എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് അധികാരത്തിൽ വന്ന സർക്കാർ നടത്തിയത് വാഗ്ദാന ലംഘനങ്ങൾ മാത്രം ; ബാറുകളല്ല സ്‌കൂളുകൾ തുറക്കുമെന്ന് പറഞ്ഞവർ തുറന്നത് വഴിനീളെ ബാറുകൾ ; പാർട്ടി അനുഭാവികൾക്ക് പിൻവാതിൽ വഴി നിയമനം നൽകിയപ്പോൾ നോക്കുകുത്തിയായത് പി.എസ്.സി : വാക്കും പ്രവർത്തിയും രണ്ട് തട്ടിലാക്കി എൽ.ഡി.എഫ് പ്രകടന പത്രിക വീണ്ടുമെത്തുമ്പോൾ

എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് അധികാരത്തിൽ വന്ന സർക്കാർ നടത്തിയത് വാഗ്ദാന ലംഘനങ്ങൾ മാത്രം ; ബാറുകളല്ല സ്‌കൂളുകൾ തുറക്കുമെന്ന് പറഞ്ഞവർ തുറന്നത് വഴിനീളെ ബാറുകൾ ; പാർട്ടി അനുഭാവികൾക്ക് പിൻവാതിൽ വഴി നിയമനം നൽകിയപ്പോൾ നോക്കുകുത്തിയായത് പി.എസ്.സി : വാക്കും പ്രവർത്തിയും രണ്ട് തട്ടിലാക്കി എൽ.ഡി.എഫ് പ്രകടന പത്രിക വീണ്ടുമെത്തുമ്പോൾ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടെ പ്രചരണ വാക്യമായിരുന്നു എൽഡിഎഫ് വരും.. എല്ലാം ശരിയാകും എന്നത്. ഈ വാക്യം മുൻനിർത്തി തയ്യാറാക്കിയ പ്രകടന പത്രികയിലെ പലകാര്യങ്ങളും നടപ്പാക്കിയെന്നാണ് എൽഡിഎഫ് ഇത്തവണ അവകാശപ്പെടുന്നത്.

എന്നാൽ, പല കാര്യങ്ങളും ഇപ്പോഴും നടപ്പിലായില്ലെന്നുമാത്രമല്ല, അതിന് ഘടകവിരുദ്ധമായ കാര്യങ്ങളാണ് നടന്നതും. ബാറുകളല്ല., സ്‌കൂളുകളാണ് തുറക്കുക എന്നു പറഞ്ഞ് പരസ്യം ചെയ്തത ഇടതുപക്ഷമാകാട്ടെ തെരഞ്ഞെടുപ്പിന് ശേഷം നാടു നീളെയുള്ള ബാറുകൾ തുറക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിന് പുറമെ യോഗ്യതയുള്ളവരെ തഴഞ്ഞ് പിഎസ് സി വഴിയുള്ള നിയമനങ്ങളിൽ പോലും ഇഷ്ടക്കാരെ തിരുകി കയറ്റാൻ ശ്രമം നടന്നു. സംസ്ഥാനത്ത് അഴിമതി നിരോധനം വാഗ്ദാനം ചെയ്ത ശേഷം മന്ത്രിമാർക്കെതിരെ നേരിട്ട് കേസെടുക്കാൻ പോലും അനുമതി വിജിലൻസിന് നിഷേധിച്ചു. ഇങ്ങനെ എല്ലാത്തരത്തിലും എൽ.ഡി.എഫിന്റെ വാക്കും പ്രവൃത്തിയും രണ്ട് തട്ടിലാണ്.

ഇക്കുറി ഇടതു മുന്നണിയുടെ പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്തിരിക്കുന്നത് 40 ലക്ഷം തൊഴിൽ അവസരങ്ങളാണ്. ഇത് എവിടെ നിന്നും എങ്ങനെ നടപ്പിലാക്കും എന്ന ചോദ്യമാണ് ഉയരുന്നത്. ഇത് വെറും പൊള്ള വാഗ്ദാനമാണെന്ന ആരോപണം ഇതിനോടകം തന്നെ ഉയർന്നു കഴിഞ്ഞു. കഴിഞ്ഞ തവണ 25 ലക്ഷം പേർക്ക് ജോലി നൽകുമെന്നായിരുന്നു എൽഡിഎഫ് വാഗ്ദാനം.

ശബരിമല വിഷയത്തിൽ നിലപാട് വ്യക്തമാക്കാതെ ഇടതുമുന്നണിയുടെ പ്രകടനപത്രിക പുറത്തിറക്കിയിരിക്കുന്നത്. പി.എസ്.സി റാങ്ക് ഹോൾഡേഴ്‌സിന്റെ സമരവും ആഴക്കടൽ വിവാദവും തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന് മുന്നിൽക്കണ്ട് തൊഴിൽ മേഖലക്കും തീരദേശത്തിനും പ്രകടനപത്രികയിൽ പ്രത്യേക പരിഗണന നൽകിയിട്ടുണ്ട്. 50 ഇന പദ്ധതികളും 900 വാഗ്ദാനങ്ങളുമാണ് ഇത്തവണത്തെ എൽ.ഡി.എഫിന്റെ പ്രകടന പത്രികയിലുള്ളത്.

തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് ചർച്ചയായ ശബരിമല വിഷയത്തിലെ നിലപാട് പത്രികയിലില്ല. ശബരിമല വിഷയത്തിൽ ആദ്യം സ്വീകരിച്ച നിലപാട് തെറ്റായിപ്പോയെന്ന തിരിച്ചറിവും നിലപാട് മാറ്റിയാൽ തെരെഞ്ഞെടുപ്പിൽ തിരിച്ചടി നേരിടേണ്ടിവരുമെന്നതുമാണ് മൗനത്തിനുപിന്നിൽ. എല്ലാ വർഷവും പ്രകടനപത്രികയുടെ പുരോഗതി റിപ്പോർട്ട് പ്രസിദ്ധീകരിക്കുമെന്ന് ഇടതുമുന്നണി ഇക്കുറി നൽകുന്ന പ്രഖ്യാപനം.

Tags :