അടുത്ത അഞ്ച് ദിവസങ്ങളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത ; കോട്ടയം ഉൾപ്പെടെ വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന അഞ്ചുദിവസങ്ങളിലായി ഇടിയോട് കൂടിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതിന്റെ ഭാഗമായി തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിൽ ചൊവ്വാഴ്ച യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ബുധനാഴ്ചയും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ വ്യാഴാഴ്ചയുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ വെള്ളിയാഴ്ചയും കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, […]

സംസ്ഥാനത്ത് 67 പേർക്കു കോവിഡ്: കോട്ടയത്ത് മാത്രം ആറു പേർക്കു കോവിഡ് 19; സംസ്ഥാനത്ത് ഏറ്റവും കൂടുതൽ രോഗികളുണ്ടായത് ഇന്ന്

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 67 പേർക്കു കൊവിഡ് സ്ഥിരീകരിച്ചു. കോട്ടയം ജില്ലയിൽ മാത്രം ആറു പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഏറ്റവും കുടുതൽ കൊറോണ കേസുകൾ ഒരു ദിവസം സ്ഥിരീകരിക്കുന്നത് ഇന്നാണ്. പത്തു പേർക്ക് നെഗറ്റീവായിട്ടുണ്ട്. പാലക്കാട് 29, കണ്ണൂർ എട്ട്, കോട്ടയം ആറ്, മലപ്പുറം, എറണാകുളം അഞ്ചു വീതം, തൃശൂർ , കൊല്ലം നാലു വീതം, കാസർകോട്, ആലപ്പുഴ മൂന്നു വീതം. പോസിറ്റീവ് ആയവരിൽ 27 പേർ വിദേശ രാജ്യങ്ങളിൽ നിന്നും വന്നവരാണ്. തമിഴ്‌നാട് 9 , മഹാരാഷ്ട്ര 15, […]

വിവാഹത്തലേന്ന് മകളെ കൊലപ്പെടുത്തിയ പിതാവിനെ കോടതി വെറുതെ വിട്ടു ; വിധി വിചാരണയ്ക്കിടെ പ്രധാന സാക്ഷികൾ കൂറുമാറിയതിനെ തുടർന്ന്

സ്വന്തം ലേഖകൻ മലപ്പുറം : ദുരഭിമാനത്തിന്റെ പേരിൽ വിവാഹത്തലെന്ന് മകൾ ആതിരയെ കൊലപ്പെടുത്തിയ കേസിൽ പിതാവ് രാജനെ കോടതി വെറുതെ വിട്ടു. കേസിലെ പ്രധാന സാക്ഷികളെല്ലാം കൂറുമാറിയതിനെ തുടർന്നാണ് രാജനെ കോടതി വെറുതെ വിട്ടത്. മഞ്ചേരി അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. ദുരഭിമാനത്തിന്റെ പോരിൽ 2018 മാർച്ചിലാണ് മകൾ ആതിരയെ(22) അരീക്കോട് പത്തനാപുരം പൂവ്വത്തിക്കണ്ടി പാലത്തിങ്ങൽ വീട്ടിൽ രാജൻ കുത്തിക്കൊലപ്പെടുത്തിയത്. തന്റെ മകൾ ദളിത് വിഭാഗത്തിൽപ്പെട്ടയാളെ വിവാഹം കഴിക്കുന്നതുമൂലം കുടുംബത്തിനുണ്ടാകുന്ന ദുരഭിമാനം ഭയന്നാണ് രാജൻ മകളെ കൊലപ്പെടുത്തിയത്. ദളിത് യുവാവുമായുളള പ്രണയത്തിൽ നിന്ന് […]

അടച്ചുപൂട്ടലിന് ശേഷം സ്‌കൂളുകൾ തുറക്കാൻ തയ്യാറെടുപ്പുമായി കേന്ദ്രം ; വിദ്യാർത്ഥികൾ ക്ലാസിൽ മാസ്‌കുകൾ ധരിക്കണം ; തുടക്കത്തിൽ രാവിലത്തെ അസംബ്ലിക്ക് നിയന്ത്രണം ; നിർദ്ദേശങ്ങൾ ഇങ്ങനെ

