ബിഗ് ബോസ് താരം ഡിമ്പല്‍ ബാലിന്റെ പിതാവ് ഡല്‍ഹിയില്‍ അന്തരിച്ചു; ജീവന്‍ നിലനിര്‍ത്തുന്നതിനാവശ്യമായ ഓക്സിജന്‍ ലഭിച്ചില്ല; മരണവിവരം അറിയാതെ ഗെയിമില്‍ മുഴുകി ഡിമ്പന്‍

സ്വന്തം ലേഖകന്‍ ഡല്‍ഹി: ബിഗ് ബോസ് താരം ഡിംമ്പലിന്റെ പിതാവ് സത്യസിങ് ബാല്‍ (64) ഡല്‍ഹിയില്‍ പനി ബാധിച്ച് മരിച്ചു. ചൊവ്വാഴ്ച്ച വൈകിട്ടോടെയാണ് മരണം സ്ഥിരീകരിച്ചത്. ജീവന്‍ നിലനിര്‍ത്തുന്നതിനാവശ്യമായ ഓക്സിജന്‍ ലഭിച്ചില്ലെന്നാണ് പ്രാഥമിക വിവരം. കോവിഡ് ടെസ്റ്റ് രാവിലെയെ നടത്തുകയുള്ളു. ഡിമ്പലിനെ മാതാവിനൊപ്പം ഡല്‍ഹിയില്‍ എത്തിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഡിമ്പലിനെ ഇതുവരെയും മരണ വിവരം അറിയിച്ചിട്ടില്ല. പനി ബാധിച്ച് ശ്വാസം കിട്ടാതെ വന്നതോടെ തിരക്കായിരുന്നതിനാല്‍ ആശുപത്രികളില്‍ പ്രവേശനം ലഭിച്ചില്ല. എരുമേലി കണ്ണിമല റോസ്മസ്റ്റിക്ക മൗണ്ടില്‍ ഡോ. മിനിയാണ് ഭാര്യ. മിനിയും മകള്‍ തിങ്കളുമായി വിമാനമാര്‍ഗം […]

കോട്ടയം നഗരസഭയിലെ 23, 39വാർഡുകൾ ഉൾപ്പെടെ ജില്ലയിലെ 51 തദ്ദേശഭരണ സ്ഥാപന വാര്‍ഡുകള്‍കൂടി മൈക്രോ കണ്ടെയ്ന്‍മെന്‍റ് സോൺ പട്ടികയിലേക്ക് ; ഏറ്റവുമധികം കണ്ടെയ്ൻമെന്റ് സോണുകൾ ഉള്ളത് നീണ്ടൂർ, ഞീഴൂർ, നെടുംകുന്നം പഞ്ചായത്തുകളിൽ

  സ്വന്തം ലേഖകൻ    കോട്ടയം : ജില്ലയില്‍ 51 തദ്ദേശഭരണ സ്ഥാപന വാര്‍ഡുകള്‍കൂടി മൈക്രോ കണ്ടെയ്ന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ എം. അഞ്ജന ഉത്തരവായി.   24 വാർഡുകള്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കി. നിലവില്‍ 68 ഗ്രാമപഞ്ചായത്തുകളിലും ആറു മുനിസിപ്പാലിറ്റികളിലുമായി ആകെ 774 മൈക്രോ കണ്ടെയ്ന്‍മെന്‍റ് സോണുകളാണുള്ളത്.   പുതിയതായി പ്രഖ്യാപിച്ച മൈക്രോ കണ്ടെയ്ന്‍മെന്‍റ് സോണുകള്‍ ഇവ :   മുനിസിപ്പാലിറ്റികൾ:   കോട്ടയം – 23,39   ഏറ്റുമാനൂർ – 26, 31   പഞ്ചായത്തുകൾ:   പാമ്പാടി – […]

