തിരുനക്കരയിൽ ചട്ടമ്പിസ്വാമി സമാധിദിനാചരണം നടത്തി

സ്വന്തം ലേഖകൻ കോട്ടയം : ചട്ടമ്പി സ്വാമി സമാധി ദിനാചരണത്തോട് അനുബന്ധിച്ച് അനുസ്മരണ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ യോഗവും പുഷ്പാർച്ചനയും നടത്തി. കോട്ടയം അയ്യപ്പ സേവാ സംഘം ഹാളിൽ നടന്ന അനുസ്മരണ യോഗത്തിൽ പ്രസിഡന്റ് പി.ദാസപ്പൻ നായർ അധ്യക്ഷത വഹിച്ചു. കൺവീനർ കണ്ണൻ മന്നക്കുന്നം , കമ്മിറ്റി അംഗങ്ങളായ മോഹൻ കെ . നായർ , പി.എൻ. കെ . പിള്ള , അഡ്വ . ശശികുമാർ , രാജാ ശ്രീകുമാർ വർമ്മ , ജയകുമാർ തിരുനക്കര , വേണു സ്വസ്തിക് , എന്നിവർ […]

ഇന്ന് 8126 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 2700 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 63,650; ആകെ രോഗമുക്തി നേടിയവര്‍ 11,28,475

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 8126 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1267, കോഴിക്കോട് 1062, തിരുവനന്തപുരം 800, കോട്ടയം 751, മലപ്പുറം 744, തൃശൂര്‍ 704, കണ്ണൂര്‍ 649, പാലക്കാട് 481, കൊല്ലം 399, പത്തനംതിട്ട 395, ആലപ്പുഴ 345, ഇടുക്കി 205, വയനാട് 166, കാസര്‍ഗോഡ് 158 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെയില്‍ നിന്നും വന്ന ഒരാള്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. അടുത്തിടെ യുകെ (105), സൗത്ത് ആഫ്രിക്ക (7), ബ്രസീല്‍ (1) […]

സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങൾ: തീയറ്ററുകളും ബാറുകളും രാത്രി ഒൻപതിന് അടയ്ക്കണം: വിവാഹത്തിന് മുൻകൂർ അനുമതി വേണം; തൃശൂർ പൂരത്തിന് പാസ് നിർബന്ധം

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് കർശന കൊവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. സംസ്ഥാനത്ത് രാത്രി ഒൻപതിന് ശേഷം അവശ്യ സർവീസുകൾ ഒഴികെ ഒന്നും പ്രവർത്തിക്കാൻ അനുവദിക്കില്ല. കർശന നിയന്ത്രണങ്ങൾ സമ്പൂർണമായി നടപ്പാക്കി രണ്ടാഴ്ച കൊണ്ട് കൊവിഡ് നിയന്ത്രണ വിധേയമാക്കാനാണ് തീരുമാനം. എന്നാൽ, നിയന്ത്രണങ്ങൾ കർശനമാക്കിയാൽ മതിയെന്നും ഇപ്പോൾ ലോക്ക് ഡൗണിൻ്റെ ആവശ്യമില്ലെന്നും ഉന്നത തല യോഗത്തിൽ തീരുമാനമായി. സംസ്ഥാനത്ത് വിവാഹം നടത്തും മുൻപ് ഇനി ജില്ലാ ഭരണകൂടത്തെ അറിയിക്കണം . ഇവിടെ ഭക്ഷണം വിതരണം ചെയ്യുന്നതിന് ആവശ്യമായ നിർദേശം നൽകും. ഇവിടെ കൂടുതൽ ആളുകൾ എത്തുന്നുണ്ടോ […]

കോട്ടയം ജില്ലയില്‍ 751 പേര്‍ക്ക് കൊവിഡ്: 745 പേർക്കും സമ്പർക്ക രോഗം

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയില്‍ 751 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 745 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ ആറു പേര്‍ രോഗബാധിതരായി. പുതിയതായി 4206 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 340 പുരുഷന്‍മാരും 333 സ്ത്രീകളും 78 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 108 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 253 പേര്‍ രോഗമുക്തരായി. 4443 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 90368 പേര്‍ കോവിഡ് ബാധിതരായി. 85075 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ […]

കോട്ടയം ജില്ലയില്‍ ഇന്നും നാളെയുമായി 20000 പേര്‍ക്ക് കോവിഡ് പരിശോധന; നിയന്ത്രണങ്ങൾ ശക്തമാക്കാൻ തീരുമാനം

