ജയരാജും റോഷി അഗസ്റ്റിനും രാജി വയ്ക്കണം : തോമസ് ആർ.വി ജോസ്

ജയരാജും റോഷി അഗസ്റ്റിനും രാജി വയ്ക്കണം : തോമസ് ആർ.വി ജോസ്

Spread the love

സ്വന്തം ലേഖകൻ

പാലാ: അന്തസ്സ് ഉണ്ടെങ്കിൽ തോമസ് ചാഴികാടനും, റോഷി അഗസ്റ്റിനും, എൻ ജയരാജും രാജിവെക്കണമെന്നു യൂത്ത് കോൺഗ്രസ് പാലാ മണ്ഡലം പ്രസിഡൻ്റ് തോമസ് ആർ വി ജോസ് ആവശ്യപ്പെട്ടു.

മുന്നണി മാറി ആറുമാസം ആയിട്ടും രാജി വെക്കാത്തവരും, ആറു മാസം കഴിഞ്ഞ് അസംബ്ലി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വേണ്ടി എം.പി സ്ഥാനം രാജിവച്ച ചെയർമാനും ഉള്ള പാർട്ടിയാണ് കേരള കോൺഗ്രസ് എന്ന് ഓർക്കണം. മണി സി കാപ്പൻ മുന്നണി മാറി ആറു മണിക്കൂറിനുള്ളിൽ ഈ കൂട്ടരുടെ നേതൃത്വത്തിൽ കാപ്പൻ്റെ രാജി ആവശ്യപ്പെട്ടു പ്രകടനം നടത്തുന്നത് ഇടതുപക്ഷത്തിൻറെ രാഷ്ട്രീയം ഇരട്ടത്താപ്പാണ് വ്യക്തമാക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെഎം മാണിയുടെ രാഷ്ട്രീയജീവിതത്തിൽ അദ്ദേഹത്തെ അദ്ദേഹത്തെ രാഷ്ട്രീയ മര്യാദയില്ലാതെ വേട്ടയാടിയവർക്കൊപ്പം നിൽക്കുന്ന കേരള കോൺഗ്രസ് പാർട്ടിയും, ജോസ് കെ മാണിയും ജനവിധിയെ ഭയപ്പെടുന്നു. അതുകൊണ്ടുതന്നെയാണ് അടിസ്ഥാനമില്ലാത്ത രാഷ്ട്രീയ ആവശ്യങ്ങളുമായി തെരുവിലിറങ്ങി വേഷം കെട്ടുന്നത്.

പ്രതിപക്ഷ നേതാവിൻ്റെ നേതൃത്വത്തിൽ ഐശ്വര്യ കേരള യാത്ര പാലായിൽ എത്തുമ്പോൾ പാലാ രാഷ്ട്രീയത്തിൻ്റെ ഗതി മാറുകയാണ്. യുഡിഎഫിന് പാലാ നിയോജക മണ്ഡലത്തിൽ കിട്ടുന്ന അഭൂതപൂർവമായ പിന്തുണ ജോസ് കെ മാണിയുടെ അനുയായികളെ വിറളി പിടിപ്പിക്കുന്നു. ജോസ് കെ മാണിയെ കൂടെക്കൂട്ടിയത് രാഷ്ട്രീയ അബദ്ധമായി എന്ന് ഇടതുപക്ഷം തിരിച്ചറിയുവാൻ അധികം നാളുകൾ വേണ്ട. തിരഞ്ഞെടുപ്പ് കഴിയുമ്പോൾ ഇരുകൂട്ടരും രഹസ്യമായി വിനാശകാലെ വിപരീത ബുദ്ധി എന്ന് പരസ്പരം കുറ്റപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.