പത്തനംതിട്ടയിൽ യുവാവിനെ കുത്തിക്കൊന്നു

സ്വന്തം ലേഖകൻ പത്തനംതിട്ട: പത്തനംതിട്ട ഓമല്ലൂരിൽ യുവാവിനെ കുത്തിക്കൊന്നു. ഐമാലി ലക്ഷം വീട് കോളനി കോയിപ്പുറത്ത് ഓമനക്കുട്ടന്റെ മകൻ മഹേഷ് (26) ആണ് കൊല്ലപ്പെട്ടത്. ഇന്നുച്ചയ്ക്ക് 12.40 നായിരുന്നു സംഭവം. ഊപ്പമൺ ജംങ്ങ്ഷനിൽ വെച്ച് ബൈക്കിൽ വന്ന സംഘമാണ് കുത്തിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കുത്തേറ്റ മഹേഷിനെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. സ്റ്റേഡിയത്തിൽ സെക്യൂരിറ്റി ജീവനക്കാരനാണ് മഹേഷ്. പത്തനംതിട്ട ഡിവൈഎസ്പി ഷെഫീക്കിന്റെ നേതൃത്യത്തിൽ അന്വേഷണം തുടങ്ങി. രണ്ട് പേർ കസ്റ്റഡിയിൽ ഉണ്ടെന്നാണ് സൂചന.

പെരിയാറിൽ മീൻപിടിച്ചാൽ അറസ്റ്റ്

സ്വന്തം ലേഖകൻ ചെറുതോണി: ഇടുക്കി അണക്കെട്ട് തുറന്ന് ജലം പെരിയാറിലേക്ക് ഒഴുക്കിവിടുമ്പോൾ മീൻപിടിക്കാൻ ഇറങ്ങുന്നവരെ അറസ്റ്റ് ചെയ്ത് നീക്കുമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി. ഷട്ടറുകൾ തുറക്കുമ്പോൾ വലിയ മീനുകൾ ഒഴുകി വരാൻ സാധ്യതയുള്ളതിനാലാണ് ഈ വിലക്ക്. പുഴയിൽ ഇറങ്ങാനോ പാറക്കൂട്ടങ്ങളിലോ മറ്റോ കൂട്ടം കൂടി നിൽക്കാനോ പാടില്ലെന്ന് നേരത്തേ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മാറ്റിപ്പാർപ്പിക്കേണ്ടവരുടെ കണക്ക് റവന്യൂവകുപ്പ് തയ്യാറാക്കി. ആദ്യഘട്ടത്തിൽ കിടപ്പു രോഗികൾ, ഭിന്നശേഷിക്കാർ, കുട്ടികൾ, സ്ത്രീകൾ എന്നിങ്ങനെ ക്രമത്തിലാണ് ആളുകളെ ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് മാറ്റുക. ഡാം തുറക്കേണ്ടി വന്നാൽ പരിസര പ്രദേശങ്ങളിൽ വെളിച്ചം […]

മീനിലെ ഫോർമലിന് പകരം പുതിയ രാസവസ്തു

സ്വന്തം ലേഖകൻ തിരുവനന്തപുരം: മീനിലെ ഫോർമലിൻ കണ്ടെത്തുന്നതിനുള്ള പരിശോധന കർശനമാക്കിയതോടെ എളുപ്പത്തിൽ കണ്ടെത്താനാകാത്തവിധം പുതിയ രാസവസ്തു ചേർക്കുന്നു. മീൻ കേടാകാതിരിക്കാൻ സിൽവർ ഹൈഡ്രജൻ പെറോക്‌സൈഡ് ലായനി തളിക്കുന്നതായാണ് സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിന് വിവരം ലഭിച്ചിരിക്കുന്നത്. സിൽവർ ഹൈഡ്രജൻ പെറോക്‌സൈഡ് എളുപ്പത്തിൽ കണ്ടെത്താൻ നിലവിൽ മാർഗങ്ങളില്ല. ഇത് ശരീരത്തെ എങ്ങനെ ബാധിക്കുമെന്നതു സംബന്ധിച്ച് സർക്കാർ അനലിറ്റിക്കൽ ലാബിൽ പരിശോധന തുടങ്ങി. എറണാകുളത്തെ ചില രാസവസ്തു വിൽപ്പനശാലകളിൽനിന്ന് ബോട്ടുകാർ കൂടിയ അളവിൽ നിരന്തരം വാങ്ങിപ്പോകുന്നുണ്ട്. ഇതാണ് സംശയ കാരണം. അണുനാശിനിയായി ഉപയോഗിക്കുന്ന സിൽവർ ഹൈഡ്രജൻ പെറോക്‌സൈഡ് മീനിൽ […]

