പ്രധാനമന്ത്രി സംസ്ഥാന മുഖ്യമന്ത്രിമാരുമായി 27 ന് വീഡിയോ കോൺഫറൻസ് നടത്തും ; പ്രതീക്ഷയോടെ രാജ്യം

സ്വന്തം ലേഖകൻ ന്യൂഡൽഹി: രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന രണ്ടാംഘട്ട ലോക് ഡൗണിനിടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാന മുഖ്യമന്ത്രിമാരുമായി ഏപ്രിൽ 27ന് വീഡിയോ കോൺഫറൻസ് നടത്തും. രാജ്യത്ത് കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തതിന് ശേഷം ഇത് മൂന്നാംതവണയാണ് പ്രധാനമന്ത്രി സംസ്ഥാന മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസ് നടത്തുന്നത്. മുഖ്യമന്ത്രിമാരുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച ജനങ്ങൾ ഏറെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. അതേസമയം രാജ്യത്ത് ഇന്ന് 1486 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്ത്. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 20,471 ആയി ഉയർന്നു.ഇതിൽ 15,859 പേർ […]

ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ മാറ്റിവെച്ച എം.ജി സർവകലാശാല പരീക്ഷകൾ മെയ് 18 മുതൽ ; മൂല്യനിർണയം ജൂൺ ഒന്ന് മുതൽ ആരംഭിക്കും

സ്വന്തം ലേഖകൻ കോട്ടയം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് സമ്പൂർണ്ണ ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ, മാറ്റിവെച്ച മഹാത്മാഗാന്ധി സർവകലാശാല പരീക്ഷകൾ മെയ് 18 മുതൽ പുനരാരംഭിക്കും. ബിരുദ, ബിരുദാനന്തര പരീക്ഷകളായിരിക്കും മെയ് മൂന്നാം വാരം മുതൽ പുനരാരംഭിക്കാൻ തീരുമാനിച്ചത്. ആറ്,നാല് സെമസ്റ്റർ ബിരുദ പരീക്ഷകൾ മെയ് 18, 19 തീയതികളിൽ നടക്കുമെന്ന് അധികൃതർ അറിയിച്ചു. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ കർശനമായി പാലിച്ചാണ് പരീക്ഷകൾ നടത്തുകയെന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു. ഉത്തരക്കടലാസുകളുടെ മൂല്യനിർണ്ണയം ജൂൺ ഒന്ന് മുതൽ ആരംഭിക്കും. […]

കൊറോണ ബാധിതനായ കോട്ടയം സ്വദേശി കമ്പംമേട്ടിൽ പിടിയിൽ; കോട്ടയത്ത് ഒരു കേസ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ; സംസ്ഥാനത്ത് ഇന്ന് 11 പേർക്ക് കോവിഡ്

സ്വന്തം ലേഖകൻ തിരുവനന്തപുരം:  സംസ്ഥാനത്ത് ഇന്ന് പുതുതായി 11 പേർക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. നാല് മാസം പ്രായ കുഞ്ഞിന് ഉൾപ്പെടെ 11 പേർക്കാണ് രോഗ ബാധ സ്ഥിരീകരിച്ചിക്കുന്നത്. കണ്ണൂർ 7, കോഴിക്കോട് 2, കോട്ടയത്തും മലപ്പുറത്തും ഒന്ന് വീതമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.അതേസമയം ഒരാളുടെ പരിശോധനാ ഫലമാണ് നെഗറ്റീവായത്. അയാൾ പാലക്കാട്ടുകാരനാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതേസമയം കോട്ടയത്ത് ഇന്ന് റിപ്പോർട്ട് ചെയ്ത ഒരു കേസ് യഥാർത്ഥത്തിൽ കോട്ടയത്തിന്റെ പട്ടികയിൽ വരുന്നതല്ല. ഓസ്‌ട്രേലിയയിൽ നിന്നും എത്തിയ കോട്ടയം സ്വദേശിയായ 65 വയസുള്ള പ്രവാസി വനിത […]

ആരോഗ്യപ്രവർത്തകരെ ആക്രമിച്ചാൽ ഏഴ് വർഷം വരെ തടവും അമ്പതിനായിരം രൂപ പിഴയും ; ആരോഗ്യ പ്രവർത്തകരുടെയോ സ്ഥാപനങ്ങളുടെയോ വാഹനങ്ങൾ നശിപ്പിച്ചാൽ ഇരട്ടി വില കുറ്റക്കാരിൽ നിന്നും ഈടാക്കും : ഓർഡിനൻസുമായി കേന്ദ്രസർക്കാർ

