നാടിനെ അറിഞ്ഞ നാട്ടുകാരനായി തിരുവഞ്ചൂര്‍: വീട്ടമ്മമാരും തൊഴിലാളികളുമടക്കമുള്ളവർ പിന്തുണയുമായി തിരുവഞ്ചൂരിനൊപ്പം
സ്വന്തം ലേഖകൻ
കോട്ടയം: നാടിനെ അറിഞ്ഞ നാട്ടുകാരനായി കോട്ടയത്തിന്റെ സ്വന്തം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. മന്ത്രിയായിരുന്നപ്പോഴും എം.എല്‍.എ. ആയപ്പോഴും എല്ലാം ജനങ്ങള്‍ക്കിടയില്‍ സജീവ സാനിധ്യമായിരുന്നു അദ്ദേഹം. കോട്ടയം മണ്ഡലത്തെ വികസത്തിലേക്ക് കൈപിടിച്ച് ഉയര്‍ത്തിയ കോട്ടയത്തിന്റെ സ്വന്തം ജനനായകന്‍. ഏവര്‍ക്കും പ്രിയപ്പെട്ടവന്‍. ഏത് സമയത്തും എന്ത് ആവശ്യത്തിനും സാധാരണക്കാര്‍ക്ക് ഓടിയെത്താന്‍ സാധിക്കുന്ന പ്രിയ നേതാവ്.
മണ്ഡലത്തിലെ എല്ലാ വഴികളും ഏറെക്കുറെ എല്ലാ വീടുകളും ബഹുഭൂരിപക്ഷം വോട്ടര്‍മാരും പരിചിതമായതിനാല്‍ പര്യടനത്തിനിടെ വോട്ടഭ്യര്‍ഥനയും ക്ഷേമാന്വേഷണവും ഒന്നുപോലെ മുന്നോട്ടു നീങ്ങുന്നു. വോട്ട് ചോദിച്ച് എത്തുന്ന തിരുവഞ്ചൂരിനെ ഏറെ അടുപ്പത്തോടെയാണ് വോട്ടര്‍മാര്‍ സ്വീകരിക്കുന്നത്. കോട്ടയം മണ്ഡലത്തിന്റെ ആവേശമായി തിരുവഞ്ചുരിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം മാറിയിരിക്കുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഫിഷറീസ് വകുപ്പ് അറബിക്കടല്‍ വില്‍ക്കാനുള്ള
ശ്രമത്തിലെന്ന്: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
കോട്ടയം: ഫിഷറീസ് വകുപ്പ് അറബിക്കടല്‍ വില്‍ക്കാനുള്ള ശ്രമത്തിലാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. യു.ഡി.എഫ്. ചിങ്ങവനം മണ്ഡലത്തിലെ വാഹന പര്യടനത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഫിഷറീസ് വകുപ്പിന്റെ കീഴില്‍ കോട്ടയത്തിനായി അനുവദിച്ചുകിടക്കുന്ന പദ്ധതികള്‍ പോലും നടപ്പിലാക്കാന്‍ ഇടതു സര്‍ക്കാര്‍ ശ്രമിച്ചില്ല. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കെ. ബാബു ഫിഷറീസ് മന്ത്രിയായിരുന്നപ്പോള്‍ കോട്ടയത്തിന്റെ പടിഞ്ഞാറന്‍ മേഖലകളില്‍ കുടിവെള്ളത്തിനും റോഡ് പുനഃരുദ്ധാരണത്തിനും നിരവധി പദ്ധതികള്‍ കൊണ്ടുവരുകയും നടപ്പിലാക്കുകയും ചെയ്തു. എന്നാല്‍ ഈ സര്‍ക്കാര്‍ രാഷ്ട്രീയ വൈര്യത്തിന്റെ പേരില്‍ കോട്ടയം നിവാസികളെ കൂടുതല്‍ പ്രയാസപ്പെടുത്താനാണ് ശ്രമിച്ചത്. നമ്മുടെ നാടിന്റെ മോചനത്തിനായുള്ള യാത്രയാണ് ഈ തെരഞ്ഞെടുപ്പ്. നാടിന്റെ ഐശ്വര്യത്തിനും വികസനത്തിനും ഊന്നല്‍ നല്‍കുന്ന സര്‍ക്കാര്‍ ഉണ്ടാക്കാന്‍ യു.