ഇടുക്കി ഡാം: ആശങ്ക വേണ്ടെന്ന് എം.എം.മണി: 2398 അടിയായാൽ ഷട്ടറുകൾ തുറക്കും:സുരക്ഷ ശക്തമാക്കി സർക്കാർ; അവധിയിൽ പോയ മുഴുവൻ റവന്യൂ ഉദ്യോഗസ്ഥരെയും തിരികെ വിളിച്ചു

സ്വന്തം ലേഖകൻ ഇടുക്കി: ഇടുക്കി അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കുന്നതു സംബന്ധിച്ച് ആശങ്കകൾ വേണ്ടെന്ന് വൈദ്യുതി മന്ത്രി എം.എം.മണി. ജലനിരപ്പ് 2,397-2,398 അടിയിലെത്തുമ്പോൾ ഷട്ടറുകൾ തുറക്കും. എന്നാൽ, ഒറ്റയടിക്ക് ഷട്ടറുകൾ തുറക്കില്ലെന്നും ഘട്ടം ഘട്ടമായി മാത്രമേ ഇത്തരം നടപടികളിലേക്ക് കടക്കൂ എന്നും മന്ത്രി പറഞ്ഞു. അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ സുരക്ഷയും മുൻകരുതലും ശക്തമാക്കുന്നതിന്റെ ഭാഗമായി മൂന്ന് ജില്ലകളിൽ അവധിയിൽ പോയ മുഴുവൻ റവന്യൂ ഉദ്യോഗസ്ഥരെയും തിരികെ വിളിച്ചു. ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകളിലെ റവന്യൂ ഉദ്യോഗസ്ഥരെയാണ് തിരികെ വിളിച്ചത്. ഇതു സംബന്ധിച്ച് റവന്യൂ മന്ത്രി […]

പെരുമ്പാവൂരിലെ അരുംകൊല; മലയാളി കുടുംബങ്ങൾ ഭീതിയിൽ

സ്വന്തം ലേഖകൻ കൊച്ചി : പെരുമ്പാവൂരിലെ അന്യ സംസ്ഥാനത്തൊഴിലാളികളുടെ വരവ് മലയാളി കുടുംബങ്ങളിൽ ഭീതി വിതയ്ക്കുന്നു. ജിഷ കൊലക്കേസിന്റെ നടുക്കത്തിൽനിന്ന് കരകയരുന്നതിനു മുൻപുതന്നെ പെരുമ്പാവൂരിൽ വീണ്ടും നടന്ന കൊല ജനങ്ങളിൽ ഭീതിയുയർത്തി. തൊട്ടടുത്ത് വാടകയ്ക്കു താമസിച്ചിരുന്നയാളാണ് പ്രതിയെന്നതും സംഭവത്തിന്റെ ഗൗരവം കൂട്ടുന്നു. നിയമ വിദ്യാർഥിനിയായ ജിഷ ക്രൂരമായി കൊല ചെയ്യപ്പെട്ടതിനെത്തുടർന്ന്, മറ്റ് സംസ്ഥാനക്കാരുടെ വിവരങ്ങൾ ശേഖരിക്കാനും ഇവർക്ക് തിരിച്ചറിയൽ കാർഡ് നൽകാനുമൊക്കെ തീരുമാനമുണ്ടായെങ്കിലും അതൊന്നും പ്രായോഗികമായില്ല. എത്രപേർ ജില്ലയിൽ ഉണ്ടെന്നതിനു പോലും കണക്കില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പോലീസിന്റെ സഹായത്തോടെ മറുനാടൻ തൊഴിലാളികളുടെ കണക്കെടുപ്പ് […]