സ്വന്തം ലേഖകൻ ന്യൂഡൽഹി: ലോകത്തെ ഭീഷണിയിലാഴ്ത്തിയ കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തിൽ അക്ഷീണം പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കാൻ ഓർഡിനൻസുമായി കേന്ദ്രസർക്കാർ. ആരോഗ്യ പ്രവർത്തകരെ ആക്രമിക്കുന്നത് ജാമ്യമില്ലാ കുറ്റകൃത്യമായി കണക്കാക്കും. ഗൗരവമുള്ള കേസുകളിൽ കുറ്റക്കാർക്ക് ഏഴ് വർഷം വരെ തടവാണ് ഓർഡിനൻസ് പറയുന്നത്. കൂടാതെ കുറ്റകൃത്യത്തിന്റെ ഗൗരവമനുസരിച്ച് ആറു മാസം മുതൽ ഏഴു വർഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്ന് കാബിനറ്റ് യോഗത്തിനുശേഷം കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ അറിയിച്ചു. ഇതോടൊപ്പം ആരോഗ്യപ്രവർത്തകരെ ആക്രമിക്കുന്നവർക്ക് 50,000 മുതൽ അഞ്ച് ലക്ഷം രൂപ വരെ പിഴ ഈടാക്കാനും […]

എന്റെ ജീവിതത്തിന് നീ നൽകിയ അർത്ഥം, എന്റെ ലോകത്ത് നീ നിലനിൽക്കുന്നത് പോലും ഒരു അനുഗ്രമാണ് : വൈറലായി സായ് പല്ലവിയുടെ കുറിപ്പ്

സ്വന്തം ലേഖകൻ കൊച്ചി : വളരെ ചുരുങ്ങിയ സിനിമകൾ കൊണ്ട് പ്രേക്ഷകരുടെ മനസിൽ ഇടംനേടിയ ആളാണ് സായ് പല്ലവി. സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്ന സായ് പല്ലവിയുടെ കുറിപ്പുകൾ ആരാധകർ എറ്റെടുക്കാറുമുണ്ട്. ഇപ്പോഴിതാ തന്റെ സഹോദരി പൂജയ്ക്ക് ജന്മദിനാശംകൾ അറിയിച്ച് സായ് പല്ലവി രംഗത്ത്് എത്തിയിരിക്കുകയാണ്. ഞാൻ നിന്നെ എത്രത്തോളം സ്‌നേഹിക്കുന്നു എന്ന് മനസിലാക്കണമെങ്കിൽ , നീ ഞാനാകണം നീയെന്റെ ജീവിതത്തിലുള്ളത് എത്ര വലിയ ഭാഗ്യമാണെന്നതിന്റെ ഓർമ്മപ്പെടുത്തലാണ് ഈ ദിവസം. ജന്മദിനാശംസകൾ എന്റെ മങ്കീയെന്നായിരുന്നു സായ് പല്ലവി ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. നിന്റെ സ്‌നേഹം, നിന്റെ ത്യാഗങ്ങൾ, നീ […]

തമിഴ്‌നാട്ടിൽ നിന്നും പഴങ്ങളുമായി കോട്ടയത്ത് എത്തിയ യുവാവിന് കൊറോണ ലക്ഷണമില്ല: കോട്ടയത്ത് സമ്പർക്കം പുലർത്തിയവർക്കും കൊറോണ ലക്ഷണങ്ങളില്ല; യുവാവുമായി സമ്പർക്കം പുലർത്തിയ 17 പേർ കോട്ടയത്ത് നിരീക്ഷണത്തിൽ; മിന്നൽ വേഗത്തിൽ നടപടികളുമായി ജില്ലാ ഭരണകൂടം

