അടച്ചുപൂട്ടലിന് ശേഷം സ്‌കൂളുകൾ തുറക്കാൻ തയ്യാറെടുപ്പുമായി കേന്ദ്രം ; വിദ്യാർത്ഥികൾ ക്ലാസിൽ മാസ്‌കുകൾ ധരിക്കണം ; തുടക്കത്തിൽ രാവിലത്തെ അസംബ്ലിക്ക് നിയന്ത്രണം ; നിർദ്ദേശങ്ങൾ ഇങ്ങനെ

അടച്ചുപൂട്ടലിന് ശേഷം സ്‌കൂളുകൾ തുറക്കാൻ തയ്യാറെടുപ്പുമായി കേന്ദ്രം ; വിദ്യാർത്ഥികൾ ക്ലാസിൽ മാസ്‌കുകൾ ധരിക്കണം ; തുടക്കത്തിൽ രാവിലത്തെ അസംബ്ലിക്ക് നിയന്ത്രണം ; നിർദ്ദേശങ്ങൾ ഇങ്ങനെ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന അടച്ചുപൂട്ടലിന് ശേഷം സ്‌കൂളുകൾ തുറക്കാൻ തയ്യാറെടുപ്പുമായി കേന്ദ്രസർക്കാർ. ആദ്യഘട്ടത്തിൽ 9, 10, 11, 12 ക്ലാസുകളിലെ വിദ്യാർഥികളായിരിക്കും സ്‌കൂളുകളിൽ എത്തുക എന്നാണ് പ്രതീക്ഷിക്കുന്നത്.

അടച്ചുപൂട്ടലിന് ശേഷം സ്‌കൂളുകൾ വീണ്ടും തുറന്നു പ്രവർത്തിക്കുന്നതിനുള്ള അടിസ്ഥാന മാർഗനിർദേശങ്ങൾ തയ്യാറാക്കുന്നതിനായി കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയവും എൻസിഇആർടിയും തമ്മിൽ ചർച്ചകൾ നടത്തിവരികയാണ്. ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയോടെയാണ് ചർച്ചകൾ പുരോഗമിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാർഗനിർദ്ദേശങ്ങൾ നിർദ്ദിഷ്ടമല്ല, മറിച്ച് സമീപഭാവിയിൽ സ്‌കൂൾ ജീവിതം എങ്ങനെയായിരിക്കുമെന്ന സൂചനയാണ് ഇത്. അതേസമയം, മുതിർന്ന ക്ലാസുകളിലെ വിദ്യാർഥികൾക്ക് ഉടനടി ക്ലാസുകൾ ആരംഭിക്കില്ല.

‘എല്ലാ മുതിർന്ന ക്ലാസുകളിലെ കുട്ടികളേയും ഒന്നിച്ച് എത്തിക്കില്ല. ഇവരെ ബാച്ചുകളായിട്ടാകും എത്തിക്കുക. അങ്ങനെയാകുമ്പോൾ വിദ്യാർത്ഥികൾക്കായി പുതിയ ഇരിപ്പിട ക്രമീകരണങ്ങൾ തയ്യാറാക്കുന്നതിനും പുതിയ നിയമങ്ങൾ പാലിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നതിനും സ്‌കൂളുകൾക്ക് സമയം ലഭിക്കും.

ക്ലാസ് മുറികളിലെ ഇരിപ്പിട ക്രമീകരണങ്ങൾ സാമൂഹിക അകലം പാലിച്ചുകൊണ്ടായിരിക്കണം. അതായത്, രണ്ടു വിദ്യാർഥികൾ തമ്മിലുള്ള അകലം ആറടിയായിരിക്കണം. അതായത് ഒരു ക്ലാസിലെ മുഴുവൻ വിദ്യാർഥികൾക്കും ഒരേസമയം ഒരുമിച്ച് ക്ലാസിൽ പങ്കെടുക്കാൻ കഴിയില്ല.

ഒരു ക്ലാസിലെ ഓരോ ബാച്ചിനും ഒന്നിടവിട്ട ദിവസങ്ങളിലായിരിക്കും ക്ലാസ് ഉണ്ടാകുക. ‘സ്‌കൂളുകൾ ഒരു മിശ്രിത പഠന രീതി പിന്തുടരുക.

എല്ലാ വിദ്യാർഥികളും ക്ലാസിൽ നിർബന്ധമായും മാസ്‌ക് ധരിക്കേണ്ടിവരും. സ്‌കൂൾ കാന്റീനുകൾ പ്രവർത്തിക്കില്ല, വിദ്യാർഥികളോട് ഉച്ചഭക്ഷണം കൊണ്ടു വരുന്നതിനായി നിർദ്ദേശം നൽകും. ക്ലാസ് മുറിയിൽ ഇരുന്ന് ഉച്ചഭക്ഷണം കഴിക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കും.

ആദ്യ കുറച്ച് മാസങ്ങളിൽ രാവിലെ അസംബ്ലിയും നിരോധിക്കും. വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി സ്‌കൂൾ കാമ്പസിലെ വിവിധ സ്ഥലങ്ങളിൽ ഹാൻഡ് സാനിറ്റൈസേഷൻ സ്റ്റേഷനുകൾ ഉണ്ടാകും. കൂടാതെ, മാതാപിതാക്കളെ സ്‌കൂൾ കാമ്പസിനുള്ളിൽ പ്രവേശിക്കാൻ അനുവദിക്കില്ല.