രണ്ട് ഏക്കറോളം കഞ്ചാവ് തോട്ടം കണ്ടെത്തി.

സ്വന്തം ലേഖകൻ പാലക്കാട്: അട്ടപ്പാടി ചെന്താമലയിൽ രണ്ട് ഏക്കർ കഞ്ചാവ് തോട്ടം കണ്ടെത്തി. പാലക്കാട് അസിസ്റ്റന്റ് എക്സൈസ് കമ്മീഷ്ണറുടെ നേതൃത്വത്തിൽ സ്പെഷ്യൽ സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് കഞ്ചാവ് തോട്ടം കണ്ടെത്തിയത്. അരകോടിയോളം വിലമതിക്കുന്ന 1604 ചെടികൾ ഉള്ള തോട്ടമാണ് സ്പെഷ്യൽ സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിൽ പിടിച്ചെടുത്തത്.

മീനടത്ത് സ്വകാര്യ ബസും ടിപ്പറും കൂട്ടിയിടിച്ച് അപകടം.

സ്വന്തം ലേഖകൻ മീനടം: മീനടത്ത് സ്വകാര്യ ബസും ടിപ്പറും കൂട്ടിയിടിച്ച് അപകടം.വലിയപള്ളി സമീപം ടി.എൻ.എസ് ബസും ഇന്നാനുവൽ എന്ന ടിപ്പറുമാണ് അപകടത്തിൽ പെട്ടത്.

ലൂസിഫറിന്റെ നായിക ലേഡീസൂപ്പർസ്റ്റാർ.

സ്വന്തം ലേഖകൻ ഒടിയനുശേഷം വീണ്ടും മോഹൻലാലിന്റെ നായികയായി മഞ്ജുവാര്യർ എത്തുന്നു. മലയാളികളും സിനിമപ്രേമികളും ഈ പഴയകാല ജോഡികളെ അത്രമാത്രം ഇഷ്ടപ്പെട്ടു കഴിഞ്ഞു. അതുകൊണ്ടുതന്നെയാണ് വീണ്ടും മോഹൻലാലിന്റെ നായികയായി മഞ്ജുവാര്യർ തന്നെ എത്തുന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുകയും നടൻ പൃഥ്വിരാജ് സംവിധാനം ചെയ്യുകയും ചെയ്യുന്ന ലൂസിഫർ എന്ന സിനിമയിലാണ് ഇവർ ജോഡിയാകുന്നത്. മുരളിഗോപിയുടേതാണ് തിരക്കഥ. ലൂസിഫറിന്റെ ഷൂട്ടിംഗ് ജൂലായിൽ ആരംഭിക്കുമെന്നാണ് വിവരം. ലൂസിഫറിന്റെ ഷൂട്ടിംഗ് ജൂലായിൽ തുടങ്ങുന്നവിധത്തിൽ പ്രാരംഭജോലികൾ നടന്നുവരികയാണ്. ഓസ്ട്രേലിയൻ യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ മഞ്ജുവാര്യർ ഇപ്പോൾ തൃശൂരിലെ പുള്ളിലുള്ള […]

പിതാവിനെ ക്രൂരമായി മർദ്ദിച്ചു കൊന്നു; മകൻ അറസ്റ്റിൽ.

സ്വന്തം ലേഖകൻ വാടാനപ്പള്ളി: തളിക്കുളം പുതുക്കുളം കിഴക്ക് ഗൃഹനാഥനെ മർദിച്ചുകൊലപ്പെടുത്തിയ കേസിൽ മകനെ വാടാനപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. എടത്തിരുത്തി കൊട്ടുക്കൽ സത്യനെ(65) കൊലപ്പെടുത്തിയ സംഭവത്തിൽ പോലീസ് കസ്റ്റഡിയിലുണ്ടായിരുന്ന മകൻ സലീഷിന്റെ(30) അറസ്റ്റാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഭീകരമായ മർദനമാണ് ജന്മം നൽകിയ പിതാവിന് മകനിൽനിന്ന് ഏറ്റതെന്ന് സത്യന്റെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് സൂചിപ്പിക്കുന്നു. കൊല്ലപ്പെട്ട സത്യൻ ഡ്രൈവറും സലീഷ് നിർമാണ തൊഴിലാളിയുമാണ്. കോൺക്രീറ്റ് ഇഷ്ടിക ചീളുകൊണ്ട് ഇടിച്ചാണ് കൊലപ്പെടുത്തിയതെന്നും ശരീരമാസകലം മർദനമേറ്റിട്ടുണ്ടെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. ഹൃദയത്തിനും തലയ്ക്കുമേറ്റ ക്ഷതവും തലയിലെ ആന്തരിക […]

വൃദ്ധയായ മാതാവിനെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ മകൻ വെട്ടി.

