എം.ബി.ബി.എസും സിവിൽ സർവീസും കഴിഞ്ഞു, ഇനി സരിന് നേരിടാനുള്ളത് ജനഹിത പരീക്ഷ ; രാഷ്ട്രീയം തൊഴിലായി സ്വീകരിച്ചവർ മാതൃകയാക്കണം സിവിൽ സർവീസ് ഉപേക്ഷിച്ച് പൊതുപ്രവർത്തനത്തിന് ഇറങ്ങിയ ഡോ. സരിനെ

സ്വന്തം ലേഖകൻ പാലക്കാട് : രാഷ്ട്രീയം തന്നെ തൊഴിലായി സ്വീകരിച്ചവരാണ് ഇന്ന് നമ്മുക്ക് ചുറ്റും ഏറെയുള്ളത്. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി എല്ലാവരും മാതൃകയാക്കേണ്ട ഒരാളാണ് ഡോ.പി. സരിൻ. ഇന്ത്യയിലെ ഉന്നത ഉദ്യോഗ പദവിയായ സിവിൽ സർവീസ് ഉപേക്ഷിച്ചാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയായ ഡോ.പി. സരിൻ രാഷ്ട്രീയ രംഗത്തേക്ക് ഇറങ്ങുന്നത്. ഡോ. സരിൻ ഒറ്റപ്പാലം മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായിട്ടാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൗണ്ട്‌സ്‌സർവീസിൽ (ഐഎഎഎസ്) ഡപ്യൂട്ടി അക്കൗണ്ടന്റ് ജനറൽ പദവിയിലിരിക്കെയാണ് ഡോ.സരിൻ സിവിൽ സർവീസ് ഉപേക്ഷിച്ച് പൊതുപ്രവർത്തന രംഗത്തേക്ക് […]

ക്ഷേമ പെൻഷനുകൾ 3000 രൂപയാക്കി ഉയർത്തും, എല്ലാ ഉപഭോക്താക്കൾക്കും വൈദ്യൂതി സൗജന്യം ; മിനിമം കൂലി 700 രൂപയാക്കി വർദ്ധിപ്പിക്കും : എൽ.ഡി.എഫിന് ചെക്ക് വച്ച് യു.ഡി.എഫ് പ്രകടപത്രിക പുറത്ത്

സ്വന്തം ലേഖകൻ തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നിരവധി ജന ക്ഷേമ പദ്ധതികൾ വാഗ്ദാനം ചെയ്തുള്ള യുഡിഎഫിന്റെ പ്രകടന പത്രിക പുറത്ത്. അധികാരത്തിൽ വന്നാൽ ലൈഫ് പദ്ധതിയിലെ അഴിമതി അന്വേഷിക്കും. ശബരിമല ആചാര സംരക്ഷണത്തിനായി നിയമം കൊണ്ടുവരുമെന്നും പ്രകടന പത്രികയിലുണ്ട്. ഇതിന് പുറമെ മാസംതോറും പാവപ്പെട്ടവർക്ക് ധനസഹായം, വെള്ളക്കാർഡുകാർക്കും സൗജ്യന റേഷൻ, സാമൂഹ്യ പെൻഷൻ ഉയർത്തും തുടങ്ങിയവയെല്ലാം പ്രകടനപത്രികയിൽ വ്യക്തമാക്കുന്നു. ദരിദ്രർക്ക് സാമ്പത്തിക സഹായം ചെയ്യുന്ന ന്യായ് പദ്ധതിയിൽ ഉന്നിക്കൊണ്ടാണ് യുഡിഎഫ് പ്രകടന പത്രിക പുറത്തിറിക്കിയിരിക്കുന്നത്. പാവപ്പെട്ട ജനങ്ങൾക്ക് മാസം തോറും 6000 രൂപ […]

ഒത്തുകളി ആരോപണങ്ങൾക്ക് പിന്നാലെ സംസ്ഥാന വ്യാപകമായി ബി.ജെ.പി സ്ഥാനാർത്ഥികളുടെ പത്രിക തള്ളി