സ്വന്തം ലേഖകൻ ന്യൂഡൽഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന അടച്ചുപൂട്ടലിന് ശേഷം സ്‌കൂളുകൾ തുറക്കാൻ തയ്യാറെടുപ്പുമായി കേന്ദ്രസർക്കാർ. ആദ്യഘട്ടത്തിൽ 9, 10, 11, 12 ക്ലാസുകളിലെ വിദ്യാർഥികളായിരിക്കും സ്‌കൂളുകളിൽ എത്തുക എന്നാണ് പ്രതീക്ഷിക്കുന്നത്. അടച്ചുപൂട്ടലിന് ശേഷം സ്‌കൂളുകൾ വീണ്ടും തുറന്നു പ്രവർത്തിക്കുന്നതിനുള്ള അടിസ്ഥാന മാർഗനിർദേശങ്ങൾ തയ്യാറാക്കുന്നതിനായി കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയവും എൻസിഇആർടിയും തമ്മിൽ ചർച്ചകൾ നടത്തിവരികയാണ്. ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയോടെയാണ് ചർച്ചകൾ പുരോഗമിക്കുന്നത്. മാർഗനിർദ്ദേശങ്ങൾ നിർദ്ദിഷ്ടമല്ല, മറിച്ച് സമീപഭാവിയിൽ സ്‌കൂൾ ജീവിതം എങ്ങനെയായിരിക്കുമെന്ന സൂചനയാണ് ഇത്. അതേസമയം, മുതിർന്ന ക്ലാസുകളിലെ […]

പവർലൂം ഫാക്ടറിയും പരിസരവും അണുവിമുക്തമാക്കി അഗ്നിശമനസേന

സ്വന്തം ലേഖകൻ അയർക്കുന്നം:കോട്ടയം ഇന്റഗ്രേറ്റഡ് പവർലൂമിന്റെ ഫാക്ടറിയും, ഓഫീസും, സപ്ലൈക്കോയുടെ ഗോഡൗൺ സ്ഥിതി ചെയ്യുന്ന പരിസരപ്രദേശങ്ങളും അഗ്നിശമനസേന അണുവിമുക്തമാക്കി. ചെയർമാൻ ജോയിസ് കൊറ്റത്തിലിന്റെ അഭ്യർത്ഥനപ്രകാരം പാമ്പാടി യൂണിറ്റിലെ മുപ്പതോളം ഉദ്യോഗസ്ഥരാണ് ഓഫീസർ കലേഷ് കുമാറിന്റെ നേതൃത്വത്തിൽ പവർലൂം ഫാക്ടറിയും പരിസരവും അണുവിമുക്തമാക്കിയത്.

അതീവ സുരക്ഷയിൽ കോട്ടയം ജില്ലയിൽ എസ്.എസ്.എൽ.സി – പ്ലസ് ടൂ പരീക്ഷകൾ ആരംഭിച്ചു ; കൊറോണ പ്രതിരോധ മുൻകരുതലുകൾ പാലിച്ച് ജില്ലയിൽ പരീക്ഷ നടക്കുന്നത് 288 കേന്ദ്രങ്ങളിൽ

സ്വന്തം ലേഖകൻ കോട്ടയം : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് മാറ്റിവച്ച എസ്.എസ്.എൽ.സി – പ്ലസ് ടൂ പരീക്ഷകൾ പുനരാരംഭിച്ചു. കൊറോണ വൈറസ് പ്രതിരോധ മുൻകരുതലുകൾ പാലിച്ചാണ് കോട്ടയം ജില്ലയിലെ 288 കേന്ദ്രങ്ങളിലാണ് പരീക്ഷ ആരംഭിച്ചത്. ആദ്യ ദിനമായ ഇന്ന് എസ്.എസ്.എൽ.സി, വി.എച്ച്.എസ്.സി വിദ്യാർഥികൾക്കാണ് പരീക്ഷകൾ നടക്കുന്നത്. കോട്ടയം ജില്ലയിൽ എസ്.എൽ.സി.സിക്ക് 257 കേന്ദ്രങ്ങളിൽ 19902 വിദ്യാർഥികളും വി.എച്ച്.എസ്.സിക്ക് 31 കേന്ദ്രങ്ങളിൽ 3531 വിദ്യാർഥികളുമാണുള്ളത്. കോട്ടയം ജില്ലയിൽ പരീക്ഷയ്ക്കുള്ള എല്ലാവിധ തയ്യാറെടുപ്പുകളും പൂർത്തിയായതായി വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ചുമതല വഹിക്കുന്ന ടി.കെ. രാജും […]