സ്വന്തം ലേഖകൻ റാന്നി: വെച്ചുച്ചിറക്ക് സമീപം പരുവയിൽ വൃദ്ധയെ പീഡിപ്പിക്കാൻ ശ്രമിച്ച പരുവ സ്വദേശി പി. റ്റി ബിജു മകന്റെ വെട്ടേറ്റ് പരിക്ക്. വെള്ളിയാഴ്ച്ച വൈകുന്നേരം 5 മണിയോടെ പരുവയിലെ വീട്ടിൽ ഒറ്റക്കായിരുന്ന 90 കാരി വൃദ്ധയെ സമീപവാസിയായ ബിജു പീഡിപ്പിക്കാൻ ശ്രമിച്ചത്. പ്രായാധിക്യത്താൽ അവശ നിലയിലായിരുന്ന 90 കാരിയായ വൃദ്ധയെ ബിജു കടന്ന് പിടിക്കുകയായിരുന്നു. സംഭവം കണ്ടു കൊണ്ട് ജോലി കഴിഞ്ഞ് മടങ്ങി വന്ന വൃദ്ധയുടെ 60 കാരനായ മകൻ വീട്ടിലെ വാക്കത്തി കൊണ്ട് ഇയാളെ വെട്ടുകയായിരുന്നു. പ്രതി ഒഴിഞ്ഞു മാറാൻ ശ്രമിച്ചെങ്കിലും […]

കർണ്ണാടക മോഡലിൽ ലീഗ്‌; നോട്ടം മുഖ്യമന്ത്രി സ്ഥാനം

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തിൽ വലതു പക്ഷത്തെ കിങ് മേക്കർ സ്ഥാനം ലീഗിലേക്ക്. മാണിക്ക് നേട്ടം ഉണ്ടാക്കുന്ന ലീഗ് നീക്കം അടുത്ത മുഖ്യമന്ത്രി പദം ലക്ഷ്യമിട്ട്. ദേശീയ,സംസ്ഥാന രാഷ്ട്രീയത്തിൽ കോൺഗ്രസ് നിഷ്പ്രഭമാകുന്നതിനാൽ സംസ്ഥാനത്തെ വലതു രാഷ്ട്രീയം തങ്ങളുടെ കൈത്തണ്ടയിൽ ഒതുക്കാൻ കർണ്ണാടക മോഡലിൽ ലീഗ് കോൺഗ്രസിനോട് വില പേശും. ലീഗ് ഇടപെട്ട് മാണിക്കും കൂട്ടർക്കും രാജ്യസഭാ സീറ്റ് നേടിക്കൊടുത്തതിനാൽ ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ എന്ന നിലയിൽ വിലപേശൽ രാഷ്ട്രീയത്തിൽ മാണി ലീഗിന് പൂർണ പിന്തുണയും നൽകും. മാണി ലീഗ് അച്ചു തണ്ടാകും […]

കെവിൻ വധക്കേസിലെ പ്രതിയുടെ വീഡിയോ കോൾ; അന്വേഷണത്തിന് ഉത്തരവ്

സ്വന്തം ലേഖകൻ കോട്ടയം: കെവിൻ വധക്കേസിലെ പ്രതി പോലീസ് കസ്റ്റഡിയിലിരിക്കെ ബന്ധുക്കളുമായി വീഡിയോ കോൾ നടത്തിയ സംഭവം അന്വേഷിക്കാൻ കോട്ടയം എസ്.പിയുടെ ഉത്തരവ്. സംഭവം സ്‌പെഷ്യൽ ബ്രാഞ്ച് അന്വേഷിച്ച് 24 മണിക്കൂറിനകം റിപ്പോർട്ട് നല്കണമെന്നാണ് ഉത്തരവ്. വെള്ളിയാഴ്ച ഏറ്റുമാനൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കാൻ പ്രതികളെ കൊണ്ടു വന്നപ്പോഴായിരുന്നു സംഭവം. ഷെഫിനോടു സംസാരിച്ചു തുടങ്ങിയ ബന്ധുവായ വനിത സ്വന്തം ഫോണിൽ ഷെഫിന്റെ വീട്ടുകാരെ വിളിക്കുകയായിരുന്നു. വനിതയുടെ കൈയിലുള്ള ഫോണിലൂടെ വാഹനത്തിൽ ഇരുന്നു ഷെഫിൻ വീഡിയോ കോളിൽ സംസാരിക്കുന്നത് പൊലിസ് ഉദ്യോഗസ്ഥർ കണ്ടുനിൽപ്പുണ്ടായിരുന്നു.

ഡിസിസി ഓഫീസിന് മുന്നിൽ പ്രതിഷേധം; ഉമ്മൻചാണ്ടിക്കും ചെന്നിത്തലയ്ക്കും ശവപ്പെട്ടിയും റീത്തും.

