ജൂലൈ 30 ലെ ഹർത്താലിനു പിന്തുണയില്ല; ഹിന്ദു ഐക്യവേദി

സ്വന്തം ലേഖകൻ കോട്ടയം: ജൂലൈ 30 ഹർത്താലിനെ പിന്തുണയ്ക്കില്ലെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജന:സെക്രട്ടറി ഈഎസ്.ബിജു അറിയിച്ചു.ശബരിമല യുവതി പ്രവേശന കേസിൽ സൂപ്രീംകോടതിയിൽ ഹിന്ദു സംഘടനകളുടെ വാദം നടന്നു വരികയാണ് ഹിന്ദു സംഘടനകൾക്ക് വേണ്ടി 6 ലധികം വക്കീലൻമ3ർ ഹാജരാകുകയും ശബരിമലയുടെ ആചാരവും, സങ്കല്പവും ബോധം പ്പെടുത്തുന്നുണ്ട്. സംസ്ഥാനത്തെ ഇടതുപക്ഷ സർക്കാരിന്റെ ക്ഷേത്ര വിരുദ്ധ നിലപാടുകൾക്കെതിരെ ആഗസ്റ്റ് 9 ന് സെക്രട്ടറിയേറ്റ് നടയിൽ ഹിന്ദു സംഘടനകൾ ധർണ നടത്താനും തീരുമാനിച്ചിട്ടുണ്ട്. ഹൈന്ദവ സംഘടനകളുടെ അഭിപ്രായം പോലും കേൾക്കാതെ ഏകപക്ഷിയമായി പ്രഖ്യാപിച്ച ഹർത്താൽ പൊതു സമൂഹത്തിന്റെ […]

നഷ്ടമായത് മലബാർ വികസനത്തിന് കരുത്ത് പകർന്ന വ്യക്തിത്വത്തെ; കെ.എം.മാണി

സ്വന്തം ലേഖകൻ കോട്ടയം: മുൻ മന്ത്രിയും മുസ്ലീം ലീഗ് നേതാവുമായ ചെർക്കളം അബ്ദുള്ളയുടെ നിര്യാണത്തിൽ കേരള കോൺഗ്രസ് എം ചെയർമാൻ കെ എം മാണി അനുശോചിച്ചു. മലബാറിന്റെ വികസനത്തിന് ധാരാളം സംഭാവനകൾ ചെയ്ത നേതാവായിരുന്നു ചെർക്കളം. അദ്ദേഹത്തിന്റെ വിയോഗത്തോടെ സ്‌നേഹസമ്പന്നനും ഭാവനാസമ്പന്നനുമായ ഒരു നേതാവിനെയാണ് സംസ്ഥാനത്തിന് നഷ്ടമായത്. ജാതി-മത- രാഷ്ട്രീയ ഭേദമന്യേ ജനതയെ സമഭാവനയോടെ കണ്ട നേതാവായിരുന്നു ചെർക്കളമെന്ന് കെ എം മാണി പറഞ്ഞു.

കൊട്ടിയൂർ പീഡനക്കേസിന്റെ വിചാരണയ്ക്ക് സുപ്രീംകോടതിയുടെ സ്‌റ്റേയില്ല

സ്വന്തം ലേഖകൻ ന്യൂഡൽഹി: കൊട്ടിയൂരിൽ പതിനാറുകാരി വൈദികന്റെ പീഡനത്തിനിരയായി പ്രസവിച്ച കേസിൽ വിചാരണയ്ക്ക് സ്റ്റേയില്ലെന്ന് സുപ്രീംകോടതി. കേസിൽ അടുത്ത ബുധനാഴ്ച വിചാരണ ആരംഭിക്കാനിരിക്കേയാണ് സ്‌റ്റേ ആവശ്യം ജസ്റ്റിസുമാരായ എ.കെ. സിക്രി, അശോക് ഭൂഷൺ എന്നിവരടങ്ങുന്ന ബെഞ്ച് തള്ളിയത്. തങ്ങളുടേത് വ്യത്യസ്തമായ കേസാണെന്നും വിചാരണ സ്‌റ്റേ ചെയ്യണമെന്നും പ്രതികൾ വാദിച്ചു. എന്നാൽ രേഖകളിൽ കൃത്രിമത്വം നടന്നിട്ടുണ്ടെന്ന് പ്രോസിക്യൂഷനുവേണ്ടി ഹാജരായ അഡ്വ. ബാലഗോപാൽ, അഡ്വ. വിപിൻ നായർ എന്നിവർ ഖണ്ഡിച്ചു. കൊട്ടിയൂർ കേസിൽ മൂന്നു മുതൽ അഞ്ചുവരെ പ്രതികളായ ഡോ. സിസ്റ്റർ ബെറ്റി ജോസ്, ഡോ. ഹൈദരാലി, […]