ഉത്രയെ കടിച്ച പാമ്പിന്റെ ജഡം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തും ; പോസ്റ്റുമോർട്ടം നടത്തുക ഫോറൻസിക് വിദഗ്ധരുടെ സാന്നിധ്യത്തിൽ വെറ്റിനറി ഡോക്ടർമാർ

സ്വന്തം ലേഖകൻ കൊല്ലം: അഞ്ചലിൽ ഉത്രയെ കടിച്ച പാമ്പിന്റെ ജഡം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തും. ഫോറൻസിക് വിദഗ്ധരുടെ സാന്നിധ്യത്തിൽ വെറ്റിനറി ഡോക്ടർമാരാണ് ഇന്ന് പാമ്പിന്റെ ജഡം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തുക. കേസുമായി ബന്ധപ്പെട്ട് ശാസ്ത്രീയ തെളിവെടുപ്പിന്റെ ഭാഗമായാണ് പോസ്റ്റ്‌മോർട്ടം നടത്തുന്നത്. ഉഗ്രവിഷമുള്ള കരിമൂർഖന്റെ കടിയേറ്റാണ് ഉത്ര മരണപ്പെടുന്നത്. ഉത്രയുടെ കൊലപാതകത്തിന് കാരണം ഭർത്താവ് സൂരജ് ആണ് കൊലയ്ക്കു പിന്നിലെന്ന് തെളിഞ്ഞിരുന്നു. പ്രതി സൂരജിനെ നാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തിട്ടുണ്ട്. ഭാര്യയെ കൊലപ്പെടുത്താൻ വിഷമുള്ള പാമ്പിനെ പതിനായിരം രൂപ പണം നൽകി വാങ്ങുകയായിരുന്നു സൂരജ്. സൂരജിന് […]

നീ പാമ്പിനെ കൊണ്ടുവന്ന ജാർ എവിടെ ഒളിപ്പിച്ചുവെന്ന എസ്. ഐ പുഷ്പകുമാറിന്റെ ചോദ്യത്തിന് മുന്നിൽ സൂരജ് പകച്ച് നിന്നു ; സൂരജിന്റെ ഫോൺ കൂടി പരിശോധിച്ചതോടെ ഉത്രയുടെ മരണം കൊലപാതകമെന്ന് ഉറപ്പിച്ചിച്ചു : ഉത്ര കൊലക്കേസിൽ ഹീറോ ആയി മാറിയത് അഞ്ചൽ എസ്.ഐ പുഷ്പകുമാർ

സ്വന്തം ലേഖകൻ കൊല്ലം: അഞ്ചലിലെ ഉത്ര കൊലക്കേസിൽ പ്രധാന പ്രതിയായ ഉത്രയുടെ ഭർത്താവ് സൂരജും കൂട്ടാളി ചാവർകാവ് സുരേഷും പിടിയിലായത് കേരള പൊലീസിന്റെ ചരിത്രത്തിലെ മറ്റൊരു പൊൻതൂവൽ ആയി മാറിയിരുന്നു. കേരളജനതയുടെ ശ്രദ്ധ പിടിച്ചുപറ്റിയ ഉത്രക്കൊലക്കേസിൽ ഉത്ര മരിച്ചതിന്റെ രണ്ടാം ദിനം തന്നെ ഇതൊരു കൊലപാതകമാണെന്നും ഭർത്താവ് സൂരജ് തന്നെയാണ് കൊലപ്പെടുത്തിയതെന്നും മനസിലാക്കിയ അഞ്ചൽ സബ് ഇൻസ്‌പെക്ടർ പുഷ്പകുമാറാണ് ഈ സംഭവത്തിലെ യാഥാർഥ ഹീറോയായി മാറിയിരിക്കുന്നത്. ഉത്ര മരിച്ച ദിവസം സംഭവ സ്ഥലം സന്ദർശിച്ച പുഷ്പകുമാറിന് മരണത്തിൽ സംശയം തോന്നിയിരുന്നു. തുടർന്ന് സംഭവ ദിവസം […]