തേർഡ് ഐ ബ്യൂറോ കോട്ടയം: തമിഴ്‌നാട്ടിൽ നിന്നും പഴങ്ങളുമായി എത്തിയ ലോറിയിൽ കോട്ടയത്ത് എത്തിയ യുവാവിന് കൊറോണ ലക്ഷണങ്ങൾ ഇല്ലെന്ന് ആരോഗ്യ വകുപ്പ്. കോവിഡ് സ്ഥിരീകരിച്ചയാളുടെ സഹയാത്രികന്റെ സാമ്പിളെടുത്ത്് പുലർച്ചെ 1.30ന് നടത്തിയിട്ടുമുണ്ട്. ഇയാൾക്ക് നിലവിൽ രോഗ ലക്ഷണങ്ങൾ ഒന്നുമില്ല. ഇതേ തുടർന്നു ഇയാളെ പാലക്കാട് ജനറൽ ആശുപത്രിയിലെ ഐസൊലേഷനിലേയ്ക്കു മാറ്റിയിട്ടുണ്ട്. കോട്ടയത്ത് എത്തിയ യുവാവിനും സമ്പർക്കം പുലർത്തിയവർക്കും രോഗലക്ഷണങ്ങളില്ലെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി. കൊറോണ ഭീതി തടയാൻ അതിവേഗം സന്ദേശങ്ങളും നടപടികളും മിന്നൽ വേഗത്തിൽ നടത്തിയതോടെ ചൊവ്വാഴ്ച രാത്രി വെളുത്തപ്പോൾ നിരീക്ഷണത്തിലായത് 17 […]

ബാലാവകാശ നിയമങ്ങൾ പാലിക്കേണ്ടവരാണ് പൊലീസ് ; പ്രായപൂർത്തിയാവാത്ത പ്രതികളെക്കൊണ്ട്‌ മൃതദേഹമെടുപ്പിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

സ്വന്തം ലേഖകൻ പത്തനംതിട്ട: ബാലാവകാശ നിയമങ്ങൾ ലംഘിച്ച് പത്തനംതിട്ടയിൽ പ്രായപൂർത്തിയാവാത്ത പ്രതികളെക്കൊണ്ട് പൊലീസ് മൃതദേഹമെടുപ്പിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ബാലാവകാശ കമ്മീഷൻ സ്വമേധയാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ ജില്ല കളക്ടറോടും ജില്ല പൊലീസ് മേധാവിയോടും രണ്ടാഴ്ചക്കുള്ളിൽ വിശദീകരണം നൽകാനും ആവശ്യപ്പെട്ടു കമ്മീഷൻ ആവശ്യപ്പെട്ടു. പൊലീസുകാർക്കെതിരെ രൂക്ഷ വിമർശനമാണ് കമ്മീഷൻ ഉന്നയിച്ചിരിക്കുന്നത്. ജുവനൈൽ ജസ്റ്റിസ് ആക്ട് അറിയാത്തവരാണോ പൊലീസുകാരെന്നും കമ്മീഷൻ ചോദിച്ചു. കഴിഞ്ഞ ദിവസം പത്തനംതിട്ട കൊടുമണിലാണ് സംഭവം നടന്നത്. അഖിൽ എന്ന 16 വയസുകാരനെ വൈരാഗ്യത്തെ തുടർന്ന് കൊന്നു കുഴിച്ചു മൂടുകയായിരുന്നു. […]

കൊറോണക്കാലമല്ലേ, ഡോക്ടറെ കാണാൻ ഇനി ആശുപത്രിയിലേക്ക് പോകേണ്ട..! പേര്, സ്ഥലം എന്നിവ ഈ നമ്പരിലേക്ക് മെസേജ് അയക്കൂ ; ഡോക്ടർ നിങ്ങളെ വിളിച്ചിരിക്കും

സ്വന്തം ലേഖകൻ കോട്ടയം : ലോക്ക് ഡൗൺ കാലത്ത് ജില്ലയിലെ ആയുർവേദ ഡോക്ടമാരെ കാണാൻ ഇനി ആശുപത്രിയിലേക്ക് പോവണ്ട. ഡോക്ടർമാരുടെ സേവനം ഇനി ഫോണിലും ലഭിക്കും. കൊറോണ വൈറസ് രോഗ ബാധയുടെ പശ്ചാത്തലത്തിൽ അത്യാവശ്യമല്ലാത്ത ഘട്ടങ്ങളിൽ ആശുപത്രികളിൽ പോവുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ആയുർവേദ മെഡിക്കൽ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ വിവിധ വിഭാഗങ്ങളിൽ പ്രാഗത്ഭ്യമുള്ള ആയുർവേദ ഡോക്ടർമാർ പൊതുജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനും രോഗ പ്രതിരോധത്തിനും ആവശ്യമായ നിർദ്ദേശങ്ങളും ചികിത്സയും ടെലിമെഡിസിൻ സേവനം വഴി നൽകും. ഡോക്ടർമാരുടെ സേവനത്തിന് ആവശ്യമുള്ളവർ തങ്ങളുടെ പേര്, വയസ്സ്, […]

