ശാന്തിതീരം പാലിയേറ്റീവ് ഉദ്ഘാടനം ചെയ്തു
സ്വന്തം ലേഖകൻ
കോട്ടയം.കോട്ടയം മെഡിക്കൽ കോളജിലും, സമീപ പ്രദേശങ്ങളിലുമുള്ള നിർദ്ധനരായ രോഗി ക ൾ ക്ക് സ്വാന്തന പരിചരണം നൽകുന്നതിനായി ശാന്തിതീരം പാലിയേറ്റീവ് സ്റ്റൻ്റൻ്റെ ഉദ്ഘാടനം നവജീവൻ ട്രസ്റ്റി പി.യു.തോമസ് ഉദ്ഘാടനം ചെയ്തു.
മെഡിക്കൽ കോളജിൽ ചികിത്സയ്ക്ക് വരുന്ന പാവപ്പെട്ട രോഗികൾക്ക് താൽക്കാലിക താമസ സൗകര്യവും, ചികിത്സ കഴിഞ്ഞ് തിരിച്ചു പോകുവാൻ കഴിയാത്ത അനാഥ അഗതികളുടെ പുനരധിവാസവും സ്ഥാപനം ലക്ഷ്യം വയ്ക്കുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പാവപ്പെട്ട രോഗികൾക്ക് സാധ്യമായ ഭക്ഷണ / ചികിത്സാ സഹായങ്ങൾ നൽകുന്ന തോടൊപ്പം സമീപ പ്രദേശങ്ങളായ ഏറ്റുമാനൂർ, അതിരമ്പു..ഴ, സംക്രാന്തി, കുമ്മനം താഴത്തങ്ങാടി ചുങ്കം, വാരിശേരി, ഇല്ലിക്കൽ ഭാഗങ്ങളിലുള്ള നിർദ്ധനരായ രോഗികളെ അവരുടെ വീടുകളിൽ ചെന്ന് സാന്ത്വന പരിചരണം നടത്തുകയും ചെയ്യും.
കുമ്മനം ഇ കെ അബ്ദുൾ ഖാദറിൻ്റെ സ്മരണയ്ക്കായി മക്കൾ സംഭാവന ചെയ്ത ഹോം കെയർവാഹനത്തിൻ്റെ ഉദ്ഘാടനo ജമാ അത്തെ ഇസ്ലാലാമി ജില്ലാ പ്രസിഡൻ്റ് എ എം അബ്ദുൾ സമദും, ജീവനോപകരണ വിതരണോദ്ഘാടനം പാലിയേറ്റീവ് കൺസോ ഷ്യം ജില്ലാ പ്രസിഡൻ്റ് സ്കറിയ എബ്രഹാം, ക്ലിനിക് ആൻ്റ് ഗൈഡൻസ് സെൻ ഉദ്ഘാടനം സി എസ് ഐ ചർച്ച് ഫാ: സന്തോഷ് മാത്യുവും നിർവ്വഹിച്ചു.
ചെയർമാൻ പി.കെ മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.പാലിയേറ്റീവ് കൺസോ ഷ്യം ജില്ലാ കൺവീനർ ഡോ കോയക്കുട്ടി, മെഡിക്കൽ കോളജ് മസ്ജിദ് പ്രസിഡൻറ് ഡോ എം ഹനീഫ്, ഡോ മേരി, എസ് എൻ ഡി പി ഗാന്ധിനഗർ ശാഖ സെക്രട്ടറി അജിമോൻ, മർച്ചൻ്റ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി എംകെ ഖാദർ, ജമാത്തെ ഇസ്ലാലാമി വനിതാ വിഭാഗം ജില്ലാ പ്രസിഡൻ്റ് ഷാജി ദാനൗഷാദ് എന്നിവർ ആശംസകൾ നേർന്നു. ഡയറക്ടർ എ.എം അലിക്കുട്ടി സ്വാഗതവും, മർഹമട്രസ്റ്റ് ജനറൽ സെക്രട്ടറി കെ എം അബ്ദുൾ സലാം നന്ദിയും രേഖപ്പെടുത്തി.