സ്വന്തം ലേഖകൻ കോട്ടയം : സംസ്ഥാനതല കോവിഡ് അവലോകന യോഗത്തിലെ തീരുമാനത്തിന്‍റെ അടിസ്ഥാനത്തില്‍ ഇന്നും നാളെയുമായി(ഏപ്രില്‍ 16, 17) കോട്ടയം ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ 20000 പേരെ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കുമെന്ന് ജില്ലാ കളക്ടര്‍ എം. അഞ്ജന അറിയിച്ചു. കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് വ്യാപനത്തിന്‍റെ തോത് നിയന്ത്രിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി പരിശോധന ഊര്‍ജ്ജിതമാക്കുന്നത്. ഏപ്രില്‍ 12 മുതല്‍ ഇന്നലെ(ഏപ്രില്‍ 15) വരെയുള്ള ദിവസങ്ങളില്‍ ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവരുടെ കണക്ക് യഥാക്രമം 407, 629, 816, 751 എന്നിങ്ങനെയാണ്. രോഗികളുടെ എണ്ണം ഗണ്യമായി […]

ആവലാതി വേണ്ട….! നിങ്ങളുടെ മനോഹര ഫോട്ടോ പതിപ്പിച്ച ആധാർ കാർഡ് സ്വന്തമാക്കാം ; ചെയ്യാനുള്ളത് ഇത്രമാത്രം

സ്വന്തം ലേഖകൻ ന്യൂഡൽഹി: ആധാർ കാർഡിലെ മോശമായ തീരെ തെളിച്ചമില്ലാത്ത ഫോട്ടോ ഏവരുടെയും ആവലാതികളിൽ ഒന്നാണ്. എന്നാൽ ഇനി ഓരോരുത്തരുടെയും മനോഹര ഫോട്ടോയുമായി ആധാർ കാർഡ് സ്വന്തമാക്കാം. ഇതിനായി അടുത്തുള്ള ആധാർ എന്റോൾമെന്റ് സെന്റർ സന്ദർശിച്ചാൽ മതിയാകുമെന്ന് യുഐഡിഎഐ വ്യക്തമാക്കി. എന്റോൾമെന്റ് സെന്ററിലെത്തി എക്‌സിക്യൂടീവിനോട് ആധാറിലെ ഫോട്ടോ മാറ്റാൻ ആവശ്യപ്പെടുക. ഇതിനായി ഫീസായി 25 രൂപ അടക്കേണ്ടി വരും. ആധാർ കാർഡ് ഉടമയ്ക്ക് ഒരു യുആർഎൻ നമ്പർ ലഭിക്കും. അതുപയോഗിച്ച് ആധാർ ഡൗൺലോഡ് ചെയ്‌തെടുക്കാൻ സാധിക്കും ആധാറിലെ ഫോട്ടോ മാറ്റാൻ ചെയ്യേണ്ടത് ഇങ്ങനെ 1) […]

ഓഹരി തർക്കം: പശുവിനെ കൊണ്ടുപോകാൻ ശ്രമിച്ച സഹോദരനെ യുവതി കുത്തിവീഴ്ത്തി

സ്വന്തം ലേഖകൻ ആലപ്പുഴ : ഓഹരിതർക്കത്തെ തുടർന്ന് യുവതി സഹോരനെ കുത്തിവീഴ്ത്തി. ചേർത്തല എക്‌സ്രേ ജംഗ്ഷന് സമീപത്താണ് സംഭവം. സുഭാഷെന്ന യുവാവിനാണ് യുവതിയുടെ ആക്രമണത്തിൽ കുത്തേറ്റത്. സുഭാഷിനെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അതേസമയം യുവാവിനേറ്റ പരിക്ക് ഗുരുതരമല്ല. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം.വിവാഹിതയായ സൗമ്യ കുറച്ച് കാലമായി മാതാപിതാക്കളോടൊപ്പം താമസിച്ച് വരികെയായിരുന്നുയ. എന്നാൽ കുടുംബ വഴക്കിനെത്തുടർന്ന് മാതാപിതാക്കൾ,കുറച്ചകലെ വാടകയ്ക്ക് താമസിക്കുന്ന സുഭാഷിന്റെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. രണ്ട് മാസം മുൻപ് പൊലീസ് ഇവരുടെ തർക്കം ഒത്തുതീർപ്പാക്കിയിരുന്നതാണ്. എന്നാൽ വ്യാഴാഴ്ച രാവിലെ സ്വന്തം വീട്ടിലെത്തിയ സുഭാഷ് […]

സിപിഎമ്മുകാരെ ചർച്ചയ്ക്ക് വിളിച്ച് വിനു ജോൺ മതിയായ സമയം നൽകാതെ ആക്രമിക്കുന്നു ; ഏഷ്യാനെറ്റ് ചീഫ് എം.ജി രാധാകൃഷ്ണൻ എ.കെ ജി സെന്ററിൽ വന്ന് മാപ്പുപറഞ്ഞിട്ടാണ് വീണ്ടും ചർച്ചയ്ക്ക് പോയത് ; ഏഷ്യനെറ്റിനെതിരെ ആഞ്ഞടിച്ച് സി.പി.എം നേതാവ് എം.വി ജയരാജൻ