സ്വന്തം ലേഖകൻ കണ്ണൂർ: സംസ്ഥാന വ്യാപകമായി ബി.ജെ.പി സ്ഥാനാർത്ഥികളുടെ നാമനിർദേശ പട്ടിക തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. ബി.ജെ.പി കണ്ണൂർ ജില്ലാ അധ്യക്ഷനും തലശേരിയിലെ ബിജെപി സ്ഥാനാർത്ഥി എൻ.ഹരിദാസിന്റെ നാമനിർദ്ദേശ പത്രിക തളളി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിൽ ബിജെപിയ്ക്ക് ഏറ്റവുമധികം വോട്ട് ലഭിച്ചത് തലശേരിയിലായിരുന്നു. ഡമ്മി സ്ഥാനാർത്ഥിയുടെ പത്രിക ആദ്യം തന്നെ തളളിയിരുന്നതിനാൽ നിലവിൽ തലശേരിയിൽ ബിജെപിയ്ക്ക് സ്ഥാനാർത്ഥിയില്ലാത്ത അവസ്ഥയിലാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് തലശേരിയിൽ 22,125 വോട്ടുകളാണ് ലഭിച്ചത്. പാർട്ടി അദ്ധ്യക്ഷൻ സ്ഥാനാർത്ഥിയായി തീരുമാനിച്ചതറിയിക്കുന്ന ‘ഫോം എ’ ഇല്ലാത്തതിനെ തുടർന്നാണ് പത്രിക തളളിയത്. […]

സംസ്ഥാനത്തെ സ്ഥാനാർത്ഥികളിൽ ഏറ്റവും സമ്പന്നൻ എം.വി ശ്രേയാംസ് കുമാർ ; പ്രായത്തിൽ മാത്രമല്ല സമ്പന്നതയിലും പിന്നിൽ കെ.എസ്.യു പ്രസിഡന്റ് അഭിജിത്ത്: തൃശൂരിലെ സമ്പന്ന സ്ഥാനാർത്ഥിയായ സുരോഷ് ഗോപിയുടെ കൈവശമുള്ളത് 375 പവൻ സ്വർണ്ണം

സ്വന്തം ലേഖകൻ തിരുവന്തപുരം : സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥികളിൽ ഏറ്റവും സമ്പന്നനായ വ്യക്തി കൽപ്പറ്റയിൽ നിന്നുള്ള എൽഡിഎഫ് സ്ഥാനാർത്ഥിയായ എംവി ശ്രേയാംസ് കുമാറാണ്. ശ്രേയാംസ് കുമാറിന് 84.564 കോടി രൂപയുടെ സ്വത്ത് ഉള്ളതായാണ് സത്യവാങ്മൂലത്തിൽ കാണിച്ചിരിക്കുന്നത്. കൈയ്യിൽ 15000 രൂപയും ബാങ്ക് നിക്ഷേപം, ഓഹരി ഇനത്തിൽ 9.67 കോടിയും ഉണ്ട്. 74.97 കോടി രൂപയുടെ ഭൂസ്വത്തുണ്ട്. 3.98 കോടി ബാധ്യതയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഭാര്യ കവിതാ ശ്രേയാംസ് കുമാറിന് ബാങ്ക് നിക്ഷേപം, ഓഹരി ഇനങ്ങളിലായി 25.12 ലക്ഷം രൂപയുണ്ട്. 54 ലക്ഷത്തിന്റെ ഭൂസ്വത്തും കവിതയുടെ […]

എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് അധികാരത്തിൽ വന്ന സർക്കാർ നടത്തിയത് വാഗ്ദാന ലംഘനങ്ങൾ മാത്രം ; ബാറുകളല്ല സ്‌കൂളുകൾ തുറക്കുമെന്ന് പറഞ്ഞവർ തുറന്നത് വഴിനീളെ ബാറുകൾ ; പാർട്ടി അനുഭാവികൾക്ക് പിൻവാതിൽ വഴി നിയമനം നൽകിയപ്പോൾ നോക്കുകുത്തിയായത് പി.എസ്.സി : വാക്കും പ്രവർത്തിയും രണ്ട് തട്ടിലാക്കി എൽ.ഡി.എഫ് പ്രകടന പത്രിക വീണ്ടുമെത്തുമ്പോൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം: കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടെ പ്രചരണ വാക്യമായിരുന്നു എൽഡിഎഫ് വരും.. എല്ലാം ശരിയാകും എന്നത്. ഈ വാക്യം മുൻനിർത്തി തയ്യാറാക്കിയ പ്രകടന പത്രികയിലെ പലകാര്യങ്ങളും നടപ്പാക്കിയെന്നാണ് എൽഡിഎഫ് ഇത്തവണ അവകാശപ്പെടുന്നത്. എന്നാൽ, പല കാര്യങ്ങളും ഇപ്പോഴും നടപ്പിലായില്ലെന്നുമാത്രമല്ല, അതിന് ഘടകവിരുദ്ധമായ കാര്യങ്ങളാണ് നടന്നതും. ബാറുകളല്ല., സ്‌കൂളുകളാണ് തുറക്കുക എന്നു പറഞ്ഞ് പരസ്യം ചെയ്തത ഇടതുപക്ഷമാകാട്ടെ തെരഞ്ഞെടുപ്പിന് ശേഷം നാടു നീളെയുള്ള ബാറുകൾ തുറക്കുകയും ചെയ്തു. ഇതിന് പുറമെ യോഗ്യതയുള്ളവരെ തഴഞ്ഞ് പിഎസ് സി വഴിയുള്ള നിയമനങ്ങളിൽ പോലും ഇഷ്ടക്കാരെ തിരുകി കയറ്റാൻ […]

