പതിമൂന്നുകാരി പുഴയിൽ മുങ്ങി മരിച്ച സംഭവത്തിൽ ദുരൂഹത..! അച്ഛന്റെ അക്കൗണ്ടിൽ കിടന്ന 40 ലക്ഷം രൂപ കാണാനുമില്ല; മൊബൈൽ കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചു

തേർഡ് ഐ ബ്യൂറോ കൊച്ചി: തൃക്കാക്കരയിൽ പതിമൂന്നുകാരിയെ പുഴയിൽ മുങ്ങി മരിച്ച സംഭവത്തിൽ ദുരൂഹത ഇരട്ടിയാകുന്നു. പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൂടാതെ, കുട്ടിയുടെ പിതാവിന്റെ അക്കൗണ്ടിൽ ഉണ്ടായിരുന്ന 40 ലക്ഷത്തോളം രൂപ കാണാനില്ലെന്നാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. ഇതോടെയാണ് പിതാവ് കാക്കനാട് കങ്ങരപ്പടി ഹാർമണി ഫ്‌ളാറ്റിൽ ശ്രീ ഗോകുലത്തിൽ സാനു മോഹന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് പൊലീസ് അന്വേഷിക്കുന്നത്. സാനുവിന്റെ ഭാര്യ രമ്യയെ ഇന്നലെ ചോദ്യം ചെയ്‌തെങ്കിലും അന്വേഷണത്തിന് സഹായകമായ വെളിപ്പെടുത്തലുകൾ ഒന്നും തന്നെ ഉണ്ടായില്ല. സാമ്പത്തിക പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായി രമ്യ പറയുന്നുണ്ടെങ്കിലും ബാദ്ധ്യത […]

പാലായിൽ വാഹനം ഇടിച്ചു മരിച്ചു സംസ്‌കാരവും നടത്തിയ ‘പരേതൻ’ തിരിച്ചു വന്നു..! മൂന്നു മാസങ്ങൾക്കു ശേഷം തിരിച്ചു വന്നത് പത്തനംതിട്ട സ്വദേശി; കഴിഞ്ഞ ക്രിസ്മസ് ദിനത്തിൽ മരിച്ച സാബു തിരിച്ചു വന്നത് ഇങ്ങനെ

സ്വന്തം ലേഖകൻ കോട്ടയം: കഴിഞ്ഞ വർഷം ഡിസംബർ 25 ന് ക്രിസ്മസ് ദിനത്തിൽ പാലായിൽ വാഹനം ഇടിച്ചു മരിച്ചു, പത്തനംതിട്ടയിലെ വീട്ടിൽ വീട്ടുകാർ എത്തിച്ച് സംസ്‌കാരം നടത്തിയ സാബു മാസങ്ങൾക്കു ശേഷം വീട്ടിൽ തിരികെ എത്തി..! പരേതന്റെ മടങ്ങിവരവിൽ ഞെട്ടിവിറച്ച് നാടും നാട്ടുകാരും. ഡിസംബർ 25ന് പുലർച്ചെ പാലാ-ഭരണങ്ങാനം ഇടപ്പാടിയിലുണ്ടായ അപകടത്തിൽ മരിച്ചയാളുടെ കഥയാണ് ഇപ്പോൾ വീണ്ടും ട്വിസ്റ്റായി മാറിയിരിക്കുന്നത്. അന്ന് വാഹനമിടിച്ച് മരിച്ചത് കുടശനാട് വിളയിൽ കിഴക്കേതിൽ പരേതനായ കുഞ്ഞുമോന്റെയും അമ്മിണിയുടേയും ഇളയ മകനായ സാബു വി.കെ (സക്കായി, 35) ആണെന്ന വിശ്വാസത്തിലായിരുന്നു […]

ശരീരം തുറന്നു കാട്ടി, തിരുവനന്തപുരത്തെ ഹോട്ട് ഫോട്ടോഷൂട്ടുമായി കമ്മട്ടിപ്പാടം താരം: ശരീരത്തെക്കുറിച്ചുള്ള ഭയം മാറ്റാൻ സാധിച്ചെങ്കിലെന്ന് ആഗ്രഹിച്ച പെൺകുട്ടികളുടെ കമന്റുകളുമായി ഷോൺ റോമിയുടെ ഇൻസ്റ്റഗ്രാം ഫോട്ടോ ഷൂട്ട്