സ്വന്തം ലേഖകൻ കൊച്ചി: രാജ്യസഭാ സീറ്റ് കേരളാ കോൺഗ്രസിന് നൽകിയതിൽ പ്രതിഷേധിച്ച് എറണാകുളം ഡിസിസി ഓഫീസിന് മുന്നിൽ ഉമ്മൻചാണ്ടിക്കും ചെന്നിത്തലയ്ക്കും ശവപ്പെട്ടിയും റീത്തും വെച്ചു. ഇരുവർക്കുമെതിരെ പോസ്റ്ററുകളും പതിച്ചിട്ടുണ്ട്. ജോസ് കെ മാണിയെ രാജ്യസഭാ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച വെള്ളിയാഴ്ച രാത്രിയാണ് ശവപ്പെട്ടിയും ബോർഡുകളും സ്ഥാപിച്ചത്. ജോസ് കെ മണിക്ക് സീറ്റ് നൽകിയതിൽ കടുത്ത പ്രതിഷേധമാണ് കോൺഗ്രസ് നേതാക്കളുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. കോൺഗ്രസ് പാർട്ടിയുടെ അഭിമാനത്തേക്കാൾ നിങ്ങൾ വില നൽകിയത് കെ.എം മാണിയുടെ വീട്ടിലെ കമ്മട്ടത്തിനോ, പ്രവർത്തകർ രക്തസാക്ഷികൾ എന്നെഴുതിയ പോസ്റ്ററുകളും തൊട്ടടുത്ത് സ്ഥാപിച്ചിട്ടുണ്ട്. മുന്നണി […]

കള്ളനെ പിടിക്കാൻ സി സി ടി വി വെച്ചു, ദൃശ്യം പരിശോധിച്ച യുവതി ഞെട്ടി.

സ്വന്തം ലേഖകൻ രാത്രി കാലങ്ങളിൽ വീട്ടിൽ ആരോ വരുന്നതായി വീട്ടുകാർക്ക് സംശയം ഉണ്ടായിരുന്നു. എന്നാൽ അത് മോഷ്ടാവാണെന്നുളള ധാരണയാണ് സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങൾ കണ്ടതോടെ പൊളിഞ്ഞത്. നഗ്നനായി സിഗരറ്റ് വലിച്ച് നടക്കുന്ന ആളെയാണ് വീഡിയോയിൽ കണ്ടത്. അടുത്തിടെ പ്രദേശത്ത് കള്ളന്മാരുടെ ശല്യം ഉണ്ടായതും വാർത്തകളിലും മറ്റും കള്ളന്മാരുടെ അക്രമത്തെക്കുറിച്ച് വാർത്തകൾ വന്നതും മൂലം അമ്മയും മകളും മാത്രം താമസിക്കുന്ന വീടിന്റെ സുരക്ഷയ്ക്കായാണ് സിസിടിവി ഘടിപ്പിച്ചത്. മാന്യമായി വസ്ത്രം ധരിച്ചെത്തിയ നാൽപത് വയസ് പ്രായം വരുന്ന പുരുഷനാണ് സിസിടിവിയിൽ പതിഞ്ഞത്. എന്നാൽ കുറച്ച് സമയങ്ങൾക്ക് ശേഷം […]

കെവിൻ ആദ്യമായി തന്നോടു പ്രണയം തുറന്നു പറഞ്ഞപ്പോൾ എനിക്ക് ഭയമായിരുന്നു, പ്രിയതമന്റെ ഓർമ്മകളിൽ നീനു.

മാളവിക കോട്ടയം: മാന്നാനത്തെ കോളേജിൽ ജിയോളജി ആൻഡ് വാട്ടർ മാനേജുമെന്റ് ബിരുദപഠനത്തിന് ചേർന്ന് രണ്ട് മാസത്തിന് ശേഷമാണ് നീനു ആദ്യമായി കെവിനെ കാണുന്നത്. കൊല്ലത്തേക്കുള്ള ബസ്സിനായി നീനുവും സുഹൃത്തായ അനിതയും കെഎസ്ആർടിസി ബസ്സ് സ്റ്റാന്റിലേക്ക് പോയപ്പോൾ അനിതയെ കാണാൻ വന്ന സുഹൃത്തിന്റെ കൂടെ കെവിനും ഉണ്ടായിരുന്നു. ”ഞങ്ങൾ ഫോണിൽ ഒന്നോ രണ്ടോ തവണ സംസാരിച്ചതേ ഉണ്ടായിരുന്നുള്ളൂ. ബസ് സ്റ്റാൻഡിൽ നിന്നും ഞങ്ങൾ കൂടുതലായൊന്നും സംസാരിച്ചിരുന്നില്ല” – നീനു പറഞ്ഞു. ആ ബന്ധം പിന്നീട് വളർന്നു. ഫോണിൽ ദീർഘനേരം സംസാരിക്കാൻ തുടങ്ങി. കെവിൻ ആദ്യമായി പ്രണയം പറഞ്ഞപ്പോൾ […]