ഉമ്മൻ ചാണ്ടിയുടെ മരുമകൻ ട്വന്റി 20യിൽ ; വർഗീസ് ജോർജിന്റെ രംഗപ്രവേശനം പാർട്ടി ജനറൽ സെക്രട്ടറിയായി ; ജോലി രാജിവച്ച് അംഗത്വം സ്വീകരിച്ചത് പാർട്ടിയുടെ പ്രവർത്തനങ്ങളിൽ അകൃഷ്ടനായി

സ്വന്തം ലേഖകൻ കൊച്ചി: ഉമ്മൻചാണ്ടിയുടെ മുത്ത മകളുടെ ഭർത്താവ് വർഗീസ് ജോർജ് ട്വന്റി 20 യിൽ ചേർന്നു. കൊച്ചിയിൽ നടന്ന ഭാരവാഹി പ്രഖ്യാപന യോഗത്തിലാണ് പാർട്ടിയിൽ ചേർന്നതായി വർഗീസ് ജോർജ് പ്രഖ്യാപനം നടത്തിയത്. ഇനി ഉമ്മൻ ചാണ്ടിയുടെ മരുമകൻ ട്വന്റി 20യുടെ ഉപദേശക സമിതി അംഗമായും യൂത്ത് കോർഡിനേറ്ററായും ജനറൽ സെക്രട്ടറിയായും പ്രവർത്തിക്കും. പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയാണ് വർഗീസ് ജോർജിന് പാർട്ടി അംഗത്വം നൽകിയത്. ഉമ്മൻചാണ്ടിയുടെ മൂത്ത മകളായ മരിയ ഉമ്മന്റെ ഭർത്താവാണ് വർഗീസ് ജോർജ്. വിദേശത്ത് ഒരു കമ്പനിയിൽ സി.ഇ.ഒ ആയിരുന്നുനോക്കുകയായിരുന്ന […]

സി.പി.എമ്മുകാരൻ്റെ കയ്യിൽ നിങ്ങളുടെ നമ്പരുണ്ടോ ? ഇനി പിണറായി നിങ്ങളെ വിളിക്കും: തിരഞ്ഞെടുപ്പിന് രാഷ്ട്രീയ ‘നമ്പരുകളുമായി ‘ രാഷ്ട്രീയ പാർട്ടികൾ

സ്വന്തം ലേഖകൻ കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിന് രാഷ്ട്രീയ നമ്പരുകളുമായി പാർട്ടികൾ സജീവമാകുന്നു. മൊബൈൽ ഫോണിൽ മുഖ്യമന്ത്രി മുതൽ സ്ഥാനാർത്ഥികൾ വരെയുള്ളവരുടെ റെക്കോർഡ് ചെയ്ത സന്ദേശം എത്തുകയാണ്. പരമാവധി ഫോൺ നമ്പരുകൾ ശേഖരിച്ച ശേഷം നേരിട്ട് ആളുകളിലേയ്ക്ക് എത്തുന്ന രീതിയിലാണ് ക്രമീകരണം ഒരുക്കിയിരിക്കുന്നത്. പല വിധ വിഷയങ്ങൾ ഉൾപ്പെടുത്തി ഒരു മിനിറ്റിൽ താഴെയുള്ള ഓഡിയോ സന്ദേശമായാണ് മുഖ്യമന്ത്രി പിണറായി വിജയൻ്റെ പേരിൽ സന്ദേശം ഫോണിൽ എത്തുന്നത്. വിവിധ മൊബൈൽ കമ്പനി സേവന ദാതാക്കളുമായി ധാരണയിൽ എത്തിയ ശേഷമാണ് ഇത്തരത്തിൽ സന്ദേശം അയക്കുന്നത്. ബംഗളൂരുവിലും കൊച്ചിയിലുമുള്ള കോൾ […]

