സംസ്ഥാനത്ത് 67 പേർക്കു കോവിഡ്: കോട്ടയത്ത് മാത്രം ആറു പേർക്കു കോവിഡ് 19; സംസ്ഥാനത്ത് ഏറ്റവും കൂടുതൽ രോഗികളുണ്ടായത് ഇന്ന്

സംസ്ഥാനത്ത് 67 പേർക്കു കോവിഡ്: കോട്ടയത്ത് മാത്രം ആറു പേർക്കു കോവിഡ് 19; സംസ്ഥാനത്ത് ഏറ്റവും കൂടുതൽ രോഗികളുണ്ടായത് ഇന്ന്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 67 പേർക്കു കൊവിഡ് സ്ഥിരീകരിച്ചു. കോട്ടയം ജില്ലയിൽ മാത്രം ആറു പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഏറ്റവും കുടുതൽ കൊറോണ കേസുകൾ ഒരു ദിവസം സ്ഥിരീകരിക്കുന്നത് ഇന്നാണ്. പത്തു പേർക്ക് നെഗറ്റീവായിട്ടുണ്ട്. പാലക്കാട് 29, കണ്ണൂർ എട്ട്, കോട്ടയം ആറ്, മലപ്പുറം, എറണാകുളം അഞ്ചു വീതം, തൃശൂർ , കൊല്ലം നാലു വീതം, കാസർകോട്, ആലപ്പുഴ മൂന്നു വീതം.

പോസിറ്റീവ് ആയവരിൽ 27 പേർ വിദേശ രാജ്യങ്ങളിൽ നിന്നും വന്നവരാണ്. തമിഴ്‌നാട് 9 , മഹാരാഷ്ട്ര 15, ഗുജറാത്ത് അഞ്ച്, കർണ്ണാടക രണ്ട്, പോണ്ടിച്ചേരി, ഡെൽഹി ഒന്നു വീതവും സമ്പർക്കം മൂലം ഏഴു പേർക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. നെഗറ്റീവ് ആയവർ കോട്ടയം ഒന്ന്, മലപ്പുറം മൂന്ന്, ആലപ്പുഴ ഒന്ന്, പാലക്കാട് രണ്ട്, എറണാകുളം ഒന്ന് , കാസർകോട് രണ്ട് എന്നിങ്ങനെയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

963 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 415 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 1,40,333 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. 1,30,528 പേർ വീടുകളിലും ക്വാറന്റൈനിലുമായി കഴിയുന്നു. ഇന്ന് 156 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കോട്ടയം ജില്ലയിൽ ഇന്ന് ആറു പേർക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇതിൽ നാലു പേർ വിദേശ രാജ്യങ്ങളിൽനിന്നും ഒരാൾ ചെന്നൈയിൽനിന്നും വന്നതാണ്. നേരത്തെ രോഗം ബാധിച്ച യുവതിയുടെ ബന്ധുവാണ് ഒരാൾ.

രോഗം ബാധിച്ചവരുടെ വിശദാംശങ്ങൾ

രോഗബാധിതനായി ചികിത്സയിൽ കഴിയുന്ന പായിപ്പാട് നാലു കോടി സ്വദേശിയായ യുവാവിനൊപ്പം മെയ് 11ന് ദുബായ്-കൊച്ചി വിമാനത്തിൽ എത്തിയ ബന്ധുക്കളായ ദമ്പതികൾ. ഭർത്താവിന് 79 വയസും ഭാര്യയ്ക്ക് 71 വയസുമുണ്ട്. ഇവരും നാലുകോടിയിലെ വീട്ടിൽ ക്വാറൻറയിനിലായിരുന്നു.

മെയ് 17ന് അബുദാബിയിൽനിന്നെത്തിയ കുമരകം സൗത്ത് സ്വദേശിനി(60). ഗാന്ധിനഗറിലെ ക്വാറൻറയിൻ കേന്ദ്രത്തിൽ കഴിയുകയായിരുന്നു.

മെയ് 16ന് ദുബായിൽനിന്നെത്തിയ ചങ്ങനാശേരി പെരുന്ന സ്വദേശിനിയായ വനിതാ ദന്തഡോക്ടർ(28). ഗർഭിണിയായ ഇവർ ഹോം ക്വാറൻറയിനിൽ കഴിയുകയായിരുന്നു.

ചെന്നൈയിൽനിന്ന് റോഡ് മാർഗം നാട്ടിലെത്തിയ ചങ്ങനാശേരി വാഴപ്പള്ളി സ്വദേശി(24). പാലക്കാട്ട് നേരത്തെ രോഗം സ്ഥിരീകരിച്ചയാളുടെ സമ്പർക്കപ്പട്ടിയിൽ ഉണ്ടായിരുന്നു.

മെയ് 18ന് ബാംഗ്ലൂരിൽനിന്ന് എത്തുകയും 23ന് രോഗം സ്ഥിരീകരിക്കുകയും ചെയ്ത മീനടം സ്വദേശിനിയുടെ പിതാവ്.

എല്ലാവരെയും ആശുപത്രിയിൽ പ്രവേശിപ്പിപ്പിക്കുന്നതിന് നടപടി സ്വീകരിച്ചു.

നിലവിൽ കോട്ടയം ജില്ലക്കാരായ 16 പേർക്കാണ് രോഗം ബാധിച്ചിട്ടുള്ളത്. ഇതിനു പുറമെ തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല സ്വദേശിയും കോവിഡ് പരിചരണത്തിലിരിക്കെ വിദഗ്ധ ചികിത്സയ്ക്കായി പത്തനംതിട്ടയിൽനിന്നെത്തിച്ച രണ്ടു പേരും മെഡിക്കൽ കോളേജ് ആശുപത്രിയിലുണ്ട്.

ഹോട്ട് സ്‌പോട്ടുകൾ 68 എണ്ണം.
പുതുതായി ഒൻപത് സ്ഥലങ്ങൾ കൂടി ഹോട്ട് സ്‌പോട്ടുകളായി. കണ്ണൂർ രണ്ട് , കാസർകോട് മൂന്ന്, പാലക്കാട്, ഇടുക്കി കോട്ടയം ഒന്ന് വീതം.