വോട്ടെണ്ണല്‍ ദിവസത്തെ ആള്‍ക്കൂട്ടവും ആഹ്ലാദ പ്രകടനങ്ങളും നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച തേര്‍ഡ് ഐ ന്യൂസിന് അഭിനന്ദനപ്രവാഹം; ഹർജിയിൻമേൽ ഹൈക്കോടതി വിശദീകരണം ചോദിച്ചതോടെ ആഹ്ലാദ പ്രകടനങ്ങളും ആള്‍ക്കൂട്ടവും നിരോധിച്ച് സംസ്ഥാന സര്‍ക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും; ആണികള്‍ ആഹ്ലാദ പ്രകടനവുമായി തെരുവിലിറങ്ങിയാല്‍ കെ. സുരേന്ദ്രനും എ.വിജയരാഘവനും മുല്ലപ്പള്ളിയും കോടതി കയറേണ്ടി വരും; ഏ.കെ ശ്രീകുമാർ

ടീം എഡിറ്റോറിയൽ എറണാകുളം: വോട്ടെണ്ണല്‍ ദിവസത്തെ ആഹ്ലാദപ്രകടനങ്ങളും കൗണ്ടിംഗ് സെന്ററുകളിലെ ആള്‍ക്കൂട്ടവും തടയണമെന്നാവശ്യപ്പെട്ട് തേര്‍ഡ് ഐ ന്യൂസ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കിയ വിവരം പ്രിയവായനക്കാര്‍ അറിഞ്ഞിരിക്കുമല്ലോ. കഴിഞ്ഞ ദിവസം ഈ വാര്‍ത്ത പുറത്തുവിട്ടതിന് ശേഷം ഞങ്ങള്‍ക്ക് ലഭിച്ച നസീമമായ അഭിനന്ദനങ്ങള്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി. സത്യസന്ധമായ വാര്‍ത്തകള്‍ ഏറ്റവും വേഗത്തില്‍ നിങ്ങളിലേക്ക് എത്തിക്കുന്നതിനൊപ്പം തന്നെ, മഹാമാരിക്കാലത്ത് ഞങ്ങളില്‍ നിക്ഷിപ്തമായ സാമൂഹിക ഉത്തരവാദിത്വം കൂടിയാണ് ഇത്തരമൊരു ഇടപെടല്‍ നടത്താനുണ്ടായ പ്രേരണ. കോവിഡ് വൈറസിന് സംഭവിച്ച ജനിതകമാറ്റം ഇപ്പോഴത്തെ രൂക്ഷവ്യാപനത്തിന് ഒരു കാരണം മാത്രമാണ്. തെരഞ്ഞെടുപ്പ് […]

പ്രായപൂർത്തിയാവാത്ത മകൻ ബൈക്ക് ഓടിച്ചു : കുട്ടിയുടെ അമ്മയ്ക്ക് 25000 രൂപ പിഴയും തടവും ; മകന് ആയിരം രൂപ പിഴ

സ്വന്തം ലേഖകൻ കാസർകോട്: പ്രായപൂർത്തിയാകാത്ത മകൻ ബൈക്ക് ഓടിച്ചതിന് വാഹന ഉടമയായ മാതാവിന് പിഴയും തടവും. മാതാവിന് ഒരു ദിവസം തടവും കാൽ ലക്ഷം രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്. പ്രായപൂർത്തിയാവാത്ത കുട്ടിയ്ക്ക് അറിവോടുകൂടി വാഹനം നൽകിയതിനാണ് അമ്മയ്‌ക്കെതിരെ നടപടിയെടുത്തത്. കുണ്ടംകുഴി വേളാഴി സ്വദേശിയായ വിദ്യാർത്ഥിയുടെ മാതാവിനാണ് കാൽ ലക്ഷം രൂപ പിഴയും കോടതി പിരിയുന്നത് വരെ തടവുശിക്ഷയും വിധിച്ചത്. അേേതസമയം മാതാവിനൊപ്പം വിദ്യാർത്ഥിക്ക് 1000 രൂപ പിഴയും വിധിച്ചു.2020 മാർച്ച് 17 നാണ് സംഭവം. കുണ്ടംകുഴി മാവിനക്കല്ല് പ്രദേശത്ത് വാഹന പരിശോധനയ്ക്കിടെ […]