ഭയപ്പെടേണ്ടതില്ല, മുന്നൊരുക്കങ്ങൾ കൃത്യമായി: ജാഗ്രതാ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുക; പരിഭ്രാന്തരാകാതിരിക്കുകയും തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കാതിരിക്കുകയും ചെയ്യുക

സ്വന്തം ലേഖകൻ ഔദ്യോഗികമായി ലഭിക്കുന്ന വിവരങ്ങളെല്ലാം വീട്ടിൽ എല്ലാവരോടും പറയുക. അടിയന്തിര സാഹചര്യത്തിൽ നിങ്ങൾ പുറത്താണെങ്കിൽ നിങ്ങളെ കാത്തുനിൽക്കേണ്ടതില്ല എന്ന് വീട്ടിലുള്ളവർക്ക് നിർദ്ദേശം നൽകുക. ഓരോ വില്ലേജിലേയും ആളുകൾക്ക് മാറാനാകുന്ന സുരക്ഷിതമായ സ്ഥാനങ്ങൾ അതാതു പ്രാദേശിക ഭരണകൂടങ്ങൾ നിങ്ങളെ അറിയിക്കും. അവിടേക്ക് എത്രയും പെട്ടെന്ന് സ്വമേധയാ മാറാൻ ശ്രമിക്കുക. സഹായങ്ങൾ വേണ്ടവർ അധികൃതരുമായി മടിയൊന്നും കൂടാതെ ബന്ധപ്പെടുക. വാഹനങ്ങൾ ഉയർന്ന പ്രദേശത്തേക്ക് മാറ്റി പാർക്ക് ചെയ്യുക. താഴ്ന്ന പ്രദേശത്തെ ഫ്ളാറ്റുകളിലുള്ളവർ ഫ്ളാറ്റിന്റെ സെല്ലാറിൽ കാർ പാർക്ക് ചെയ്യാതെ കൂടുതൽ ഉയർന്ന സ്ഥലങ്ങളിൽ കാർ പാർക്ക് […]

ശ്രീധരൻപിള്ളയെ അഭിനന്ദിച്ച കെ സുരേന്ദ്രന് സോഷ്യൽ മീഡിയയിൽ തെറിയഭിഷേകം

സ്വന്തം ലേഖകൻ എറണാകുളം: ബിജെപി സംസ്ഥാന അധ്യക്ഷനായി തെരഞ്ഞടുക്കപ്പെട്ട പിഎസ് ശ്രീധരൻപിള്ളയക്ക് ഫെയ്‌സ്ബുക്കിൽ അഭിനന്ദനങ്ങൾ അറിയിച്ച ബിജെപി നേതാവ് കെ സുരേന്ദ്രന് സോഷ്യൽ മീഡിയ വക പരിഹാസവും തെറിയഭിഷേകവും. ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്തതിന് പിന്നാലെ മുറിക്കകത്ത് പോയി പൊട്ടിക്കരച്ചിലായിരുന്നു സുര അണ്ണനെന്നും മറ്റുമാണ് കമന്റുകൾ. പൊരിഞ്ഞ പോരാട്ടമായിരുന്നു. അവസാനശ്വാസം വരെ പോരാടി തോൽക്കുന്നത് ജയിച്ചതിന് തുല്യമാണമ്മേ, ഇത്രയും പറഞ്ഞിട്ട് ഉള്ളി സുര പൊട്ടിക്കരയുകയായിരുന്നുവെന്നും ചിലർ ഫെയ്‌സ്ബുക്ക് പേസ്റ്റിന് താഴെ കമന്റിട്ടു.

