗൂഢല്ലൂരിൽ നിന്നും നൂറ്കിലോ ചായപ്പൊടി പിടികൂടി. ചായപ്പൊടി മൊത്തക്കച്ചവടം നടത്തുന്ന കടയിൽ പരിശോധന നടത്തിയതിനെ തുടർന്നാണ് തട്ടിപ്പ് വെളിപ്പെട്ടത്.

ഗൂഡല്ലൂരിലെ ചായക്കടകളിൽ മായംചേർത്ത തേയില ഉപയോഗിക്കുന്നതായി പരാതി ലഭിച്ചതിനെത്തുടർന്നായിരുന്നു അധികൃതർ പരിശോധന നടത്തിയത്. ടീ ബോർഡ് ഡെവലപ്‌മെന്റ് ഓഫീസർ നീൽകമൽ, എം കാർത്തിക് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഗൂഡല്ലൂരിലെ വനിതാ സ്വാശ്രയസംഘങ്ങൾ നടത്തുന്ന 10 ചായക്കടകളിലാണ് ആദ്യം പരിശോധന നടത്തിയത്. ഇവിടങ്ങളിൽ ഉപയോഗിക്കുന്ന ചായപ്പൊടിയിൽ മായം കണ്ടെത്തിയതിനെത്തുടർന്ന് ഇവർ പൊടി വാങ്ങുന്ന കടകളിലേക്ക് പരിശോധന വ്യാപിപ്പിക്കുകയായിരുന്നു.തട്ടിപ്പിന്റെ പശ്ചാത്തലത്തിൽ വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ടീ ബോർഡ് ഡെവലപ്‌മെന്റ് ഉദ്യോഗസ്ഥർ അറിയിച്ചു. അതേ സമയം ചായപ്പൊടി നിർമാണ കമ്പനികൾ ധാരാളമുള്ള പ്രദേശത്താണ് ഇത്തരത്തിൽ തട്ടിപ്പ് നടക്കുന്നത്. ഇതര സംസ്ഥാനത്തേക്ക് കയറ്റി അയക്കുന്ന ചായപ്പൊടി കൂടി പരിശോധിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group