വാട്‌സ്അപ്പിൽ പ്രൊഫൈൽ ചിത്രമുണ്ടെങ്കിൽ തല്ക്കാലം മാറ്റിക്കോളൂ..! മുന്നറിയിപ്പുമായി പൊലീസ്: വീഡിയോ കോൾ വിളിച്ച് നഗ്നചിത്രം കാട്ടി പണം തട്ടുന്ന തട്ടിപ്പ് സംഘം സജീവം; വാട്‌സ് അപ്പിന്റെ നിയന്ത്രണം പിടിച്ചെടുക്കാൻ പിങ്ക് വൈറസും

തേർഡ് ഐ ബ്യൂറോ കോട്ടയം: വാട്‌സ്അപ്പിൽ പ്രൊഫൈൽ ചിത്രം നൽകിയിട്ടുണ്ടെങ്കിൽ, ഇത്തരത്തിൽ ചിത്രം നൽകിയവർ ഒന്നു ശ്രദ്ധിച്ചോളൂ..! താൽക്കാലികമായെങ്കിലും ഈ ചിത്രം മാറ്റുകയായിരിക്കും നല്ലത്. നഗ്നചിത്രവും, നഗ്നവീഡിയോയും പകർത്തി ബ്ലാക്ക് മെയിൽ ചെയ്തു പണം തട്ടുന്ന സംഘമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുന്നത്. ഇതിനിടെ, വാട്‌സ്അപ്പിന്റെ നിയന്ത്രണം പൂർണമായും തട്ടിയെടുക്കുന്ന പിങ്ക് വൈറസും രംഗത്തിറങ്ങിയിട്ടുണ്ടെന്ന മുന്നറിയിപ്പും പൊലീസ് നൽകിയിട്ടുണ്ട്. അപരിചിത വാട്‌സ്അപ്പ് , ഫെയ്‌സ്ബുക്ക് മെസഞ്ചറുകൾ വഴിയാണ് കോളുകൾ വരിക. അപരിചിത നമ്പറുക ളിൽനിന്നുള്ള വാട്‌സാപ്, ഫെയ്‌സ് ബുക് മെസഞ്ചർ വീഡിയോ കോൾ എടുക്കരുതെന്നു […]

ബാധ ഒഴിയണമെങ്കില്‍ എന്റെ വിയര്‍പ്പും നിന്റെ വിയര്‍പ്പും ഒന്നിക്കണം; ഒരു പൂജ കൂടി ചെയ്താലേ ബാധ മാറൂ എന്ന് പറഞ്ഞ് യുവതിയെ മാത്രം പൂജാമുറിയിലേക്ക് വിളിപ്പിച്ചു; കടന്നു പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ യുവതി ഇറങ്ങിയോടി; ഭര്‍ത്താവും അമ്മയും കയര്‍ത്തപ്പോള്‍ മന്ത്രവാദി കത്തിയെടുത്ത് അവരെ കുത്തി വീഴ്‌ത്തി; ആലുവിളയിലെ മന്ത്രവാദി ബലഭദ്രന്റെ ബാധ ഒഴിപ്പിക്കൽ ഇനി ജയിലിൽ