തേർഡ് ഐ ബ്യൂറോ തിരുവനന്തപുരം: ശരീരം തുറന്നുകാട്ടി ധൈര്യം പ്രകടിപ്പിച്ച് കമ്മട്ടിപ്പാടം താരം. തിരുവനന്തപുരത്ത് വച്ചെടുത്ത ഹോട്ട് ഫോട്ടോഷൂട്ട് പുറത്തു വിട്ടാണ് ഷോൺ റോമി എന്ന പെൺകുട്ടിയും കമ്മട്ടിപ്പാടം താരവുമായ പെൺകുട്ടി ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. ഷോണിന്റെ ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് തിരുവനന്തപുരം ചുറ്റിക്കറങ്ങുന്ന ഷോൺ റോമയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി മാറിയത്. തിരുവനന്തപുരം നഗരത്തിലെ സെക്കൻഡ് ഹാൻഡ് പുസ്തകശാലകളും മറ്റും നടിയും മോഡലുമായ ഷോൺ റോമി നടന്നുകണ്ടത് ഒരു ഫോട്ടോഷൂട്ടിന്റെ ആവശ്യത്തിനായിരുന്നു. എന്നാൽ ഇപ്പോൾ വീണ്ടും തന്റെ ചിത്രങ്ങളുമായി […]

ശാന്തിതീരം പാലിയേറ്റീവ് ഉദ്ഘാടനം ചെയ്തു

സ്വന്തം ലേഖകൻ കോട്ടയം.കോട്ടയം മെഡിക്കൽ കോളജിലും, സമീപ പ്രദേശങ്ങളിലുമുള്ള നിർദ്ധനരായ രോഗി ക ൾ ക്ക് സ്വാന്തന പരിചരണം നൽകുന്നതിനായി ശാന്തിതീരം പാലിയേറ്റീവ് സ്റ്റൻ്റൻ്റെ ഉദ്ഘാടനം നവജീവൻ ട്രസ്റ്റി പി.യു.തോമസ് ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളജിൽ ചികിത്സയ്ക്ക് വരുന്ന പാവപ്പെട്ട രോഗികൾക്ക് താൽക്കാലിക താമസ സൗകര്യവും, ചികിത്സ കഴിഞ്ഞ് തിരിച്ചു പോകുവാൻ കഴിയാത്ത അനാഥ അഗതികളുടെ പുനരധിവാസവും സ്ഥാപനം ലക്ഷ്യം വയ്ക്കുന്നു. പാവപ്പെട്ട രോഗികൾക്ക് സാധ്യമായ ഭക്ഷണ / ചികിത്സാ സഹായങ്ങൾ നൽകുന്ന തോടൊപ്പം സമീപ പ്രദേശങ്ങളായ ഏറ്റുമാനൂർ, അതിരമ്പു..ഴ, സംക്രാന്തി, കുമ്മനം താഴത്തങ്ങാടി […]

ആവേശക്കോട്ട തീർത്ത്, നാടിനെ ഉഴുതുമറിച്ച് യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പ്രിൻസ് ലൂക്കോസ്; വികസനം വരണമെങ്കിൽ ഇനി യു.ഡി.എഫ് വരണം

