സംസ്ഥാനത്തെ സ്ഥാനാർത്ഥികളിൽ ഏറ്റവും സമ്പന്നൻ എം.വി ശ്രേയാംസ് കുമാർ ; പ്രായത്തിൽ മാത്രമല്ല സമ്പന്നതയിലും പിന്നിൽ കെ.എസ്.യു പ്രസിഡന്റ് അഭിജിത്ത്: തൃശൂരിലെ സമ്പന്ന സ്ഥാനാർത്ഥിയായ സുരോഷ് ഗോപിയുടെ കൈവശമുള്ളത് 375 പവൻ സ്വർണ്ണം

സംസ്ഥാനത്തെ സ്ഥാനാർത്ഥികളിൽ ഏറ്റവും സമ്പന്നൻ എം.വി ശ്രേയാംസ് കുമാർ ; പ്രായത്തിൽ മാത്രമല്ല സമ്പന്നതയിലും പിന്നിൽ കെ.എസ്.യു പ്രസിഡന്റ് അഭിജിത്ത്: തൃശൂരിലെ സമ്പന്ന സ്ഥാനാർത്ഥിയായ സുരോഷ് ഗോപിയുടെ കൈവശമുള്ളത് 375 പവൻ സ്വർണ്ണം

സ്വന്തം ലേഖകൻ

തിരുവന്തപുരം : സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥികളിൽ ഏറ്റവും സമ്പന്നനായ വ്യക്തി കൽപ്പറ്റയിൽ നിന്നുള്ള എൽഡിഎഫ് സ്ഥാനാർത്ഥിയായ എംവി ശ്രേയാംസ് കുമാറാണ്. ശ്രേയാംസ് കുമാറിന് 84.564 കോടി രൂപയുടെ സ്വത്ത് ഉള്ളതായാണ് സത്യവാങ്മൂലത്തിൽ കാണിച്ചിരിക്കുന്നത്.

കൈയ്യിൽ 15000 രൂപയും ബാങ്ക് നിക്ഷേപം, ഓഹരി ഇനത്തിൽ 9.67 കോടിയും ഉണ്ട്. 74.97 കോടി രൂപയുടെ ഭൂസ്വത്തുണ്ട്. 3.98 കോടി ബാധ്യതയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഭാര്യ കവിതാ ശ്രേയാംസ് കുമാറിന് ബാങ്ക് നിക്ഷേപം, ഓഹരി ഇനങ്ങളിലായി 25.12 ലക്ഷം രൂപയുണ്ട്. 54 ലക്ഷത്തിന്റെ ഭൂസ്വത്തും കവിതയുടെ പേരിലുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മത്സരിക്കുന്ന സ്ഥാനാർത്ഥികളിൽ വയസിൽ മാത്രമല്ല, സമ്പന്നതയിലും പിന്നിൽ കോഴിക്കോട് നോർത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി കെഎസ്‌യു സംസ്ഥാന പ്രസിഡണ്ട് കെഎം അഭിജിത്താണ്. 14,508 രൂപയാണ് അഭിജിത്തിന്. കൈയിലുള്ള 3000 രൂപ, സഹകരണ സൊസൈറ്റിയിലെ ഓഹരിയായ 10000 അടക്കമാണിത്. 1.73 ലക്ഷം ബാങ്ക് വായ്പയുമുണ്ട്.

തൃശൂർ ജില്ലയിലെ സ്ഥാനാർത്ഥികളിൽ സമ്പന്നൻ എൻഡിഎ സ്ഥാനാർത്ഥിയും നടനുമായ സുരേഷ് ഗോപിയാണ്. സുരേഷ് ഗോപിക്ക് 375 ഉം ഭാര്യ രാധികയ്ക്ക് 125 എന്നിങ്ങനെ 500 പവൻ സ്വർണവുമുണ്ട്. ഇതിന് വിപണിയിൽ ഒരു കോടി 90 ലക്ഷം വില വരും.

തമിഴ്‌നാട്ടിൽ 82.42 ഏക്കർ ഭൂമി, 2.16 കോടി നിക്ഷേപവും 7.73 കോടിയുടെ സ്വത്തുമുണ്ട്. 6.8 കോടിയുടെ സ്വത്തുമുണ്ട്. പാലക്കാട് എൻഡിഎ സ്ഥാനാർത്ഥി ഇ ശ്രീധരന് 2,27,84,895 രൂപയുടെ ആസ്തിയും ഭാര്യയും ഭാര്യയുടെ പേരിൽ 6,03,36,601 രൂപയുടെ സ്വത്തുമാണ് ഉള്ളത്.

തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥിയാണ് കെഎം അഭിജിത്.26 വയസും 8 മാസവുമാണ് അഭിജിതിന്റെ പ്രായം. കോൺഗ്രസിന്റെ കായം കുളം സ്ഥാനാർത്ഥി അരിതാ ബാബുവാണ് പ്രായത്തിൽ രണ്ടാമത്.