ഡ്യൂട്ടി നഴ്‌സിനെ തള്ളിയിട്ട് സിറിഞ്ച് പെട്ടിയുമായി യുവാക്കള്‍ കടന്നു; പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍; സിറിഞ്ച് മോഷണത്തിന് പിന്നിലെ കാരണം അറിഞ്ഞപ്പോള്‍ പൊലീസുകാര്‍ വരെ ഞെട്ടി

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: അണ്ടൂര്‍ക്കോണം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് നഴ്‌സിനെ തള്ളിയിട്ട് സിറിഞ്ച് മോഷ്ടിച്ച് കടന്ന രണ്ട് യുവാക്കളെ പോത്തന്‍കോട് പൊലീസ് പിടികൂടി. കൊല്ലം സ്വദേശികളായ ശിവകുമാര്‍, റാഫി എന്നിവരാണ് പിടിയിലായത്. തടഞ്ഞ ഡ്യൂട്ടി നഴ്‌സിനെ തള്ളിയിട്ടശേഷമാണ് ഇരുവരും ബൈക്കില്‍ കയറി രക്ഷപ്പെട്ടത്. കടകളെല്ലാം അടഞ്ഞുകിടന്ന സമയത്ത് ലഹരി മരുന്ന് കുത്തിവയ്ക്കാന്‍ സിറിഞ്ചില്ലാതെ വിഷമിച്ച ഇരുവരും അണ്ടൂര്‍കോണം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തുകയായിരുന്നു. പട്ടാപ്പകല്‍ ആളുകള്‍ നോക്കി നില്‍ക്കെ നഴ്‌സുമാരുടെ റൂമിനുള്ളില്‍ കയറിയ ഇവര്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന ഡിസ്‌പോസിബിള്‍ സിറിഞ്ച് പെട്ടിസഹിതം കവര്‍ച്ച ചെയ്ത് കടന്ന് കളഞ്ഞു. […]

Albin Joseph appointed social media coordinator for Indian Youth Congress Kottayam District

Kottayam:. Albin Joseph General Secretary – Kottayam District Committee of NSUI is appointed as the Social Media Coordinator for Indian Youth Congress. He is assigned charge of Kottayam District. The order of appointment is issued by Jobin Jacob , General Secretary of Indian Youth Congress – Kerala State Commitee as per directions of the Kerala State President Shafi Parambil MLA.

കോന്നിയില്‍ അഡ്വ. കെ.യു ജനീഷ് കുമാര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി; തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശോജ്വല തുടക്കം

സ്വന്തം ലേഖകൻ കോന്നി: അഡ്വ. കെ.യു ജനീഷ് കുമാറിനെ കോന്നിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവനാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ സിറ്റിംഗ് സീറ്റില്‍ അട്ടിമറി ജയം നടത്തിയായിരുന്നു ജനീഷ് കുമാര്‍ കോന്നിയില്‍ ചെങ്കൊടി പാറിപ്പിച്ചത്. രണ്ടാംഅങ്കത്തിന് ജനീഷിനെ മുന്നണി നിയോഗിച്ച വാര്‍ത്ത ഏറെ ആഹ്ലാദത്തോടെയാണ് പ്രവര്‍ത്തകര്‍ ഏറ്റെടുത്തത്. പ്രഖ്യാപനം വന്നതിന് തൊട്ടുപിന്നാലെ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനും എല്‍ഡിഎഫ് തുടക്കം കുറിച്ചു. ചിറ്റാര്‍ ടൗണിലായിരുന്നു അഡ്വ. കെ.യു ജനീഷ് കുമാറിന്റെ പ്രചാരണം ആരംഭിച്ചത്. വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് സ്ഥാനാര്‍ത്ഥിയെ […]

പുതുപ്പള്ളിയിൽ അട്ടിമറിയ്ക്കു കളമൊരുക്കി ജെയ്ക് സി.തോമസ്: പുതുപ്പള്ളി പഞ്ചായത്ത് പിടിച്ചത് കരുത്താക്കി സി.പി.എം