സ്വന്തം ലേഖകൻ പാലാ: വികസനം വരണമെങ്കിൽ യു.ഡി.എഫ് വരണമെന്നുറക്കെ പ്രഖ്യാപിച്ച് ഏറ്റുമാനൂർ മണ്ഡലത്തെ ഉഴുതുമറിച്ച് ട്രാക്ടറിലേറി യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പ്രിൻസ് ലൂക്കോസിന്റെ പ്രചാരണം. മണ്ഡലത്തിന്റെ മുക്കുംമൂലയും ഇളക്കിമറിച്ച സ്ഥാനാർത്ഥിയുടെ പ്രചാരണ പരിപാടികൾ സാധാരണക്കാരുടെ മനസിലേയ്ക്കാണ് ആഴ്ന്നിറങ്ങുന്നത്. കുമരകത്തെയും തിരുവാർപ്പിലെയും തുറന്ന വാഹനത്തിലെ പ്രചാരണത്തിനു ശേഷം ഇന്നലെ അയ്മനത്താണ് സ്ഥാനാർത്ഥി ഇന്നലെ എത്തിയത്. രാവിലെ അയ്മനം പഞ്ചായത്തിലെ കുടമാളൂർ പുളിഞ്ചോട് ഭാഗത്തു നിന്നാണ് പ്രചാരണം ആരംഭിച്ചത്. കെ.പി.സി.സി സെക്രട്ടറി ഫിലിപ്പ് ജോസഫ് അയ്മനം പഞ്ചായത്തിലെ പ്രചാരണം ഉദ്ഘാടനം ചെയ്തു. വിവിധ സ്ഥലങ്ങളിൽ സ്ഥാനാർത്ഥിയെ സ്വീകരിക്കുന്നതിന് നൂറുകണക്കിന് […]

അഞ്ചു വർഷത്തെ ദുരിതത്തിന് അറുതിവരുത്താനുള്ള അവസരം: ഫിലിപ്പ് ജോസഫ്: അയ്മനം വളരണം, യു.ഡി.എഫിനൊപ്പം: വികസനം എത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാ ബന്ധർ: അഡ്വ.പ്രിൻസ് ലൂക്കോസ്

സ്വന്തം ലേഖകൻ അയ്മനം: കഴിഞ്ഞ അഞ്ചു വർഷം കേരളത്തിലെ സാധാരണക്കാർ അനുഭവിച്ച ദുരിതത്തിന് അറുതിവരുത്താനുള്ള അവസരമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നതെന്നു കെ.പി.സി.സി സെക്രട്ടറി ഫിലിപ്പ് ജോസഫ്. ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പ്രിൻസ് ലൂക്കോസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി അയ്മനം കുടമാളൂർ പുളിഞ്ചുവട് ചേർന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഞ്ചു വർഷം മുൻപ് കേരളത്തിലെ ജനത്തിന് ഒരു അബദ്ധം പറ്റി. യു.ഡി.എഫ് സർക്കാരിനെതിരെ നടത്തിയ നുണപ്രചരണങ്ങളിൽ വിശ്വസിച്ച് എൽ.ഡി.എഫിനെ അധികാരത്തിലെത്തിച്ചു. എന്നാൽ, അത് വലിയ അബദ്ധമായിരുന്നു എന്ന് ഇന്ന് കേരളത്തിലെ ജനങ്ങൾ തിരിച്ചറിഞ്ഞതായും […]

ഗ്രാമങ്ങളിലേക്കിറങ്ങി ജനത്തെ തൊട്ടറിഞ്ഞു അഡ്വ.കെ അനിൽകുമാർ വിജയമുറപ്പിക്കുന്നു

സ്വന്തം ലേഖകൻ കോട്ടയം : ഗ്രാമങ്ങളിലേക്കിറങ്ങി ജനത്തെ തൊട്ടറിഞ്ഞു പ്രചാരണ രംഗത്തു നിറഞ്ഞാടുകയാണ് ഇടതുമുന്നണി സ്ഥാനാർഥി അഡ്വ.കെ അനിൽകുമാർ. കോട്ടയത്തിന്റെ സമഗ്ര വികസനം ദീർഘവീക്ഷണവും കാര്യപ്രാപ്തിയുമുള്ള അനിൽകുമാറിലൂടെ സാധ്യമാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് ജനങ്ങൾ. മീനച്ചൂടിനെ വകവയ്ക്കാതെ ആവേശകരമായ സ്വീകരണമാണ് പ്രചാരണ സ്ഥലങ്ങളിൽ അദ്ദേഹത്തിന് ലഭിക്കുന്നത്. രാവിലെ കഞ്ഞിക്കുഴിയിലെ വിവിധ മഠങ്ങൾ, സെമിനാരികൾ എന്നിവടങ്ങളിലെ സന്ദർശനത്തോടെ ആരംഭിച്ച പ്രചാരണം. കീഴിക്കുന്നിലെ ഭവന സന്ദർശനത്തിനിടെ ആർടിസ്റ്റ് അരുൺ പുത്തൻപറമ്പിൽ നെന്മണിയിൽ തീർത്ത പിണറായി വിജയന്റെയും അനിൽകുമാറിന്റെയും ഛായാചിത്രം സമ്മാനിച്ചു. മാങ്ങാനം കുരിശുകവല, പാലൂർപാടി, ലക്ഷംവീട് കോളനി എന്നിവടങ്ങളിലെ […]