ശ്രീധരൻപിള്ളയെ അഭിനന്ദിച്ച കെ സുരേന്ദ്രന് സോഷ്യൽ മീഡിയയിൽ തെറിയഭിഷേകം

സ്വന്തം ലേഖകൻ എറണാകുളം: ബിജെപി സംസ്ഥാന അധ്യക്ഷനായി തെരഞ്ഞടുക്കപ്പെട്ട പിഎസ് ശ്രീധരൻപിള്ളയക്ക് ഫെയ്സ്ബുക്കിൽ അഭിനന്ദനങ്ങൾ അറിയിച്ച ബിജെപി നേതാവ് കെ സുരേന്ദ്രന് സോഷ്യൽ മീഡിയ വക പരിഹാസവും തെറിയഭിഷേകവും. ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തതിന് പിന്നാലെ മുറിക്കകത്ത് പോയി പൊട്ടിക്കരച്ചിലായിരുന്നു സുര അണ്ണനെന്നും മറ്റുമാണ് കമന്റുകൾ. പൊരിഞ്ഞ പോരാട്ടമായിരുന്നു. അവസാനശ്വാസം വരെ പോരാടി തോൽക്കുന്നത് ജയിച്ചതിന് തുല്യമാണമ്മേ, ഇത്രയും പറഞ്ഞിട്ട് ഉള്ളി സുര പൊട്ടിക്കരയുകയായിരുന്നുവെന്നും ചിലർ ഫെയ്സ്ബുക്ക് പേസ്റ്റിന് താഴെ കമന്റിട്ടു.

ജെസ്നയെ കണ്ടെത്താൻ കഴിയാത്ത നിരാശയോടെ ഡി.വൈ.എസ്.പി ചന്ദ്രശേഖരപിള്ള മടങ്ങുന്നു

സ്വന്തം ലേഖകൻ തിരുവല്ല: ജെസ്നയെ കണ്ടെത്താൻ കഴിയാത്ത നിരാശയിൽ അന്വേഷണ സംഘത്തലവനായ തിരുവല്ല ഡിവൈ.എസ്.പി ആർ. ചന്ദ്രശേഖരപിള്ള ഇന്നു സർവീസിൽനിന്ന് വിരമിക്കുകയാണ്. അന്വേഷണത്തിന്റെ 90 ശതമാനവും പൂർത്തിയാക്കിയെങ്കിലും പെൺകുട്ടിയെ കണ്ടെത്താൻ കഴിയാത്തത് മാനസികമായി ഏറെ തളർത്തിയെന്ന് ചന്ദ്രശേഖരപിള്ള തേർഡ് ഐ ന്യൂസിനോട് പറഞ്ഞു. സൈബർ സെല്ലും പ്രത്യേക അന്വേഷണസംഘവും ചേർന്ന് കഠിനമായി അധ്വാനിച്ച് അന്തിമഘട്ടത്തിൽ നടത്തിയ അന്വേഷണം ഏറെക്കുറെ ഫലപ്രാപ്തിയിലെത്തി നിൽക്കുമ്പോഴാണ് പിള്ള വിരമിക്കുന്നത്.

ജലന്ധർ ബിഷപ്പിന്റെ പീഡനം: കന്യാസത്രീയെ സ്വാധീനിക്കാൻ ശ്രമിച്ച വൈദികനെതിരെ കേസ്; ബിഷപ്പിനെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം തിരിച്ചു

ക്രൈം ഡെസ്ക് കോട്ടയം: ജലന്ധർ ബിഷപ്പ് പീഡിപ്പിച്ച കന്യാസ്ത്രീയെ സ്വാധീനിക്കാൻ ശ്രമിച്ച വൈദികനെതിരെ പൊലീസ് കേസെടുത്തു. കന്യാസ്ത്രീയ്ക്ക് അനുകൂലമായി മൊഴി നൽകിയ കന്യാസ്ത്രീയെയാണ് മോനിപ്പള്ളി കുര്യനാട് ആശ്രമത്തിലെ ഫാ. ജയിംസ് എർത്തയിൽ കഴിഞ്ഞ ദിവസം ഫോണിൽ വിളിച്ച് സ്വാധീനിക്കാൻ ശ്രമിച്ചത്. സംഭവത്തിന്റെ ഓഡിയോ പുറത്ത് വന്നതോടെയാണ് പൊലീസ് കേസെടുത്തത്. പാലാ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ നിർദേശപ്രകാരമാണ് വൈദികനെതിരെ കേസെടുത്തത്. പാരിതോഷികം വാഗ്ദാനം ചെയ്യൽ, മരണഭയം ഉളവാക്കുന്ന തരത്തിലെ ഭീഷണി, ഫോൺവഴി ഭീഷണി എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. ജലന്ധർ ബിഷപ് ഫ്രാേങ്കാ […]