തേർഡ് ഐ ബ്യൂറോ പുതുപ്പള്ളി: കഴിഞ്ഞ തവണ ഉമ്മൻചാണ്ടിയെ വിറപ്പിച്ച് ലീഡ് കുറച്ചതും, തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിൽ പുതുപ്പള്ളി പഞ്ചായത്ത് പിടിച്ചതും ഇക്കുറി അട്ടിമറിയ്ക്കു കളമാകുമെന്ന അവകാശവാദവുമായാണ് യുവത്വത്തിന്റെ പ്രതീകമായ ജെയ്ക് സി.തോമസിനെ തന്നെ സി.പി.എം ഇക്കുറി കളത്തിലിറക്കുന്നത്. സിപിഎം കോട്ടയം ജില്ലാ കമ്മിറ്റിയംഗവും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റംഗവുമാണ്. വിദ്യാർഥികൾക്കും യുവജനങ്ങൾക്കും വേണ്ടിയുള്ള അവകാശ പോരാട്ടങ്ങളിലൂടെ ശ്രദ്ധനേടിയ നേതാവ്. എസ്എഫ്ഐ മുൻ സംസ്ഥാന പ്രസിഡന്റാണ്. ജില്ലാ പ്രസിഡന്റായും സംസ്ഥാന വൈസ്പ്രസിഡന്റായും അഖിലേന്ത്യാ വൈസ്പ്രസിഡന്റായും പ്രവർത്തിച്ചു. നിലവിൽ യുവജന ക്ഷേമബോർഡ് അംഗമാണ്. ഡിവൈഎഫ്ഐ മുഖമാസിക […]

ജില്ലാ സെക്രട്ടറിയുടെ കരുത്തിൽ വാസവൻ ഏറ്റുമാനൂരിൽ: വാസവനിറങ്ങുന്നത് രണ്ടു വർഷത്തിനിടെ രണ്ടാമങ്കത്തിന്

സ്വന്തം ലേഖകൻ കോട്ടയം: പാർലമെന്റ് തിരഞ്ഞെടുപ്പിലെ പരാജയത്തിനു പിന്നാലെ മറ്റൊരു തിരഞ്ഞെടുപ്പ് അങ്കത്തിന് ഇറങ്ങുകയാണ് വി.എൻ വാസവൻ. കേരള കോൺഗ്രസിലെ തോമസ് ചാഴികാടനോടാണ് കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വാസവൻ ഒന്നര ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിൽ പരാജയപ്പെട്ടത്. ഇതിനു ശേഷമാണ് ഇപ്പോൾ ഏറ്റുമാനൂരിൽ മത്സരിക്കുന്നതിനായി ഇദ്ദേഹം ഇറങ്ങുന്നത്. സിപിഎം ജില്ലാ സെക്രട്ടറിയാണ് 66 കാരനായ വി എൻ വാസവൻ. കോട്ടയം മുൻ എംഎൽഎയാണ്. സിഐടിയു ദേശീയ ജനറൽ കൗൺസിൽ അംഗമായിരുന്ന ഇദ്ദേഹം റബ്കോ മുൻ ചെയർമാനായിരുന്നു. വിദ്യാർഥി-യുവജന പ്രസ്ഥാനങ്ങളിലൂടെ സംഘടനാ രംഗത്തെത്തി. 1974ൽ സിപിഐ അംഗമായി. […]

കോട്ടയത്ത് തിരുവഞ്ചൂരിനെ നേരിടാൻ കെ.അനിൽകുമാർ: മീനച്ചിലാർ മീനന്തറയാർ നദീ സംയോജന പദ്ധതിയുടെ തിളക്കത്തിൽ കോട്ടയത്തിറങ്ങുന്നു

സ്വന്തം ലേഖകൻ കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിൽ സി.പി.എം സ്ഥാനാർത്ഥിയായി ഔദ്യോഗിക പ്രഖ്യാപനം വന്ന സാഹചര്യത്തിൽ കെ.അനിൽകുമാർ ഔദ്യോഗിക പ്രചാരണം ആരംഭിക്കുന്നു. ഇടതുപക്ഷ വിദ്യാർഥി,- യുവജന പ്രസ്ഥാനങ്ങളിലൂടെ വളർന്ന നേതാവാണ് അനിൽകുമാർ. സിപിഎം കോട്ടയം ജില്ലാ കമ്മിറ്റിയംഗവും മുൻ ജില്ലാ പഞ്ചായത്തംഗവുമാണ്. എസ്എഫ്ഐ ജില്ലാ പ്രസിഡന്റും ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയുമായിരുന്നു. കേരളത്തിനുതന്നെ മാതൃകയായ മീനച്ചിലാർ മീനന്തറയാർ കൊടൂരാർ കോട്ടയത്തെ നദീ പുനരുദ്ധാരണ പദ്ധതിയുടെ മുഖ്യസംഘാടകനാണ് 57-കാരനായ അനിൽകുമാർ. ഈ ഒറ്റ പദ്ധതിയിലൂടെ ജില്ലയിൽ 5000 ഏക്കർ തരിശുനിലങ്ങളിൽ കൃഷിയിറങ്ങി. പതിനൊന്ന് ഗ്രന്ഥങ്ങളുടെ കർത്താവാണ്. ഓൾ ഇന്ത്യ […]