സ്വന്തം ലേഖകൻ കണ്ണൂർ: സിപിഎമ്മുകാരെ ചർച്ചയ്ക്ക് വിളിച്ച് മതിയായ സമയം നൽകാതെ ആക്രമിക്കുന്നു. ഏഷ്യനെറ്റ് ചീഫ് എം.ജി രാധാകൃഷ്ണൻ എ.കെ സെന്ററിൽ വന്ന് മാപ്പുപറഞ്ഞിട്ടാണ് വീണ്ടും ചർച്ചയ്‌ക്കെത്തിയതെന്ന് സിപി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. സിപിഎമ്മിനെതിരെ വ്യാജ വാർത്ത കൊടുക്കുന്ന ഏഷ്യാനെറ്റിനു പിന്നിൽ പ്രവർത്തിക്കുന്നത് ചില ദുഷ്ട ചിന്താഗതിക്കാരാണെന്നും ജയരാജൻ കൂട്ടിച്ചേർത്തു. കണ്ണൂരിൽ വ്യാജ വാർത്ത നിർമ്മിതിക്കെതിരെ എൽ.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഏഷ്യാനെറ്റ് ബ്യൂറോയ്ക്കു മുൻപിൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മൻസുർ വധം ഏറെ ദൗർഭാഗ്യകരമാണ്. എന്നാൽ […]

മൂന്നരവയസുകാരി നേരിട്ടത് സമാനതകളില്ലാത്ത മൃഗീയ പീഡനം : കുഞ്ഞിന്റെ രഹസ്യഭാഗത്തെ പരുക്ക് സൈക്കിളിന്റെ ഒടിഞ്ഞ കമ്പി കുത്തിക്കയറിയതെന്ന മാതാപിതാക്കളുടെ വാദം പച്ചക്കള്ളം ; മുറിവ് ഉണ്ടായത് കത്തിയുടെ പിടി കുത്തിക്കയറ്റിയത് മൂലമെന്ന് കുഞ്ഞിന്റെ ശബ്ദരേഖ : സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കളെ വീണ്ടും ചോദ്യം ചെയ്യും

സ്വന്തം ലേഖകൻ കോട്ടയം: പീഡനത്തെ തുടർന്ന് മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അസം സ്വദേശിയായ മൂന്നരവയസുകാരി നേരിട്ടത് കൊടിയ പീഡനങ്ങൾ. ലൈംഗിക അതിക്രമത്തിന്റെ തെളിവുകളും കുട്ടിയുടെ ശരീരത്തിലുണ്ട്. രഹസ്യഭാഗത്ത് കത്തിയുടെ പിടി കുത്തിക്കയറ്റിയതായി കുട്ടി ഡോക്ടർമാരെ അറിയിച്ചിട്ടുണ്ട്. കുട്ടിയുടെ ശബ്ദരേഖ ഡോക്ടർമാർ പൊലീസിന് കൈമാറിയിട്ടുണ്ട്. കുട്ടിയുടെ രഹസ്യഭാഗത്തെ മുറിവ് സൈക്കിളിന്റെ ഒടിഞ്ഞ കമ്പി കുത്തിക്കയറിയതെന്നായിരുന്നു മാതാപിതാക്കൾ പറഞ്ഞിരുന്നത്. ഇതിന് പുറമെ നേരത്തെ സംഭവിച്ച പൊട്ടലുകളും മുറിവുകളും മെഡിക്കൽ ബോർഡ് കണ്ടെത്തി. ഒപ്പം കുട്ടിയെ പട്ടിണിക്കിട്ടിരുന്നതായി ശരീരത്തിലെ പോഷകാഹാരത്തോത് സൂചിപ്പിക്കുന്നു. 10 കിലോഗ്രാം […]

സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു..! കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്കും വാക്‌സിനെടുത്തവർക്കും മാത്രം മാളുകളിൽ പ്രവേശിക്കാം ; പൊതുപരിപാടികളിൽ 100 പേർക്ക് മാത്രം പങ്കെടുക്കാൻ അനുമതി : നിയന്ത്രണങ്ങൾ ഇങ്ങനെ

സ്വന്തം ലേഖകൻ തിരുവനന്തപുരം : കോവിഡിന്റെ രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് വീണ്ടും നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. പൊതുപരിപാടികളിൽ 100 പേർക്ക് മാത്രമാണ് പങ്കെടുക്കാൻ അനുമതി. കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്കും വാക്‌സിൻ 2 ഡോസ് എടുത്തവർക്കും മാത്രം മാളുകളിൽ പ്രവേശിക്കാൻ അനുമതി. പൊതു-സ്വകാര്യ ചടങ്ങുകൾ നടത്താൻ മുൻകൂർ അനുമതിയും നിർബന്ധം. ഒപ്പം തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികളിൽ പങ്കെടുത്ത എല്ലാവരിലും പരിശോധന നടത്താനും നിർദ്ദേശം നൽകിയിട്ടുണ്ട്. അടുത്ത രണ്ടു ദിവസത്തിനുള്ളിൽ രണ്ടര ലക്ഷം പേരിൽ പരിശോധന നടത്തും. എറണാകുളം ജില്ലയിലാണ് കൂടുതൽ പരിശോധനകൾ നടത്തുക. പരീക്ഷകൾക്കും […]