നീ പാമ്പിനെ കൊണ്ടുവന്ന ജാർ എവിടെ ഒളിപ്പിച്ചുവെന്ന എസ്. ഐ പുഷ്പകുമാറിന്റെ ചോദ്യത്തിന് മുന്നിൽ സൂരജ് പകച്ച് നിന്നു ; സൂരജിന്റെ ഫോൺ കൂടി പരിശോധിച്ചതോടെ ഉത്രയുടെ മരണം കൊലപാതകമെന്ന് ഉറപ്പിച്ചിച്ചു : ഉത്ര കൊലക്കേസിൽ ഹീറോ ആയി മാറിയത് അഞ്ചൽ എസ്.ഐ പുഷ്പകുമാർ

നീ പാമ്പിനെ കൊണ്ടുവന്ന ജാർ എവിടെ ഒളിപ്പിച്ചുവെന്ന എസ്. ഐ പുഷ്പകുമാറിന്റെ ചോദ്യത്തിന് മുന്നിൽ സൂരജ് പകച്ച് നിന്നു ; സൂരജിന്റെ ഫോൺ കൂടി പരിശോധിച്ചതോടെ ഉത്രയുടെ മരണം കൊലപാതകമെന്ന് ഉറപ്പിച്ചിച്ചു : ഉത്ര കൊലക്കേസിൽ ഹീറോ ആയി മാറിയത് അഞ്ചൽ എസ്.ഐ പുഷ്പകുമാർ

Spread the love

സ്വന്തം ലേഖകൻ

കൊല്ലം: അഞ്ചലിലെ ഉത്ര കൊലക്കേസിൽ പ്രധാന പ്രതിയായ ഉത്രയുടെ ഭർത്താവ് സൂരജും കൂട്ടാളി ചാവർകാവ് സുരേഷും പിടിയിലായത് കേരള പൊലീസിന്റെ ചരിത്രത്തിലെ മറ്റൊരു പൊൻതൂവൽ ആയി മാറിയിരുന്നു.

കേരളജനതയുടെ ശ്രദ്ധ പിടിച്ചുപറ്റിയ ഉത്രക്കൊലക്കേസിൽ ഉത്ര മരിച്ചതിന്റെ രണ്ടാം ദിനം തന്നെ ഇതൊരു കൊലപാതകമാണെന്നും ഭർത്താവ് സൂരജ് തന്നെയാണ് കൊലപ്പെടുത്തിയതെന്നും മനസിലാക്കിയ അഞ്ചൽ സബ് ഇൻസ്‌പെക്ടർ പുഷ്പകുമാറാണ് ഈ സംഭവത്തിലെ യാഥാർഥ ഹീറോയായി മാറിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉത്ര മരിച്ച ദിവസം സംഭവ സ്ഥലം സന്ദർശിച്ച പുഷ്പകുമാറിന് മരണത്തിൽ സംശയം തോന്നിയിരുന്നു. തുടർന്ന് സംഭവ ദിവസം ഉത്രയുടെ വീട്ടിലുണ്ടായിരുന്ന സഹോദരൻ വിഷുണുവിനേയും ഭർത്താവ് സൂരജിനേയും ചോദ്യംചെയ്യാൻ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.

എന്നാൽ പുഷ്പ കുമാറിന്റെ ഒരൊറ്റ ചോദ്യത്തിൽ ഭർത്താവ് സൂരജ് പതറിയത് മനസിലാക്കിയിരുന്നു. ഒരു സ്വാഭാവിക ചോദ്യം കേട്ട സൂരജ് വിറയ്ക്കുന്നത് ശ്രദ്ധിച്ച പുഷ്പകുമാർ അന്നേ ഉറപ്പിക്കുകയായിരുന്നു ഉത്രയുടെ മരണം കൊലപാതകമാണെന്ന്.

തുടർന്ന് സൂരജിന്റെ ഫോൺ പരിശോധിച്ച പുഷ്പകുമാർ ഒരു സൈബർ വിദഗ്ധന്റെ സാങ്കേതിക മികവോടെ രഹസ്യമായി സൂരജിന്റെ ‘ഇന്റനെറ്റ്ബ്രൗസിങ്ങ് ഹിസ്റ്ററി’ പരിശോധിക്കുകയായിരുന്നു. ഇതോടെയാണ് വിഷപാമ്പുകളെക്കുറിച്ചുള്ള വിഡിയോകൾ പലതവണ സൂരജ് യൂട്യൂബിൽ കണ്ടതായി മനസിലാക്കിയത്. ഫോൺ തിരികെ നൽകി അൽപനേരത്തിനകം ഇരുവരേയും മടക്കിയയച്ച പുഷ്പകുമാർ ഈ വിവരം സി ഐ സുധീറുമായി പങ്കുവയ്ക്കുകയും ചെയ്തിരുന്നു.

തുടർന്ന് സൈബർ സെല്ലിൽനിന്ന് വിവരങ്ങൾ ലഭിച്ചിരുന്നു. സൂരജ് ഉപയോഗിക്കുന്ന മൂന്ന് ഫോണുകളുടേയും കോൾ ഡീറ്റെയ്ൽസ് പരിശോധിച്ചപ്പോഴാണ് ചാവർകാവ് സുരേഷ് എന്ന പാമ്പുപിടിത്തക്കാരന്റെ നമ്പറിലേക്ക് മുപ്പതിലധികം തവണ സൂരജ് വിളിച്ചിരുന്നു. ഇതിന് പുറമെ ഇരുവരും രണ്ടുതവണ ഒരേ മൊബൈൽ ടവറിന് കീഴിൽ എത്തിയിരുന്നതായും മനസിലായി.