മൂന്നരമാസം പ്രായമുള്ള കുഞ്ഞിനെ പെറ്റമ്മ കൊലപ്പെടുത്താൻ കാരണമായത് പെട്ടെന്ന് തോന്നിയ ദേഷ്യവും വൈരാഗ്യവും ; ബക്കറ്റിലെ വെള്ളത്തിൽ കിടന്ന് കുഞ്ഞ് പിടഞ്ഞപ്പോൾ മനസ്താപം തോന്നി ; കൊലപ്പെടുത്തിയത് കുളിപ്പിച്ച് തോർത്തിയതിന് ശേഷം തലയണ മുഖത്ത് അമർത്തി : ദിവ്യയുടെ മൊഴി സാക്ഷര കേരളത്തെ ഞെട്ടിക്കുന്നത്

സ്വന്തം ലേഖകൻ കൊല്ലം: കുണ്ടറ കാഞ്ഞിരക്കോട് മൂന്നരമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്താൻ കാരണമായത് യുവതിയ്ക്ക് പെട്ടെന്നുണ്ടായ ദേഷ്യത്തെയും വൈരാഗ്യത്തെയും തുടർന്ന്. കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ കുണ്ടറ ചിറ്റുമലയിൽ ആയുർവേദ ക്‌ളിനിക്ക് നടത്തുന്ന ഡോ. ബബൂലിന്റെ ഭാര്യ ദിവ്യയാണ് (25) പൊലീസ് പിടികൂടിയത്. ബബൂൽ ദിവ്യ ദമ്പതികളുടെ ഏകമകളായ അനൂപ കൊല്ലപ്പെട്ട സംഭവത്തിലാണ് ദിവ്യയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചുമണിയോടെ ദിവ്യയുടെ വീട്ടിലായിരുന്നു സംഭവം. ഓട്ടോ ഡ്രൈവറായ അച്ഛൻ ഓട്ടം പോയിരിക്കുകയായിരുന്നു.ഭർത്താവ് ആയുർവേദ ക്ലിനിക്കിലേക്കും പോയി. കുഞ്ഞും താനും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. കുഞ്ഞിനോട് പെട്ടെന്ന് […]

വിദ്യാര്‍ത്ഥികളെ വഴിയാധാരമാക്കി എംജി സര്‍വ്വകലാശാല; എം.കോം പ്രൈവറ്റ് രജിസ്‌ട്രേഷന്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടാം വര്‍ഷവും പരീക്ഷ നടത്തിയില്ല; വിദ്യാര്‍ത്ഥികളുടെ പരാതിക്ക് പുല്ലുവില; വിവാദം കൂടെപ്പിറപ്പായ എംജി സര്‍വ്വകലാശാല, ഭാവിതുലക്കുന്ന കശാപ്പ്ശാലയോ?

തേര്‍ഡ് ഐ ബ്യൂറോ കോട്ടയം: പ്രൈവറ്റായി രജിസ്റ്റര്‍ ചെയ്ത ആയിരക്കണക്കിന് വിദ്യാത്ഥികളുടെ ഭാവി കശാപ്പ് ചെയ്ത് എംജി സര്‍വ്വകലാശാല. സര്‍വകലാശാലയില്‍ നിന്നും വിവിധ കോളേജുകളില്‍ പ്രൈവറ്റായി രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ക്കാണ് പരീക്ഷ നടത്താന്‍ പോലും സര്‍വകലാശാല തയ്യാറാകാത്തത്. രണ്ടു വര്‍ഷമായി എം.കോമിന് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഇന്ന് വരെ ഒരു പരീക്ഷ പോലും എഴുതിയിട്ടില്ല. നാലു സെമസ്റ്ററിലായാണ് ബിരുദാനന്ദര ബിരുദ പരീക്ഷകള്‍ നടക്കേണ്ടിയിരുന്നത്. എന്നാല്‍, ഇതുവരെയും ഒരു സെമസ്റ്റര്‍ പരീക്ഷ പോലും നടത്താന്‍ സര്‍വകലാശാല തയ്യാറായിട്ടില്ല. വിദ്യാര്‍ത്ഥികള്‍ നിരവധി തവണ അപേക്ഷ നല്‍കിയിരുന്നെങ്കിലും ഇതിനെല്ലാം പുല്ല് […]