ഹനാൻ കേരളത്തിന്റെ അഭിമാനം; പിണറായി വിജയൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഹനാൻ കേരളത്തിന്റെ അഭിമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്ക് പ്രചരണങ്ങൾക്കെതിരെ മുഖ്യമന്ത്രി രംഗത്തെത്തി. തന്റെ ഫേസ്ബുക്ക് പേജിലൂടെ അദ്ദേഹം ഹനാന് പിന്തുണയർപ്പിച്ചു. സ്വന്തം കാലിൽ നിന്ന് പഠിക്കുക എന്നത് ഏറെ അഭിമാനകരമാണ്. തൊഴിലെടുത്ത് പഠിക്കുക എന്നതിനപ്പുറം സ്വന്തം കുടുംബത്തിന് അത്താണിയാവാനും അവൾ ശ്രമിച്ചു എന്നത് വലിയ കാര്യമാണെന്ന് അദ്ദേഹം പറയുന്നു. തൊഴിൽ ചെയ്ത് കിട്ടുന്ന പണം കൊണ്ട് പഠനാവശ്യങ്ങൾ നിറവേറ്റുന്നതിന്റെ സംതൃപ്തി വലുതുമാണ്. അത്തരം ജീവീതാനുഭവങ്ങളിലൂടെ കടന്നു പോയവർക്ക് അത് മനസിലാക്കാനാകും. ഹനാൻ ധൈര്യപൂർവ്വം മുന്നോട്ടു പോവുക. വിഷമകരമായ സാഹചര്യങ്ങളെ […]

ഇടുക്കി അണക്കെട്ട് വരും ദിവസത്തിനുള്ളിൽ തന്നെ തുറക്കേണ്ടിവരും; സുരക്ഷാ ക്രമീകരണങ്ങളായെന്ന് മന്ത്രി എം.എം. മണി

സ്വന്തം ലേഖകൻ തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി അണക്കെട്ട് വരും ദിവസത്തിനുള്ളിൽ തന്നെ തുറക്കേണ്ടി വരുമെന്ന് മന്ത്രി എം.എം. മണി. ഷട്ടറുകൾ ഉയർത്തുന്നതുമായി ബന്ധപ്പെട്ട് എല്ലാ സുരക്ഷാ ക്രമീകരണങ്ങളും സ്വീകരിച്ചതായി മന്ത്രി മാധ്യമങ്ങളോടു പറഞ്ഞു. നീരൊഴുക്ക് കുറഞ്ഞാൽ അണക്കെട്ട് തുറക്കുന്നത് പരമാവധി ഒഴിവാക്കും. മുല്ലപ്പെരിയാറിന്റെ ജലനിരപ്പ് 142 അടി എത്തുന്നതിന് മുൻപ് തുറക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് പരമാവധി സംഭരണശേഷിയായ 2403-ലെത്താൻ ഇനി 12.82 അടിവെള്ളംകൂടി മതിയാകും. ഈ സാഹചര്യത്തിൽ അണക്കെട്ടിന്റെ താഴ്ഭാഗത്തുള്ള പെരിയാർ തീരവാസികൾക്ക് ജാഗ്രതാ നിർദേശം […]

മഞ്ജു വാര്യരെ അമ്മയുടെ വൈസ് പ്രസിഡണ്ട് ആക്കാൻ നീക്കം; വെളിപ്പെടുത്തലുമായി ബാബുരാജ്

