ഉമ്മൻ ചാണ്ടിയുടെ മരുമകൻ ട്വന്റി 20യിൽ ; വർഗീസ് ജോർജിന്റെ രംഗപ്രവേശനം പാർട്ടി ജനറൽ സെക്രട്ടറിയായി ; ജോലി രാജിവച്ച് അംഗത്വം സ്വീകരിച്ചത് പാർട്ടിയുടെ പ്രവർത്തനങ്ങളിൽ അകൃഷ്ടനായി

ഉമ്മൻ ചാണ്ടിയുടെ മരുമകൻ ട്വന്റി 20യിൽ ; വർഗീസ് ജോർജിന്റെ രംഗപ്രവേശനം പാർട്ടി ജനറൽ സെക്രട്ടറിയായി ; ജോലി രാജിവച്ച് അംഗത്വം സ്വീകരിച്ചത് പാർട്ടിയുടെ പ്രവർത്തനങ്ങളിൽ അകൃഷ്ടനായി

സ്വന്തം ലേഖകൻ

കൊച്ചി: ഉമ്മൻചാണ്ടിയുടെ മുത്ത മകളുടെ ഭർത്താവ് വർഗീസ് ജോർജ് ട്വന്റി 20 യിൽ ചേർന്നു. കൊച്ചിയിൽ നടന്ന ഭാരവാഹി പ്രഖ്യാപന യോഗത്തിലാണ് പാർട്ടിയിൽ ചേർന്നതായി വർഗീസ് ജോർജ് പ്രഖ്യാപനം നടത്തിയത്.

ഇനി ഉമ്മൻ ചാണ്ടിയുടെ മരുമകൻ ട്വന്റി 20യുടെ ഉപദേശക സമിതി അംഗമായും യൂത്ത് കോർഡിനേറ്ററായും ജനറൽ സെക്രട്ടറിയായും പ്രവർത്തിക്കും. പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയാണ് വർഗീസ് ജോർജിന് പാർട്ടി അംഗത്വം നൽകിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉമ്മൻചാണ്ടിയുടെ മൂത്ത മകളായ മരിയ ഉമ്മന്റെ ഭർത്താവാണ് വർഗീസ് ജോർജ്. വിദേശത്ത് ഒരു കമ്പനിയിൽ സി.ഇ.ഒ ആയിരുന്നുനോക്കുകയായിരുന്ന വർഗീസ് ജോർജ് ട്വന്റി 20 യുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായി ജോലി രാജിവെച്ച് പാർട്ടി അംഗത്വം സ്വീകരിക്കുകയായിരുന്നു.

വർഗീസ് ജോർജിനൊപ്പം സിനിമാ നടൻ ലാലും അദ്ദേഹത്തിന്റെ മകളുടെ ഭർത്താവും പാർട്ടിയിൽ ചേർന്നു. സ്വകാര്യ എയർലൈൻസ് കമ്പനിയിലെ ക്യാപ്റ്റനാണ് മകളുടെ ഭർത്താവ് അലൻ ആന്റണി.