തൊടുപുഴയിൽ തോട്ടിൽ നിന്ന് തലയോട്ടി കണ്ടെത്തി; ഫോറൻസിക് പരിശോധനയ്ക്കായി തലയോട്ടി ആശുപത്രിയിലേക്ക് അയച്ചു; പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
ഇടുക്കി: തൊടുപുഴയിൽ തോട്ടിൽ നിന്ന് തലയോട്ടി കണ്ടെത്തി. മണക്കാട് മുണ്ടിയാടി പാലത്തിന് താഴെയാണ് തലയോട്ടി കണ്ടെത്തിയത്. ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് തലയോട്ടി ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. സംഭവത്തിൽ ഇടുക്കി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.