ബാലതാരങ്ങളുടെ അശ്ലീല ചിത്രങ്ങള്‍ വ്യാപകം; കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന സൈറ്റുകളില്‍ ഏറ്റവുമധികം ‘സംഭാവന’ ചെയ്യുന്നത് മലയാളികള്‍; പിഞ്ചുമക്കളുടെ നഗ്നചിത്രങ്ങള്‍ കണ്ട് വിറങ്ങലിക്കുന്ന മാതാപിതാക്കള്‍ക്ക് നീതി നിഷേധം; കുറ്റവാളികളെ കണ്ടെത്താന്‍ നടപടിയെടുക്കാതെ ‘ഏറ്റവും മികച്ച പൊലീസ് സൈബര്‍ വിങ്ങ്’

സ്വന്തം ലേഖകന്‍ കോട്ടയം: മലയാള സിനിമാ- സീരിയല്‍- റിയാലിറ്റി ഷോ രംഗത്തെ ബാലതാരങ്ങളുടെ മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നു. സമൂഹ മാധ്യമങ്ങളിലെ ഇത്തരം അക്കൗണ്ടുകളും വെബ്‌സൈറ്റുകളും പീഡോഫീലിയയെ പ്രോത്സാഹിപ്പിക്കുന്നവയാണ്. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യാന്‍ ഇത്തരം വെബ്‌സൈറ്റുകള്‍ വഹിക്കുന്ന പങ്ക് ചെറുതല്ല. സിനിമയിലും റിയാലിറ്റി ഷോകളിലും ഉള്‍പ്പെടെ സജീവമായി രംഗത്തുള്ള കുട്ടികളുടെ ചിത്രങ്ങളാണ് ഇത്തരത്തില്‍ വ്യാപകമായി പ്രചരിക്കുന്നത്. ടെലഗ്രാം കേന്ദ്രീകരിച്ചാണ് ബാലതാരങ്ങളുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പങ്ക് വയ്ക്കപ്പെടുന്നത്. അനുശ്രീ എന്ന ടെലിഗ്രാം അക്കൗണ്ടില്‍ നിന്നാണ് ഏറ്റവുമൊടുവില്‍ ചിത്രങ്ങള്‍ പ്രചരിച്ചത്. സംഭവം […]

ടീച്ചറമ്മ കാണുന്നുണ്ടോ ഇതൊക്കെ, ഈ ഫോട്ടോ കണ്ടിട്ട് ആർക്കും വികാരം വന്നിട്ടില്ല , വരികയുമില്ല ; ഡോ.ഷിനു ശ്യാമളൻ കോവിഡ് വാക്‌സിൻ സ്വീകരിക്കുന്ന ചിത്രത്തിൽ ആരോഗ്യമന്ത്രിയ്ക്ക് ട്രോൾ പൂരം

സ്വന്തം ലേഖകൻ തിരുവനന്തപുരം : കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങൾ ഏറെ ചർച്ച ചെയ്ത ഒന്നായിരുന്നു ആരോഗ്യമന്ത്രി കെ.കെ ശൈലജ കോവിഡ് വാക്‌സിൻ സ്വീകരിക്കുന്ന ചിത്രവും അതിന് പിന്നാലെ വന്ന കമന്റുകളും. ഇതിന് പിന്നാലെ ഡോ. ഷിനു ശ്യാമളൻ കൊവിഡ് വാക്‌സിന്റെ രണ്ടാമത്തെ ഡോസ് സ്വീകരിക്കുന്ന ചിത്രം ഷിനു തന്നെ പങ്കുവച്ചത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഡോക്ടർ ഇക്കാര്യം അറിയിച്ചത്. എന്നാൽ പോസ്റ്റിന് താഴെ ആരോഗ്യമന്ത്രി കെ കെ ശൈലജ വാക്‌സിൻ സ്വീകരിച്ചപ്പോൾ ഇട്ട ചിത്രത്തെ താരതമ്യം ചെയ്തുകൊണ്ടുള്ള കമന്റുകളുടെ ട്രോൾ പൂരമാണ്. ‘ടീച്ചറമ്മ കാണുന്നുണ്ടോ […]