സ്വന്തം ലേഖകൻ   കൊല്ലം: മന്ത്രവാദം നടത്തി ബാധ ഒഴിയണമെങ്കില്‍ എന്റെ വിയര്‍പ്പും നിന്റെ വിയര്‍പ്പും ഒന്നകണമെന്ന് യുവതിയോട് മന്ത്രവാദി. ഒരു പൂജ കൂടി ചെയ്തുവെങ്കില്‍ മാത്രമേ ബാധ മാറൂ എന്നു പറഞ്ഞ് യുവതിയെ മാത്രം പൂജാമുറിയിലേക്ക് വിളിച്ചു കയറ്റി. ശേഷം ഇയാൾ കടന്നു പിടിക്കാന്‍ ശ്രമിച്ചതോടെ യുവതി പൂജാ മുറിയില്‍ നിന്നും ഇറങ്ങിയോടി.   ഭര്‍ത്താവും അമ്മയും മന്ത്രവാദിയോട് കയര്‍ത്തപ്പോള്‍ കത്തിയെടുത്ത് കുത്തി വീഴ്‌ത്തി കടന്നു കളയുകയായിരുന്നു. ഒളിവിൽ പോയ താന്നി ക്ഷേത്രത്തിനു സമീപം ആലുവിള വീട്ടില്‍ ബലഭദ്രന്‍ (63) എന്ന മന്ത്രവാദി […]

ഇനിയും ഇങ്ങനെ നിയന്ത്രണം പാലിക്കാതെ നടന്നാൽ കോട്ടയവും ലോക്ക് ഡൗണിലാകും..! 15 ശതമാനത്തിനു മുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള സംസ്ഥാനത്തെ ജില്ലകൾ അടച്ചിടാൻ നിർദേശം; അടച്ചിടേണ്ട ജില്ലകളുടെ പട്ടികയിൽ കോട്ടയവും

സ്വന്തം ലേഖകൻ കോട്ടയം: ഇനിയും നിയന്ത്രണങ്ങൾ എല്ലാം ലംഘിച്ച് തോന്നുന്ന പടി നടക്കാനാണ് നീക്കമെങ്കിൽ കോട്ടയത്തും ലോക്ക് ഡൗൺ വേണ്ടിവരും. 15 ശതമാനത്തിനു മുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റീ നിരക്കുള്ള ജില്ലകളിൽ കർശന നിയന്ത്രണം കൊണ്ടു വരുന്നതിനാണ് കേന്ദ്ര സർക്കാർ നിർദേശം. ഇത്തരത്തിൽ നിർദേശം നടപ്പായാൽ കോട്ടയം ജില്ലയിലും ലോക്ക് ഡൗൺ വേണ്ടി വരും. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ജില്ലയിൽ പതിനഞ്ചു ശതമാനത്തിനു മുകളിലാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. ഈ സാഹചര്യത്തിലാണ് ജില്ലയിലും ലോക്ക് ഡൗൺ വേണ്ടി വരുമെന്ന സാഹചര്യം ഉയരുന്നത്. രാജ്യത്ത് കൊവിഡ് കേസുകൾ […]

കേരളത്തിൽ എന്താ പൊലീസ് രാജോ ..! കൊവിഡിൻ്റെ പേരിൽ ഏറ്റുമാനൂർ പൊലീസ് കാട്ടിയത് തോന്ന്യാസം: അതിരമ്പുഴ പള്ളിയിൽ ഒറ്റയ്ക്ക് കുർബാന അർപ്പിച്ച വൈദികനെ കസ്റ്റഡിയിൽ എടുത്തു

തേർഡ് ഐ ബ്യൂറോ ഏറ്റുമാനൂർ: കൊവിഡിൻ്റെ പേരിൽ കേരളത്തിൽ നടക്കുന്നത് പൊലീസ് രാജോ ..! കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കുന്നതിൻ്റെ പേരിലാണ് ഏറ്റുമാനൂർ പൊലീസ് ഇപ്പോൾ അഴിഞ്ഞാട്ടം നടത്തിയത്. അതിരമ്പുഴ പള്ളിയിൽ ഒറ്റയ്ക്ക് വിശുദ്ധ കുർബാന അർപ്പിച്ച വൈദികനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയ പൊലീസ് ഓഫീസറുടെ നടപടിയാണ് ഇപ്പോൾ വിവാദമായത്. അതിരമ്പുഴ സെൻ്റ് മേരീസ് ഫൊറോനാ പള്ളി അസിസ്റ്റൻറ് വികാരി ഫാ. ലിബിൻ പുത്തൻപറമ്പിലിനെയാണ് ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിൽ അനാവശ്യമായി വിളിച്ചു വരുത്തിയത്. ചൊവ്വാഴ്ച രാവിലെ അതിരമ്പുഴ സെൻ്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂളിലെ […]