ഇതോടെയാണ് ചാവർകാവ് സുരേഷിനെയും നിരീക്ഷിക്കുകയായിരുന്നു. ഉത്രയുടെ മാതൃസഹോദരിയുടെ മകനായ ശ്യാമിന്റെ ഫോണിലേയ്ക്ക് സൂരജ് നിരന്തരം വിളിച്ചിരിക്കുന്നതും ശ്രദ്ധയിൽപ്പെട്ട എസ് ഐ തുടർന്ന് ശ്യാമിനെ വിളിച്ചുവരുത്തി.

ഉത്രയും സൂരജും തമ്മിൽ സാമ്പത്തിക വിഷയവുമായി ബന്ധപ്പെട്ടാണ് പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതെന്ന് ശ്യാമിൽ നിന്ന് മനസിലാക്കിയിരുന്നു. ആദ്യം ശ്യാമും രണ്ട് പൊലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടെ സൂരജിന്റെ അടൂർ പറക്കോടുള്ള വീട്ടിലേയ്ക്കയച്ചു.

സൂരജും ഉത്രയും തമ്മിലുള്ളപ്രശ്‌നങ്ങളെക്കുറിച്ച് ചോദിച്ച് മനസിലാക്കിയ പൊലീസ് തുടർന്നെത്തിയത് അടൂർ ഹോളിക്രോസ് ആശുപത്രിയിലേയ്ക്കായിരുന്നു. ഉത്രയെ ആദ്യം പാമ്പ് കടിച്ചതിന്റെ വിശദവിവരങ്ങൾ മനസിലാക്കിയ പൊലിസ് തുടർന്ന് അടൂർ താലൂക്ക് ആശുപത്രിയിൽ എത്തി.

മാർച്ച് രണ്ടിന് പാമ്പ് കടിച്ച ശേഷം എത്ര മണിക്കാണ് ഉത്രയെ ആശുപത്രിയിൽ എത്തിച്ചത് ഉൾപ്പെടെയുള്ള വിവരങ്ങൾ ശേഖരിച്ച പൊലിസ് അതും പുഷ്പകുമാറിന് കൈമാറുകയും ചെയ്തിരുന്നു.

പിറ്റേ ദിവസം രാവിലെ സൂരജിനെ വിളിച്ചുവരുത്തിയ പുഷ്പകുമാർ രണ്ട് പൊലീസുകാർക്കൊപ്പം അടൂരിലുള്ള ബാങ്കിലേയ്ക്ക് അയച്ചു. ഉത്ര മരിച്ചതിനാൽ യുവതിയുടെ മാതാപിതാക്കളുടെ സാന്നിധ്യത്തിലല്ലാതെ ലോക്കർ തുറക്കാനാവില്ലെന്ന് ബാങ്ക്അധികൃതർ വ്യക്തമാക്കിയതോടെ ലോക്കർ രജിസ്റ്ററിന്റെ ചിത്രങ്ങളെടുത്ത ശേഷം പൊലീസ് മടങ്ങുകയായിരുന്നു.

രജിസ്റ്ററിന്റെ വിശദാംശങ്ങൾ പരിശോധിച്ച പുഷ്പകുമാർ ശ്രദ്ധിച്ചത് സൂരജ് അവസാനം ലോക്കർ തുറന്നത് മാർച്ച് രണ്ടിനാണ്. അതായത് ഉത്രയെ ആദ്യം പാമ്പുകടിച്ചതിന്റെ അന്നേ ദിവസം പകൽ. ഇതോടെ സൂരജാണ് ഉത്രയുടെ മരണത്തിന് ഉത്തരവാദിയെന്ന് പുഷ്പകുമാറിന് വ്യക്തമായത്.

സൂരജിന്റെ വീട്ടുകാരും ഉത്രയുടെ മാതാപിതാക്കളും തമ്മിൽ സ്വത്ത് സംബന്ധിച്ച് തർക്കം രൂക്ഷമായിരുന്നു. തുടർന്ന് ഇരു വീട്ടുകാരും പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. തുടർന്ന് മകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന്് അറിയിച്ച് ഉത്രയുടെ മാതാപിതാക്കൾ വാർത്താസമ്മേളനം വിളിച്ചു.

തുടർന്നാണ് ജില്ലാ റൂറൽ പൊലിസ്‌മേധാവി ഹരിശങ്കറിന് ഇവർ പരാതി നൽകിയത്. എസ് പി ഇടപെട്ട് ക്രൈംബ്രാഞ്ച് എസിപി അശോകനോട് സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ നിർദ്ദേശം നൽകി. പുഷ്പകുമാറിന്റെ കണ്ടെത്തലുകൾ പരിശോധിച്ച എസിപി അശോകൻ തുടർന്ന് ഉത്രയുടെ വീട് സന്ദർശിച്ചിരുന്നു.

ഇതേത്തുടർന്ന് എസ് ഐയുടെ കണ്ടെത്തലുകൾ ശരിയാണെന്ന് ബോധ്യപ്പെടുകയും ചെയ്തു. തുടർന്ന് എസ് പി ഹരിശങ്കറിനെ വിവരമറിയിച്ചതോടെ അന്വേഷണം ക്രൈംബ്രാഞ്ച് ഔദ്യോഗികമായി ഏറ്റെടുക്കാൻ എസ് പി നിർദ്ദേശിച്ചു. പിന്നീട് അടുത്ത ദിവസം വെളുപ്പിന് മൂന്നോടെ സഹോദരിയുടെ ആൺ സുഹൃത്തിന്റെ വീട്ടിൽ നിന്ന് സൂരജിനെ പിടികൂടുകയായിരുന്നു.