സ്വന്തം ലേഖകൻ നടി മഞ്ജു വാര്യരെ അമ്മയുടെ വൈസ് പ്രസിഡന്റാക്കാൻ നീക്കം നടത്തിയിരുന്നതായി ബാബു രാജ് വെളിപ്പെടുത്തി. ദിലീപിനെ അമ്മയിൽ തിരിച്ചെടുത്ത വിവാദത്തിൽ നടിമാരുമായി അമ്മ ഓഗസ്റ്റ് 7ന് ചർച്ച പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനിടയിലാണ് പുതിയ വെളിപ്പെടുത്തലുകളുമായി അമ്മ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി അംഗം ബാബുരാജ് രംഗത്തെത്തിയത്. നടി മഞ്ജു വാര്യരെ അമ്മ വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് കൊണ്ടുവരാൻ എല്ലാവർക്കും ആഗ്രഹം ഉണ്ടായിരുന്നു. എന്നാൽ മഞ്ജു വാര്യർ അതിന് വിസമ്മതം പ്രകടിപ്പിക്കുകയായിരുന്നു. കാലാനുസൃതമായ മാറ്റങ്ങൾ അമ്മയിലും ഉണ്ടാകും. ഇതുവരെ സംഭവിച്ചതല്ല, ഇനി എന്ത് ചെയ്യുന്നു എന്ന് നോക്കിയാൽ മതി. […]

ലോറി സമരം തുടരുന്നു. സംസ്ഥാനത്ത് പച്ചക്കറി വിലയിൽ മൂന്നിരട്ടി വരെ വർദ്ധനവ്, വൻ പ്രതിസന്ധിയിൽ ഹോട്ടലുകൾ; സമരം തുടർന്നാൽ ഓണക്കാല വിപണിയേയും ബാധിക്കും

സ്വന്തം ലേഖകൻ ലോറി സമരം ഒരാഴ്ച കഴിഞ്ഞതോടെ പഴം, പച്ചക്കറി, നിത്യോപയോഗ സാധനങ്ങൾ എന്നിവയുടെ വിലയിൽ മൂന്നിരട്ടിവരെ വർദ്ധനവ്. പച്ചക്കറി വില വർദ്ധനവ് ഏറ്റവും ഗുരുതരമായി ബാധിച്ചിരിക്കുന്നത് ഹോട്ടലുകളെയാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് പച്ചക്കറി എത്തുന്നത് വളരെ കുറഞ്ഞതോടെയാണ് ഈ വില കയറ്റം. സമരം തുടരുകയാണെങ്കിൽ ഇനിയും വില കൂടുമെന്നാണ് സൂചന. കേരളത്തിലേക്കുള്ള അരിയുടെ വരവും ഗണ്യമായി കുറഞ്ഞു. സമരം തുടർന്നാൽ ഓണക്കാല വിപണിയെ ബാധിക്കുമെന്ന ആശങ്കയിലാണ് വ്യാപാരികൾ. തമിഴ്നാട്, ആന്ധ്രാപ്രദേശ്, കർണാടക എന്നിവിടങ്ങളിൽ നിന്നാണ് സംസ്ഥാനത്തേക്ക് പച്ചക്കറി എത്തിക്കുന്നത്. പച്ചക്കറി ലോറികൾ എത്താത്തത് […]

കേരള പോലീസിന്റെ ചെറിയ തെറ്റുകൾപോലും പെരുപ്പിച്ച് കാണിക്കുന്ന മാധ്യമങ്ങൾ അവരുടെ നന്മ തിരിച്ചറിയുന്നില്ല