നാടിനെ അറിഞ്ഞ നാട്ടുകാരനായി തിരുവഞ്ചൂര്‍: വീട്ടമ്മമാരും തൊഴിലാളികളുമടക്കമുള്ളവർ പിന്തുണയുമായി തിരുവഞ്ചൂരിനൊപ്പം

സ്വന്തം ലേഖകൻ കോട്ടയം: നാടിനെ അറിഞ്ഞ നാട്ടുകാരനായി കോട്ടയത്തിന്റെ സ്വന്തം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. മന്ത്രിയായിരുന്നപ്പോഴും എം.എല്‍.എ. ആയപ്പോഴും എല്ലാം ജനങ്ങള്‍ക്കിടയില്‍ സജീവ സാനിധ്യമായിരുന്നു അദ്ദേഹം. കോട്ടയം മണ്ഡലത്തെ വികസത്തിലേക്ക് കൈപിടിച്ച് ഉയര്‍ത്തിയ കോട്ടയത്തിന്റെ സ്വന്തം ജനനായകന്‍. ഏവര്‍ക്കും പ്രിയപ്പെട്ടവന്‍. ഏത് സമയത്തും എന്ത് ആവശ്യത്തിനും സാധാരണക്കാര്‍ക്ക് ഓടിയെത്താന്‍ സാധിക്കുന്ന പ്രിയ നേതാവ്. മണ്ഡലത്തിലെ എല്ലാ വഴികളും ഏറെക്കുറെ എല്ലാ വീടുകളും ബഹുഭൂരിപക്ഷം വോട്ടര്‍മാരും പരിചിതമായതിനാല്‍ പര്യടനത്തിനിടെ വോട്ടഭ്യര്‍ഥനയും ക്ഷേമാന്വേഷണവും ഒന്നുപോലെ മുന്നോട്ടു നീങ്ങുന്നു. വോട്ട് ചോദിച്ച് എത്തുന്ന തിരുവഞ്ചൂരിനെ ഏറെ അടുപ്പത്തോടെയാണ് വോട്ടര്‍മാര്‍ സ്വീകരിക്കുന്നത്. […]

കോട്ടയം ജില്ലയില്‍ 111 പേര്‍ക്ക് കോവിഡ്; 145 പേര്‍ രോഗമുക്തരായി

സ്വന്തം ലേഖകൻ   കോട്ടയം : ജില്ലയില്‍ 111 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ രണ്ട് ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. . പുതിയതായി 2982 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.   രോഗം ബാധിച്ചവരില്‍ 56 പുരുഷന്‍മാരും 52 സ്ത്രീകളും 3 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 19 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.   145 പേര്‍ രോഗമുക്തരായി. 1387 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 83630 പേര്‍ കോവിഡ് ബാധിതരായി. 81394 രോഗമുക്തി നേടി. ജില്ലയില്‍ […]

സംസ്ഥാനത്ത് ഇന്ന് 1825 പേര്‍ക്ക് കോവിഡ്; 11 ആളുകളിൽ ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തി

സ്വന്തം ലേഖകൻ   സംസ്ഥാനത്ത് ഇന്ന് 1825 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 262, കണ്ണൂര്‍ 245, കൊല്ലം 173, എറണാകുളം 171, തിരുവനന്തപുരം 150, തൃശൂര്‍ 137, ആലപ്പുഴ 117, കോട്ടയം 111, കാസര്‍ഗോഡ് 104, മലപ്പുറം 103, പത്തനംതിട്ട 87, പാലക്കാട് 65, ഇടുക്കി 60, വയനാട് 40 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.   യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ […]