സുരാജിന് പിന്നാലെ അതിർത്തി കടന്നെത്തിയ  ഭാവനയും ക്വാറൻ്റൈനിൽ: കോവിഡ് ഇല്ലന്ന് ഉറപ്പിക്കാൻ ഭാവനയ്ക്ക് സാമ്പിൾ പരിശോധന :  സാമ്പിൾ പരിശോധനയ്ക്ക് എത്തിയ താരത്തിനൊപ്പം സെൽഫിയെടുത്ത് ആരാധകർ

സുരാജിന് പിന്നാലെ അതിർത്തി കടന്നെത്തിയ ഭാവനയും ക്വാറൻ്റൈനിൽ: കോവിഡ് ഇല്ലന്ന് ഉറപ്പിക്കാൻ ഭാവനയ്ക്ക് സാമ്പിൾ പരിശോധന : സാമ്പിൾ പരിശോധനയ്ക്ക് എത്തിയ താരത്തിനൊപ്പം സെൽഫിയെടുത്ത് ആരാധകർ

സിനിമാ ഡെസ്ക്

കൊച്ചി: കോവിഡ് സ്ഥിരീകരിച്ച പ്രതിയെ അറസ്റ്റ് ചെയ്ത സി ഐയ്ക്കൊപ്പം പൊതു ചടങ്ങിൽ പങ്കെടുത്ത നടൻ സുരാജ് വെഞ്ചാറമ്മൂട് ക്വാറൻ്റൈനിൽ ആയതിന് പിന്നാലെ, നടി ഭാവനയും ക്വാറൻ്റൈനിലേയ്ക്ക്.

അപ്രതീക്ഷിതമായി കേരളത്തിലെത്തിയതോടെയാണ് യുവ നടി ഭാവനയുടെ സ്രവസാംപിള്‍ പരിശോധനയ്ക്ക് എടുത്ത ശേഷം ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചത്. ബെംഗളൂരുവില്‍ നിന്ന് തൃശൂരിലെ വീട്ടിലേക്കു തിരിച്ച നടി ഭാവന മുത്തങ്ങ അതിര്‍ത്തി വഴി കേരളത്തിലെത്തിയപ്പോഴാണ് ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിര്‍ത്തി വരെ ഭര്‍ത്താവിനൊപ്പം കാറിലെത്തിയ നടി തുടര്‍ന്ന് സഹോദരനൊപ്പമാണ് യാത്ര തുടര്‍ന്നത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് നടി മുത്തങ്ങയില്‍ എത്തിയത്. ചെക്പോസ്റ്റുകളിലെ പ്രാഥമിക വിവര ശേഖരണ പരിശോധനകള്‍ക്ക് ശേഷം ഫെസിലിറ്റേഷന്‍ സെന്ററിലെത്തി ആരോഗ്യ പരിശോധനയ്ക്ക് വിധേയയായി.

ഭാവനയുടെ സ്രവസാംപിള്‍ പരിശോധനയ്ക്കായി ശേഖരിച്ചു.ഫെസിലിറ്റേഷന്‍ സെന്ററിലും പരിസരത്തും ഉണ്ടായിരുന്നവര്‍ക്കെല്ലാം ഭാവനയുടെ പെട്ടെന്നുള്ള വരവ് കൗതുകമായി. ചിലര്‍ സാമൂഹിക അകലമൊക്കെ പാലിച്ച്‌ സെല്‍ഫി പകര്‍ത്തുന്നതും കണ്ടു. തുടര്‍ന്ന് ഹോം ക്വാറന്റീനിലേക്ക് പൊലീസ് അകമ്പടിയോടെയായിരുന്നു നടിയുടെ തുടര്‍ യാത്ര.

എന്തായാലും 14 ദിവസം ഇനി ഭാവനയും ക്വാറൻ്റൈനിൽ കഴിയണ്ടി വരുമെന്ന് ഉറപ്പായി. ഫെസിലിറ്റേഷൻ കേന്ദ്രത്തിൽ തന്നെ ഭാവന കഴിയണ്ടി വരും.