ശ്രീകുമാർ ആലുവ: ഒന്നര വർഷം മുമ്പ് കാണാതായ സഹോദരനെ തേടിയെത്തിയ അസം സ്വദേശിക്ക് ആലുവ പൊലീസിനെ ഒരു കാലത്തും മറക്കാനാവില്ല. അസമിലെ മിർസാപൂറിലെ ഹാർഡ് വെയർ വ്യാപാരിയായ ജോഗേഷ് ദാസാണ് (32) 2017 ഫെബ്രുവരി അഞ്ചിന് നാടുവിട്ടത്. തൊട്ടടുത്ത ദിവസം തന്നെ അവിടുത്തെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി രാജ്യത്തിന്റെ പല ഭാഗങ്ങളിലും പല വഴിക്ക് അന്വേഷണം നടത്തിയെങ്കിലും ജോഗേഷ് ദാസിനെ കണ്ടെത്താനായില്ല. മൊബൈൽ ഫോൺ സ്വിച്ച് ഓഫായിരുന്നു. ഒരിക്കൽ ഫോൺ ബെല്ല് അടിച്ചപ്പോൾ ജോഗേഷ് കേരളത്തിലുണ്ടെന്ന് അസം പൊലീസിന് മനസിലായി. മിർസാപൂർ എസ്.ഐ. അമിൽ […]

കാണാതായ യുവതിയെ കണ്ടെത്തി മടങ്ങിയ പോലീസ് സംഘം സഞ്ചരിച്ചിരുന്ന കാർ ലോറിയുമായി കൂട്ടിയിടിച്ചു; വനിതാ പോലീസ് ഉൾപ്പടെ മൂന്നുപേർ മരിച്ചു

സ്വന്തം ലേഖകൻ ആലപ്പുഴ:കാണാതായ യുവതിയെ കണ്ടെത്തി മടങ്ങിയ പോലീസുകാരുടെ കാർ അപകടത്തിൽ പെട്ട് പൂർണ്ണമായി തകർന്നു.മൂന്നു പേർ മരിച്ചു. ദേശീയപാതയിൽ അമ്പലപ്പുഴ കരൂരിനു സമീപമാണ് പൊലീസ് സംഘം സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിച്ചത്. കൊട്ടിയം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ശ്രീകല(30), കാർ ഡ്രൈവർ നൗഫൽ, കൊട്ടിയം സ്വദേശിനിയായ ഹസീന (30) എന്നിവരാണു മരിച്ചത്. സിവിൽ പൊലീസ് ഓഫിസർ നിസാറി(42)നെ ഗുരുതര പരുക്കുകളോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ അഞ്ചരയോടുകൂടി കരൂരിൽ ദേശീയ പാതയിലാണ് അപകടം. കൊട്ടിയം സ്വദേശി ഹസീനയെ കാണാതായതായി […]

വെള്ളപ്പൊക്കത്തിൽ വളം ഗോഡൗൺ വെള്ളത്തിൽ മുങ്ങി; നാട്ടുകാരുടെ കിണറ്റിൽ വിഷം കലർന്നു; വെള്ളപ്പൊക്ക ദുരിതത്തിൽ നിന്നും രക്ഷപെട്ടവർ വീണ്ടും ദുരിതക്കയത്തിൽ

സ്വന്തം ലേഖകൻ കോട്ടയം: കനത്ത മഴയിൽ ഉയർന്ന വെള്ളപ്പൊക്കത്തിനൊപ്പം ഒരു പ്രദേശത്തെയാകെ വിഷത്തിൽ മുക്കി ഒറു വളം ഗോഡൗൺ. പാറമ്പുഴ പുത്തേട്ട് കവലയിലെ വളം ഗോഡൗണാണ് നാട്ടുകാരുടെ മുഴുവൻ വെള്ളം കുടി മുട്ടിച്ചത്. ഒരാഴ്ച നീണ്ടു നിന്ന വെള്ളപ്പൊക്കത്തിൽ ഈ  ഗോഡൗൺ പൂർണമായും വെള്ളത്തിൽ മുങ്ങിയിരുന്നു. ഇതേ തുടർന്നു ഗോഡൗണിലെ 30 ചാക്ക് വളം സമീപ പ്രദേശത്തെ കിണറ്റിൽ കലരുകയായിരുന്നു. ട്രെയിൻ മാർഗം എത്തിച്ച യൂറിയ പുത്തേട്ട് സ്‌കൂളിനു സമീപത്തെ ഗോഡൗണിലാണ് സൂക്ഷിച്ചിരുന്നത്.  ഇതാണ് പ്രദേശത്തെ വീടുകളുടെ കിണറ്റിൽ കലർന്നത്. ഈ വെള്ളം ഉപയോഗിച്ചവർക്ക് […]