രമേശ് ചെന്നിത്തല ചൂണ്ടിക്കാണിച്ചത് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കം : വ്യാജ വോട്ടർമാർ കൂടുതലുള്ളത് ലീഗിന്റെ ശക്തി കേന്ദ്രങ്ങളിൽ : ഇതുവരെ കണ്ടെത്തിയത് 2.17 ലക്ഷം വ്യാജ വോട്ടർന്മാരെ ; ഇവരുടെ പേരുകൾ ലിസ്റ്റിൽ നിന്നും നീക്കം ചെയ്യണ്ടതിന് പകരം ഒരു വോട്ട് മാത്രം അനുവദിച്ചാൽ മതിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ജനവിധിയെ അട്ടിമറിക്കുന്ന കള്ളവോട്ടുകളെ പ്രതിരോധിക്കാൻ രണ്ട് കൽപ്പിച്ചാണ് ഇത്തവണ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത് എത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇതുവരെ രണ്ട് ലക്ഷത്തിലേറെ വ്യാജ വോട്ടർമാരുടെ വിവരങ്ങളാണ് ചെന്നിത്തല ഇതുവരെ പുറത്ത് വിട്ടിരിക്കുന്നത്. ഇതിൽ തന്നെ സംസ്ഥാനത്ത് ഏറ്റവും ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിലാണ് കള്ളവോട്ട് വ്യാപകമായിരിക്കുന്നത് എന്നതും ഏറെ ശ്രദ്ധേയമാണ്. 51 നിയമസഭാ മണ്ഡലങ്ങളിലെ 1,63,071 വ്യാജ വോട്ടർമാരുടെ പട്ടിക കൂടി തിരഞ്ഞെടുപ്പ് കമ്മിഷന് ചെന്നിത്തല ഇന്നലെ കൈമാറി. 14 മണ്ഡലങ്ങളിലെ വിവരങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ നൽകിയിരുന്നു. […]

കോന്നിയിൽ സുരേന്ദ്രൻ്റെ സ്ഥാനാർത്ഥിത്വം നേട്ടമാവുക ഇടത്പക്ഷത്തിന്; ബിജെപിയുടെ വളർച്ച കോൺഗ്രസ് വോട്ടുകൾ ചോർത്തി

സ്വന്തം ലേഖകൻ കോന്നി: ശക്തമായ മത്സരം നടക്കുന്ന കോന്നിയിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ മത്സര രംഗത്തിറങ്ങിയതോടെ ഇടത് പാളയം പ്രതീക്ഷയിലാണ്. കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിൽ ബിജെപി പിടിച്ചെടുത്ത കോൺഗ്രസ് വോട്ടുകളിൽ പ്രതീക്ഷയർപ്പിച്ചാണ് കോന്നിയിൽ രണ്ടാം അങ്കത്തിന് സുരേന്ദ്രൻ എത്തിയത്. അതിനാൽ തന്നെ സുരേന്ദ്രൻ്റ വരവിൽ ആശങ്കയിലാണ് കോൺഗ്രസും യുഡിഎഫും. ഉപതിരഞ്ഞെടുപ്പിലേത് പോലെ സുരേന്ദ്രൻ വോട്ട് സമാഹരിച്ചാൽ റോബിൻ പീറ്റർക്ക് തിരിച്ചടിയാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. അതേ സമയം, കോന്നി മണ്ഡലത്തിൽ എക്കാലവും ഇടത് പക്ഷത്തിന് ലഭിച്ചുകൊണ്ടിരുന്ന അമ്പതിനായിരത്തിൽപ്പരം വോട്ടുകൾക്ക് വിള്ളൽ ഉണ്ടായിട്ടില്ല എന്നത് ഇടത് മുന്നണിക്ക് […]

മുൻ മന്ത്രി ആർ. ബാലകൃഷ്ണപിള്ളയുടെ ആരോഗ്യനില അതീവ ഗുരുതരം

സ്വന്തം ലേഖകൻ തിരുവനന്തപുരം: മുൻ മന്ത്രിയും കോൺഗ്രസ് (ബി) ചെയർമാനും ആർ ബാലകൃഷ്ണ പിള്ളയുടെ ആരോഗ്യനില അതീവ ഗുരുതരം. ശ്വാസതടസ്സത്തെ തുടർന്ന് ആരോഗ്യനില വഷളായതിന് പിന്നാലെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ശ്വാസ തടസത്തെ തുടർന്ന് കൊട്ടാരക്കര വിജയ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് തിരുവനന്തപുരത്തെ ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു. കേരള സ്റ്റേറ്റ് വെൽഫെയർ കോർപ്പറേഷൻ ഫോർ ഫോർവേഡ് കമ്മ്യൂണിറ്റീസ് ലിമിറ്റഡിന്റെ ചെയർമാനാണ്. നടനും എംഎൽഎയുമായ ബി ഗണേഷ് കുമാറാണ് മകൻ. പത്തനാപുരത്തെ എൽഡിഎഫ് സ്ഥാനാർത്ഥിയായ ഗണേഷ് കുമാറിനു വേണ്ടി […]