ഡി.എഫ്. തന്നെ അധികാരത്തില്‍ വരണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ രാവിലെ ഭവന സന്ദര്‍ശനങ്ങള്‍ നടത്തിയായിരുന്നു തിരുവഞ്ചൂരിന്റെ പ്രചാരണത്തിന് തുടക്കം കുറിച്ചത്. കൂടുതലും പരിചതമായ മുഖങ്ങള്‍ സൗഹൃദങ്ങള്‍ പുതുക്കിയും ക്ഷേമം അന്വേഷിച്ചും കോട്ടയത്തിനെ സ്നേഹക്കുന്ന, കരുതുന്ന ഒരു സര്‍ക്കാര്‍ കേരളത്തില്‍ ഉണ്ടാകേണ്ടതിനെക്കുറിച്ചും അദ്ദേഹം വോട്ടര്‍മാരോട് സംസാരിച്ചു. കോട്ടയത്തിന്റെ വികസനത്തിനും നാടിന്റെ നന്മയ്ക്കും യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്നും അതിനുള്ള പിന്തുണയുണ്ടാകുമെന്നും നാട്ടുകാരും അദ്ദേഹത്തോട് പറഞ്ഞു.
ഉച്ചകഴിഞ്ഞ് യു.ഡി.എഫ്. ചിങ്ങവനം മണ്ഡലത്തിൽ വാഹന പര്യടനം ആരംഭിച്ചു. പാക്കില്‍ മഹാദേവക്ഷേത്ര അമ്പലക്കുളത്തിന് സമീപത്തു നിന്ന് ആരംഭിച്ച വാഹന പര്യടനം എ.ഐ.സി.സി. നിരീക്ഷകനും കര്‍ണാടക എം.എല്‍.സിയുമായ നാരായണ്‍ സ്വാമി ഉദ്ഘാടനം ചെയ്തു. ടിനോ കെ. തോമസ് അധ്യക്ഷത വഹിച്ചു. ഡി.സി.സി. പ്രസിഡന്റ് ജോഷി ഫിലിപ്പ്, കെ.പി.സി.സി. സെക്രട്ടറി നാട്ടകം സുരേഷ്, ഘടകക്ഷി നേതാക്കളായ ടി.സി. അരുണ്‍, ടി.സി. ചാണ്ടി, സണ്ണി കാഞ്ഞിരം, ധന്യ ഗിരീഷ്, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എസ്. രാജീവ്, പി.കെ. വൈശാഖ്, രാഹുല്‍, റൂബിന്‍ ജോസഫ്, നിഷ കൊച്ചുമോന്‍, കുഞ്ഞുമോന്‍ കുളങ്ങര, സിബി ജോണ്‍, മോഹന്‍ കെ. നായര്‍, എന്‍.എസ്. ഹിശ്ചന്ദ്രന്‍, കെ.കെ. പ്രസാദ്, ജോയി ചെട്ടിശേരി, ജോണി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
പന്നിമറ്റം, നിര്‍മ്മിതി കോളനി, ടാഗോര്‍ ക്ലബ് പള്ളം, വാലേകടവ്, തൈപ്പറമ്പ്മുക്ക്, മിഷ്യന്‍പള്ളി, പോളച്ചിറ, പാലംമൂട്, വാഴച്ചിറകടവ്, എഫ്.എ.സി.ടി. കടവ്, കോളനിമുക്ക് – ലക്ഷംവീട്, മൂലംകുളം, ആക്കളം എന്നിവിടങ്ങളില്‍ പര്യടനം നടത്തി ചിങ്ങവനത്ത് സമാപിച്ചു. ഇന്ന് രാവിലെ ഏഴിന് കോണ്‍ഗ്രസ് പനച്ചിക്കാട് മണ്ഡലത്തില്‍ തിരുവഞ്ചൂര്‍ പര്യടനം ആരംഭിക്കും