ആറ്റുനോറ്റുണ്ടായ കൺമണിയെ കൺനിറയെ കാണും മുൻപേ മെറിൻ മരണത്തിന് കീഴടങ്ങി; കുഞ്ഞിന് ജന്മം നല്‍കി അഞ്ചാം നാൾ കോവിഡ് അമ്മയുടെ ജീവനെടുത്തു; നൊമ്പരത്തിനിടയിലും പ്രതീക്ഷയായി കോവിഡിനെ അതിജീവിച്ച നവജാത ശിശു

  സ്വന്തം ലേഖകൻ   കോട്ടയം: കുഞ്ഞിന് ജന്മം നല്‍കി അഞ്ചാം നാൾ കോവിഡ് ബാധിതയായി മരണമടഞ്ഞ അതിരമ്പുഴ പഞ്ചായത്ത് സിഡിഎസ് അക്കൗണ്ടന്റ് മെറിന്‍ മാത്യു(36) നാടിന് നൊമ്പരമായി. ഗാന്ധിനഗര്‍ മുടിയൂര്‍ക്കര പ്ലാപ്പറമ്ബില്‍ പ്രസാദ് പി.ഏബ്രഹാമാണ് ഭര്‍ത്താവ്.     എട്ട് മാസം ഗര്‍ഭിണിയായിരുന്ന മെറിന്‍ കഴിഞ്ഞ 20നാണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശ്വാസംമുട്ടലിനെ തുടര്‍ന്ന് ആന്റിജന്‍ പരിശോധന നടത്തിയത്. കോവിഡ് സ്ഥിരീകരിച്ച മെറിനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. അന്ന് രാത്രി മെറിന്‍ ആണ്‍കുഞ്ഞിനു ജന്മം നല്‍കി.     കുഞ്ഞ് ജനിച്ച്‌ […]

ഹിറ്റ്മെയറിൻ്റെ വെടിക്കെട്ടിനും ഡൽഹിയെ രക്ഷിക്കാനായില്ല: ചെണ്ടയെന്ന് പരിഹസിച്ച സിറാജ് തീപ്പന്തമായി: അവസാന ഓവറിലെ 14 റൺസ് പ്രതിരോധിച്ച ബംഗളൂരുവിന് ഉജ്വല വിജയം

സ്പോട്സ് ഡെസ്ക് ഡൽഹി: ഹിറ്റ്മെയ്റിൻ്റെ വെടിക്കെട്ടിനും ഡൽഹിയെ രക്ഷിക്കാനായില്ല ..! അവസാന ഓവറുകളിൽ അരസെഞ്ചറി അടിച്ച് കുട്ടിയ ഹിറ്റ് മെയറും പന്തും ചേർന്ന് തകർപ്പൻ വിജയം സമ്മാനിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും , അവസാന ഓവറിൽ സിറാജിൻ്റെ തീപ്പന്തത്തിന് മുന്നിൽ ഡൽഹിയ്ക്കും പിടിച്ചു നിൽക്കാനായില്ല. അവസാന ഓവറില്‍ ജയിക്കുവാന്‍ നേടേണ്ടിയിരുന്നത് 14 റണ്‍സായിരുന്നുവെങ്കില്‍ സിറാജ് എറിഞ്ഞ ഓവറില്‍ 12 റണ്‍സ് മാത്രം പിറന്നപ്പോള്‍ ഒരു റണ്‍സ് വിജയം നേടി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. ‍ആര്‍സിബിയുടെ 171 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഡല്‍ഹി 4 വിക്കറ്റ് നഷ്ടത്തില്‍ 170 […]