മോഷ്ടിച്ച ബ്ലൂടൂത്ത് സ്പീക്കറിന് പണം തരില്ലെന്ന് അഖിൽ പറഞ്ഞത് ചൊടിപ്പിച്ചു, കൂട്ടകാരനുമായി ചേർന്ന് കൊലപാതകം നടത്താൻ പ്ലാൻ ചെയ്തു ; ഓടി രക്ഷപ്പെടാൻ നോക്കിയപ്പോൾ കല്ലെറിഞ്ഞ് വീഴ്ത്തി : പ്രതികൾ പൊലീസിന് നൽകിയ മൊഴിയിങ്ങനെ

സ്വന്തം ലേഖകൻ പത്തനംതിട്ട: മോഷ്ടിച്ച് നൽകിയ ബ്ലൂട്ടൂത്ത് സ്പീക്കറിന് പണം തരില്ലെന്ന് അഖിൽ പറഞ്ഞു. അതാണ് അവനെ കൊലപ്പെടുത്തിയതിന് കാരണം. കൊടുമൺ അങ്ങാടിക്കലിൽ സുധീഷിന്റെ മകൻ എസ്.അഖിലിനെ ദാരുണമായി കൊല്ലപ്പെടുത്തിയ സംഭവത്തിൽ വിദ്യാർത്ഥികൾ പൊലീസിന് നൽകിയ മൊഴിയാണിത്. കടമായി വാങ്ങിയ റോളർ സ്‌കേറ്റിംഗ് ഷൂവിന് പകരമായി മൊബൈൽഫോൺ വാങ്ങികൊടുക്കാത്തതും അതിന് മുൻപ് വാങ്ങിയ ബ്‌ളൂടൂത്ത് സ്പീക്കറിന്റെ പണം നൽകാത്തതും ചോദ്യം ചെയ്തതിന് തന്നെ മോഷ്ടാവെന്ന് വിളിച്ച് അപമാനിച്ചതിന്റെ പ്രതികാരമായിരുന്നു കൊലപാതകമെന്നാണ് ഒരു പ്രതി പൊലീസിന് നൽകിയ കുറ്റസമ്മതമൊഴി. റോളർ സ്‌കേറ്ററായ ഇയാളുടെ പക്കൽ നിന്ന് […]

മാധ്യമ പ്രവർത്തകർ റിപ്പോർട്ടിങ്ങിനായി പോകുമ്പോൾ മുൻകരുതൽ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണം : കർശന നിർദ്ദേശവുമായി കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

സ്വന്തം ലേഖകൻ ന്യൂഡൽഹി: കഴിഞ്ഞ ദിവസങ്ങളിലായി രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ മാധ്യമപ്രവർത്തകർക്കിടയിൽ കൂട്ടത്തോടെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ കർശന നിർദ്ദേശങ്ങളുമായി കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ കേന്ദ്രം. വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ മാധ്യമപ്രവർത്തകർ ആരോഗ്യമുൻകരുതൽ മാനദണ്ഡങ്ങൾ നിർബന്ധമായി പാലിക്കണമെന്ന് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം അറിയിച്ചു. വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിനായി രാജ്യത്തിന്റെ പല ഭാഗത്തും യാത്രചെയ്യുമ്പോൾ മാധ്യമപ്രവർത്തകർ ആരോഗ്യ സംരക്ഷണത്തിന് വേണ്ട മുൻകരുതലുകൾ സ്വീകരിക്കണമെന്ന് മന്ത്രാലയം നിർദ്ദേശിച്ചു. റിപ്പോർട്ടർമാർക്കൊപ്പം കാമറാമാൻമാരും ഫോട്ടോഗ്രാഫർമാരും അടക്കം എല്ലാവരും ഇത് പാലിക്കണം. അതോടൊപ്പം മാധ്യമസ്ഥാപനങ്ങളിലെ മാനേജ്‌മെന്റുകൾ വാർത്താശേഖരണത്തിന് പോകുന്നവർക്കൊപ്പം […]