ഹോം ക്വാറന്റൈനിലുള്ള ഭാര്യയെ വീട്ടിൽ നിന്നും ഇറക്കി വിട്ട യുവാവിനെതിരെ പൊലീസ് കേസെടുത്തു ; കേസെടുത്തിരിക്കുന്നത് പകർച്ചവ്യാധി നിയന്ത്രണ ഓർഡിനൻസ് പ്രകാരം

സ്വന്തം ലേഖകൻ പാലോട്: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഹോം ക്വാറന്റൈനിലുള്ള ഭാര്യയെ വീട്ടിൽനിന്ന് ഇറക്കി വിട്ട ഭർത്താവിനെതിരെ പൊലീസ് കേസെടുത്തു. പെരിങ്ങമ്മല പനങ്ങോട് തടത്തരികത്ത് വീട്ടിൽ രതീഷിനെതിരെയാണ് പലോട് പൊലീസ് കേരള പകർച്ചവ്യാധി നിയന്ത്രണ ഓർഡിനൻസ് പ്രകാരം കേസെടുത്തിരിക്കുന്നത്. രതീഷിന്റെ ഭാര്യ മെയ് പതിനെട്ടിന് ബാംഗ്ലൂരിൽ നിന്നെത്തി ഹോം ക്വാറന്റൈനിൽ കഴിഞ്ഞുവരികയായിരുന്നു. എന്നാൽ, രതീഷ് അനാവശ്യമായി പുറത്തിറങ്ങി നടക്കുന്നത് പതിവായിരുന്നു. ഇതേതുടർന്ന് നാട്ടുകാരിൽ നിന്നും പരാതി ലഭിച്ചതിൽ അരോഗ്യ വകുപ്പ് അധികൃതരും പൊലീസും ഇയാളെ താക്കീത് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇയാൾ ഞായറാഴ്ച […]

സുരാജിന് പിന്നാലെ അതിർത്തി കടന്നെത്തിയ ഭാവനയും ക്വാറൻ്റൈനിൽ: കോവിഡ് ഇല്ലന്ന് ഉറപ്പിക്കാൻ ഭാവനയ്ക്ക് സാമ്പിൾ പരിശോധന : സാമ്പിൾ പരിശോധനയ്ക്ക് എത്തിയ താരത്തിനൊപ്പം സെൽഫിയെടുത്ത് ആരാധകർ

സിനിമാ ഡെസ്ക് കൊച്ചി: കോവിഡ് സ്ഥിരീകരിച്ച പ്രതിയെ അറസ്റ്റ് ചെയ്ത സി ഐയ്ക്കൊപ്പം പൊതു ചടങ്ങിൽ പങ്കെടുത്ത നടൻ സുരാജ് വെഞ്ചാറമ്മൂട് ക്വാറൻ്റൈനിൽ ആയതിന് പിന്നാലെ, നടി ഭാവനയും ക്വാറൻ്റൈനിലേയ്ക്ക്. അപ്രതീക്ഷിതമായി കേരളത്തിലെത്തിയതോടെയാണ് യുവ നടി ഭാവനയുടെ സ്രവസാംപിള്‍ പരിശോധനയ്ക്ക് എടുത്ത ശേഷം ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചത്. ബെംഗളൂരുവില്‍ നിന്ന് തൃശൂരിലെ വീട്ടിലേക്കു തിരിച്ച നടി ഭാവന മുത്തങ്ങ അതിര്‍ത്തി വഴി കേരളത്തിലെത്തിയപ്പോഴാണ് ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചത്. അതിര്‍ത്തി വരെ ഭര്‍ത്താവിനൊപ്പം കാറിലെത്തിയ നടി തുടര്‍ന്ന് സഹോദരനൊപ്പമാണ് യാത്ര തുടര്‍ന്നത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് നടി മുത്തങ്ങയില്‍ […]