ക്ഷേമ പെൻഷനുകൾ 3000 രൂപയാക്കി ഉയർത്തും, എല്ലാ ഉപഭോക്താക്കൾക്കും വൈദ്യൂതി സൗജന്യം ; മിനിമം കൂലി 700 രൂപയാക്കി വർദ്ധിപ്പിക്കും : എൽ.ഡി.എഫിന് ചെക്ക് വച്ച് യു.ഡി.എഫ് പ്രകടപത്രിക പുറത്ത്

ക്ഷേമ പെൻഷനുകൾ 3000 രൂപയാക്കി ഉയർത്തും, എല്ലാ ഉപഭോക്താക്കൾക്കും വൈദ്യൂതി സൗജന്യം ; മിനിമം കൂലി 700 രൂപയാക്കി വർദ്ധിപ്പിക്കും : എൽ.ഡി.എഫിന് ചെക്ക് വച്ച് യു.ഡി.എഫ് പ്രകടപത്രിക പുറത്ത്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നിരവധി ജന ക്ഷേമ പദ്ധതികൾ വാഗ്ദാനം ചെയ്തുള്ള യുഡിഎഫിന്റെ പ്രകടന പത്രിക പുറത്ത്. അധികാരത്തിൽ വന്നാൽ ലൈഫ് പദ്ധതിയിലെ അഴിമതി അന്വേഷിക്കും. ശബരിമല ആചാര സംരക്ഷണത്തിനായി നിയമം കൊണ്ടുവരുമെന്നും പ്രകടന പത്രികയിലുണ്ട്.

ഇതിന് പുറമെ മാസംതോറും പാവപ്പെട്ടവർക്ക് ധനസഹായം, വെള്ളക്കാർഡുകാർക്കും സൗജ്യന റേഷൻ, സാമൂഹ്യ പെൻഷൻ ഉയർത്തും തുടങ്ങിയവയെല്ലാം പ്രകടനപത്രികയിൽ വ്യക്തമാക്കുന്നു. ദരിദ്രർക്ക് സാമ്പത്തിക സഹായം ചെയ്യുന്ന ന്യായ് പദ്ധതിയിൽ ഉന്നിക്കൊണ്ടാണ് യുഡിഎഫ് പ്രകടന പത്രിക പുറത്തിറിക്കിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാവപ്പെട്ട ജനങ്ങൾക്ക് മാസം തോറും 6000 രൂപ നൽകി വർഷം 72,000 രൂപ ധനസഹായം നൽകുമെന്ന് പറയുന്നു. സാമൂഹിക ക്ഷേമ പെൻഷനുകൾ 3000 രൂപയാക്കുമെന്നും ന്യായ് പദ്ധതിയിൽ ഉൾപ്പെടാത്ത തൊഴിൽ രഹിതരായ 40 നും 60 നും ഇടയിൽ പ്രായക്കാരായ വീട്ടമ്മമാർക്ക് മാസം 2000 രൂപ വീതം നൽകുമെന്നും യു.ഡി.എഫ് വാഗ്ദാനം ചെയ്യുന്നു.

മിനിമം കൂലി 700 ആക്കുമെന്നും റബ്ബറിന്റെ താങ്ങുവില 250 ആക്കുമെന്നും പറയുന്നു. എസ്‌സി എസ്ടി വിഭാഗത്തിൽ പെട്ട മത്സ്യത്തൊഴിലാളികൾക്ക് 6 ലക്ഷത്തിന് വീട്. കടലിന്റെ അവകാശം കടലിന്റെ മക്കൾക്ക് നൽകുമെന്നും പറയുന്നു. അർഹരായവർക്ക് അഞ്ചുലക്ഷം വീട്.പിഎസ് സി ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യാത്തവർക്ക് എതിരേ നടപടി സ്വീകരിക്കുമെന്നും വാഗ്ദാനമുണ്ട്. ഇതിനായി പ്രത്യേക നിയമം കൊണ്ടുവരും. കോഴിക്കോട്, തിരുവനന്തപുരം ലൈഫ് മെട്രോ പൂർത്തിയാക്കും.

എല്ലാ വെള്ളക്കാർഡ് ഉടമകൾക്കും അഞ്ചുകിലോ സൗജന്യ റേഷൻ, പ്രളയത്തിന് മുൻപുള്ള രണ്ടു ലക്ഷം വരെയുള്ള കാർഷിക കടങ്ങൾ എഴുതിത്തള്ളുമെന്നും പറയുന്നു. ഭിന്നശേഷിക്കാർക്ക് വാഹനവും ധനസഹായും വായ്പാ പദ്ധതിയും നടപ്പാക്കും. എല്ലാ ഉപഭോക്താക്കൾക്കും 100 യൂണിറ്റ് വൈദ്യൂതി സൗജന്യമാക്കും. കാരുണ്യ പദ്ധതി പുനസ്ഥാപിക്കും.

ശബരിമലയിൽ ആചാര സംരക്ഷണത്തിനായി നിയമം കൊണ്ടുവരും. പ്രകടന പത്രിക പൂർണ്ണമായും നടപ്പാക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പ്രകടന പത്രിക ഗീതയും ബൈബിളും ഖുറാനുമെന്ന് രമേശ് ചെന്നിത്തല. ജനങ്ങളുടെ മാനിഫെസ്‌റ്റോ എന്നാണ് പ്രകടന പത്രികയെ കോൺഗ്രസ് നേതാക്കൾ വിശേഷിപ്പിക്കുന്നത്.